ഹീറ്റർ ഉപയോഗിച്ച് ഉറങ്ങുന്നവർ ഇതൊന്നു വായിക്കുക

കൊടുംതണുപ്പില്‍നിന്ന് ആശ്വാസത്തിനായി ഇലക്ട്രിക് ഹീറ്ററിനു മുന്‍പില്‍ ചൂടുകായാന്‍ ഇരിക്കുന്നത് നമ്മളിൽ പലർക്കും ഒരു ശീലം ആയിരിക്കാം. എന്നാൽ തണുപ്പുകാലത്ത് വീടുകളില്‍ ഹീറ്റര്‍ ഉപയോഗിക്കുന്നവർ കുറച്ച് ശ്രദ്ധിക്കണം. ഈ ശീലം അത്ര നന്നല്ല. ശരീരത്തിനു നല്ല സുഖമാണെങ്കിലും ചര്‍മത്തിന് ഒട്ടും ആരോഗ്യകരമല്ല ഇത്. ഫാൻ ഹീറ്ററുകള്‍ ശരീരത്തിലെ ഈര്‍പ്പം മുഴുവന്‍ വലിച്ചെടുക്കും. ഒപ്പം അന്തരീക്ഷത്തിലെയും ഈർപ്പം കുറയും. പലരും രാത്രി മുഴുവന്‍ ഹീറ്റര്‍ പ്രവര്‍ത്തിപ്പിച്ച് ഉറങ്ങാന്‍ കിടക്കുന്നവരാണ്. ഇത് വളരെ അപകടം നിറഞ്ഞതാണ് എന്നോര്‍ക്കുക. ഹീറ്റര്‍ അധികനേരം പ്രവര്‍ത്തിപ്പിക്കുമ്പോള്‍ അത് മുറിക്കുള്ളിലുള്ള ഈര്‍പ്പം മൊത്തം വലിച്ചെടുക്കും. ഇതുമൂലം അന്തരീക്ഷം വരളും. പലരിലും ശ്വാസംമുട്ടലും ശ്വാസകോശരോഗങ്ങളും വരെ ഉണ്ടാകുകയും ചെയ്യും. എന്നാൽ ഇത് കൂടിയേ തീരൂ എങ്കിൽ മുറിയില്‍ ഒരു ബക്കറ്റ് വെള്ളം വയ്ക്കുക. ഇത് ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. വെന്‍റിലേഷന്‍ സൗകര്യം ഉറപ്പുവരുത്തുകയും വേണം, അത് പ്രാക്ടിക്കൽ അല്ലെങ്കിൽ…

Read More

01 മില്യൺ യൂറോയുടെ കഞ്ചാവ് ഡ്രോഘേഡയിൽ പിടിച്ചെടുത്തു

പത്തു ലക്ഷം യൂറോ വിലമതിക്കുന്ന കഞ്ചാവ് ഡ്രോഘേഡയിൽ ഗാർഡായ് പിടിച്ചെടുത്തു. ഗാർഡായ് മൊൺഡോവൻ മയക്കുമരുന്ന് സംഘം തട്ടിയെടുത്തു. അറസ്റ്റിൽ ആയവരിൽ 30 വയസുള്ള ഒരു സ്ത്രീയും ഉൾപ്പെടുന്നു. സംശയാസ്പദമായ സ്ഥലങ്ങളിൽ നടത്തിയ റെയിഡിനിടെയാണ് കാഞ്ചാവ് കണ്ടെത്തിയതും ബന്ധപ്പെട്ട സംഘത്തെ അറസ്റ്റ് ചെയ്തതും. ജനുവരി 23ന് രാവിലെ ഒൻപതു മണിക്കായിരുന്നു ഗാർഡയുടെ മയക്കു മരുന്ന് വേട്ട. ഡ്രോഘേഡ ഗാർഡ സ്റ്റേഷനിൽ സ്ത്രീയെ ഏഴ് ദിവസം വരെ പോലീസ് ചോദ്യം ചെയ്തേക്കാം.

