നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരിക്കുന്ന സാമൂഹ്യ അകലം പാലിക്കണമെന്ന നിബന്ധന തുടരും. ഇപ്പോള്‍ ഈ നിബന്ധന എടുത്തുമാറ്റേണ്ട നിലയിലേയ്ക്ക് എത്തിയിട്ടില്ലെന്നാണ് ഗവണ്മെന്റ് വൃത്തങ്ങള്‍ പറയുന്നത്. വ്യക്തികള്‍ തമ്മില്‍ കുറഞ്ഞത് ഒരു മീറ്റര്‍ അകലം പാലിക്കണമെന്നാണ് നിലവിലെ നിബന്ധന. ലോക്ഡൗണില്‍ ഇളവ് വരുത്തുന്നതിന്റെ ഭാഗമായി സാമൂഹ്യ അകലം പാലിക്കണമെന്ന നിബന്ധന എടുത്തു കളയുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് ഒരു ശുപാര്‍ശയും ഇതുവരെ ആരോഗ്യ വകുപ്പ് , സര്‍ക്കാരിന് നല്‍കിയിട്ടില്ല ഇതിനാല്‍ നിലവിലെ സ്ഥിതി മുന്നോട്ട് തുടരും. ജൂണ്‍ 21 ന് ശേഷം അപ്പോളത്തെ കോവിഡ് വ്യാപനതോതും ലഭ്യമാകുന്ന വിവരങ്ങളും പരിശോധിച്ച ശേഷം മാത്രമേ ഇക്കാര്യത്തില്‍ പുന:പരിശോധന ഉണ്ടാകൂ എന്നാണ് വിവരം. ഈ മേഖലയില്‍ കഴിഞ്ഞ ആഴ്ചകളില്‍ ലോക്ഡൗണില്‍ ഏറെ ഇളവ് വരുത്തിയിരുന്നു. കെയര്‍ ഹോമുകളിലേയും ഹോസ്പിറ്റലുകളിലേയും സന്ദര്‍ശനം, അവശ്യസേവനങ്ങളല്ലാത്ത വ്യാപര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം എന്നീ…
Read Moreവാക്സിന് രജിസ്ട്രേഷന് അമ്പത് കഴിഞ്ഞവര്‍ക്കും ; അമ്പത്തൊമ്പതുകാര്ക്ക് ആദ്യം
അയര്‍ലണ്ടില്‍ 59 വയസ്സുള്ളവര്‍ക്കും ഇനി കോവിഡ് പ്രതിരോധ വാക്സിനായി രജിസ്റ്റര്‍ ചെയ്യാം. ഇതാനായുള്ള വെബ് പോര്‍ട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചു. നേരത്തെ 60 വയസ്സ് കഴിഞ്ഞവര്‍ക്കായിരുന്നു ഈ സൗകര്യമുണ്ടായിരുന്നത്. ഇതാണ് ഇപ്പോള്‍ 59 വയസ്സുമുതല്‍ എന്നാക്കിയിരിക്കുന്നത്. 50 വയസ്സ് മുതല്‍ 59 വയസ്സ് വരെ ഉള്ളവര്‍ക്ക് വരുന്ന 10 ദിവസത്തിനുള്ളില്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും എന്നാണ് കരുതുന്നത്. മുതിര്‍ന്നവര്‍ക്ക് ആദ്യം എന്ന രീതിയില്‍ വാക്സിന് നല്‍കാനുള്ള ദേശിയ രോഗപ്രതിരോധ ഉപദേശക സമിതിയുടെ നിര്‍ദ്ദേശം ക്യാബിനറ്റ് അംഗീകരിച്ചതോടെയാണ് 50 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഏറ്റവും പ്രായം കൂടിയവര്‍ മുതല്‍ രജിസ്റ്റര്‍ ചെയ്യുവാനുള്ള സൗകര്യം ഒരുക്കിയത്. രാജ്യത്ത് ലഭ്യമാകുന്ന നാല് വിധത്തിലുള്ള കോവിഡ് പ്രതിരോധ വാക്സിനുകളും 50 വയസ്സിന് മുകളിലുള്ളവര്‍ക്ക് നല്‍കാം എന്നാണ് പുതിയ നിര്‍ദ്ദേശത്തില്‍ ഉള്ളത്. എന്നാല്‍ ഫൈസര്‍, മൊഡേണ എന്നീ വാക്സിനുകള്‍ മാത്രമാണ് 50 വയസ്സിന് താഴയുള്ളവര്‍ക്ക് നല്‍കുന്നത്. രാജ്യത്ത്…
