രാജ്യത്ത് പിപിഎസ് നമ്പറുകള്‍ക്ക് അപേക്ഷിച്ചിട്ട് ലഭിക്കാനുള്ള കാലതാമസംമൂലം ബുദ്ധിമുട്ടിലായവര്‍ക്ക് ആശ്വാസവാര്‍ത്ത. അപേക്ഷകള്‍ തീര്‍പ്പാക്കി നമ്പറുകള്‍ വേഗത്തിലാക്കുന്നതിന് ഉടന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് സാമൂഹ്യ സുരക്ഷാ വകുപ്പ് അറിയിച്ചു. അപേക്ഷകള്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നത് പല വിദേശ പൗരന്മാരുടേയും ജോലിയെ ബാധിച്ചിരുന്നു. ഇതേ തുടര്‍ന്ന് വിവിധ കേണുകളില്‍ നിന്നും കാലതാമസത്തിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് നടപടികള്‍ ത്വരിത ഗതിയിലാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. അയര്‍ലണ്ടില്‍ പലജോലികള്‍ക്കും മുഴുവന്‍ ശമ്പളം ലഭിക്കുന്നതിന് പിപിഎസ് നമ്പര്‍ ആവശ്യമാണ്. നിലവില്‍ അയ്യായിരത്തോളം അപേക്ഷകളാണ് സര്‍ക്കാരിന് മുമ്പില്‍ കെട്ടിക്കിടക്കുന്നത്. അപേക്ഷകള്‍ പരിശോധിച്ച് വേഗത്തില്‍ തീരുമാനമെടുക്കാന്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചതായി ബന്ധപ്പെട്ട മന്ത്രാലയം വ്യക്തമാക്കി. Share This News
അയര്‍ലണ്ടില്‍ പുതിയ കോവിഡ് വാക്സിന് അംഗീകാരം
അയര്‍ലണ്ടില്‍ പുതിയ കോവിഡ് വാക്സിന് അംഗീകാരം നല്കി. ആരോഗ്യ മന്ത്രി സ്റ്റീഫന്‍ ഡോണ്‍ലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നോവാ വാക്സിന്റെ കോവിഡ് വാക്സിനായ നുവാക്സോവിഡിനാണ് അംഗീകാരം ലഭിച്ചത്. നേരത്തെ തന്നെ യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയുടെ അംഗീകാരം ലഭിച്ച വാക്സിനാണിത്. ഇത് അയര്‍ണ്ടില്‍ അംഗീകാരം ലഭിക്കുന്ന അഞ്ചാമത്തെ വാക്സിനാണ്. പ്രൈമറി വാക്സിനേഷനായും ഒപ്പം ബൂസ്റ്റര്‍ ഡോസിനായും ഈ വാക്സിന് ഉപയോഗിക്കുമെന്ന് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണ്‍ലി പറഞ്ഞു. നുവാക്സോവിഡ് ഒരു പ്രോട്ടീന്‍ ബെയ്സ്ഡ് വാക്സിനാണ്. അടുത്ത മാസം മുതല്‍ ഈ വാക്സിന് ലഭ്യമായി തുടങ്ങുമെന്നും ആരോഗ്യമന്ത്രി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. മൂന്നാഴ്ചത്തെ ഇടവേളയില്‍ രണ്ട് ഡോസായാണ് ഈ വാക്സിന് നല്‍കുന്നത്. കോവിഡിനെ പ്രതിരോധിക്കാന്‍ കൂടുതല്‍ വാക്സിനുകളെത്തുന്നത് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയ ഈ ഘട്ടത്തില്‍ രാജ്യത്തിന്റെ കോവിഡിനെതിരായ പോരാട്ടത്തില്‍ കൂടുതല്‍ കരുത്താകും. Share This News
നേഴ്സുമാര്‍ക്ക് പാര്‍ട്ട് ടൈം ജോലിക്ക് എസ്സാര്‍ ഗ്രൂപ്പില്‍ അവസരം
