നഴ്സിംഗ് ഹോം സന്ദര്‍ശകര്‍ക്ക് പുതിയ നിബന്ധനകള്‍. പുതിയ കോവിഡ് വകഭേദമായ ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍. കോവിഡ് ടെസ്റ്റ് സംബന്ധിച്ചുള്ള നിബന്ധകളാണ് പുറത്തിറക്കിയിരിക്കുന്നത്. പതിവായി നഴ്സിംഗ് ഹോമുകള്‍ സന്ദര്‍ശിക്കുന്നവര്‍ രണ്ടാഴ്ചയിലൊരിക്കല്‍ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതണം. എന്നാല്‍ വല്ലപ്പോഴും നഴ്സിംഗ് ഹോമുകളില്‍ പോകുന്നവരായാലും പ്രത്യേക ആവശ്യത്തിന് ഒരു തവണ പോകേണ്ടി വരുന്നവരായാലും നഴ്സിംഗ് ഹോമുകളില്‍ പോകുന്നതിന് മുമ്പ് കോവിഡ് ടെസ്റ്റ് നടത്തി കോവിഡില്ലെന്ന് ഉറപ്പ് വരുത്തണം. യാതൊരുവിധ കോവിഡ് ലക്ഷണങ്ങളും ഇല്ലാത്തവരാണെങ്കിലും കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാണ്. സെല്‍ഫ് ടെസ്റ്റുകള്‍ നടത്തിയാല്‍ മതിയാകും. ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സര്‍വ്വലൈന്‍സ് സെന്ററാണ്( HPSC ) ഇത് സംബന്ധിച്ച നിര്‍ദ്ദേശം പുറത്തിറക്കിയത്. ഇന്നുമുതലാണ് നിര്‍ദ്ദേശങ്ങള്‍ നടപ്പിലാകുന്നത്. ചില നഴ്സിംഗ് ഹോമുകള്‍ സ്വന്തം നിലയ്ക്കുള്ള നിയന്ത്രണങ്ങളും നടപ്പിലാക്കുന്നുണ്ട്. നഴ്സിംഗ് ഹോം അന്തേവാസികളുടെ സുരക്ഷയെ കരുതിയാണ് പുതിയ കോവിഡ് നിയന്ത്രണങ്ങള്‍. Share…
രഞ്ജിത്ത് കെ. ജോസഫ് പീസ് കമ്മീഷണര്‍
അയര്‍ലണ്ട് മലയാളികള്‍ക്ക് അഭിമാനമായി പീസ് കമ്മീഷണര്‍ നിയമനം. പീസ് കമ്മീഷണര്‍ സ്ഥാനത്തേയ്ക്ക് മലയാളിയായ രഞ്ജിത്ത് കെ. ജോസഫിനെയാണ് നിയമിച്ചത്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റീസാണ് സ്ഥാനം നല്‍കിയത്. ഇത് സംബന്ധിച്ച ഉത്തരവ് ജസ്റ്റീസ് മിനിസ്റ്റര്‍ ഹെലന് മക് എന്റി രഞ്ജിത്ത് കെ. ജോസഫിന് കൈമാറി. കേരളത്തില്‍ കുറമണ്ണ് കല്ലറയ്ക്കല്‍ കുടുംബാംഗമായ രഞ്ജിത്ത് 2003 ലാണ് അയര്‍ലണ്ടിലെത്തിയത്. കൗണ്ടി ഗോള്‍വേയിലാണ് താമസം. വിവിധ സേവനങ്ങള്‍ക്കാവശ്യമായ രേഖകളും സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തുക, ഓര്‍ഡറുകള്‍ ഒപ്പിടുക എന്നിവയാണ് പീസ് കമ്മീഷണറുടെ പ്രധാന ചുമതല. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പീസ് കമ്മീഷണര്‍ക്ക് സമന്‍സും വാറന്റും പുറപ്പെടുവിക്കാനും സാധിക്കും. ഡോ. ശില്‍പ്പ രഞ്ജിത്താണ് ഭാര്യ മക്കള്‍ മരീസ, മേരി, മരിയ, മാര്‍ക്ക് Share This News
പുതിയ നിയന്ത്രണങ്ങളില്ല ; ജാഗ്രത വേണം
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പുതിയ നിയന്ത്രണങ്ങളുണ്ടാകുമോ എന്ന ചോദ്യത്തിന് ഉത്തരമായി. തല്ക്കാലം പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് ഇന്നലെ ചേര്‍ന്ന നാഷണല്‍ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി ടീം യോഗത്തില്‍ തീരുമാനമായി. പുതിയ നിയന്ത്രണങ്ങളിലേയ്ക്ക് കടക്കുന്നില്ലെങ്കിലും പൊതുജനങ്ങള്‍ പരമാവധി ജാഗ്രത പാലിക്കണമെന്നും കോവിഡുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്കി. ആളുകള്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റുകള്‍ ബൂസ്റ്റര്‍ ഡോസിന്റെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഉടന്‍ വിതരണം ചെയ്യും. കോവിഡ് രോഗികളുമായി അടുത്ത സമ്പര്ക്കമുള്ളവര്ക്കുള്ള നിയന്ത്രണങ്ങളില്‍ ഉടന്‍ ഇളവുകള്‍ പ്രഖ്യാപിക്കും. 