കോവിഡ് ; ജോലിയില്‍ നിന്നും വിട്ടു നില്‍ക്കുന്നത് 8000 ആരോഗ്യ പ്രവര്‍ത്തകര്‍

കോവിഡ് രോഗത്തെ തുടര്‍ന്ന് ജീവനക്കാരുടെ ദൗര്‍ല്ലഭ്യം ഇപ്പോഴും ആരോഗ്യമേഖലയെ അലട്ടുന്നതായി റിപ്പോര്‍ട്ടുകള്‍. രോഗത്തെ തുടര്‍ന്ന് ജോലിയില്‍ നിന്നും വിട്ടു നില്‍ക്കുന്നത് നിലവില്‍ 8000 ആരോഗ്യപ്രവര്‍ത്തകരാണെന്നാണ് വിവരം. ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടീവ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അന്നാ ഒ കൊന്നോറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

എന്നാല്‍ കോവിഡുമായി ബന്ധപ്പെട്ട് ചില ശുഭവാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. നിലവില്‍ ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്ന് രോഗികളുടെ എണ്ണം കഴിഞ്ഞ പതിനൊന്ന് ആഴ്ചത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്. 76 പേരാണ് ഐസിയുവില്‍ ചികിത്സയിലുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3,692 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 885 ആളുകളാണ് ആശുപത്രിയിലുള്ളത്. രാജ്യത്ത് കോവിഡ് വാക്‌സിനഷന്‍ കാര്യമായി പുരോഗമിക്കുന്നതിന്റെ സൂചനയും പ്രതിഫലനവുമാണ് ഐസിയു കണക്കുകളിലെ കുറവ് കാണിക്കുന്നതെന്നാണ് ആരോഗ്യ വിദഗ്ദരുടെ വിലയിരുത്തല്‍.

Share This News

Related posts

Leave a Comment