പാര്‍ട്ട് ടൈം ജോലി ചെയ്യാന്‍ താത്പര്യമുള്ള നേഴ്സുമാര്‍ക്ക് സുവര്‍ണ്ണാവസരം. ഡബ്ലിനിലാണ് അവസരമുള്ളത്. എസ്സാര്‍ ഗ്രൂപ്പാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഡബ്ലിനിലെ വിവിധ ആശുപത്രികളിലും നേഴ്സിംഗ് ഹോമുകളിലുമായി കരാര്‍ അടിസ്ഥാനത്തില്‍ ഏജന്‍സി ജോലികളാണ് നിലവിലുള്ളത്. നിലവില്‍ മറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുവരായാലും പാര്‍ട്ട് ടൈമായി ഈ അവസരം ഉപയോഗിക്കാവുന്നതാണ്. ഉയര്‍ന്ന ശമ്പളമാണ് എസ്സാര്‍ ഗ്രൂപ്പ് വാഗ്ദാനം ചെയ്യുന്നത്. എന്‍എംബിഐ രജിസ്ട്രേഷനും പിന് നമ്പറും അയര്‍ലണ്ടില്‍ രണ്ടു വര്‍ഷത്തെയെങ്കിലും ജോലി പരിചയവും ഉള്ള സ്റ്റാമ്പ് 4 വിസാ സ്റ്റാറ്റസുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. താപ്രര്യമുള്ളവര്‍ക്ക് info@essarhealthcare.ie എന്ന ഇ-മെയില്‍ വിലാസത്തിലേയ്ക്ക് വിശദമായ ബയോഡേറ്റ അയയ്ക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് +353 87 917 1369 എന്ന നമ്പറില്‍ ബന്ധപ്പെടുക. Share This News
ബൂസ്റ്റര്‍ ഡോസ് ഒമിക്രോണ്‍ ഗുരുതരമാകുന്നത് തടയുന്നതായി പഠനങ്ങള്‍
കോവിഡിനെതിരായ ബൂസ്റ്റര്‍ ഡോസ് എല്ലാവരും സ്വീകരിച്ചിരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ആരോഗ്യ വിദഗ്ദര്‍. ഒമിക്രോണ്‍ അടക്കമുള്ള വകഭേദങ്ങള്‍ ഗുരുതരമാകുന്നത് തടയാന്‍ ഇതിന് സാധിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയാണ് ഏറ്റവുമൊടുവിലായി തങ്ങളുടെ പഠന റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. വാക്സിന് ഒന്നാം ഡോസിനും രണ്ടാം ഡോസിനും പുറമേ ബൂസ്റ്റര്‍ ഡോസ് കൂടി സ്വീകരിച്ചിട്ടുള്ളവര്‍ക്ക് പ്രതിരോധ ശേഷി വളരെ കൂടുതലാണെന്നും ഒമിക്രോണ്‍ ബാധിച്ചാലും ചെറിയ ലക്ഷണങ്ങള്‍ കാട്ടി ഇത് അവസാനിക്കുമെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതിന്റെ ആവശ്യകതയേ വരുന്നില്ലെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് ആദ്യ തരംഗത്തിലേയും രണ്ടാം തരംഗത്തിലേയും ഒപ്പം ഇപ്പോള്‍ ഉണ്ടായിരിക്കുന്ന കോവിഡ് വ്യാപനത്തിലേയും കണക്കുകള്‍ നിരത്തിയാണ് ഏജന്‍സി തങ്ങളുടെ പഠന റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചാല്‍ പ്രയമേറിയവരിലും ഗുരുതര രോഗമുള്ളവരിലും പോലും മരണ നിരക്ക് കുറയുമെന്നും ഇവര്‍ പറയുന്നു. യോഗ്യരായ എല്ലാവരും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്നും…
