അയര്ലണ്ട് മലയാളികള്ക്ക് അഭിമാനമായി പീസ് കമ്മീഷണര് നിയമനം. പീസ് കമ്മീഷണര് സ്ഥാനത്തേയ്ക്ക് മലയാളിയായ രഞ്ജിത്ത് കെ. ജോസഫിനെയാണ് നിയമിച്ചത്. ഡിപ്പാര്ട്ട്മെന്റ് ഓഫ് ജസ്റ്റീസാണ് സ്ഥാനം നല്കിയത്. ഇത് സംബന്ധിച്ച ഉത്തരവ് ജസ്റ്റീസ് മിനിസ്റ്റര് ഹെലന് മക് എന്റി രഞ്ജിത്ത് കെ. ജോസഫിന് കൈമാറി.
കേരളത്തില് കുറമണ്ണ് കല്ലറയ്ക്കല് കുടുംബാംഗമായ രഞ്ജിത്ത് 2003 ലാണ് അയര്ലണ്ടിലെത്തിയത്. കൗണ്ടി ഗോള്വേയിലാണ് താമസം. വിവിധ സേവനങ്ങള്ക്കാവശ്യമായ രേഖകളും
സര്ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തുക, ഓര്ഡറുകള് ഒപ്പിടുക എന്നിവയാണ് പീസ് കമ്മീഷണറുടെ പ്രധാന ചുമതല. അത്യാവശ്യ സന്ദര്ഭങ്ങളില് പീസ് കമ്മീഷണര്ക്ക് സമന്സും വാറന്റും പുറപ്പെടുവിക്കാനും സാധിക്കും.
ഡോ. ശില്പ്പ രഞ്ജിത്താണ് ഭാര്യ മക്കള് മരീസ, മേരി, മരിയ, മാര്ക്ക്