Read More“സ്വോഡ്സ് ക്രിക്കറ്റ് ക്ലബ്” ഈ വർഷത്തെ ലീഗ് മത്സരങ്ങൾക്കുള്ള പരിശീലനം ആരംഭിച്ചു
“സ്വോഡ്സ്” കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്വോഡ്സ് ക്രിക്കറ്റ് ക്ലബ് ഈ വർഷത്തെ ലീഗ് മത്സരങ്ങൾക്കുള്ള പരിശീലനം ആരംഭിച്ചു. 2011 സ്ഥാപിതമായ ക്രിക്കറ്റ് ക്ലബ് 2012 ഒരു ടീമുമായി തുടങ്ങി, 2019 -ഓടെ 3 ടീമുകളാണ് ക്രിക്കറ്റ് ലെൻസ്റ്റർ ലീഗ് മത്സരങ്ങളിൽ പങ്കെടുത്തത്. ഈ വർഷം 4 ടീമുകളാണ് Cricket Leinster ലീഗ് മത്സരങ്ങള്‍ക്ക് പങ്കെടുക്കുന്നത്. കൂടാതെ ഈ വര്‍ഷം ആദ്യമായി 18 വയസ് വരെയുള്ളവരുടെ യൂത്ത് ടീമും ലീഗിൽ മത്സരിക്കുന്നുണ്ട്. ഒപ്പം ഡെവലപ്പ്മെന്റ് ടീമും ലീഗ് മത്സരങ്ങളിൽ പങ്കെടുക്കും. ലീഗ് ഡിവിഷൻ – 7 ടീം ക്യാപ്റ്റൻ: എബിൻ പൈവ ലീഗ് ഡിവിഷൻ – 13 ടീം ക്യാപ്റ്റൻ: ബിൽസൺ കുരുവിള ലീഗ് ഡിവിഷൻ – 16 ടീം ക്യാപ്റ്റൻ: ശ്രീജിത്ത് എസ്. നായർ ഭൂരിപക്ഷവും മലയാളികൾ കളിക്കുന്ന ടീം ആണ് സ്വോഡ്സ് ക്രിക്കറ്റ് ക്ലബ്.ക്ലബിന്റെ കഴിഞ്ഞ വർഷത്തെ…
Read Moreഅയര്‍ലണ്ടില്‍ മദ്യത്തിന്റെ വില വര്‍ദ്ധന ഉടന്‍ നടപ്പിലായേക്കും
അയര്‍ലണ്ടില്‍ മദ്യത്തിന്റെ വില ഉയര്‍ത്തുന്നത് സംബന്ധിച്ച് ഉടന്‍ തീരുമാനമായേക്കും. എല്ലാ ബ്രാന്‍ഡുകളിലും പെട്ട മദ്യത്തിന്റെ വില ഉയര്‍ന്നേക്കും. മദ്യത്തിന്റെ കുറഞ്ഞവില ഒരു ഗ്രാമിന് 10 സെന്റ് എന്ന നിലയിലാകും ഉയര്‍ത്തുക. ഇതു സംബന്ധിച്ച് ആരോഗ്യ മന്ത്രി സ്റ്റീഫന്‍ ഡോണ്‍ലി നല്കിയ നിര്‍ദ്ദേശം മന്ത്രി സഭയുടെ അനുമതിക്കായി കാക്കുകയാണ്. വില ഉയര്‍ത്താന്‍ മന്ത്രിസഭ അനുമതി നല്കിയാല് ഒരു ബോട്ടില്‍ വോഡ്കയുടെ വില 7 യൂറോ വരെ ഉയരും. വരും മാസങ്ങളില്‍ തന്നെ വില വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മദ്യത്തിന്റെ ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിനായാണ് ഇത്തരമൊരു നടപടിയിലേയ്ക്ക് സര്‍ക്കാര്‍ നീങ്ങുന്നത്. കൂടുതല്‍ വീര്യമേറിയ മദ്യങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ജനങ്ങള്‍ക്ക് ലഭ്യമാകുന്നത് തടയുക എന്ന് ഉദ്ദേശ്യവും സര്‍ക്കാരിന്റെ നീക്കത്തിന് പിന്നിലുണ്ട്. മദ്യത്തിന്റെ വില ഉയര്‍ത്താനുള്ള തീരുമാനത്തിനെതിരെ ചില കൗണ്ടികളില്‍ നിന്നും പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. ഇക്കാര്യങ്ങളും കൂടി പരിഗണിച്ച…