വീടുകളുടെ വില ഉടനെ കുറയില്ലെന്നു സൂചന
രാജ്യത്ത് വീടുകള്‍ വാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് അത്ര ശുഭകരമായ വാര്‍ത്തകളല്ല പുറത്ത് വരുന്നത്. വീടുകളുടെ വില ഉയര്‍ന്നു നില്‍ക്കുകയാണ്. വില ഉടനെ കുറയാന്‍ സാധ്യതയില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഒറ്റയടിക്ക് വീടുകളുടെ വില കുറയ്ക്കാന്‍ കഴിയുന്ന ‘ സില്‍വര്‍ ബുള്ളറ്റ് ‘ സര്‍ക്കാരിന്റെ കൈവശമില്ലെന്ന് ഹൗസിംഗ് മന്ത്രി ഡാരഗ് ഒബ്രിയാന് പറഞ്ഞു. വീടുകളുടെ ലഭ്യത ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ടെന്നും എന്നാല്‍ ഇതുകൊണ്ട് മാത്രം വില പിടിച്ചുനിര്‍ത്താന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബംറില്‍ അവസാനിച്ച വര്‍ഷത്തില്‍ 30,724 വീടുകളുടെ നിര്‍മ്മാണം പുതുതായി ആരംഭിച്ചിട്ടുണ്ട്. 39000 എണ്ണത്തിലധികമാണ് പ്ലാനിംഗ് പെര്മിഷന് നല്‍കിയിരിക്കുന്നത്. ഒരു വര്‍ഷം 40,000 പുതിയ വീടുകളാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഇതിന് പത്ത് ബില്ല്യണ്‍ യൂറോ ആവശ്യമായി വരുമെന്നും നിലവില്‍ സ്വകാര്യമേഖലയില്‍ ആറ് ബില്ല്യണ്‍ യൂറോയുടെ ഫണ്ടിംഗ് ഉണ്ടെന്നും ബാക്കി വരുന്ന നാല് ബില്ല്യണ്‍…
ഈ ലിസ്റ്റിലുള്ളവര്‍ക്ക് ഇനി യൂറോപ്പില്‍ ടെസ്റ്റും ഐസൊലേഷനും ഒഴിവാകും
യൂറോപ്യന്‍ യൂണിയന് ആരോഗ്യമന്ത്രിമാരുടെ യോഗത്തില്‍ സുപ്രധാന തീരുമാനം. നിലവില്‍ സാധുതയുള്ള ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ള യാത്രക്കാരെ ടെസ്റ്റുകളില്‍ നിന്നും ക്വാറന്റൈനില്‍ നിന്നും ഒഴിവാക്കണമെന്നാണ് തീരുമാനം. അതായത് യൂറോപ്പില്‍ അംഗീകരിക്കപ്പെട്ട വാക്സിന്റെ ആദ്യ രണ്ട് ഡോസ് ഉള്‍പ്പെടുന്ന പ്രൈമറി വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്കും ഇതിന്റെ ആനുകൂല്ല്യം ലഭിക്കും. ഈ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ഒമ്പത് മാസമാണ്. 72 മണിക്കൂറിനുള്ളില്‍ എടുത്ത നെഗറ്റീവ് പിസിആര്‍ സര്‍ട്ടിഫിക്കറ്റ്, 24 മണിക്കൂറിനുള്ളില്‍ എടുത്ത നെഗറ്റീവ് ആന്റിജന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുള്ളവര്‍ക്കും ആറുമാസത്തിനുള്ളില്‍ കോവിഡ് രോഗം വന്നു പോയവര്‍ക്കും ടെസ്റ്റ് , സെല്‍ഫ് ഐസൊലേഷന്‍ എന്നിവയിയില്‍ നിന്നും ഒഴിവു നല്‍കണമെന്നാണ് ആരോഗ്യമന്ത്രിമാരുടെ യോഗത്തിലെ ധാരണ. Share This News