Read More

നോ ഡീൽ ബ്രക്സിറ്റ്‌ മുന്നറിയിപ്പുമായി സെൻട്രൽ ബാങ്ക്

നോ ഡീൽ ബ്രക്സിറ്റ്‌ ഐറിഷ് സമ്പദ്വ്യവസ്ഥയുടെ വളർച്ചാനിരക്ക് ഈ വർഷം 4% വരെ കുറയ്ക്കുമെന്ന് സെൻട്രൽ ബാങ്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ വർഷത്തിന്റെ ആദ്യ ത്രൈമാസ റിപ്പോർട്ടിൽ സെൻട്രൽ ബാങ്ക് പറയുന്നത് ഹ്രസ്വകാല സാമ്പത്തിക വെല്ലുവിളികളെ അയർലണ്ട് നേരിടേണ്ടിവരുമെന്നാണ്. നോ ഡീൽ ബ്രക്സിറ്റ്‌ അതിരൂക്ഷമായ സാമ്പത്തിക വെല്ലുവിളിയെയാണ് വിളിച്ചു വരുത്തുകയെന്നു സെൻട്രൽ ബാങ്ക് ഓർപ്പിക്കുന്നു. എന്നാൽ ഒരു അംഗീകൃത ബ്രെക്ടിറ്റ് കരാർ പ്രകാരം ഐറിഷ് സമ്പദ്വ്യവസ്ഥ ഈ വർഷം 4.5% വരെ വളർച്ച പ്രാപിക്കും. മറുപക്ഷം നോ ഡീൽ ബ്രെക്സിറ്റ്‌ 2013 ലെ സാമ്പത്തിക സ്ഥിതിയിലേക്ക് അയർലണ്ടിനെ തിരികെ കൊണ്ടുപോകും. ഇത് ഇപ്പോഴെത്തെക്കാളും 1.5% കുറഞ്ഞ സാമ്പത്തിക വളർച്ചയാണ്.

Read More

ദ ഗാംബിനോസ് ഫെബ്രുവരി ഒന്നിന്

ഫെബ്രുവരി ഒന്നിന് റിലീസിനൊരുങ്ങി ദ ഗാംബിനോസ്. ഒരു അമ്മയെയും അവരുടെ നാല് ആൺമക്കളെയും അവരുടെ കുറ്റകൃത്യങ്ങളെയും ചുറ്റിപ്പറ്റിയാണ് ചിത്രം. മുസ്തഫ എന്ന വിളിപ്പേരുള്ള ഒരു യുവാവ് അവരുടെ ജീവിതത്തിലേക്ക് കടന്നുവരുമ്പോൾ ഉണ്ടാവുന്ന അപ്രതീക്ഷിതമായ വഴിത്തിരിവാണ് കഥ. സസ്പെൻസ് നിറഞ്ഞ ഒരു സിനമയായിരിക്കും ദ ഗാംബിനോസ്. സമ്പത് രാജ്, രാധികാ ശരത്കുമാർ, സിജോ വർഗീസ്, ശ്രീജിത്ത് രവി, നീരജ, മുസ്തഫ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ.

Read More

ലോനപ്പൻറെ മാമോദീസ ഫെബ്രുവരി ഒന്നിന്

ജയറാം നായകനാകുന്ന ലോനപ്പൻറെ മാമോദീസ എന്ന ചിത്രം ഫെബ്രുവരി ഒന്നിന് റിലീസ് ചെയ്യുന്നു. ലോനപ്പൻ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. എന്നത്തേയും പോലെ ഒരു ടിപ്പിക്കൽ നാട്ടുംപുറത്തുകാരൻ. ലോനപ്പൻ നഷ്ടം നിവർത്തിക്കുന്ന വാച്ച് റിപ്പയറിംഗ്, സെയിൽസ് ഷോപ്പ് നടത്തുന്നു. എന്നാൽ തൻറെ നഷ്ടങ്ങളെപ്പറ്റി അയാൾ ദുഃഖിക്കാറില്ല. അയാളെപ്പോലെ തന്നെ അവിവാഹിതരായ മൂന്നു സഹോദരിമാരുണ്ട്. അതിന് ലോനപ്പന് സ്വന്തം ന്യായീകരണങ്ങളുണ്ട്. അവൻ കടലിൽ സഞ്ചരിക്കുന്ന ലക്ഷ്യമില്ലാത്ത ഒരു ബോട്ടിനെപ്പോലെ ജീവിക്കുന്നു, ജീവിതത്തിൽ വിജയിക്കുന്നവരെ കളിയാക്കി ജീവിക്കുന്ന ഒരാൾ ആണ് ലോനപ്പൻ. ഇന്നസെൻറ്, അലെൻസിയർ, ലിയോ തദേവൂസ്, ജോജു ജോർജ്, ഈവ പവിത്രൻ തുടങ്ങിയ താരനിരയാണ് ചിത്രത്തിൽ.  

