ഇരട്ടകുട്ടികൾക്ക് രണ്ട് അച്ഛന്മാർ

ലോകം ഞെട്ടാൻ ഇരിക്കുന്നതേയുള്ളൂ. ഇരട്ടക്കുഞ്ഞുങ്ങൾക്ക് അച്ഛന്മാർ രണ്ടുപേർ. സംഭവം സത്യമാണ്. അഡ്വാൻസ്ഡ് IVF ടെക്നോളജിയിലൂടെ പിറന്ന ഇരട്ട കുഞ്ഞുങ്ങൾക്കാണ് രണ്ട് വ്യത്യസ്ത ബയളോജിക്കൽ പിതാക്കന്മാർ. ലണ്ടനിൽ നിന്നും സൈമൺ, ഗ്രയിം എന്നിവർ കാനഡയിൽ പോയാണ് അതിനൂതനമായ IVF ടെക്നോളജിയിലൂടെ ഇത് സാധിച്ചെടുത്ത്. ഇവരുടെ രണ്ടു പേരുടെയും ഓരോ ഭ്രൂണം വീതം മെഗ് സ്റ്റോൺ എന്ന സ്ത്രീയുടെ ഗർഭാശയത്തിൽ നിക്ഷേപിച്ചു. ഒൻപതു മാസം ഗർഭം ചുമന്നു മെഗ് സ്റ്റോൺ ആരോഗ്യവാന്മാരായ രണ്ടു കുട്ടികൾക്ക് ജൻമം നൽകി. കാൽഡർ, അലക്സാണ്ട്ര എന്നിവരാണ് ഈ അപൂർവ്വ ജന്മം നേടിയ കുഞ്ഞുങ്ങൾ. ഇരട്ടകളാണെങ്കിലും അര സഹോദരങ്ങൾ എന്ന് വേണം ഇവരെ വിശേഷിപ്പിക്കാൻ. കാരണം ഇവരുടെ അമ്മ ഒരാൾ തന്നെ ആണെങ്കിലും പിതാക്കന്മാർ രണ്ടു പേരാണ്. അച്ചന്മാർ രണ്ടുപേരും അമ്മയോട് കടപ്പെട്ടിരിക്കുന്നതായും അവരോടുള്ള നന്ദി എത്രപറഞ്ഞാലും തീരാത്തതാണെന്നും പറഞ്ഞു. പുരുഷ ദമ്പതികൾ ആയ ഈ…

Read More

കേരള കോഴി കറി

ചേരുവകൾ കോഴിയിറച്ചി – 1 കിലോ കുരുമുളക് ചതച്ചത് – 2 ടേബിള്‍സ്പൂണ്‍ നാരങ്ങ നീര് – രണ്ട് ടി സ്പൂണ്‍ സവാള – 3,  കനം കുറച്ച് അരിഞ്ഞത് തക്കാളി – 1 ,നീളത്തില്‍ അരിഞ്ഞത്‌ പച്ചമുളക് – 2 , നീളത്തില്‍ അരിഞ്ഞത്‌ ഇഞ്ചി – ഒരു ചെറിയ കഷണം ചതച്ചെടുത്തത്‌ വെളുത്തുള്ളി – 6 അല്ലി ചതച്ചെടുത്തത്‌ കറിവേപ്പില – രണ്ട് തണ്ട് മഞ്ഞള്‍പ്പൊടി – അര ടി സ്പൂണ്‍ ഗരംമസാല / ചിക്കന്‍ മസാല – ഒരു ടി സ്പൂണ്‍ മല്ലി പൊടി – രണ്ട് ടി സ്പൂണ്‍ പെരുംജീരകം പൊടിച്ചത് – കാല്‍ ടി സ്പൂണ്‍ എണ്ണ – 5 ടേബിള്‍സ്പൂണ്‍ ഉപ്പ് – ആവശ്യത്തിന്‌   പാചകരീതി കോഴിയിറച്ചി ചെറിയ കഷണങ്ങള്‍ ആക്കി നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. ഈ…

Read More

കടം തിരിച്ചടയ്ക്കാത്തവരെ പിടിക്കാനും ആപ്പ്

പണം കടം വാങ്ങി തിരിച്ചടക്കാത്തവരെ നമുക്കറിയാം. അങ്ങാനുള്ളവരെ കുടുക്കാനുള്ള ആപ്പുമായി ചൈനീസ് ടെക്നോളജി രംഗത്ത്. ഈ ആപ് ലഭ്യമാക്കിയിട്ടുള്ളത് ചൈനയിലെ ഹെബെയ് (Hebei) പ്രദേശത്തുള്ളവര്‍ക്കാണ്. മെസേജിങ് പ്ലാറ്റ്‌ഫോമായ വീചാറ്റിലൂടെ (WeChat) ഈ ആപ് അക്‌സസു ചെയ്യാം. ഈ ആപ് ഇന്‍സ്‌റ്റോള്‍ ചെയ്തയാള്‍ പ്രസ്തുത പ്രദേശത്തുകൂടെ നടക്കുമ്പോള്‍, 500 മീറ്ററിനുള്ളില്‍ കടം തിരിച്ചടയ്ക്കാനുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ അവരെക്കുറിച്ചുള്ള സൂചന നല്‍കും. വാട്സ്ആപ്പ് ലൈവ് ലൊക്കേഷൻ കാണിക്കുന്നതുപോലെ തന്നെ കടം തിരിച്ചടയ്ക്കാനുള്ളയാളുടെ കൃത്യമായ ലൊക്കേഷനാണ് ആപ് നല്‍കുക. ലൊക്കേഷന്‍ കാണിക്കുന്നതിന്റെ ബ്ലൂപ്രിന്റ് സ്‌ക്രീന്‍ ഷോട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ആൾക്കാരെ നാണം കെടുത്താൻ വേണ്ടിയല്ല ഈ ആപ്. ചൈനയുടെ പുതിയ സോഷ്യല്‍ ക്രെഡിറ്റ് സിസ്റ്റത്തിന്റെ ഭാഗമായാണ് ഇങ്ങനെ ഒരു ആപ്പ് പരീക്ഷിക്കുന്നത്. ഇത് ഒരു ചൈനീസ് പൗരന്റെ ഫിനാന്‍ഷ്യല്‍ ക്രെഡിറ്റ് സ്‌കോർ അളക്കുന്നതിനുവേണ്ടിയുള്ളതാണ്. ഒരാള്‍ക്ക് ലോണ്‍ തിരിച്ചടയ്ക്കാനുള്ള കഴിവുണ്ടോ ഇല്ലയോ എന്നറിയാനുള്ള…

Read More

അതിസുന്ദരിയായി മഞ്ജു വാരിയർ

മോഹൻലാലിൻറെ 2020 ൽ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം മരക്കാറിൽ മഞ്ജു വാരിയർ എത്തുന്നത് അതിസുന്ദരിയായി. മഞ്ജു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് സുബൈദ. മോഹന്‍ലാല്‍ നായകന്‍ ആകുന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ മകൻ പ്രണവ് മോഹന്‍ലാല്‍, സംവിധായകൻ പ്രിയദർശൻറെ മകൾ കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സുനില്‍ ഷെട്ടി, അര്‍ജുന്‍, പ്രഭു, കീര്‍ത്തി സുരേഷ്, സുഹാസിനി തുടങ്ങി വൻ താരനിര അണിനിരക്കുന്നു. ആദ്യമായിട്ടാണ് മഞ്ജു വാരിയർ പ്രിയദർശന്‍ ചിത്രത്തിൽ അഭിനയിക്കുന്നത്. മോഹന്‍ലാലിന്റെ ചെറുപ്പകാലമാണ് പ്രണവ് ഈ സിനിമയിൽ ചെയ്യുന്നത്. നായിക മഞ്ജു വാരിയരുടെ ചെറുപ്പം ചെയ്യുന്നത് പ്രിയദർശന്റെ മകൾ കല്യാണി പ്രിയദര്‍ശന്‍. ഒടിയന് ശേഷം മഞ്ജു വാരിയർ വീണ്ടും മോഹൻലാലിന് നായികയായി എത്തുന്നു. പ്രിയദർശന്‍ ചിത്രത്തിൽ ആദ്യമായി മഞ്ജു അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

Read More

ഫ്രീ ജിപി കൺസൾട്ടേഷൻ കുട്ടികളിലെ ആൻറിബയോട്ടിക് ഉപയോഗം കുറച്ചു

6 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഫ്രീ ജിപി കൺസൾട്ടേഷൻ വന്നതോടുകൂടി കുട്ടികളിലെ ആൻറിബയോട്ടിക് ഉപയോഗം കുറഞ്ഞതായി റിപ്പോർട്ട്. മൂക്കൊലിപ്പ്, തൊണ്ടവേദന, തുമ്മൽ തുടങ്ങിയ ചെറിയ അസുഖങ്ങൾ വരുമ്പോൾ തന്നെ മാതാപിതാക്കൾ കുട്ടികളെ ജിപി യെ കാണിക്കുന്നതായി പഠനം പറയുന്നു. എന്നാൽ ജിപി സർവീസ് സൗജന്യമല്ലാതാക്കിയാൽ സ്ഥിതി മാറിയേക്കാം. ഡേ ടൈം ജിപി കൺസൾട്ടേഷനിലെ ആൻറിബയോട്ടിക് പ്രിസ്ക്രിപ്ഷൻ 70 ശതമാനത്തിൽ നിന്ന് 50 ശതമാനമായി കുറഞ്ഞു. ഔട്ട് ഓഫ് മണിക്കൂറിലെ ആൻറിബയോട്ടിക് പ്രിസ്ക്രിപ്ഷൻ 72 ശതമാനത്തിൽ നിന്ന് 60 ശതമാനമായി കുറഞ്ഞു. ഇതൊരു വലിയ കാര്യം തന്നെയാണ്. ജിപി സൗജന്യമായതുകൊണ്ട് ആൻറിബയോട്ടിക് നിർദ്ദേശിക്കുന്നതിനുള്ള രക്ഷാകർതൃ സമ്മർദ്ദം ഇപ്പോൾ കുറവാണെന്നും പഠനം പറയുന്നു. 2015 – 2016 – 2017 വർഷങ്ങളിലെ കണക്കുപ്രകാരമുള്ള ഗവേഷണ ഫലമാണ് ഈ റിപ്പോർട്ട്.

Read More

വൻ മാറ്റങ്ങളുമായി ഗൂഗിൾ മാപ്

വൻ മാറ്റങ്ങളുമായി ഗൂഗിൾ മാപ്. ഡ്രൈവിങ്ങിന് സ്പീഡ് പരിധിയും ക്യാമറയും നമുക്കിനി ഗൂഗിൾ മാപ് കാണിച്ചു തരും. വർഷങ്ങളുടെ ഗവേഷണം വിജയിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ. ഗൂഗിളിൻറെ തന്നെ പ്രോഡക്റ്റ് ആയ WAZE-ൽ ഈ രണ്ട് ഫീച്ചേഴ്സ് ഉള്ളതാണ്. ഇപ്പോൾ ഇത് ഗൂഗിൾ മാപ്പിൽ കൂടി ലഭ്യമായി തുടങ്ങി. 2013ലാണ് ഗൂഗിൾ 1100 കോടി ഡോളറിനു വേസ് കമ്പനി വാങ്ങിയത്. വേസ് ആപ്പ് വഴിയുള്ള സ്പീഡ് പരിധി, സ്പീഡ് ക്യാമറ ഫീച്ചറുകൾ ഗൂഗിൾ മാപ്പുമായി ഒന്നിപ്പിച്ചിരിക്കുകയാണ്. ഗൂഗിൾ മാപ്പിൽ റോഡിലെ സ്പീഡ് പരിധിയും സമീപത്തായി സ്ഥാപിച്ചിരിക്കുന്ന സ്പ്ഡ് ക്യാമറകളും ഉൾപ്പെടുത്തി. റോഡിലെ സ്പീഡ് ക്യാമറ രേഖപ്പെടുത്തിയുള്ള ഗൂഗിൾ മാപ്പ് പരീക്ഷിക്കുന്നത് ഓസ്ട്രേലിയ, യുകെ, യുഎസ്, റഷ്യ, ബ്രസീൽ, കാനഡ, ഇന്ത്യ, ഇന്തൊനീഷ്യ എന്നിവടങ്ങളിലാണ്. എന്നാൽ ഈ ഫീച്ചർ എല്ലാ രാജ്യങ്ങളിലും പരീക്ഷിക്കാനിടയില്ല. റോഡിലെ സ്പീഡ് ഫീച്ചർ യുകെ, യുഎസ്, ഡെൻമാർക്ക്…