വര്‍ക്ക് ഫ്രം ഹോം നിയമമാക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍
കോവിഡ് കാലത്ത് സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ ചെയ്യേണ്ടി വന്ന ‘വര്‍ക്ക് ഫ്രം ഹോം’ രാജ്യത്ത് നിയമമാക്കാനൊരുങ്ങി സര്‍ക്കാര്‍. ഇതുവരെയുള്ള പഠനങ്ങളില്‍ വര്‍ക്ക് ഫ്രം ഹോം വിജയകരമാണെന്നും തൊഴിലാളിക്കും തൊഴില്‍ ദാതാവിനും ഗുണകരമാണെന്നും ബോധ്യപ്പെട്ടതിനാലാണ് സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തുന്നത്. ആറ് മാസമെങ്കിലും കമ്പനിയില്‍ പൂര്‍ത്തിയാക്കിയ തൊഴിലാളിക്ക് താന്‍ ചെയ്യുന്ന ജോലി വീട്ടിലിരുന്ന് ചെയ്യാന്‍ സാധിക്കുന്നതാണെങ്കില്‍ വര്‍ക്ക് ഫ്രം ഹോമിനായി തൊഴിലുടമയ്ക്ക് അപേക്ഷ നല്‍കാവുന്നതാണ്. 12 ആഴ്ചകള്‍ക്കുള്ളില്‍ തൊഴില്‍ ദാതാവ് ഇതിന് മറുപടി നല്‍കണം. കൃത്യമായ കാരണമുണ്ടെങ്കില്‍ തൊഴിലുടമയ്ക്ക് അപേക്ഷ നിരസിക്കാവുന്നതാണ്. പക്ഷെ നിയമത്തില്‍ പറയുന്ന 13 കാരണങ്ങളില്‍ ഏതെങ്കിലും കാരണമായിരിക്കണം അപേക്ഷ നിരസിക്കാനായി തൊഴിലുടമ ചൂണ്ടിക്കാണിക്കുന്നത്. തൊഴിലാളിക്ക് ഈ കാരണം ബോധ്യപ്പെട്ടില്ലെങ്കില്‍ വര്‍ക്ക് പ്ലെയ്സ് റിലേഷന്‍ കമ്മീഷന് അപ്പീല്‍ നല്‍കാവുന്നതാണ്. ഇതിനുള്ള സൗകര്യം തൊഴിലുടമ ചെയ്ത് നല്‍കണം. ഏപ്രീല്‍ മാസത്തോടെ നിയമം പ്രാബല്ല്യത്തില്‍ വരുത്താനാണ് സര്‍ക്കാര്‍ നീക്കം. Share…
ഡ്രൈവിംഗ് ടെസ്റ്റിന് വേണ്ടി വരുന്നത് നീണ്ട കാത്തിരിപ്പ്
രാജ്യത്ത് ഡ്രൈവിംഗ് ടെസ്റ്റിനായി അപേക്ഷ നല്കിയിരിക്കുന്നവരുടെ കാത്തിരിപ്പ് നീളുന്നതായി റിപ്പോര്‍ട്ടുകള്‍. ലേണേഴ്സ് ലൈസന്‍സ് ലഭിച്ചശേഷം ചിലര്‍ പത്ത് ആഴ്ചകള്‍ വരെ ലൈസന്‍സ് ടെസ്റ്റിന് ഡേറ്റ് ലഭിക്കാനായി കാത്തിരിക്കേണ്ടി വരുന്നെന്നാണ് റോഡ് സേഫ്റ്റി അതോറിറ്റിയേയും ലേണേഴ്സ് ഡ്രൈവര്‍മാരേയും ഉദ്ധരിച്ച് അയര്‍ലണ്ടിലെ പ്രമുഖ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. റോഡ് സേഫ്റ്റി അതോറിറ്റിയുടെ അറുപത് ടെസ്റ്റ് സെന്ററുകളില്‍ എട്ടിടത്താണ് ശരാശരി പത്ത് ആഴ്ചകള്‍ വരെ കാത്തിരിേേക്കണ്ടി വരുന്നത്. നിലവില്‍ ലേണേഴ്സ് ലൈസന്‍സുള്ള 33,000 ത്തോളം ഡ്രൈവര്‍മാരാണ് ഇനിയും കാത്തിരിക്കുന്നത്. ആഴ്ചയില്‍ ഇപ്പോള്‍ 3500 ഓളം ടെസ്റ്റുകളാണ് റോഡ് സേഫ്റ്റി അതോറിറ്റി നടത്തുന്നത്. ടെസ്ററിംഗ് സെന്റുകളുടെ കപ്പാസിറ്റി കൂട്ടി വേഗത്തില്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കാനാണ് ആര്‍എസ്എ(RSA) ഉദ്ദേശിക്കുന്നത്. ആര്‍എസ്എ യില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം താഴെ പറയുന്ന ടെസ്റ്റ് സെന്ററുകളിലാണ് ഏറ്റവുമധികം കാലതാമസം വരുന്നത് Drogheda – 18 weeks Mulhuddart –…
