വീണ്ടും പിരിച്ചു വിടല് നടപടികളുമായി ടെക് ഭീമനായ മൈക്രോ സോഫ്റ്റ്. 70 പേരെ ഉടന് പിരിച്ചു വിടുമെന്നാണ് മൈക്രോസോഫ്റ്റ് അയര്ലണ്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. ജീവനക്കാര്ക്ക് പിരിച്ചുവിടല് സംബന്ധിച്ച സൂചന കമ്പനി നല്കി കഴിഞ്ഞു.
ജനുവരി മുതല് ഇതുവരെ അയര്ലണ്ടില് 180 പേര്ക്കാണ് മൈക്രോസോഫ്റ്റില് ജോലി നഷ്ടമായത്. ഇത് ആഗോളതലത്തില് 10,000 പേരെ കുറയ്ക്കുക എന്ന കമ്പനി നടപടിയുടെ ഭാഗമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി.
എന്നാല് അയര്ലണ്ടിലെ ഇപ്പോളത്തെ നടപടി ആഗോള പിരിച്ചുവിടലിന്റെ ഭാഗമല്ലെന്നും മറിച്ച് ലോക്കല് അഡ്ജസ്റ്റ്മെന്റിന്റെ ഭാഗമാണെന്നുമാണ് കമ്പനി വൃത്തങ്ങളില് നിന്നും ലഭിക്കുന്ന സൂചന.