കോവിഡ് ; പ്രാഥമീക സമ്പര്‍ക്കത്തിലുള്ളവരുടെ നിയന്ത്രണങ്ങളില്‍ ഇളവിന് സാധ്യത

കോവിഡ് രോഗികളുമായി അടുത്ത സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്ക് നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ ഇളവിന് സാധ്യത. പൂര്‍ണ്ണമായും വാക്‌സിന്‍ സ്വീകരിച്ചവരുടെ കാര്യത്തിലാണ് ഇളവിനെക്കുറിച്ച് ആലോചിക്കുന്നത്. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ചീഫ് മെഡിക്കല്‍ ഓഫീസറുമായി സംസാരിച്ചു.

ഇങ്ങനെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പൊതുജന സേവനം, അടിയന്തര അടിസ്ഥാന സൗകര്യമേഖല, വ്യവസായ മേഖല എന്നിവിടങ്ങളില്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരമൊരു നീക്കത്തിലേയ്ക്ക് കടക്കുന്നതെന്ന് ഉപപ്രധാനമന്ത്രി ലിയോവരദ്ക്കര്‍ പറഞ്ഞു.

പ്രാഥമീക സമ്പര്‍ക്കത്തിലലുള്ളവര്‍ പൂര്‍ണ്ണമായി വാക്‌സിന്‍ സ്വീകരിച്ചവരും രോഗലക്ഷണങ്ങളില്ലാത്തവരും ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവായവരുമാണെങ്കില്‍ അവരെ നിയന്ത്രണങ്ങളില്‍ നിന്നും പൂര്‍ണ്ണമായി ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ ചീഫ് മെഡിക്കല്‍ ഓഫീസറോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Share This News

Related posts

Leave a Comment