ഡബ്ലിനിലെ “മൗണ്ട്ജോയ്” ജയിലിൽ കോവിഡ് -19 ഔട്ട്ബ്രേക്ക് സ്ഥിരീകരിച്ചു. 19 തടവുകാർ കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന് ഇന്നലെ വൈകുന്നേരത്തോടെ ഐറിഷ് പ്രിസൺ സർവീസ് (ഐപിഎസ്) അറിയിച്ചു. ജയിലിലെ സ്റ്റാഫ് അംഗങ്ങൾക്കിടയിലും നിരവധി പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചിട്ടുള്ളതായും അറിയിച്ചു. എന്നാൽ പോസിറ്റീവ് സ്റ്റാഫ് കേസുകൾ നിലവിൽ ജയിലിനുള്ളിലെ പ്രത്യേക മേഖലകളിൽ ഒതുങ്ങുന്നതാണെന്നും ഐപിഎസ് സൂചിപ്പിച്ചു. “പൊതുജനങ്ങളുമായി ഇടപഴകിയതിനെത്തുടർന്ന്, എച്ച്എസ്ഇ മൗണ്ട്ജോയ് പ്രിസണിലെ എല്ലാ ജീവനക്കാരെയും തടവുകാരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുകയാണ് കൂടാതെ ഡോച്ചസ് ജയിലിലുള്ളവർക്കും കോവിഡ് പരിശോധന തുടരുകയാണ്.” ജയിലുകൾക്കുള്ളിൽ രോഗം പടരാതിരിക്കാൻ ഉചിതമായ നടപടികൾക്ക് മൗണ്ട്ജോയ് പ്രിസൺ ഔട്ട്ബ്രേക്ക് കണ്ട്രോൾ ടീം (ഒസിടി) മേൽനോട്ടം വഹിക്കുന്നു. മൗണ്ട്ജോയ്, ഡോച്ചസ് ജയിലുകളിലെ സ്റ്റാഫുകളെയും തടവുകാരെയും കൂട്ടത്തോടെ പരീക്ഷിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നതുൾപ്പെടെ നിലവിലെ ഔട്ട്ബ്രേക്കുമായി ബന്ധപ്പെട്ട് ഐറിഷ് ജയിൽ സർവീസ് എച്ച്എസ്ഇയുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. “അണുബാധ പടരാതിരിക്കാൻ സഹായിക്കുന്നതിന്…
Read Moreഇന്റർ-കൗണ്ടി യാത്രാനുമതി ഐറിഷ് റോഡ് ട്രാഫിക് മാറ്റിമറിക്കുന്നു
കോവിഡ് -19 നിയന്ത്രണങ്ങളുടെ ഏറ്റവും പുതിയ ഇളവ് പ്രകാരം ഇന്റർ-കൗണ്ടി യാത്രകൾ അനുവദിച്ചതോടെ റോഡുകളിലെ കാറുകളുടെ എണ്ണം വർദ്ധിച്ചു. ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലണ്ടിന്റെ (ടിഐഐ) കണക്കുകൾ പ്രകാരം ഇന്നലെ രാവിലെ മുതൽ രാജ്യത്തുടനീളമുള്ള ട്രാഫിക്കിന്റെ അളവ് വൻതോതിൽ വർദ്ധിച്ചുവെന്ന് അറിയിച്ചു. ഏപ്രിൽ 26 തിങ്കളാഴ്ച ഉണ്ടായിരുന്ന ട്രാഫിക് തിരക്കിനെ അപേക്ഷിച്ച് താരതമ്യപ്പെടുത്തുമ്പോൾ, അയർലണ്ടിലെ പ്രധാന റോഡുകളിൽ യാത്ര ചെയ്യുന്ന കാറുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഇന്നലെ രേഖപ്പെടുത്തിയത്. വിക്ലോ കൗണ്ടിയിലെ ഫാസറോയിലെ എം 11 ലെ ട്രാഫിക് മാർക്കർ ഏപ്രിൽ 26 നെ അപേക്ഷിച്ച് ഇന്നലെ രാവിലെ 8 നും 12 നും ഇടയിൽ റോഡിലെ കാറുകളുടെ എണ്ണം 13 ശതമാനം കൂടുതലാണ് കാണിച്ചത്, അതായത് ഏകദേശം 1,609 കാറുകളാണ് അധികമായി ഇന്നലെ ഒരൊറ്റ ദിവസം നിരത്തിലിറങ്ങിയത്. അതേസമയം അയർലൻഡ് വെസ്റ്റിലെ എൻ 18 ലെ കാർ…
