കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില് രാജ്യത്ത് പുതിയ നിയന്ത്രണങ്ങളുണ്ടാകുമോ എന്ന ചോദ്യത്തിന് ഉത്തരമായി. തല്ക്കാലം പുതിയ നിയന്ത്രണങ്ങള് ഏര്പ്പെടുത്തേണ്ടതില്ലെന്ന് ഇന്നലെ ചേര്ന്ന നാഷണല് പബ്ലിക് ഹെല്ത്ത് എമര്ജന്സി ടീം യോഗത്തില് തീരുമാനമായി. പുതിയ നിയന്ത്രണങ്ങളിലേയ്ക്ക് കടക്കുന്നില്ലെങ്കിലും പൊതുജനങ്ങള് പരമാവധി ജാഗ്രത പാലിക്കണമെന്നും കോവിഡുമായി ബന്ധപ്പെട്ട സര്ക്കാര് നിര്ദ്ദേശങ്ങള് കൃത്യമായി പാലിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്ദ്ദേശം നല്കി.
ആളുകള്ക്ക് കോവിഡ് സര്ട്ടിഫിക്കറ്റുകള് ബൂസ്റ്റര് ഡോസിന്റെ വിവരങ്ങള് കൂടി ഉള്പ്പെടുത്തി ഉടന് വിതരണം ചെയ്യും. കോവിഡ് രോഗികളുമായി അടുത്ത സമ്പര്ക്കമുള്ളവര്ക്കുള്ള നിയന്ത്രണങ്ങളില് ഉടന് ഇളവുകള് പ്രഖ്യാപിക്കും. 23,817 പേര്ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില് കോവിഡ് സ്ഥിരീകരിച്ചത്. 941 പേരാണ് ആശുപത്രികളില് ചികിത്സയിലുള്ളത് 90 പേര് തീവ്ര പരിചരണ വിഭാഗത്തിലാണ്.