23,817 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് സ്ഥിരീകരിച്ചത്. 941 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത് 90 പേര് തീവ്ര പരിചരണ വിഭാഗത്തിലാണ്. Share This News
ജെന്റൂയ് ബ്രാന്‍ഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ ഇനി വില്‍ക്കരുത്
ജെന്റൂയ് ബ്രാന്‍ഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ ഇന്നു മുതല്‍ വില്‍ക്കരുതെന്ന് വ്യാപാര സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം. ഹോള്‍ സെയില്‍ സ്ഥാപനങ്ങള്‍ക്കും റീടെയ്ല്‍ സ്ഥാപനങ്ങള്‍ക്കും ഇത് സംബന്ധിച്ച കര്‍ശന നിര്‍ദ്ദേശം നല്കി. ഹെല്‍ത്ത് പ്രൊഡക്ട്സ് റെഗുലേറ്ററി അതോററിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ഈ ബ്രാന്‍ഡിന്റെ ടെസ്റ്റ് കിറ്റുകള്‍ തെറ്റായി പോസിറ്റിവ് റിസല്‍ട്ടുകള്‍ നല്‍കുന്നെന്ന പരാതികളെ തുടര്‍ന്നാണ് നടപടി. ഏകദേശം 550 പരാതികളാണ് ഇതുമായി ബന്ധപ്പെട്ട് അധികൃതര്‍ക്ക് ലഭിച്ചത്. ചൈനീസ് കമ്പനിയാണ് ജെന്റൂയി. പരാതികള്‍ സംബന്ധിച്ച് പഠിച്ച് വരികയാണെന്ന് കമ്പനി അധികൃതറും വ്യക്തമാക്കി. Share This News
ഇനി അയര്ലണ്ടിലെത്താന് നെഗറ്റീവ് കോവിഡ് സര്‍ട്ടിഫിക്കറ്റ് വേണ്ട
ഇന്ന് മുതല്‍ അയര്‍ലണ്ടില്‍ എത്തുന്ന പൂര്‍ണ്ണമായും വാക്സിന് സ്വീകരിച്ച യാത്രക്കാര്‍ക്ക് നെഗറ്റീവ് കോവിഡ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. എന്നാല്‍ വാക്സിന് സ്വകരിക്കാത്തവര്‍ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം കരുതേണ്ടതാണ്. പുതിയ ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് എല്ലാവര്ക്കും ഉടന്‍ ലഭ്യമാക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട് മുമ്പുണ്ടായിരുന്ന കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ രണ്ട് ഡോസ് വാക്സിന്റെ വിവരങ്ങളായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ പുതിയ സര്‍ട്ടിഫിക്കറ്റില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചതിന്റെ വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. Share This News
കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത ; ജാഗ്രതാ നിര്‍ദ്ദേശം
