കേരള കോഴി കറി

ചേരുവകൾ

കോഴിയിറച്ചി – 1 കിലോ

കുരുമുളക് ചതച്ചത് – 2 ടേബിള്‍സ്പൂണ്‍

നാരങ്ങ നീര് – രണ്ട് ടി സ്പൂണ്‍

സവാള – 3,  കനം കുറച്ച് അരിഞ്ഞത്

തക്കാളി – 1 ,നീളത്തില്‍ അരിഞ്ഞത്‌

പച്ചമുളക് – 2 , നീളത്തില്‍ അരിഞ്ഞത്‌

ഇഞ്ചി – ഒരു ചെറിയ കഷണം ചതച്ചെടുത്തത്‌

വെളുത്തുള്ളി – 6 അല്ലി ചതച്ചെടുത്തത്‌

കറിവേപ്പില – രണ്ട് തണ്ട്

മഞ്ഞള്‍പ്പൊടി – അര ടി സ്പൂണ്‍

ഗരംമസാല / ചിക്കന്‍ മസാല – ഒരു ടി സ്പൂണ്‍

മല്ലി പൊടി – രണ്ട് ടി സ്പൂണ്‍

പെരുംജീരകം പൊടിച്ചത് – കാല്‍ ടി സ്പൂണ്‍

എണ്ണ – 5 ടേബിള്‍സ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്‌

 

പാചകരീതി

കോഴിയിറച്ചി ചെറിയ കഷണങ്ങള്‍ ആക്കി നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. ഈ കഷണങ്ങളിലേക്ക് ചതച്ച് എടുത്ത കുരുമുളകും ,മഞ്ഞള്‍പ്പൊടിയും നാരങ്ങ നീര് ചേര്‍ത്ത് നന്നായി തേച്ചു പിടുപ്പിക്കുക .അര മണിക്കൂര്‍ ഇത് റെഫ്രിജരെട്ടറില്‍ വെക്കുക .

ഒരു പാനില്‍ എണ്ണ ചൂടാകി ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റുക .കറിവേപ്പില ചേര്‍ക്കുക .ഇതിലേക്ക് അരിഞ്ഞെടുത്ത സവാള കൂടി ചേര്‍ത്ത് വഴറ്റുക.

സവാളയുടെ നിറം ബ്രൌണ്‍ നിറമായി മാറി തുടങ്ങുമ്പോള്‍ തീ കുറച്ചു ഗരംമസാലയും മല്ലിപൊടിയും പെരുംജീരകവും ചേര്‍ത്ത് വഴറ്റുക .

കോഴിയിറച്ചിയും, തക്കാളിയും പച്ചമുളകും ചേര്‍ക്കുക. നന്നായി ഇളക്കുക. എന്നിട്ട് അൽപ്പം വെള്ളം ചേർത്തശേഷം വീണ്ടും നന്നായി ഇളക്കുക. ശേഷം അടച്ച് വെച്ച് വേവിക്കുക

ചാറു കുറുകുമ്പോള്‍ തീ നിർത്തുക.

Share This News

Related posts

Leave a Comment