65 നും 69 നും ഇടയിൽ പ്രായമുള്ളവർക്കുള്ള കോവിഡ് പ്രതിരോധ കുത്തിവയ്പ്പുകൾ ഇന്നുമുതൽ ആരംഭിക്കുമെന്ന് എച്ച്എസ്ഇ ചീഫ് എക്സിക്യൂട്ടീവ് അറിയിച്ചു. ഞായറാഴ്ച രാവിലെ പോസ്റ്റ് ചെയ്ത ട്വീറ്റിൽ പോൾ റീഡ് പറഞ്ഞത്, 65 നും 69 നും ഇടയിൽ പ്രായപരിധിയിലുള്ള 85,000 പേർ ഇതിനകം തന്നെ വാക്സിൻ ലഭിക്കുന്നതിന് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഞായറാഴ്ച മുതൽ 66 വയസുള്ളവർക്ക് എച്ച്എസ്ഇ പോർട്ടൽ വഴിയോ ഓൺലൈനിലോ രജിസ്റ്റർ ചെയ്യാം.
അയർലണ്ടിലെ 838,000 ൽ അധികം ആളുകൾക്ക് ഒരു ഡോസ് എങ്കിലും കോവിഡ് -19 വാക്സിൻ ലഭിച്ചിട്ടുണ്ടെന്ന് ഒഫീഷ്യൽ ഡാറ്റാ വ്യക്തമാക്കുന്നു. വ്യാഴാഴ്ചവരെ ഏകദേശം 33,500 ഡോസുകളാണ് രേഖപ്പെടുത്തിയത്. ഏകദേശം 350,000 ആളുകൾക്ക് രണ്ട് ഡോസുകളും വാക്സിൻ നൽകിയിട്ടുണ്ട്. 60 വയസ്സിനു മുകളിലുള്ളവർക്ക് മാത്രമേ ആസ്ട്രാസെനെക്ക വാക്സിൻ നൽകാൻ ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്തിട്ടുള്ളൂ, സുരക്ഷാ ആശങ്കകളെ തുടർന്ന് ജോൺസൺ & ജോൺസൺ / ജാൻസെൻ വാക്സിൻ നൽകുന്നതിന് കാലതാമസം ഉണ്ടാകുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
നോർത്തേൺ അയർലണ്ടിൽ ഏപ്രിൽ 16 നകം 855,000 ൽ അധികം ആളുകൾക്ക് ആദ്യത്തെ വാക്സിൻ ലഭിച്ചു, 260,000 ത്തിലധികം പേർക്ക് ഫുൾ വാക്സിനേഷനും (2 ഡോസും) ലഭിച്ചു. ഇതിനർത്ഥം ഐറിഷ് റിപ്പബ്ലിക്കിലെ മുതിർന്ന ജനസംഖ്യയുടെ 22.2 ശതമാനം (18 വയസും അതിൽ കൂടുതലുമുള്ളവർ) കൊറോണ വൈറസ് വാക്സിൻ കുറഞ്ഞത് ഒരു ഡോസ് എങ്കിലും ലഭിച്ചിട്ടുണ്ട് എന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു, ഇത് നോർത്തേൺ അയർലണ്ടിൽ 58.9 ശതമാനമാണ്.