ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തൊഴില്‍ നഷ്ടത്തിന് കാരണമാകുമെന്ന് OECD

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വരവ് തൊഴില്‍ നഷ്ടത്തിന് കാരണമായേക്കാമെന്ന് വീണ്ടും അഭ്യൂഹങ്ങള്‍. 38 രാജ്യങ്ങളുടെ കൂട്ടായ്മയായ OECD(The Organisation for Economic Co-operation and Development) നടത്തിയ ഒരു പഠനമാണ് ഇത് സംബന്ധിച്ച് സൂചന നല്‍കിയത്. ഏതാണ് 27 ശതമാനത്തോളം ജോലികളെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വരവ് ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഈസ്‌റ്റേണ്‍ യൂറോപ്യന്‍ രാജ്യങ്ങളെയാവും ഏറ്റവുമധികം ബാധിക്കുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്ത് AI വിപ്ലവം അതിന്റെ പ്രാരംഭ ദശയിലായിരിക്കെ ഇത് ജോലിസാധ്യതകളെ ബാധിക്കുമെന്ന ആശങ്ക വിവിധയിടങ്ങളില്‍ ഇതിനകം തന്നെ സജീവമാണ്. വിവിധ ട്രേഡ് യൂണിയനുകളും ഈ ആശങ്ക പങ്കുവെച്ചിട്ടുണ്ട്.

OECD നിയോഗിച്ച ടീം 2000 ഓര്‍ഗനൈസേഷനുകളിലായി 5300 തൊഴിലാളികളില്‍ നടത്തിയ സര്‍വ്വേയില്‍ കൂടുതല്‍ ആളുകളും AI ഭീതി പങ്കുവെച്ചിരുന്നു. കൂടുതല്‍ സ്‌കില്‍ഡ് ജോബുകളെയാണ് ഇത് ബാധിക്കുന്നതെന്നും OECD റിപ്പോര്‍ട്ടില്‍ പറയുന്നു.

Share This News

Related posts

Leave a Comment