നെഗറ്റീവ് കോവിഡ് ടെസ്റ്റ് ഇല്ലാതെ 28 പേർ ഈ ആഴ്ച ഡബ്ലിൻ വിമാനത്താവളത്തിലെത്തി

നെഗറ്റീവ് കോവിഡ് പരിശോധനയില്ലാതെ ഈ ആഴ്ച ഇതുവരെ 28 പേർ ഡബ്ലിൻ വിമാനത്താവളത്തിലെത്തി. തിങ്കളാഴ്ചയ്ക്കും ബുധനാഴ്ചയ്ക്കും ഇടയിൽ കടന്നുപോയ 4,500 യാത്രക്കാരിൽ നിന്നുമാണ് ഈ കണക്കുകൾ ശേഖരിച്ചിരിക്കുന്നത്. അയർലണ്ടിലെ മറ്റ് എയർപോർട്ടുകളിൽ 11 ലംഘനങ്ങൾ കൂടി കോവിഡ് പരിശോധന ഇല്ലാതെ വന്നതുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ട് – അങ്ങനെ വരുന്ന യാത്രക്കാർക്ക് 2,500 യൂറോ വരെ പിഴയോ ആറുമാസം വരെ തടവോ നേരിടേണ്ടിവരുമെന്ന് ഐറിഷ് ഗവണ്മെന്റ് കർശനമായി അറിയിക്കയുണ്ടായി. കഴിഞ്ഞ രണ്ട് ദിവസമായി ഡബ്ലിൻ വിമാനത്താവളത്തിലെത്തിയ മൂന്നിലൊന്ന് ആളുകൾ അവരുടെ ഹോളിഡേ വെക്കേഷനുമായി ബന്ധപ്പെട്ട് മടങ്ങിവന്നവരാണെന്ന് പുതിയ ഗതാഗത വകുപ്പ് കണക്കുകൾ കാണിക്കുന്നു. അന്താരാഷ്ട്ര യാത്രയിൽ നിന്നുള്ള അപകടസാധ്യതയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് എച്ച്എസ്ഇ ചീഫ് എക്സിക്യൂട്ടീവ് പോൾ റീഡ് അഭിപ്രായപ്പെട്ടു. ചൊവ്വാഴ്ച അയർലണ്ടിലെത്തിയ യാത്രക്കാരിൽ പകുതിയിലധികം പേരും അവരുടെ ഹോളിഡേ വെക്കേഷനുമായി ബന്ധപ്പെട്ട് മടങ്ങുന്ന ഐറിഷ് ജനതയാണെന്ന്…

Share This News
Read More

Covid-19: അയർലണ്ടിൽ 1,466 കേസുകളും നാല്പതില്പരം മരണവും

പബ്ലിക് ഹെൽത്ത് ഓഫീസുകൾ ഇന്ന് വൈകുന്നേരം അയർലണ്ടിൽ 1,466 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു. കൂടാതെ 47 പേർ കൂടി അയർലണ്ടിൽ വൈറസ് ബാധിച്ച് മരിച്ചു. ഇന്നുവരെ, കോവിഡ് -19 ൽ 192,645 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്, 3,167 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ കോവിഡ് -19 സ്ഥിരീകരിച്ച് ആശുപത്രിയിൽ 1,567 പേരും ഐസിയുവിൽ 216 പേരും ഉണ്ടായിരുന്നു. നഴ്സിംഗ് ഹോമുകളിലും ദുർബലരായ ഗ്രൂപ്പുകളിലും (Vulnerable groups) വൈറസ് കൂടുതലുള്ളതായി ആരോഗ്യ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. Share This News

