നഴ്സിംഗ് ഹോം സന്ദര്ശകര്ക്ക് പുതിയ നിബന്ധനകള്. പുതിയ കോവിഡ് വകഭേദമായ ഒമിക്രോണ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്. കോവിഡ് ടെസ്റ്റ് സംബന്ധിച്ചുള്ള നിബന്ധകളാണ് പുറത്തിറക്കിയിരിക്കുന്നത്. പതിവായി നഴ്സിംഗ് ഹോമുകള് സന്ദര്ശിക്കുന്നവര് രണ്ടാഴ്ചയിലൊരിക്കല് കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സര്ട്ടിഫിക്കറ്റ് കൈയ്യില് കരുതണം.
എന്നാല് വല്ലപ്പോഴും നഴ്സിംഗ് ഹോമുകളില് പോകുന്നവരായാലും പ്രത്യേക ആവശ്യത്തിന് ഒരു തവണ പോകേണ്ടി വരുന്നവരായാലും നഴ്സിംഗ് ഹോമുകളില് പോകുന്നതിന് മുമ്പ് കോവിഡ് ടെസ്റ്റ് നടത്തി കോവിഡില്ലെന്ന് ഉറപ്പ് വരുത്തണം. യാതൊരുവിധ കോവിഡ് ലക്ഷണങ്ങളും ഇല്ലാത്തവരാണെങ്കിലും കോവിഡ് ടെസ്റ്റ് നിര്ബന്ധമാണ്. സെല്ഫ് ടെസ്റ്റുകള് നടത്തിയാല് മതിയാകും.
ഹെല്ത്ത് പ്രൊട്ടക്ഷന് സര്വ്വലൈന്സ് സെന്ററാണ്( HPSC ) ഇത് സംബന്ധിച്ച നിര്ദ്ദേശം പുറത്തിറക്കിയത്. ഇന്നുമുതലാണ് നിര്ദ്ദേശങ്ങള് നടപ്പിലാകുന്നത്. ചില നഴ്സിംഗ് ഹോമുകള് സ്വന്തം നിലയ്ക്കുള്ള നിയന്ത്രണങ്ങളും നടപ്പിലാക്കുന്നുണ്ട്. നഴ്സിംഗ് ഹോം അന്തേവാസികളുടെ സുരക്ഷയെ കരുതിയാണ് പുതിയ കോവിഡ് നിയന്ത്രണങ്ങള്.