Read Moreകോവിഡ് : തൊഴില്‍ മേഖലയിലുണ്ടാക്കിയത് കനത്ത തിരിച്ചടിയെന്ന് റിപ്പോര്‍ട്ട്
കോവിഡ് രോഗവ്യപനം രാജ്യത്തെ യുവജനങ്ങളെ തൊഴില്‍ മേഖലയില്‍ വളരെ മോശമായിട്ടാണ് ബാധിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ട്. എക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഏറ്റവും പുതിയ ഗവേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഉയര്‍ന്ന വീട്ട് വാടകയും കുറഞ്ഞ വേതനവും 20-24 പ്രായപരിധിയിലുള്ളവര്‍ക്കാണ് ഏറെ ദോഷം ചെയ്തിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തൊഴില്‍ മേഖലയിലെ ഈ പ്രതിസന്ധി യുവജനങ്ങളെ കുറ്റകൃത്യത്തിലേയ്ക്കും കൂടുതല്‍ വിവാഹ മോചനങ്ങളിലേയ്ക്കുമാണ് തള്ളിവിടുന്നതെന്നാണ് റിപ്പോര്‍ട്ട്. അയര്‍ലണ്ടിലെ വരുമാന അസമത്വവും ജീവിത നിലവാരവും എന്ന വിഷയത്തില്‍ നടത്തിയ പഠനത്തിലാണ് യുവജനങ്ങളുമായി ബന്ധപ്പെട്ട തൊഴില്‍ പ്രശ്നങ്ങളെക്കുറിച്ച് സൂചിപ്പിച്ചിരിക്കുന്നത്. 2008 കാലഘട്ടത്തിലുണ്ടായ സാമ്പത്തീക പ്രതിസന്ധിയുടെ ഭാഗമായുണ്ടായ തൊഴിലില്ലായ്മയില്‍ നിന്നും കരകയറി വരുന്ന സമയത്താണ് കോവിഡ് സാഹചര്യമുണ്ടായതെന്നും ഇതാണ് കൂടുതല്‍ തിരിച്ചടിയായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിരിക്കുന്നത് തൊഴില്‍മേഖല ഉള്‍പ്പെടെ സാമ്പത്തീക രംഗത്ത് ഒരു ഉണര്‍വ് ഉണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പ്രത്യാശ പ്രകടിപ്പിച്ചിരിക്കുന്നത്.…
Read Moreഅമ്പതില്‍ താഴെയുള്ളവര്‍ക്ക് ഏതൊക്കെ വാക്സിന്? തീരുമാനം ഉടന്‍
രാജ്യത്ത് വാക്സിനേഷന് വളരെ വിജയകരമായി മുന്നോട്ടു പോകുന്നുവെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോലോഹാന്‍. ഏതൊക്കെ വാക്സിന് ഏതു പ്രായത്തിലുള്ളവര്‍ക്ക് എന്ന കാര്യത്തില്‍ നിലവിലെ രീതി തന്നെ തുടരുകയാണെന്നും ഇക്കാര്യത്തില്‍ ദേശിയ രോഗപ്രതിരോധ ഉപദേശക സമിതിയുടെ പുതിയ നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ജോണ്സണ് ആന്‍ഡ് ജോണ്സണ്, അസ്ട്രാസെനക് എന്നീ വാക്സിനുകള്‍ അമ്പത് വയസ്സിന് മുകളിലുള്ളവര്‍ക്കാണ് നല്‍കുന്നത്. ഈ വാക്സിനുകള്‍ അമ്പതില്‍ താഴെയുള്ളവര്‍ക്ക് നല്കുന്ന കാര്യത്തില്‍ ഇതുവരെ തങ്ങളുടെ ഭാഗത്തു നിന്നും തീരുമാനമൊന്നും ആയിട്ടില്ലെന്നും എന്നാല്‍ ദേശീയ രോഗപ്രതിരോധ ഉപദേശക സമിതിയുടെ ഭാഗത്ത് നിന്നും ഇക്കാര്യത്തില്‍ ഒരു നിര്‍ദ്ദേശം ഉടന്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് താന്‍ എന്ഐഎസിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അമ്പത് വയസ്സിന് മുകളില്‍ ഉള്ളവരുടെ വാക്സിനേഷന് തീരുന്ന മുറയ്ക്ക് ഈ രണ്ട് വാക്സിനുകളും ഏത് പ്രായപരിധിയിലുള്ളവര്‍ക്ക് നല്‍കണമെന്നും അതിന്റെ…
Read Moreകോവിഡ് മാനദണ്ഡങ്ങൾ അവഗണിച്ച് വീണ്ടും തുറക്കാൻ കഫേകളും റെസ്റ്റോറെന്റുകളും
കോവിഡ് -19 ചട്ടങ്ങൾ ലംഘിച്ച് ഒരു കൂട്ടം റെസ്റ്റോറന്റുകളും കഫേകളും ജൂൺ 2 ന് വീണ്ടും തുറക്കാൻ ഒരുങ്ങുന്നു. ഹോട്ടലുകൾക്കും ഗസ്റ്റ്ഹൗസിനും വീണ്ടും തുറക്കാൻ അനുമതിയുള്ളതിനാൽ ജൂൺ 2 മുതൽ വീണ്ടും തുറക്കാൻ തയ്യാറെടുക്കുകയാണ് റെസ്റ്റോറെന്റുകളും കഫേകളും. ഹോസ്പിറ്റാലിറ്റി ബിസിനസുകൾ കുറച്ച് നാളുകൾക്ക് ശേഷം വീണ്ടും തുറക്കാൻ അനുവദിക്കും, എന്നാൽ ഇൻഡോർ ഡൈനിംഗിന് അനുമതിയില്ല എന്നാണ് ഗവണ്മെന്റ് അറിയിച്ചിരിക്കുന്നത്. പബ്ബുകൾ ഉൾപ്പെടെ എല്ലാ ഹോസ്പിറ്റാലിറ്റി സെക്ടറുകളിലുള്ള നിയന്ത്രണങ്ങളും ജൂൺ 2 ന് ഉപേക്ഷിക്കാൻ ഐറിഷ് ഗവണ്മെന്റിനെ സമ്മർദ്ദത്തിലാക്കുകയാണ് ചില റെസ്റ്റോറന്റ് ഗ്രൂപ്പുകളുടെ പദ്ധതിയെന്ന് പുതിയ റിപ്പോർട്ടുകളും പഠനങ്ങളും സൂചിപ്പിക്കുന്നു. ജൂൺ 2 ന് ഇൻഡോർ ഡൈനിംഗിനായി ഹോട്ടലുകൾ മാത്രം വീണ്ടും തുറക്കാൻ അനുവദിക്കുന്നത് എന്തുകൊണ്ടാണെന്ന് ചോദ്യം ചെയ്യാൻ ആരോഗ്യമന്ത്രി സ്റ്റീഫൻ ഡൊണേലിക്ക് പ്രത്യേകം കത്തെഴുതിയ റെസ്റ്റോറന്റ്സ് അസോസിയേഷൻ ഓഫ് അയർലൻഡുമായി (RAI) ഈ കാമ്പെയ്ൻ അഫിലിയേറ്റ് ചെയ്തിട്ടില്ല.…
Read More12000 ബിസിനസ്സുകൾ വീണ്ടും തുറക്കാനൊരുങ്ങുന്നു
കോവിഡ് -19 നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനാൽ 12,000 ഓളം ബിസിനസുകൾ ഈ ആഴ്ച വീണ്ടും തുറക്കാൻ ഒരുങ്ങുമ്പോൾ 100,000 ആളുകൾ ഈ മാസം ജോലിയിലേക്ക് തിരിച്ചുവരുമെന്ന് റിപോർട്ടുകൾ പറയുന്നു. ഇന്നുമുതൽ അയർലണ്ടിലെ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുന്നതിനാൽ ആളുകൾക്ക് അവരുടെ പഴയ സ്ഥിതിയിലേക്ക് മടങ്ങിവരാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. “വെന്റിലേഷൻ, ജോലിസ്ഥലത്തെ ആന്റിജൻ പരിശോധന എന്നിവയെക്കുറിച്ചുള്ള പുതുക്കിയ ഉപദേശങ്ങൾ ഉൾപ്പെടുത്തുന്നതിനായി വർക്ക് സേഫ്ലി പ്രോട്ടോക്കോൾ അപ്ഡേറ്റ് ചെയ്യുന്നുണ്ടെന്നും ഒട്ടും വൈകാതെ തന്നെ ഇത് നിലവിൽ വരുമെന്നും, ബിസിനസുകൾ വീണ്ടും തുറക്കുന്നതിനെ സ്വാഗതം ചെയ്ത മന്ത്രി ലിയോ വരദ്കർ അറിയിച്ചു.” അതോടൊപ്പം തന്നെ സാധ്യമാകുന്നിടത്തെല്ലാം വീട്ടിൽ നിന്ന് ജോലി ചെയ്യുന്നത് ഇപ്പോഴും തുടരണമെന്നും വരദ്കർ ആളുകളോട് ആവശ്യപ്പെടുന്നു. വൈറസ് ഇപ്പോഴും പ്രചരിക്കുന്നുണ്ടെന്നും, ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും ഇതുവരെ വാക്സിൻ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജോലിസ്ഥലത്ത് വൈറസ് പടരാനുള്ള സാധ്യത വളരെ…
Read Moreഅയര്‍ലണ്ടില്‍ 514 പുതിയ കോവിഡ് കേസുകള്‍
അയര്‍ലണ്ടില്‍ റിപ്പോര്‍ട്ട് ചെയ്തത് 514 പുതിയ കേസുകള്‍. ഒപ്പം രണ്ട് മരണം കൂടി സ്ഥിരീകരിച്ചു. ഇതില്‍ 259 പുരുഷന്മാരും 248 സ്ത്രീകളും ഉള്‍പ്പെടുന്നു. 45 വയസ്സിനു താഴയുള്ളവരാണ് രോഗം ബാധിച്ചവരിലധികവും 75% ത്തോളം ആളുകള്‍ 45 വയസ്സിന് താഴെയാണ്. പുതുതായി രോഗം ബാധിച്ചവരുടെ ശരാശരി പ്രായം 28 വയസ്സാണ്. രണ്ടു മരണങ്ങള് കൂടി സ്ഥിരീകരിച്ചതോടെ ഇതുവരെയുള്ള ആകെ മരണങ്ങള് 4,921 ആയി . ഇതുവരെ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 2,52,809 ആണ്. ആരോഗ്യവകുപ്പാണ് ഈ കണക്കുകള്‍ പുറത്ത് വിട്ടത്. 116 പേര് ആശുപത്രികളിലുണ്ട് ഐസിയുവില്‍ കഴിയുന്നവരുടെ എണ്ണം 31 ആണ്. ആളുകള്‍ ജാഗ്രതയോടെ തന്നെ മുന്നോട്ട് പോകണമെന്നും ലോക്ഡൗണിലെ ഇളവുകള്‍ പരമാവധി ശ്രദ്ധിച്ചെ ഉപയോഗപ്പെടുത്താവൂ എന്നും ആരോഗ്യ മന്ത്രി സ്റ്റീഫന്‍ ഡോണ്‍ലി മുന്നറിയിപ്പ് നല്കി. Share This News
Read Moreഅയര്‍ലണ്ടില്‍ ലോക്ഡൗണ്‍ ഇളവുകള്‍ ഇന്നുമുതല്‍
നാല് മാസക്കാലത്തെ സമ്പൂര്‍ണ്ണ ലോക്ഡൗണിനു ശേഷം നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുന്നു. ഇന്നുമുതലാണ് ഇളവുകള്‍ പ്രാബല്യത്തില്‍ വരുക. പ്രധാന ഇളവുകള്‍ ഇനി പറയുന്നവയാണ്. മുന്‍കൂട്ടി ബുക്ക് ചെയ്തശേഷം അവശ്യസാധനങ്ങളല്ലാത്തവയും വാങ്ങാനായി പുറത്തു പോകാം. അയര്‍ലണ്ടിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ എല്ലാം തന്നെ നിലവില്‍ ഷോപ്പിംഗിനായി മുന്‍കൂട്ടി ബുക്കിംഗുകള്‍ സ്വീകരിക്കുന്നുണ്ട്. അത്യാവശ്യക്കാര്യങ്ങള്‍ക്കല്ലാതെയുള്ള യാത്രകള്‍ അയര്‍ലണ്ടിനുള്ളില്‍ തന്നെയാണെങ്കിലും വിലക്കുണ്ടായിരുന്നു. എന്നാല്‍ ഈ വിലക്ക് എടുത്തുമാറ്റി. രാജ്യത്തിനുള്ളില്‍ യാത്രകള്‍ അനുവദിക്കും. വാടകയ്ക്ക് മുറികള്‍ നല്കാന് ഇപ്പോഴും അനുവാദമില്ല. ഇത് ജൂണ്‍ രണ്ടുമുതല്‍ മാത്രമെ സാധിക്കൂ അന്നുമുതല്‍ ഹോട്ടലുകളും ബിആന്‍ഡ്ബി കളും തുറന്ന് പ്രവര്‍ത്തിക്കും. ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിയ്ക്കാം. എന്നാല്‍ മുന്‍കൂട്ടി ബുക്കിംഗ് സ്വീകരിച്ച് വേണം സര്‍വ്വീസുകള്‍ നല്കാന്. കുടുംബങ്ങള്‍ ഒന്നിച്ച് പുറത്ത് പോകാം പക്ഷെ പരമാവധി മൂന്ന് കുടുംബങ്ങള്‍ അല്ലെങ്കില്‍ ആറ് പേര് മാത്രമെ ഒരു ഗ്രൂപ്പില്‍ ഉണ്ടാകാവൂ.…
Read More2022-ൽ വിപണിയിലെത്തുന്ന ഏറ്റവും മികച്ച കാറുകൾ
കാർ വിപണി ദിശ മാറ്റുകയാണ്, കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ (ഇവി) വിപണി കീഴടക്കുന്നു. അതിനാൽ, 2022 ൽ മുന്നേറുന്ന ഏറ്റവും ആവേശകരമായ ചില പുതിയ കാറുകളിലേക്ക്:- Audi Q6 e-tron BMW iX Cupra Born Fiat Panda Kia EV6 Opel Insignia Skoda Fabia Tesla Model Y Volkswagen ID.Buzz Volvo C40 Share This News
Read Moreഅടിയന്തര ചികിത്സക്കായി യാത്ര ചെയ്യുന്നവർക്ക് ഹോട്ടൽ ക്വാറന്റൈൻ വേണ്ട
അടിയന്തിര മെഡിക്കൽ കാരണങ്ങളാൽ വിദേശത്തേക്ക് യാത്ര ചെയ്യുന്ന ആളുകൾ മടങ്ങിയെത്തുമ്പോൾ അയർലണ്ടിൽ നിർബന്ധിത ഹോട്ടൽ ക്വാറന്റൈനിൽ പോകേണ്ടതില്ല എന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ആരോഗ്യവകുപ്പിൽ നിന്നുള്ള പുതിയ മാർഗ്ഗനിർദ്ദേശം അനുസരിച്ച് അടിയന്തര ചികിത്സക്കായി മറ്റ് രാജ്യങ്ങളിലേക്ക് പോയി മടങ്ങിവരുന്ന യാത്രക്കാരോടൊപ്പം വരുന്നവർക്കും ഹോട്ടൽ ക്വാറന്റൈനിൽ ഇരിക്കേണ്ട ആവശ്യമില്ല അതായത് ചികിത്സക്കായി വരുന്നവർക്കൊപ്പം വരുന്ന പരിചരണക്കാർക്കും അവരോടൊപ്പം യാത്ര ചെയ്യുന്ന കുട്ടികൾക്കും ഇത് ബാധകമാണ്. അതോടൊപ്പം തന്നെ അടിയന്തര ചികിത്സക്കായി മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കും നിർബന്ധിത ഹോട്ടൽ ക്വാറന്റൈനിൽ കഴിയേണ്ടതില്ലെന്നും ആരോഗ്യവകുപ്പ് പറയുന്നു, എന്നാൽ ചില നിബന്ധനകൾ ബാധകമായിരിക്കും. അങ്ങനെ ചികിത്സക്കായി അയർലണ്ടിലേക്ക് വരുന്നവർ നിർബന്ധമായും ആരോഗ്യവകുപ്പുമായി ബന്ധപ്പെടാൻ നിർദ്ദേശിക്കുന്നു. നിരവധി യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ ഉൾപ്പെടെ 71 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നിലവിൽ അയർലണ്ടിലേക്ക് വരുമ്പോൾ നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ നിയമം ബാധകമാണ്, പാലിക്കാത്തവർക്കെതിരെ കർശന നടപടിയും സ്വീകരിക്കും.…
Read More