Share This News
Read More

ഇന്ത്യയിൽ അന്താരാഷ്ട്ര യാത്രാവിമാനങ്ങൾക്കുള്ള നിരോധനാജ്ഞ ഫെബ്രുവരി 28 വരെ

അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള നിരോധനം ഫെബ്രുവരി 28 വരെ നീട്ടിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഇന്നറിയിച്ചു. അന്താരാഷ്ട്ര ഓൾ-കാർഗോ ഓപ്പറേഷനുകൾക്കും ഡിജിസി‌എ പ്രത്യേകമായി അംഗീകരിച്ച ഫ്ലൈറ്റുകൾക്കും ഈ നിയന്ത്രണങ്ങൾ ബാധകമല്ലെന്ന് ഏവിയേഷൻ റെഗുലേറ്റർ സർക്കുലർ മുഖേനയും അറിയിക്കുകയുണ്ടായി. കൊറോണ വൈറസ് പകരുന്നത് പരിശോധിക്കുന്നതിനായി കഴിഞ്ഞ വർഷം ജൂണിൽ ഇന്ത്യയിൽ അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് നിരോധനം പ്രഖ്യാപിച്ചിരുന്നു. പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കേന്ദ്രം സാമ്പത്തിക മേഖലയിലെ മിക്ക മേഖലകളിലും നിയന്ത്രണങ്ങൾ ലഘൂകരിച്ചുവെങ്കിലും അന്താരാഷ്ട്ര വിമാന സർവീസുകളിൽ നിരോധനം ഏർപെടുത്തിയിട്ടില്ലാരുന്നു. “എന്നിരുന്നാലും, തിരഞ്ഞെടുത്ത റൂട്ടുകളിൽ കേസ്-ടു-കേസ് അടിസ്ഥാനത്തിൽ അന്താരാഷ്ട്ര ഷെഡ്യൂൾ ഫ്ലൈറ്റുകൾ അനുവദിച്ചേക്കാം,” എന്നും റെഗുലേറ്റർ അതോറിറ്റി ഇതോടൊപ്പം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം ആഭ്യന്തര വിമാന സർവീസുകൾ കേന്ദ്രം അനുവദിച്ചിരുന്നു. വൈറസ് കൂടുതൽ പകരുന്നത് കണ്ടെത്തിയതിനെ തുടർന്ന് യൂകെ യിൽ നിന്നും തിരിച്ചുമുള്ള വിമാനങ്ങൾ കേന്ദ്രം…

Share This News
Read More

How to claim tax relief on utility bills when working from home

If you are working from home (also known as e-working or remote working), you may be able to claim tax back on your broadband, heating and electricity bills. You qualify for the tax relief if your employer formally requested you to work from home and you: Log onto a work computer remotely Complete your duties from home Work at home for substantial periods of time This applies to part-time and full-time workers. How much can I claim? Some employers already pay their employees an allowance towards broadband, heating and electricity…

Share This News
Read More

കൊറോണ വൈറസ്: അയർലണ്ടിൽ 1,335 പുതിയ കേസുകൾ

പബ്ലിക് ഹെൽത്ത് ഓഫീസുകൾ അയർലണ്ടിൽ 1,335 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു, ഇതോടെ മൊത്തം കേസുകളുടെ എണ്ണം 191,182 ആയി. കൂടാതെ, കോവിഡ് -19 ബാധിച്ച് 54 പേർ കൂടി മരിച്ചതായി ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്തു. ഇന്നലത്തെ അപ്‌ഡേറ്റ് അനുസരിച്ച് അയർലണ്ടിലെ മൊത്തം കോവിഡ് -19 മരണങ്ങളുടെ എണ്ണം 3,120 ആയി. മരിച്ചവരുടെ ശരാശരി പ്രായം 85 വയസും പ്രായപരിധി 55-96 വയസും ആണ്. അറിയിച്ച കേസുകളിൽ: 618 പുരുഷന്മാരിലും 711 സ്ത്രീകളിലുമാണ് കേസുകൾ കണ്ടെത്തിയിരിക്കുന്നത്. 54% പേർ 45 വയസ്സിന് താഴെയുള്ളവരിലാണ്. കേസുകൾ കൗണ്ടികൾ പ്രകാരം നോക്കിയാൽ 437 കേസുകൾ ഡബ്ലിനിലാണ്; 114 പേർ കോർക്കിലായിരുന്നു; 78 പേർ ഗോൽവേയിലും 71 പേർ മീത്തിലും; 61 പേർ ലോത്തിൽ; ബാക്കി 574 കേസുകൾ മറ്റ് കൗണ്ടികളിലുമായി വ്യാപിച്ച് കിടക്കുന്നു. ഇന്നലെ വൈകുന്നേരത്തോടെ1,670 Covid-19 സ്ഥിരീകരിച്ച…