രാജ്യത്ത് കനത്ത മഞ്ഞ് വീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് രാജ്യവ്യാപകമായി കാലാവസ്ഥ നിരീക്ഷണ വിഭാഗം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച വൈകിട്ട് നാല് മണിമുതല്‍ വെള്ളിയാഴ്ച രാവിലെ 11 വരെയാണ് മുന്നറിയിപ്പ് ഉള്ളത്. വലിയ തോതില്‍ ആലിപ്പഴം വീഴ്ചയും മഞ്ഞു വീഴ്ചയും കനത്ത മഞ്ഞും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇതോടൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നു. രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലും വടക്കന്‍ മേഖലയിലുമായിരിക്കും ഏറ്റവും രൂക്ഷമായ രീതിയില്‍ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുള്ളതെന്നാണ് മുന്നറിയിപ്പ്. മോശമായ കാലവസ്ഥയെ തുടര്‍ന്ന് പല സ്ഥലങ്ങളിലും യാത്രാ തടസ്സം ഉണ്ടാകാനും സാധ്യതയുണ്ട്. Share This News
യുകെയില്‍ 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തിലധികം കോവിഡ് രോഗികള്‍
യുകെയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് രണ്ട് ലക്ഷത്തിലധികം കോവിഡ് കേസുകള്‍. ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്നാണ് രാജ്യത്ത് കോവിഡ് കേസുകള്‍ ഇത്രയധികം ഉയര്‍ന്നത്. 218724 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 48 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ രോഗികളുടെ എണ്ണം ഉയരുമ്പോഴും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ തോത് ഉയരാത്തത് ആശ്വാസം നല്‍കുന്നുണ്ട്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തേടുന്നവരുടെ എണ്ണവും വളരെ കുറവാണ്. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് ആളുകള്‍ ഐസൊലേഷനില്‍ പ്രവേശിക്കുന്നത് ആരോഗ്യ മേഖലയിലെയും പൊതുഗതാഗത സംവിധാനത്തെയും കാര്യമായി ബാധിക്കുന്നുണ്ടെന്നാണ് പുറത്ത വരുന്ന റിപ്പോര്‍ട്ടുകള്‍. Share This News
കോവിഡ് ; പ്രാഥമീക സമ്പര്‍ക്കത്തിലുള്ളവരുടെ നിയന്ത്രണങ്ങളില്‍ ഇളവിന് സാധ്യത
കോവിഡ് രോഗികളുമായി അടുത്ത സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്ക് നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ ഇളവിന് സാധ്യത. പൂര്‍ണ്ണമായും വാക്സിന് സ്വീകരിച്ചവരുടെ കാര്യത്തിലാണ് ഇളവിനെക്കുറിച്ച് ആലോചിക്കുന്നത്. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ചീഫ് മെഡിക്കല്‍ ഓഫീസറുമായി സംസാരിച്ചു. ഇങ്ങനെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പൊതുജന സേവനം, അടിയന്തര അടിസ്ഥാന സൗകര്യമേഖല, വ്യവസായ മേഖല എന്നിവിടങ്ങളില്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരമൊരു നീക്കത്തിലേയ്ക്ക് കടക്കുന്നതെന്ന് ഉപപ്രധാനമന്ത്രി ലിയോവരദ്ക്കര്‍ പറഞ്ഞു. പ്രാഥമീക സമ്പര്‍ക്കത്തിലലുള്ളവര്‍ പൂര്‍ണ്ണമായി വാക്സിന് സ്വീകരിച്ചവരും രോഗലക്ഷണങ്ങളില്ലാത്തവരും ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവായവരുമാണെങ്കില്‍ അവരെ നിയന്ത്രണങ്ങളില്‍ നിന്നും പൂര്‍ണ്ണമായി ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ ചീഫ് മെഡിക്കല്‍ ഓഫീസറോട് ആവശ്യപ്പെട്ടിരിക്കുന്നത്. Share This News