Read Moreമിനിമം പ്രൈസിങ്: അയർലണ്ടിൽ മദ്യത്തിന്റെ വില ഉയരുന്നു
മദ്യത്തിന് മിനിമം പ്രൈസിങ് നടപ്പാക്കാൻ സർക്കാർ അംഗീകാരം നൽകിയാൽ മദ്യത്തിന്റെ വില ഉടൻ ഉയരും. അങ്ങനെ വില കൂടിയാൽ ഒരു കുപ്പി വോഡ്കയുടെ വില 7 യൂറോ വരെ വർദ്ധിക്കുന്ന ഈ പദ്ധതിക്ക് ആരോഗ്യമന്ത്രി സ്റ്റീഫൻ ഡൊണല്ലി അനുമതി നൽകുമെന്ന് റിപോർട്ടുകൾ പറയുന്നു. ആൽക്കഹോൾ ഉൽപന്നങ്ങൾ വളരെ കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നത് തടയുന്നതിലൂടെ “മദ്യത്തിന്റെ ആരോഗ്യപരമായ ദോഷങ്ങൾ കുറയ്ക്കുന്നതിന്” വരും മാസങ്ങളിൽ മിനിമം യൂണിറ്റ് പ്രൈസിങ് അവതരിപ്പിക്കുമെന്ന് ഡോണെല്ലി അഭിപ്രായപ്പെട്ടു. പബ്ലിക് ഹെൽത്ത് (ആൽക്കഹോൾ) നിയമം അനുസരിച്ച് ഒരു ഗ്രാം ആൽക്കഹോളിന് കുറഞ്ഞത് 10 സെന്റ് എന്ന രീതിയിലാരിക്കും വില നിർണ്ണയിക്കുക. സ്കീമിന് കീഴിൽ, 440 മില്ലി കാൻ ലാഗറിന് മിനിമം വില 1.32 യൂറോയും 750 മില്ലി കുപ്പി ചാർഡോന്നെയുടെ മിനിമം വില 7.75 യൂറോയും 700 മില്ലി ബോട്ടിൽ ജിൻ അഥവാ വോഡ്കയ്ക്ക് കുറഞ്ഞത്…
Read Moreവാക്സിനേഷന് നയത്തില്‍ മാറ്റം വന്നേക്കും
അയര്‍ലണ്ടില്‍ കോവിഡ് പ്രതിരോധ വാക്സിന് വിതരണ നയത്തില്‍ മാറ്റം വന്നേക്കും. ഇതു സംബന്ധിച്ച് ചില നിര്‍ദ്ദേശങ്ങള്‍ ദേശീയ രോഗപ്രതിരോധ ഉപദേശക സമിതി ഗവണ്മെന്റിന് സമര്‍പ്പിച്ചു കഴിഞ്ഞു. മന്ത്രിസഭായോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചയായേക്കും. ഇതിനു ശേഷമാവും തീരുമാനങ്ങള്‍ ഒദ്യോഗികമായി പ്രഖ്യാപിക്കുക. ഏറ്റവും പ്രായം കൂടിയവര്‍ക്ക് ആദ്യം എന്ന രീതിയില്‍ വാക്സിന് നല്‍കാനാണ് നിര്‍ദ്ദേശത്തില്‍ പറയുന്നത്. അസ്ട്രാസെനിക്കാ , ജോണ്സണ് ആന്‍ഡ് ജോണ്സണ് എന്നീ രണ്ട് വാക്സിനുകളും ഈ രീതിയില്‍ തന്നെ നല്‍കാനാണ് നിര്‍ദ്ദേശം. അമ്പത് വയസ്സിന് മുകളിലുള്ളവര്‍ , താഴെയുള്ളവര്‍ എന്നിങ്ങനെ രണ്ടായി തിരിച്ചാവും വാക്സിന് നല്‍കുക. ഇപ്പോള്‍ 60 വയസിന് മുകളിലുള്ളവരാണ് വാക്സിന് കൂടുതലായി സ്വീകരിക്കുന്നത്. ഇത് 50 വയസ്സിന് മുകളില്‍ എന്ന രീതിയിലാകും. എന്നാല്‍ ഇങ്ങനെയൊരു നിര്‍ദ്ദേശത്തിന്റെ പേരില്‍ പ്രായം കുറഞ്ഞവര്‍ക്ക് ഒരിക്കലും ഈ രണ്ട് വാക്സിനുകളും നിഷേധിക്കുകയില്ല. അത്യാവശ്യഘട്ടമാണെങ്കില്‍ 50 വയസ്സിന് താഴെയുള്ളവര്‍ക്കും ഈ വാക്സിനുകള്‍…
