രാജ്യത്ത് സൈബര്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കാനൊരുങ്ങി സര്‍ക്കാര്‍ . ഇതിനായി ഓണ്‍ലൈന്‍ സേഫ്റ്റി ആന്‍ഡ് മീഡിയ റെഗുലേഷന് ബില്‍ സര്‍ക്കാരിന്റെ അനുമതിക്കായി വകുപ്പ് മന്ത്രി സമര്‍പ്പിച്ചു. ഒരു ഓണ്‍ലൈന്‍ സേഫ്റ്റി കമ്മീഷണറെ നിയമിക്കുക എന്നതാണ് ബില്ലിലെ പ്രധാന നിര്‍ദ്ദേശം സോഷ്യല്‍ മീഡിയയിലടക്കം വരുന്ന ദോഷകരമായ ഉള്ളടക്കങ്ങള്‍ തടയുക എന്നതായിരിക്കും കമ്മീഷണറുടെ പ്രധാന ചുമതല. ക്രിമിനല്‍ മെറ്റിരിയല്‍, സൈബര്‍ ബുള്ളിയിംഗ്, സെല്‍ഫ് ഹാം മെറ്റീരിയല്‍, ആത്മഹത്യ പ്രേരണാ ഉള്ളടക്കങ്ങള്‍, തെറ്റായ ഭക്ഷണ ക്രമങ്ങളെ പ്രോത്സാഹിപ്പിക്കല്‍ എന്നിവയ്ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കുവാന്‍ കമ്മീഷണര്‍ക്ക് അധികാരമുണ്ടായിരിക്കും. ഇത്തരം സംഭവങ്ങളില്‍ അന്വേഷണത്തിനായി ഉദ്യോഗസ്ഥരെ നിയമിക്കാനും കമ്മീഷണര്‍ക്ക് അധികാരമുണ്ടായിരിക്കും. ഉടന്‍ തന്നെ കമ്മീഷണറെ നിയമിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒരു കമ്മീഷനെ തന്നെ നിയമിക്കുകയും ചെയ്യും. Share This News
Read Moreപൊതുജന സേവകരുടെ ജോലി സമയം കുറയ്ക്കുന്നു
രാജ്യത്തെ പൊതുജന സേവന മേഖലയില്‍ ജോലി ചെയ്യുന്നവരുടെ ജോലി സമയം കുറയ്ക്കുന്നു. മുമ്പുണ്ടായിരുന്ന സമയക്രമത്തിലേയ്ക്ക് തിരികെയെത്തിക്കാനാണ് സര്‍ക്കാര്‍ നിയോഗിച്ച സ്വതന്ത്ര സമിതി ശുപാര്‍ശ ചെയ്തത്. 2013 ലെ ഹാര്‍ഡിംഗ്ടണ്‍ റോഡ് എഗ്രിമെന്റനുസരിച്ചായിരുന്നു ഇവരുടെ ജോലി സമയം 37 മുതല്‍ 39 മണിക്കൂര്‍ വരെ ഉയര്‍ത്തിയത്. നേരത്തെ 35 മുതല്‍ 37 വരെ മണിക്കൂര്‍ ആഴചയില്‍ ജോലി ചെയ്തിരുന്നവരാണ് ഇപ്പോള്‍ 39 മണിക്കൂര്‍ ജോലി ചെയ്യുന്നത്. 35 മണിക്കൂര്‍ അല്ലെങ്കില്‍ അതില്‍ കുറവ് ജോലി സമയം ഉണ്ടായിരുന്നവരുടേതാണ് 37 മണിക്കൂറിലേയ്ക്ക് ഉയര്‍ത്തിയത്. ഇതി തിരികെ പഴയ നിലയിലേയ്ക്കാക്കാനാണ് ഇപ്പോള്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ജൂലൈ ഒന്ന് മുതല്‍ ജോലി സമയം കുറയ്ക്കണമെന്നാണ് ശിപാര്‍ശ. കുറഞ്ഞത് 35 മണിക്കൂറാവും ജോലി ചെയ്യേണ്ടി വരിക. ജോലി സമയമുയര്‍ത്തിയത് നഴ്സുമാരടക്കമുള്ള സ്ത്രീ ജീവനക്കാരെ വളരെ ദോഷകരമായി ബാധിച്ചെന്നും ഇതിനാല്‍ തന്നെ പ്രൊഡക്ടിവിറ്റി കുറഞ്ഞെന്നും കമ്മീഷന്റെ…
Read Moreപോസിറ്റിവ് ആന്റിജന്‍ ടെസ്റ്റുകളും രജിസ്റ്റര്‍ ചെയ്യും ; കോവിഡ് കണക്കുകള്‍ ഉയര്‍ന്നേക്കും
രാജ്യത്ത് കോവിഡ് ടെസ്റ്റ് റിസല്‍ട്ട് രജിസ്ട്രേഷന് സംവിധാനത്തില്‍ കാതലായ മാറ്റം വരുത്താനൊരുങ്ങുകയാണ് സര്‍ക്കാര്‍. അടുത്തയാഴ്ചമുതല്‍ ആന്റിജന്‍ ടെസ്റ്റുകളും രജിസ്റ്റര്‍ ചെയ്യും. സെല്‍ഫ് ആന്റിജന്‍ ടെസ്റ്റുകളും രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനമൊരുക്കാനാണ് ആരോഗ്യവകുപ്പ് ഒരുങ്ങുന്നത്. നിലവില്‍ പിസിആര്‍ ടെസ്റ്റുകളുടെ റിസല്‍ട്ട് മാത്രമാണ് രജിസ്റ്റര്‍ ചെയ്യുന്നത്. ഇതനുസരിച്ചാണ് കോവിഡ് കണക്കുകള്‍ പുറത്ത് വിടുന്നതും. ഇതിനാല്‍ തന്നെ ആന്റിജന്‍ ടെസ്റ്റുകളുടെ റിസല്‍ട്ടുകൂടി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ രാജ്യത്തെ കോവിഡ് കണക്കുകളില്‍ കാര്യമായ വര്‍ദ്ധനവുണ്ടാകുമെന്നാണ് കരുതുന്നത്. മാത്രമല്ല. ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്യാനുള്ള സമയവും ഉയര്‍ത്തും. നിലവില്‍ രാവിലെ എട്ടുമുതല്‍ വൈകുന്നേരം എട്ടുവരെയാണ് ഇതിനുള്ള സമയം. കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കോവിഡ് രോഗികളെ കണ്ടെത്തി ഐസൊലേഷനിലാക്കി വ്യാപനം തടയുന്നതിനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമാണ് പുതിയ സംവിധാനങ്ങള്‍. Share This News
Read Moreലോക്ഡൗണ്‍ ഇല്ലെങ്കിലും പ്രവര്‍ത്തിക്കാനാവാതെ വ്യാപാര സ്ഥാപനങ്ങള്‍
രാജ്യത്ത് ഔദ്യോഗികമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചില വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അവതാളത്തിലാണ്. പ്രമുഖ ഐറിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് രാജ്യത്തെ 25 ശതമാനത്തോളം വ്യാപാര സ്ഥാപനങ്ങള്‍ ഒന്നെങ്കില്‍ അടച്ചിട്ടിരിക്കുകയോ അല്ലെങ്കില്‍ പ്രവര്‍ത്തന സമയം കുറച്ചിരിക്കുകയോ ആണ്. കോവിഡ് വ്യാപനം രൂക്ഷമായമായതാണ് വ്യാപരസ്ഥാപനങ്ങളെ ദോഷകരമായി ബാധിച്ചിരിക്കുന്നത്. ജീവനക്കാര്‍ക്ക് കോവിഡ് വ്യാപിക്കുന്നതോ അല്ലെങ്കില്‍ കോവിഡ് ബാധിച്ചവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്ന് ഐസൊലേഷനില്‍ പോകേണ്ടി വരുന്നതോ ആണ് വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിച്ചിരിക്കുന്നത്. കോവിഡ് സാഹചര്യത്തില്‍ റീട്ടെയ്ല്‍ എക്സലന്‍സ് നടത്തിയ സര്‍വ്വേയില്‍ വ്യാപരാസ്ഥാപനങ്ങളിലെ 20 ശതമാനത്തോളം ജീവനക്കാര്‍ കോവിഡിനെ തുടര്‍ന്ന് അവധിയിലാണെന്നായിരുന്നു കണ്ടെത്തല്‍. വരും ദിവസങ്ങളില്‍ കൂടുതല്‍ സമയം അടച്ചിടുന്നതിലേയ്ക്ക് കൂടുതല്‍ സ്ഥാപനങ്ങള്‍ പോകുമെന്നാണ് സര്‍വ്വേയിലെ വിലയിരുത്തല്‍. Share This News
Read Moreനഴ്സിംഗ് ഹോം സന്ദര്‍ശകര്‍ക്ക് പുതിയ നിബന്ധനകള്‍
നഴ്സിംഗ് ഹോം സന്ദര്‍ശകര്‍ക്ക് പുതിയ നിബന്ധനകള്‍. പുതിയ കോവിഡ് വകഭേദമായ ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍. കോവിഡ് ടെസ്റ്റ് സംബന്ധിച്ചുള്ള നിബന്ധകളാണ് പുറത്തിറക്കിയിരിക്കുന്നത്. പതിവായി നഴ്സിംഗ് ഹോമുകള്‍ സന്ദര്‍ശിക്കുന്നവര്‍ രണ്ടാഴ്ചയിലൊരിക്കല്‍ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതണം. എന്നാല്‍ വല്ലപ്പോഴും നഴ്സിംഗ് ഹോമുകളില്‍ പോകുന്നവരായാലും പ്രത്യേക ആവശ്യത്തിന് ഒരു തവണ പോകേണ്ടി വരുന്നവരായാലും നഴ്സിംഗ് ഹോമുകളില്‍ പോകുന്നതിന് മുമ്പ് കോവിഡ് ടെസ്റ്റ് നടത്തി കോവിഡില്ലെന്ന് ഉറപ്പ് വരുത്തണം. യാതൊരുവിധ കോവിഡ് ലക്ഷണങ്ങളും ഇല്ലാത്തവരാണെങ്കിലും കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാണ്. സെല്‍ഫ് ടെസ്റ്റുകള്‍ നടത്തിയാല്‍ മതിയാകും. ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സര്‍വ്വലൈന്‍സ് സെന്ററാണ്( HPSC ) ഇത് സംബന്ധിച്ച നിര്‍ദ്ദേശം പുറത്തിറക്കിയത്. ഇന്നുമുതലാണ് നിര്‍ദ്ദേശങ്ങള്‍ നടപ്പിലാകുന്നത്. ചില നഴ്സിംഗ് ഹോമുകള്‍ സ്വന്തം നിലയ്ക്കുള്ള നിയന്ത്രണങ്ങളും നടപ്പിലാക്കുന്നുണ്ട്. നഴ്സിംഗ് ഹോം അന്തേവാസികളുടെ സുരക്ഷയെ കരുതിയാണ് പുതിയ കോവിഡ് നിയന്ത്രണങ്ങള്‍. Share…
Read Moreരഞ്ജിത്ത് കെ. ജോസഫ് പീസ് കമ്മീഷണര്‍
അയര്‍ലണ്ട് മലയാളികള്‍ക്ക് അഭിമാനമായി പീസ് കമ്മീഷണര്‍ നിയമനം. പീസ് കമ്മീഷണര്‍ സ്ഥാനത്തേയ്ക്ക് മലയാളിയായ രഞ്ജിത്ത് കെ. ജോസഫിനെയാണ് നിയമിച്ചത്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റീസാണ് സ്ഥാനം നല്‍കിയത്. ഇത് സംബന്ധിച്ച ഉത്തരവ് ജസ്റ്റീസ് മിനിസ്റ്റര്‍ ഹെലന് മക് എന്റി രഞ്ജിത്ത് കെ. ജോസഫിന് കൈമാറി. കേരളത്തില്‍ കുറമണ്ണ് കല്ലറയ്ക്കല്‍ കുടുംബാംഗമായ രഞ്ജിത്ത് 2003 ലാണ് അയര്‍ലണ്ടിലെത്തിയത്. കൗണ്ടി ഗോള്‍വേയിലാണ് താമസം. വിവിധ സേവനങ്ങള്‍ക്കാവശ്യമായ രേഖകളും സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തുക, ഓര്‍ഡറുകള്‍ ഒപ്പിടുക എന്നിവയാണ് പീസ് കമ്മീഷണറുടെ പ്രധാന ചുമതല. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പീസ് കമ്മീഷണര്‍ക്ക് സമന്‍സും വാറന്റും പുറപ്പെടുവിക്കാനും സാധിക്കും. ഡോ. ശില്‍പ്പ രഞ്ജിത്താണ് ഭാര്യ മക്കള്‍ മരീസ, മേരി, മരിയ, മാര്‍ക്ക് Share This News
Read Moreപുതിയ നിയന്ത്രണങ്ങളില്ല ; ജാഗ്രത വേണം
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പുതിയ നിയന്ത്രണങ്ങളുണ്ടാകുമോ എന്ന ചോദ്യത്തിന് ഉത്തരമായി. തല്ക്കാലം പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് ഇന്നലെ ചേര്‍ന്ന നാഷണല്‍ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി ടീം യോഗത്തില്‍ തീരുമാനമായി. പുതിയ നിയന്ത്രണങ്ങളിലേയ്ക്ക് കടക്കുന്നില്ലെങ്കിലും പൊതുജനങ്ങള്‍ പരമാവധി ജാഗ്രത പാലിക്കണമെന്നും കോവിഡുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്കി. ആളുകള്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റുകള്‍ ബൂസ്റ്റര്‍ ഡോസിന്റെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഉടന്‍ വിതരണം ചെയ്യും. കോവിഡ് രോഗികളുമായി അടുത്ത സമ്പര്ക്കമുള്ളവര്ക്കുള്ള നിയന്ത്രണങ്ങളില്‍ ഉടന്‍ ഇളവുകള്‍ പ്രഖ്യാപിക്കും. 23,817 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് സ്ഥിരീകരിച്ചത്. 941 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത് 90 പേര് തീവ്ര പരിചരണ വിഭാഗത്തിലാണ്. Share This News
Read Moreജെന്റൂയ് ബ്രാന്‍ഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ ഇനി വില്‍ക്കരുത്