Read More

അയർലണ്ടിൽ പണം കൊള്ളയടിക്കാൻ വ്യാജ കോളുകൾ, പണം കൊള്ളയടിക്കാൻ റവന്യൂ ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥരായി ഭാവിക്കുന്നു

വ്യാജ ഫോൺ കോളുകൾ അയർലണ്ടിൽ വ്യാപകമാകുന്നു. കഴിഞ്ഞ വർഷത്തെ ടാക്സ് റിട്ടേൺ പ്രകാരം നിങ്ങൾക്ക് ഒരു നിശ്ചിത തുക ലഭിക്കുമെന്ന് പറഞ്ഞാണ് ഇവർ കബളിപ്പിക്കുന്നത്. ഇതിൽ കബളിപ്പിക്കപ്പെടാതിരിക്കാൻ സൂക്ഷിക്കുക. റവന്യു ഓഫീസിൽ നിങ്ങളെ ഒരിക്കലും ഈ ആവശ്യം പറഞ്ഞു വിളിക്കില്ല. അയർലണ്ടിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ഒരു പ്രാദേശിക ലാൻഡ്ലൈൻ നമ്പറിൽ നിന്നാണ് വ്യാജകോൾ ലഭിച്ചിരിക്കുന്നത്. അവർ റെവന്യൂ/ ടാക്സ് ഓഫീസിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥനാണെന്ന് ഭാവിക്കുന്നു. അവർ സാധാരണയായി നിങ്ങളുടെ പേരും മറ്റ് വ്യക്തിഗത വിശദാംശങ്ങളും കൃത്യമായി പറയുകയാണെങ്കിൽ ആ കോളുകൾ ശരിയാണെന്ന് നാം വിശ്വസിക്കുന്നു, പക്ഷേ യാഥാർത്ഥ്യം, അവർ വ്യാജകോളുകൾ ആണ്. നിങ്ങൾക്ക് നികുതി റീഫണ്ട് ഉണ്ടെന്ന് അവർ പറയും, അതിനാൽ നിങ്ങളുടെ കാർഡ്നമ്പറും കാർഡിനുള്ള സി.വി.വി നമ്പറും നൽകാൻ അവർ ആവശ്യപ്പെടും. ജനങ്ങളിൽ ഭൂരിഭാഗവും കാർഡ്നമ്പറുകൾ നൽകില്ലെന്ന് അവർക്ക് അറിയാം. എന്നാൽചിലകേസുകളിൽ, അവർ നിങ്ങളോട് ഒരു…

Read More

ബി.പി. നിയന്ത്രിക്കാൻ ഈ 5 പച്ചക്കറികൾ കഴിക്കൂ

യൂറോപ്പിലെ ഈ തണുപ്പു കാലാവസ്ഥയിൽ രക്തസമ്മർദം ഉയരാം എന്നാണ് ഗവേഷകർ പറയുന്നത്. തണുപ്പ് കാലത്ത് ഹൃദ്രോഗത്തിനും ഹൃദയാഘാതത്തിനുമുള്ള സാധ്യത കൂടും. . അതുകൊണ്ടു ശ്വാസകോശരോഗമോ വൃക്കരോഗമോ ഹൃദ്രോഗമോ ഉള്ളവർ തണുപ്പുകാലത്ത് ആരോഗ്യം കൂടുതൽ ശ്രദ്ധിക്കണം. പ്രത്യേകിച്ചും 65 വയസ്സ് കഴിഞ്ഞവർ കൂടുതൽ ശ്രദ്ധിക്കണം. എന്നാൽ പേടിക്കേണ്ട കാര്യമില്ല. നമ്മൾ ഒന്ന് ശ്രദ്ധിച്ചാൽ രക്തസമ്മർദം കുറയ്ക്കാൻ സാധിക്കും. ഭക്ഷണത്തിലെ മാറ്റം ആണ് ഇതിൽ പ്രദാനം. ഇതിനു സഹായിക്കുന്ന പഴങ്ങളും പച്ചക്കറികളുമുണ്ട്. തണുപ്പുകാലത്ത് കഴിക്കാവുന്ന, രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്ന പച്ചക്കറികൾ ഇനി പറയുന്നവയാണ്. 1. കാരറ്റ്– രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്ന ബീറ്റാ കരോട്ടിനും പൊട്ടാസ്യവും കാരറ്റിൽ ഉണ്ട്. അതിറോസ്ക്ലീറോസിസ്, പക്ഷാഘാതം ഇവയ്ക്കുള്ള സാധ്യതയും കുറയ്ക്കാൻ കാരറ്റിനു സാധിക്കും. ദിവസവും രണ്ട് കപ്പ് കാരറ്റ് ജ്യൂസ് കുടിക്കുന്നത് അത്യുത്തമം. 2. ബീറ്റ് റൂട്ട് ജ്യൂസ്– ഹൈപ്പർ ടെൻഷൻ അഥവാ രക്താതിമര്‍ദം കുറയ്ക്കാൻ…