Share This News
Read More

ഐറിഷ് പൗരത്വം COVID-19 സമയത്ത് എളുപ്പത്തിൽ

COVID-19 സമയത്ത് ഐറിഷ് പൗരത്വം നൽകുന്നതിനുള്ള താൽക്കാലിക പ്രക്രിയ പ്രാബല്യത്തിൽ വന്നു. കോവിഡ് സാഹചര്യത്തിൽ പൗരത്വ ചടങ്ങിൽ അപേക്ഷകർ പങ്കെടുക്കേണ്ടതില്ല. രാജ്യത്തോടുള്ള വിശ്വസ്തതയുടെ നിയമപരമായ പ്രഖ്യാപനത്തിൽ ഒപ്പുവെച്ചുകൊണ്ട് പൗരത്വ അപേക്ഷകർക്ക് അവരുടെ പൗരത്വ പ്രക്രിയ പൂർത്തിയാക്കാൻ കഴിയുന്ന ഒരു താൽക്കാലിക സംവിധാനം നിലവിലുണ്ടെന്ന് നീതിന്യായ മന്ത്രി ഹെലൻ മക്ഇൻടി ടിഡി പ്രഖ്യാപിച്ചു. ഒപ്പിട്ട ഈ നിയമപ്രകാരമുള്ള പ്രഖ്യാപനം പൗരത്വ അപേക്ഷകർക്ക് പൗരത്വ ചടങ്ങുകളിൽ പങ്കെടുക്കേണ്ടതിന്റെ ആവശ്യകതയെ മാറ്റിസ്ഥാപിക്കുന്നു. പൗരത്വ ചടങ്‌ COVID-19 സമയത്ത് താൽക്കാലികമായി നിർത്തിവച്ചു. പുതിയ സംവിധാനം 2021 ജനുവരി 18 തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. പൗരത്വത്തിനായി അപേക്ഷകർ യൂണിറ്റുമായി ബന്ധപ്പെടേണ്ട ആവശ്യമില്ല. പുതിയ താൽക്കാലിക സമ്പ്രദായത്തിൽ, യോഗ്യതയുള്ള അപേക്ഷകരെ അടുത്ത കുറച്ച് മാസങ്ങളിൽ ഒരു ഘട്ടംഘട്ടമായിട്ടുള്ള അടിസ്ഥാനത്തിൽ പൗരത്വ വിഭാഗം ബന്ധപ്പെടും. യോഗ്യതയുള്ള അപേക്ഷകരോട് പൗരത്വ വിഭാഗത്തിൽ നിന്നുള്ള ഇമെയിൽ വഴി അയച്ച…

Share This News
Read More

അയർലണ്ടിലെ കോവിഡ് -19 മരണസംഖ്യ 3,000 കടന്നു

ആരോഗ്യവകുപ്പ് 90 മരണങ്ങൾ സ്ഥിരീകരിച്ചതോടെ അയർലണ്ടിലെ കോവിഡ് -19 മരണസംഖ്യ 3,000 കടന്നു. പാൻഡെമിക്കിന്റെ തുടക്കം മുതലുള്ള മരണസംഖ്യ ഇപ്പോൾ 3,066 ആണ്. ഇന്ന് പ്രഖ്യാപിച്ച മരണങ്ങളിൽ എൺപത്തിയൊമ്പതും ഈ മാസം സംഭവിച്ചതാണ്. മരിച്ചവരുടെ ശരാശരി പ്രായം 83 വയസും പ്രായപരിധി 48-99 വയസും ആണ്. കൊറോണ നമ്മുടെ സമൂഹത്തിലെ ഏറ്റവും ദുർബലരായവരെ സാരമായി ബാധിക്കുന്നു, അത് നിയന്ത്രിക്കാൻ ഇപ്പോൾ ചെയ്യുന്ന ട്രാവൽ നിയന്ത്രണം അടക്കമുള്ള നല്ല പ്രവർത്തനം തുടരണം. STAY HOME. STAY SAFE. Share This News

Share This News
Read More

കൊറോണ വൈറസ്: അയർലണ്ടിൽ മരണസംഖ്യ മൂവായിരത്തിലധികമായി

അയർലണ്ടിൽ 928 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചതായി നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻ‌പി‌ഇടി) അറിയിച്ചു. കോവിഡ് -19 ഉണ്ടെന്ന് സ്ഥിരീകരിച്ച 90 പേർ കൂടി മരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇത് രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 189,851 ഉം കൊറോണ വൈറസുമായി ബന്ധപ്പെട്ട മരണങ്ങളുടെ എണ്ണം 3,066 ഉം ആയി എത്തിച്ചിരിക്കുകയാണ്. ഇന്നത്തെയും ചേർത്ത് അയർലണ്ടിൽ മൂവായിരത്തിലധികം ആളുകൾ മരിച്ചുവെന്ന് ഏറ്റവും പുതിയ കണക്കുകൾ. ഞായറാഴ്ച, 143,000 പേർക്ക് റിപ്പബ്ലിക് ഓഫ് അയർലണ്ടിൽ കോവിഡ് -19 വാക്സിൻ നൽകി. ഇൻ‌കമിംഗ് യാത്രകൾ‌ കൂടുതൽ‌ കർശനമാക്കുന്നതും സ്ഥിരീകരിച്ചു, ബ്രസീൽ‌, ദക്ഷിണാഫ്രിക്ക പോലുള്ള ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ‌ നിന്നും കൂടാതെ  നെഗറ്റീവ് പി‌സി‌ആർ‌ പരിശോധനയില്ലാ തെ വരുന്നവർക്കുമായി  ഹോട്ടലുകളിൽ‌ 14 ദിവസത്തെ ക്വാറന്റൈൻ‌  നിർബന്ധമാക്കി. ‘ഉയർന്ന അപകടസാധ്യതയില്ലാത്ത’ പ്രദേശങ്ങളിൽ നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്നവർ ആദ്യമായി നിയമപ്രകാരം…