കോവിഡ് ; ജോലിയില്‍ നിന്നും വിട്ടു നില്‍ക്കുന്നത് 8000 ആരോഗ്യ പ്രവര്‍ത്തകര്‍
കോവിഡ് രോഗത്തെ തുടര്‍ന്ന് ജീവനക്കാരുടെ ദൗര്‍ല്ലഭ്യം ഇപ്പോഴും ആരോഗ്യമേഖലയെ അലട്ടുന്നതായി റിപ്പോര്‍ട്ടുകള്‍. രോഗത്തെ തുടര്‍ന്ന് ജോലിയില്‍ നിന്നും വിട്ടു നില്‍ക്കുന്നത് നിലവില്‍ 8000 ആരോഗ്യപ്രവര്‍ത്തകരാണെന്നാണ് വിവരം. ഹെല്‍ത്ത് സര്‍വ്വീസ് എക്സിക്യൂട്ടീവ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അന്നാ ഒ കൊന്നോറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ കോവിഡുമായി ബന്ധപ്പെട്ട് ചില ശുഭവാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. നിലവില്‍ ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്ന് രോഗികളുടെ എണ്ണം കഴിഞ്ഞ പതിനൊന്ന് ആഴ്ചത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്. 76 പേരാണ് ഐസിയുവില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,692 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 885 ആളുകളാണ് ആശുപത്രിയിലുള്ളത്. രാജ്യത്ത് കോവിഡ് വാക്സിനഷന്‍ കാര്യമായി പുരോഗമിക്കുന്നതിന്റെ സൂചനയും പ്രതിഫലനവുമാണ് ഐസിയു കണക്കുകളിലെ കുറവ് കാണിക്കുന്നതെന്നാണ് ആരോഗ്യ വിദഗ്ദരുടെ വിലയിരുത്തല്‍. Share This News
നിരവധി ഒഴിവുകളുമായി ആക്സന്റര്‍
അയര്‍ലണ്ടിലെ പ്രമുഖ പ്രഫഷണല്‍ സര്‍വ്വീസ് കമ്പനിയായ ആക്സന്ററില്‍ നിരവധി ഒഴിവുകള്‍. പതിനൊന്നോളം ഡിപ്പാര്‍ട്ട്മെന്റുകളിലായാണ് ഒഴിവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മുന്നൂറുലധികം ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അയര്‍ലണ്ട് , ഡബ്ലിന്‍ എ്ന്നിവിടങ്ങളിലാണ് ഒഴിവുകള്‍. ബിസിനസ് പ്രോസസ്സിംഗ് ഡെലിവറി, ഡാറ്റാ അനലിറ്റിക്സ്, കണ്‍സള്‍ട്ടിംഗ്, റിസ്ക് ആന്‍ഡ് ഫെര്‍ഫോമന്‍സ്, ഫിനാന്‍സ്, എഞ്ചിനിയറിംഗ്, നെറ്റ് വര്‍ക്കുകള്‍, എച്ച് ആര് .സോഫ്റ്റ് വെയര്‍ എഞ്ചിനിയറിംഗ്, സെയില്‍സ് എന്നീ മേഖലകളിലാണ് ഒഴിവുകള്‍ കമ്പനിയുടെ വെബ്സൈറ്റില്‍ പ്രവേശിച്ച് നേരിട്ട് അപേക്ഷ നല്‍കാവുന്നതാണ്. ഇതിനായി താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://www.accenture.com/ie-en/careers Share This News