നിങ്ങൾ ഫോട്ടോഗ്രാഫി ഇഷ്ടപെടുന്ന ആളാണോ ??നിങ്ങളുടെ ഉള്ളിൽ ഒരു ഫോട്ടോഗ്രാഫർ ഒളിഞ്ഞിരിപ്പുണ്ടോ ??എങ്കിലിതാ നിങ്ങൾക്കൊരു സുവർണാവസരം..
പങ്കെടുക്കൂ “ഐറിഷ് കൈരളി ക്ലബ്” സങ്കടിപ്പിക്കുന്ന ഫോട്ടോഗ്രാഫി കോണ്ടെസ്റ് 2021-ൽ.മത്സരം നടത്തപ്പെടുന്നത് UK യിലും അയർലണ്ടിലും ഉള്ള പ്രൊഫഷണൽ,അമേച്ചർ ഫോട്ടോഗ്രാഫേഴ്സ് തുടങ്ങി,ഫോട്ടോഗ്രാഫി തൊഴിലാക്കിയവർക്ക്കും ഈ കലയെ സ്നേഹിക്കുന്നവർക്കും തുടക്കകാർക്കും എല്ലാവർക്കും വേണ്ടിയാണ് ..
മനുഷ്യനും മണ്ണും മരവും എക്കാലവും ഒരുപോലെ കാത്തിരിക്കുന്ന വസന്തകാലം അഥവാ സ്പ്രിങ് ആണ് മത്സരവിഷയം!!
ഫോട്ടോഗ്രാഫി മേഖലയിൽ പ്രാവീണ്യം തെളിയിച്ച പ്രഗൽഭരായ ചിത്രഗ്രാഹകരാണ് ഈ മത്സരത്തിന്റെ ജഡ്ജിങ് പാനലിൽ വിധികർത്താക്കളായി എത്തുന്നത്. മലയാള മനോരമയുടെ ചീഫ് ഫോട്ടോഗ്രാഫറും, ദേശീയ അവാർഡ് ജേതാവുമായ ശ്രീ. റിജോ ജോസഫ്, മാതൃഭൂമിയുടെ സീനിയർ ഫോട്ടോഗ്രാഫറും, മറ്റൊരു ദേശീയ ഫോട്ടോഗ്രാഫി ജേതാവുമായ ശ്രീ. ജി ശിവപ്രസാദ്, പ്രമുഖ സിനിമാറ്റോഗ്രാഫറും,
നിരവധിഹിറ്റ് സിനിമകളുടെ ഫോട്ടോഗ്രാഫറുമായ ശ്രീ. അനിയൻ ചിത്രശാല, ഫാഷൻ ആൻഡ് മോഡൽ ഫോട്ടോഗ്രാഫറും, ഫോട്ടോഗ്രാഫി ഇൻസ്ട്രക്ടറുമായാ,
ശ്രീ. ബിജു പിക്ച്ചർ കഫേ എന്നിവരാണ് നിങ്ങളുടെ ചിത്രങ്ങൾ മൂല്യനിർണയം നടത്തുന്നത്.
ഈ ഫോട്ടോഗ്രാഫി മത്സരത്തിന്റെ സമ്മാനങ്ങളായ, ക്യാഷ് പ്രൈസും, ട്രോഫിയും സ്പോണ്സർ ചെയ്തിരിക്കുന്നത്, അയർലൻഡിലെ പ്രമുഖ സോളിസിറ്റർ ഗ്രൂപ്പായ ലൂയിസ് കെന്നഡി അസ്സോസിയേറ്റാണ്.
ഉപയോഗപ്പെടുത്തൂ ഈ സുവർണാവസരം നിങ്ങളുടെ കഴിവ് ലോകമറിയട്ടെ !!!