Read Moreകോവിഡ് -19: അയർലണ്ടിൽ 402 പുതിയ കേസുകൾ
കോവിഡുമായി ബന്ധപ്പെട്ട ഒരു മരണവും 402 പുതിയ കേസുകളും ആരോഗ്യവകുപ്പ് ഇന്നലെ റിപ്പോർട്ട് ചെയ്തു. കോവിഡുമായി ബന്ധപ്പെട്ട അയർലണ്ടിലെ ആകെ മരണസംഖ്യ 4,906 ആണ്. മൊത്തം 249, 838 കേസുകൾ സ്ഥിരീകരിച്ചു. ഇന്നലത്തെ കേസുകളിൽ 220 പുരുഷന്മാരും 182 സ്ത്രീകളുമാണ് അടങ്ങിയിട്ടുള്ളത്. 79% പേർ 45 വയസ്സിന് താഴെയുള്ളവരാണ്. വടക്കൻ അയർലണ്ടിൽ കൊറോണ വൈറസുമായി ബന്ധപ്പെട്ട ഒരു മരണവും 69 പുതിയ കേസുകളും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീമിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ സംഭവങ്ങൾ ഡൊനെഗലിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്, അവിടുത്തെ സംഭവ നിരക്ക് 293.4 ആണ്. 14 ദിവസത്തെ ദേശീയ സംഭവ നിരക്ക് 127.3 ഉം. ഡോനെഗലിൽ ലോക്ഡൗൺ സാധ്യതയും ഉണ്ടാകുവാൻ ഇടയുണ്ടെന്ന് റിപോർട്ടുകൾ. ഏപ്രിൽ 30 വെള്ളിയാഴ്ച വരെ 1,572,779 ഡോസ് കോവിഡ് -19…
Read Moreതൊഴില്‍രഹിത വേതനം : കാലാവധി ദീര്‍ഘിപ്പിച്ചേക്കും
കോവിഡ് പകര്‍ച്ചവ്യാധിയുടെ സമയത്ത് തൊഴില്‍ രഹിതര്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നല്കി വരുന്ന സഹായത്തിന്റെ കാലവധി ദീര്‍ഘിപ്പിച്ചേക്കും. ഇക്കാര്യത്തില്‍ ഈ മാസം അവസാനം തീരുമാനമുണ്ടാകുമെന്ന് മന്ത്രി മൈക്കിള്‍ മഗ്രാത്ത് വ്യക്തമാക്കി. വേയ്ജ് സബ്സിഡി സ്കീം ഉള്‍പ്പെടെയുള്ള സാമൂഹ്യസുരക്ഷാ പദ്ധതികള്‍ യാതൊരു മാറ്റവുമില്ലാതെ ജൂണ്‍ അവസാനം വരെ തുടരുമെന്നും അദ്ദേഹം ഉറപ്പ് നല്കി. തൊഴില്‍ രഹിതര്‍ക്ക് നല്‍കിവരുന്ന വേതനമുള്‍പ്പെടെ സെപ്റ്റംബര്‍ അവസാനം വരെ നീട്ടിയേക്കുമെന്നും എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം ഈ മാസം അവസാനം മാത്രമെ എടുക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുകയില്ലെന്നും എന്നാല്‍ എല്ലാ വിധജനവിഭാഗങ്ങളെയും കണക്കിലെടുത്തു കൊണ്ട് വളരെ പക്വമായ തിരുമാനം മാത്രമെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു. Share This News
Read Moreഡോണിഗളില്‍ ലോക്ഡൗണ്‍ മുന്നറിയിപ്പ്