Read More

ചെമ്മീൻ (കൊഞ്ച്) തീയൽ

ചേരുവകൾ 1. ചെമ്മീന്‍ തൊലികളഞ്ഞത് – 250 ഗ്രാം 2. ഉള്ളി – 100 ഗ്രാം (വട്ടത്തില്‍ അരിഞ്ഞത്) 3. ഉലുവ – അര സ്പൂണ്‍ 4. തേങ്ങ തിരുമ്മിയത്‌ – അര മുറി 5. പുളി പിഴിഞ്ഞത് 6. തക്കാളി – 1 7. മുളക് പൊടി – 3 ടി സ്പൂണ്‍ 8. മല്ലിപൊടി – 3 ടി സ്പൂണ്‍ 9. മഞ്ഞള്‍പ്പൊടി – അര സ്പൂണ്‍ 10. എണ്ണ – രണ്ടു സ്പൂണ്‍ 11. കടുക് – 1 ടി സ്പൂണ്‍ 12. വറ്റല്‍ മുളക് – 2 13. കറിവേപ്പില – 1 തണ്ട് 14. ഉപ്പ് – പാകത്തിന് പാചകരീതി 1) ഒരു ചുവടു കട്ടിയുള്ള പാനില്‍ തേങ്ങ തിരുമ്മിയത്‌,കറിവേപ്പില ചേര്‍ത്ത് വറക്കുക . തേങ്ങയുടെ നിറം ബ്രൌണ്‍ ആയി…

Read More

നക്ഷത്രഫലം (ജനുവരി 27 – ഫെബ്രുവരി 02)

മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും ജനുവരി കഴിഞ്ഞ് ഫെബ്രുവരി ആരംഭിക്കുന്ന ഈയാഴ്ച മേടക്കൂറുകാർക്ക് ജോലിരംഗത്തു ചെറിയ തോതിൽ തടസ്സങ്ങൾ അനുഭവപ്പെടുമെങ്കിലും അവയെ വിജയകരമായി മറികടക്കാൻ കഴിയും. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടിവരും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും. അഷ്ടമരാശിക്കൂറു വരുന്നതിനാൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ മനസ്സിനു സ്വസ്ഥത കുറയും. ആഴ്ചയിലെ മറ്റു ദിവസങ്ങളിൽ കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ കഴിയും. ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും) ഈയാഴ്ച ഇടവക്കൂറുകാർക്ക് ദൈവാനുഗ്രഹം എല്ലായ്പോഴും അനുഭവപ്പെടും. ജോലിരംഗത്തു കൂടുതൽ അംഗീകാരം നേടിയെടുക്കാൻ കഴിയും. മനസ്സിനു സ്വസ്ഥത അനുഭവപ്പെടും. തുടർന്നുള്ള ദിവസങ്ങളിൽ ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കും. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ കഴിയും. പുതിയ വരുമാനസാധ്യത കണ്ടെത്താൻ കഴിയും. ആഴ്ചയുടെ അവസാനത്തെ രണ്ടു ദിവസം ചന്ദ്രൻ അനിഷ്ടഭാവത്തിലായതിനാൽ മനസ്സിനു സ്വസ്ഥത കുറയും. മിഥുനക്കൂറ് (മകയിരത്തിന്റെ…