Read More

റെയിൽവേ സ്റ്റേഷനുകളിലെ നീല വെളിച്ചത്തിൻറെ രഹസ്യം

ജപ്പാനിലെ മിക്കവാറും റെയിൽവേ സ്റ്റേഷനുകളിൽ നീല നിറത്തിലുള്ള വെളിച്ചമാണ് കുറേ കാലങ്ങളായി കണ്ടുവരുന്നത്. ഇതിൻറെ പിന്നിൽ ഒരു രഹസ്യമുണ്ട്. ഒരു സൈക്കോളജികൾ മൂവ് ആണിത്. 2013ൽ ആണ്‌ ഈ പഠനത്തിൻറെ പൂർണ്ണരൂപം പുറത്തു വന്നത്. നീല വെളിച്ചം ആത്മഹത്യാ പ്രവണത കുറയ്ക്കുമെന്നാണ് ഗവേഷകർ പറയുന്നത്. ഗവേഷണം വിജയകരമാണ് എന്ന് തിരിച്ചറിഞ്ഞ റയിൽവേ കൂടുതൽ സ്റ്റേഷനുകൾ നീലമയമാക്കി. തുടർന്നുള്ള റിപോർട്ടുകൾ പ്രകാരം റെയിൽവേ പ്ലാറ്റ് ഫോമുകളിലെ ആത്മഹത്യയുടെ എണ്ണം 84 ശതമാനം കുറഞ്ഞു. ജപ്പാൻറെ ഈ നീക്കം പിന്നീട് പല രാജ്യങ്ങളും കണ്ടു പഠിച്ച് ഇപ്പോൾ മിക്കവാറും റെയിൽവേ സ്റ്റേഷനുകൾ നിലയിൽ കുളിച്ചുകൊണ്ടിരിക്കുന്നു. 2017 ലെ മറ്റൊരു പഠനവും മാനസിക പിരിമുറുക്കം ഉള്ളവർക്ക് നീല വെളിച്ചമുള്ള മുറി ആശ്വാസം നൽകുന്നെന്നു വ്യക്തമാക്കുന്നു.

Read More

അയർലണ്ടിലെ ഓഫറുകൾ അറിയാൻ ഒരു ഫേസ്ബുക് ഗ്രൂപ്പ്

അയർലണ്ടിലെ പലവിധത്തിലുള്ള ഓഫറുകളെപ്പറ്റി അപ്പപ്പോൾ അറിയാൻ ആഗ്രഹമുണ്ടോ? എങ്കിലിതാ ഉപയോഗപ്രദമായ ഓഫറുകളെ ഉടനടി നമ്മുടെ മുന്നിൽ എത്തിക്കുന്ന ഒരു ഫേസ്ബുക് ഗ്രൂപ്പ്. ഈ ഗ്രൂപ്പിൽ അംഗമായാൽ നിങ്ങൾക്ക് ഓഫറുകളെക്കുറിച്ചുള്ള അറിവുകൾ ഉടനടി ലഭിക്കും. കൂടാതെ ഓഫറുകൾ ലഭിക്കുന്ന വെബ്സൈറ്റുകളിലേക്കുള്ള ലിങ്കുകുകളും കാണാം. അതിനാൽ ഗൂഗിളിൽ തപ്പി ഇനി സമയം കളയേണ്ട. നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിനു മുൻപ് ഈ ഗ്രൂപ്പ് ഒന്ന് സന്ദർശിച്ചിട്ട് പോയാൽ നിങ്ങള്ക്ക് കുറച്ച് പണം ലാഭിക്കാൻ സാധിക്കും. Bargain alerts in ireland എന്നാണ് ഗ്രൂപ്പിൻറെ പേര്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്‌ത് ഗ്രൂപ്പിൽ എത്താം. ജോയിൻ റിക്വസ്റ്റ് അയച്ച് അഡ്മിൻ അപ്പ്രൂവ് ചെയ്താൽ മാത്രമേ ഗ്രൂപ്പിൽ അംഗത്വം ലഭിക്കൂ.

Read More

യുഎസ് കെയർ ഹോമിലെ അന്ദേവാസി പ്രസവിച്ചു. നഴ്സ് അറസ്റ്റിൽ

ആൺ കുഞ്ഞിനു ജന്മം നൽകി 29 കാരിയായ കെയർ ഹോമിലെ അന്ധേവാസിയാണ് ഇന്ന് ലോകം മുഴുവൻ ചർച്ച ചെയ്യപ്പെടുന്ന അമ്മയും കുഞ്ഞും. ഡിസംബർ 29 ന് ആരോഗ്യവാനായ ആൺ കുഞ്ഞു ജനിച്ചു. അരിസോണയിലെ ഹസിൻഡാ ഹെൽത്ത്കെയർ എന്ന സ്ഥാപനത്തിലെ ഒരു നഴ്സിനെ ലൈംഗിക പീഡനത്തിന് വിധേയനാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സംരക്ഷണത്തിൻ കീഴിലുള്ള ദുർബ്ബല രോഗിയാണത് പ്രസവിച്ച സ്ത്രീ. 36 കാരനായ നഥാൻ സഥർലാൻഡാണ് ഈ സംശയാസ്പദമായി അറസ്റ്റിലായ പ്രതി.

Read More