അയര്‍ലണ്ടില്‍ മൂന്നുറോളം മരുന്നുകള്‍ക്ക് ക്ഷാമം

അയര്‍ലണ്ടില്‍ മുന്നുറോളം മരുന്നുകള്‍ക്ക് ക്ഷാമമെന്ന് റിപ്പോര്‍ട്ട്. വേദന സംഹാരികള്‍, കൊളസ്‌ട്രോള്‍, ബിപി, ആസ്മ, ശ്വാസകോശ രോഗങ്ങള്‍ എന്നിവയ്ക്കടക്കമുള്ള മരുന്നുകള്‍ക്ക് ക്ഷാമമാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നതും ആശങ്കപ്പെടുത്തുന്നതും.

കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ച് 80 ശതമാനത്തോളം കുറവ് മരുന്നുകളാണ് ഇപ്പോള്‍ സ്‌റ്റോക്കുള്ളത്. Health Products Regulatory Authority പുറത്തു വിട്ട കണക്കുകള്‍ പ്രകാരം 307 മരുന്നുകള്‍ക്കാണ് നിലവില്‍ സ്റ്റോക്ക് കുറവുള്ളത്. സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമാണെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്.

വര്‍ദ്ധിച്ച ഊര്‍ജ്ജ വിലയും കോവിഡ് മഹാമാരിയുടെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും മരുന്നുകളുടെ വിതരണ ശൃംഖലയ കാര്യമായി ബാധിച്ചതാണ് ക്ഷാമത്തിന് കാരണമെന്ന നിഗമനം ഈ മേഖലയിലുള്ള വിദഗ്ദര്‍ പങ്കുവെയ്ക്കുന്നുണ്ട്.

Share This News

Related posts

Leave a Comment