Read More

കുഞ്ഞുങ്ങളെ രാത്രി വഴക്കില്ലാതെ ഉറക്കാൻ

പിഞ്ചു കുട്ടികൾ രാത്രി ഉറങ്ങാൻ നേരം കരയുന്നു എന്നതാണ് ഒട്ടുമിക്ക അമ്മമാരും പറയുന്ന ഒരു പ്രശനം. ഇതിനുള്ള നുറുങ്ങു വിദ്യകളാണ് ഇവിടെ പറയുന്നത്. ഇതിൽ ഒന്നാമത്തെ കാര്യം എല്ലാ ദിവസവും കൃത്യമായ സമയത്തു കുഞ്ഞുങ്ങളെ ഉറക്കുക എന്നതാണ്. രണ്ടാമത്തെ കാര്യം, ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് ഭക്ഷണം നൽകുക. കിടക്കുന്നതിന് തൊട്ടു മുൻപായി ഭക്ഷണം കൊടുക്കുകയേ ചെയ്യരുത്. മൂന്നാമതായി, മുറിയിലെ വെളിച്ചമാണ്. അധികം പ്രകാശം ഉറക്ക സമയത്ത് ആവശ്യമില്ല. മങ്ങിയ വെളിച്ചമാണ് വേണ്ടത്. അതിനാൽ ഈ മങ്ങിയ വെളിച്ചം കാണുമ്പോഴേ കുഞ്ഞുങ്ങൾക്ക് മനസിലാകും ഇത് ഉറങ്ങാനുള്ള സമയമാണെന്ന്. നാലാമതായി, ചെറിയ ചൂടുവെള്ളത്തിലുള്ള കുളിയും ഉറക്കത്തിന് കുറച്ചു മുൻപായി നല്ലതാണ്. അഞ്ചാമതായി പകൽ സമയത്തെ കുഞ്ഞിന്റെ ഉറക്കം ക്രമീകരിക്കുക. ഇനിയൊരു കാര്യം കൂടി: രാത്രിയിൽ കുഞ്ഞ് ഉണർന്നാൽ ഉടനെ എടുക്കാതിരിക്കുക. കുഞ്ഞിനെ തനിയെ ഉറങ്ങാൻ കുഞ്ഞ് ശീലിക്കുന്നത് ദീർഘനേരം…

Read More

ബിങിനും പൂട്ടിട്ട് ചൈന, സെൻസറിങ് ശക്തമാക്കി

നേരത്തെ സേർച്ച് എൻജിൻ രംഗത്തെ അതികായരായ ഗൂഗിളിനു പോലും പൂട്ടിട്ട് വാർത്തകളിൽ ഇടം പിടിച്ച ചൈന ഇപ്പോൾ ഇതാ വീണ്ടും വാർത്തകളിൽ നിറയുന്നു. മൈക്രോസോഫ്ടിന്റെ ബിങിനാണ് ഇപ്പോൾ ചൈനയിൽ വിലക്ക്. 2010ൽ ആണ് ഗൂഗിൾ ചൈനയിൽ നിന്നും പിന്മാറിയത്. പിന്നീട് അങ്ങോട്ട് ബിങ് മാത്രമായിരുന്നു ചൈനക്കാരുടെ ഏക വിദേശ സെർച്ച് എൻജിൻ. ചൈനയുടെ നയങ്ങൾക്കനുസരിച്ചുള്ള സേര്‍ച്ച് എൻജിൻ രൂപീകരണത്തിൽ ആണിപ്പോൾ ഗൂഗിൾ എന്നറിയുന്നു. ചൈനയിൽ ഇന്‍റർനെറ്റ് ഉപയോഗത്തിൽ കർശന നിയന്ത്രണങ്ങളുണ്ട്. ഫെയ്സ്ബുക്, ട്വിറ്റര്‍, യുട്യൂബ് എന്നിവയും ചൈനയിൽ ഉപയോഗിക്കാൻ സാധിക്കില്ല.

Read More