രാജ്യത്ത് കനത്ത മഞ്ഞ് വീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇതേ തുടര്ന്ന് രാജ്യവ്യാപകമായി കാലാവസ്ഥ നിരീക്ഷണ വിഭാഗം യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച വൈകിട്ട് നാല് മണിമുതല് വെള്ളിയാഴ്ച രാവിലെ 11 വരെയാണ് മുന്നറിയിപ്പ് ഉള്ളത്. വലിയ തോതില് ആലിപ്പഴം വീഴ്ചയും മഞ്ഞു വീഴ്ചയും കനത്ത മഞ്ഞും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
ഇതോടൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ജാഗ്രതാ നിര്ദ്ദേശത്തില് പറയുന്നു. രാജ്യത്തിന്റെ പടിഞ്ഞാറന് മേഖലയിലും വടക്കന് മേഖലയിലുമായിരിക്കും ഏറ്റവും രൂക്ഷമായ രീതിയില് മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുള്ളതെന്നാണ് മുന്നറിയിപ്പ്. മോശമായ കാലവസ്ഥയെ തുടര്ന്ന് പല സ്ഥലങ്ങളിലും യാത്രാ തടസ്സം ഉണ്ടാകാനും സാധ്യതയുണ്ട്.