ജെന്റൂയ് ബ്രാന്‍ഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ ഇന്നു മുതല്‍ വില്‍ക്കരുതെന്ന് വ്യാപാര സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം. ഹോള്‍ സെയില്‍ സ്ഥാപനങ്ങള്‍ക്കും റീടെയ്ല്‍ സ്ഥാപനങ്ങള്‍ക്കും ഇത് സംബന്ധിച്ച കര്‍ശന നിര്‍ദ്ദേശം നല്കി. ഹെല്‍ത്ത് പ്രൊഡക്ട്സ് റെഗുലേറ്ററി അതോററിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ഈ ബ്രാന്‍ഡിന്റെ ടെസ്റ്റ് കിറ്റുകള്‍ തെറ്റായി പോസിറ്റിവ് റിസല്‍ട്ടുകള്‍ നല്‍കുന്നെന്ന പരാതികളെ തുടര്‍ന്നാണ് നടപടി. ഏകദേശം 550 പരാതികളാണ് ഇതുമായി ബന്ധപ്പെട്ട് അധികൃതര്‍ക്ക് ലഭിച്ചത്. ചൈനീസ് കമ്പനിയാണ് ജെന്റൂയി. പരാതികള്‍ സംബന്ധിച്ച് പഠിച്ച് വരികയാണെന്ന് കമ്പനി അധികൃതറും വ്യക്തമാക്കി. Share This News
Read Moreഇനി അയര്ലണ്ടിലെത്താന് നെഗറ്റീവ് കോവിഡ് സര്‍ട്ടിഫിക്കറ്റ് വേണ്ട
ഇന്ന് മുതല്‍ അയര്‍ലണ്ടില്‍ എത്തുന്ന പൂര്‍ണ്ണമായും വാക്സിന് സ്വീകരിച്ച യാത്രക്കാര്‍ക്ക് നെഗറ്റീവ് കോവിഡ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. എന്നാല്‍ വാക്സിന് സ്വകരിക്കാത്തവര്‍ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം കരുതേണ്ടതാണ്. പുതിയ ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് എല്ലാവര്ക്കും ഉടന്‍ ലഭ്യമാക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട് മുമ്പുണ്ടായിരുന്ന കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ രണ്ട് ഡോസ് വാക്സിന്റെ വിവരങ്ങളായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ പുതിയ സര്‍ട്ടിഫിക്കറ്റില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചതിന്റെ വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. Share This News
Read Moreകനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത ; ജാഗ്രതാ നിര്‍ദ്ദേശം
രാജ്യത്ത് കനത്ത മഞ്ഞ് വീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് രാജ്യവ്യാപകമായി കാലാവസ്ഥ നിരീക്ഷണ വിഭാഗം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച വൈകിട്ട് നാല് മണിമുതല്‍ വെള്ളിയാഴ്ച രാവിലെ 11 വരെയാണ് മുന്നറിയിപ്പ് ഉള്ളത്. വലിയ തോതില്‍ ആലിപ്പഴം വീഴ്ചയും മഞ്ഞു വീഴ്ചയും കനത്ത മഞ്ഞും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇതോടൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നു. രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലും വടക്കന്‍ മേഖലയിലുമായിരിക്കും ഏറ്റവും രൂക്ഷമായ രീതിയില്‍ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുള്ളതെന്നാണ് മുന്നറിയിപ്പ്. മോശമായ കാലവസ്ഥയെ തുടര്‍ന്ന് പല സ്ഥലങ്ങളിലും യാത്രാ തടസ്സം ഉണ്ടാകാനും സാധ്യതയുണ്ട്. Share This News
Read More