Share This News
Read More

അയർലണ്ടിലേക്കുള്ള യാത്രക്കാർക്ക് നിർബന്ധ ക്വാറന്റൈൻ

അയർലണ്ടിൽ ലെവൽ-5 നിയന്ത്രണങ്ങൾ മാർച്ച് 5 വരെ തുടരും. അയർലണ്ടിലേക്കുള്ള യാത്രക്കാരുടെ കാര്യത്തിലും കർശനമായ നിയന്ത്രണങ്ങൾ ഐറിഷ് ഗവണ്മെന്റ് നടപ്പിലാക്കുന്നു 14 ദിവസത്തെ നിർബന്ധ ക്വാറന്റൈൻ ഉൾപ്പെടെ. നോൺ ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും അയർലണ്ടിലേക്ക് വരുന്ന യാത്രക്കാരുടെ കാര്യത്തിൽ വീട്ടിലുള്ള സെല്ഫ് ഐസൊലേഷൻ ഫസ്റ്റ് ടൈം അനിവാര്യമാണ്. അതേസമയം റെഡ് റീജിയൻ രാജ്യങ്ങളിൽ നിന്നും വരുന്ന യാത്രക്കാർക്ക് നെഗറ്റീവ് PCR Test നിർബന്ധമായുള്ള നിയമം അങ്ങനെ തന്നെ തുടരും, നെഗറ്റീവ് PCR Test ഹാജരാക്കിയാൽ അവർക്ക് അയർലണ്ടിൽ വന്ന് 5 ദിവസത്തിന് ശേഷം വീടിന് പുറത്തേക്കെവിടെ വേണേലും യാത്ര ചെയ്യാം വടക്കൻ അയർലണ്ടിലെ തുറമുഖങ്ങളും വിമാനത്താവളങ്ങളും ഉൾപ്പെടെ ദ്വീപിലെ ഏതെങ്കിലും തുറമുഖങ്ങളിൽ നിന്നോ വിമാനത്താവളത്തിൽ നിന്നോ അയർലണ്ടിലേക്ക് വരുന്ന ആർക്കും ഈ നിയന്ത്രണങ്ങൾ ബാധകമാണ്. ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നുള്ള Visa-free  യാത്രയും മാർച്ച് 5…

Share This News
Read More

പാൻഡെമിക് സമയത്തും അയർലണ്ടിലെ കോടീശ്വരന്മാരുടെ സമ്പാദ്യം 3.28 ബില്യൺ യൂറോ വർദ്ധിച്ചു

ലോകത്തിലെ ഏറ്റവും ധനികരായ 1,000 പേരോളം അവരുടെ കോവിഡ് -19 മൂലമുണ്ടായ നാശനഷ്ടം വെറും ഒൻപത് മാസത്തിനുള്ളിൽ തിരിച്ചുപിടിച്ചു എന്ന് പഠന റിപോർട്ടുകൾ, അതേസമയം ലോകത്തിലെ ഏറ്റവും ദരിദ്രരായ ആളുകൾക്ക് പാൻഡെമിക്കിന്റെ സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് കരകയറാൻ ഒരുപാട് സമയമെടുക്കുമെന്ന് സമയമെടുക്കുമെന്ന് ഓക്സ്ഫാമിൽ നിന്നുള്ള പുതിയ റിപ്പോർട്ട്. എന്നാൽ അയർലണ്ടിന്റെ സ്വന്തം ഒമ്പത് ശതകോടീശ്വരന്മാർ മാർച്ച് മുതൽ അവരുടെ സമ്പാദ്യം 3.28 ബില്യൺ യൂറോ വരെ തിരിച്ചുപിടിച്ചതായി റിപോർട്ടുകൾ സൂചിപ്പിക്കുന്നു – ഇതിൽ പത്തിലൊന്ന് ശതമാനം റിപ്പബ്ലിക് ഓഫ് അയർലണ്ടിലെ ഓരോ വ്യക്തിക്കും കോവിഡ് -19 വാക്സിനായി നൽകും. Share This News

Share This News
Read More