ഡോണിഗള് കൗണ്ടിയില്‍ പ്രാദേശിക ലോക്ഡൗണിനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ലെന്ന് മുന്നറിയിപ്പ്. കോവിഡ് കേസുകളില്‍ ഇനിയും വര്‍ദ്ധനവ് ഉണ്ടായാല്‍ അത്തരമൊരു നടപടിയിലേയ്ക്ക് നീങ്ങേണ്ടിവരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് മന്ത്രി പിപ്പാ ഹാക്കറ്റ് ആണ് മുന്നറിയിപ്പ് നല്‍കിയത്. അയര്‍ലണ്ടിലെ മറ്റ് കൗണ്ടികളെ അപേക്ഷിച്ച് ഡോണിഗളില്‍ കോവിഡ് കേസുകള്‍ കൂടുതലാണ്. ആരോഗ്യ മന്ത്രി, ചീഫ് മെഡിക്കല്‍ ഓഫീസര്‍ എന്നിവരുമായും ഡോണിഗളില്‍ നിന്നുള്ള പ്രതിനിധികളുമായും വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു ഹാക്കറ്റ് ഇക്കാര്യം പറഞ്ഞത്. ഇവിടുത്തെ ജനങ്ങളുമായി ചേര്‍ന്നു മാത്രമെ ഇത്തരമൊരു കാര്യം നടപ്പാക്കൂ എന്നും അദ്ദേഹം പറഞ്ഞു. ഈ പ്രതിസന്ധി ഘട്ടം തരണം ചെയ്യാന്‍ രാജ്യം ഡോണിഗളിലെ ജനങ്ങള്‍ക്കൊപ്പമുണ്ടാകും.കോവിഡ് വ്യാപനം തടയാന്‍ റാപ്പിഡ് ടെസ്റ്റിംഗ് അടക്കം എല്ലാവിധത്തിലുള്ള നടപടികളും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും സ്വീകരിക്കുമെന്നും ജനങ്ങളും ജാഗരൂകരായിരിക്കണമെന്നും ഹാക്കറ്റ് പറഞ്ഞു. Share This News
Read More0% പിസിപി ഫിനാൻസ് ഉൾപ്പെടെ ഒട്ടനേക ഓഫറുകളുമായി “സീറ്റ് അയർലൻഡ്”
സീറ്റ് അയർലൻഡ് ഉപഭോക്താക്കൾക്ക് വിത്യസ്ത ‘212’ ഓഫറുകൾ ഉൾപ്പെടെ 0% ഫിനാൻസ്, സീറ്റ് മോഡലുകളിൽ വാഗ്ദാനം ചെയ്യുന്നു. സീറ്റ് അരോണ, സീറ്റ് അറ്റേക്ക എന്നിവയുൾപ്പെടെയുള്ള സീറ്റ് മോഡലുകൾക്ക് ‘212’ ഓഫറുകൾ ഉൾപ്പെടെ 0% ഫിനാൻസ് ലഭിക്കും. ഉപഭോക്താക്കൾക്ക് അവരുടെ പുതിയ സീറ്റ് വാഹനം വാങ്ങുന്നതിന് ഉപയോഗിക്കാവുന്ന ഓൺലൈൻ ഡിസ്കൗണ്ട് വൗച്ചറുകളും ലഭിക്കും. പുതിയ ഓഫറുകളുടെ വിവരണം Www.seat.ie ൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ ലഭ്യമാണ്, സീറ്റ് ലിയോൺ, ലിയോൺ ഇ-ഹൈബ്രിഡ്, ഐബിസ, അരോണ എന്നിവയിൽ 1,000 യൂറോ കിഴിവ് നൽകാൻ വൗച്ചറുകൾ അനുവദിക്കുന്നു. സീറ്റ് അറ്റേക്ക, ടാരാക്കോ, അൽഹമ്റ എന്നിവ വാങ്ങാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് അവരുടെ പുതിയ ‘212’ അപ്ഗ്രേഡ് വാങ്ങുന്നതിൽ നിന്ന് 2,000 യൂറോ ഇളവും വാഗ്ദാനം ചെയ്യുന്നു. പ്രതിമാസം വെറും 9.99 യൂറോ കിഴിവുള്ള 3 വർഷത്തെ സർവീസ് പ്ലാനും ഉപയോക്താക്കൾക്ക് ലഭ്യമാണ്. Seat-ന്റെ…
Read More