അയര്‍ലണ്ടില്‍ സ്കൂളുകള്‍ നാളെ തുറക്കും
അയര്‍ലണ്ടില്‍ സ്കൂളുകള്‍ വ്യാഴാഴ്ച തന്നെ തുറക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. മന്ത്രി നോര്‍മ ഫോളിയാണ് ഇത് സംബന്ധിച്ച സ്ഥിരീകരണം നല്‍കിയത്. കഴിഞ്ഞ ദിവസം വിവിധ മേഖലയിലെ പ്രതിനിധികളുമായി മന്ത്രി ചര്‍ച്ച നടത്തിയിരുന്നു ഇതിന് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. ആരോഗ്യമേഖലയിലെ വിദഗ്ദര്‍, വിദ്യാഭ്യാസ മേഖലയിലെ ഉന്ന ഉദ്യോഗസ്ഥര്‍ , വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. സ്കൂള്‍ തുറക്കല്‍ ഇനിയും നീട്ടി വയ്ക്കുന്നതില്‍ അര്‍ത്ഥമില്ലെന്നായിരുന്നു ഈ വിഷയത്തില്‍ പൊതുജനാരോഗ്യപ്രവര്‍ത്തകര്‍ മന്ത്രിക്ക് നല്കിയ നിര്‍ദ്ദേശം. ഇതിനാലാണ് ഇനിയൊരാലോചനയ്ക്ക് നില്‍ക്കാതെ വ്യാഴാഴ്ച തന്നെ തുറക്കാന്‍ തീരുമാനമായത്. സ്കൂള്‍ തുറക്കലില്‍ ആദ്യം അധ്യാപകസംഘടനകള്‍ ആശങ്കയറിച്ചിരുന്നു. എന്നാല്‍ ഇവരുടെ ആശങ്കകള്‍ സംബന്ധിച്ചും നടന്നു. സ്കൂളുകള്‍ വ്യാഴാഴ്ച തന്നെ തുറക്കുമെന്ന് അസോസിയേഷന് ഓഫ് സെക്കന്ററി ടീച്ചേഴ്സ് അയര്‍ലന്‍ഡ് (ASTI) പ്രസഡിന്റും വ്യക്തമാക്കി. Share This News
രാജ്യം വീണ്ടും ലോക്ഡൗണിലേയ്ക്കോ ? കോവിഡ് വ്യാപനം തുടരുന്നു
കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുമ്പോള്‍ രാജ്യം വീണ്ടും ലോക് ഡൗണ്‍ ഭീതിയിലാണ്. കോവിഡ് മഹാമാരി റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന് പ്രതിദിന കോവിഡ് കണക്കുകളില്‍ കൂടിയാണ് രാജ്യം ഇപ്പോള്‍ കടന്നു പോകുന്നത്. ഇന്നലെ മാത്രം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 16,986 കേസുകളാണ്. നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കാന് നാഷണല്‍ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി ടീം വ്യാഴാഴ്ച യോഗം ചേരാനിരിക്കുകയാണ്. ഈ യോഗത്തിന്റെ തീരുമാനങ്ങളിലേയ്ക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സുപ്രധാന ശുപാര്‍ശകള്‍ സര്‍ക്കാരിന് ഈ യോഗത്തില്‍ നല്‍കിയേക്കും. ഈ യോഗത്തിന്റെ തീരുമാനങ്ങളനുസരിച്ചായിരിക്കും ലോക് ഡൗണ്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുക. രാജ്യത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ അനിവാര്യമാണെന്ന നിലപാടിലാണ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍. ക്രിസ്മസ് ന്യൂഇയര്‍ സമയത്തെ കൂടിച്ചേരലുകള്‍ രോഗവ്യാപനം അതിരൂക്ഷമാക്കിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 804 പേരാണ് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ ആഴ്ചത്തെ…