കോവിഡ് കാലത്ത് സാഹചര്യങ്ങളുടെ സമ്മര്ദ്ദത്തില് ചെയ്യേണ്ടി വന്ന ‘വര്ക്ക് ഫ്രം ഹോം’ രാജ്യത്ത് നിയമമാക്കാനൊരുങ്ങി സര്ക്കാര്. ഇതുവരെയുള്ള പഠനങ്ങളില് വര്ക്ക് ഫ്രം ഹോം വിജയകരമാണെന്നും തൊഴിലാളിക്കും തൊഴില് ദാതാവിനും ഗുണകരമാണെന്നും ബോധ്യപ്പെട്ടതിനാലാണ് സര്ക്കാര് ഇത്തരമൊരു നീക്കം നടത്തുന്നത്.
ആറ് മാസമെങ്കിലും കമ്പനിയില് പൂര്ത്തിയാക്കിയ തൊഴിലാളിക്ക് താന് ചെയ്യുന്ന ജോലി വീട്ടിലിരുന്ന് ചെയ്യാന് സാധിക്കുന്നതാണെങ്കില് വര്ക്ക് ഫ്രം ഹോമിനായി തൊഴിലുടമയ്ക്ക് അപേക്ഷ നല്കാവുന്നതാണ്. 12 ആഴ്ചകള്ക്കുള്ളില് തൊഴില് ദാതാവ് ഇതിന് മറുപടി നല്കണം.
കൃത്യമായ കാരണമുണ്ടെങ്കില് തൊഴിലുടമയ്ക്ക് അപേക്ഷ നിരസിക്കാവുന്നതാണ്. പക്ഷെ നിയമത്തില് പറയുന്ന 13 കാരണങ്ങളില് ഏതെങ്കിലും കാരണമായിരിക്കണം അപേക്ഷ നിരസിക്കാനായി തൊഴിലുടമ ചൂണ്ടിക്കാണിക്കുന്നത്. തൊഴിലാളിക്ക് ഈ കാരണം ബോധ്യപ്പെട്ടില്ലെങ്കില് വര്ക്ക് പ്ലെയ്സ് റിലേഷന് കമ്മീഷന് അപ്പീല് നല്കാവുന്നതാണ്. ഇതിനുള്ള സൗകര്യം തൊഴിലുടമ ചെയ്ത് നല്കണം.
ഏപ്രീല് മാസത്തോടെ നിയമം പ്രാബല്ല്യത്തില് വരുത്താനാണ് സര്ക്കാര് നീക്കം.