സംഭവം അങ്ങ് ചൈനയിലാണ്. അവിവാഹിതകൾക്ക് ‘ഡേറ്റിങ് ലീവ്’ നൽകി ലോക പ്രശസ്തി നേടി ചൈനീസ് കമ്പനികൾ. 30 വയസ്സിനു മുകളിലുള്ള അവിവാഹിതകളായ ജോലിക്കാർക്കു രണ്ടു ചൈനീസ് കമ്പനികൾ പ്രത്യേക ഡേറ്റിംഗ് അവധി അനുവദിച്ചു. 30 വയസ്സിനു മുകളിലുള്ള അവിവാഹിതരായ സ്ത്രീ ജീവനക്കാർക്ക് 8 ദിവസം വരെ ഡേറ്റിങ് ലീവ് എന്ന അധിക ലീവ് എടുക്കാം. ആവശ്യമെങ്കിൽ കൂടുതൽ ദിവസം അവധിയെടുക്കുകയും ചെയ്യാം. 30 വയസ്സ് പിന്നിട്ടിട്ടും കല്യാണം കഴിയാതെ വന്നാൽ ആരായാലും ഒന്ന് ചോദിച്ചു പോകും എന്തുകൊണ്ടാണ് ഇതുവരെ കല്യാണം നടക്കാത്തതെന്ന്. വിവാഹജീവിതത്തേക്കാൾ ജോലിക്കാണ് ഇന്നത്തെ യുവതികൾ മുൻതൂക്കം കൊടുക്കുന്നതെന്നാണ് പുതിയ കണ്ടെത്തൽ. ഇതേത്തുടർന്നാണ് അവിവാഹിതകളായ സ്ത്രീകൾക്കുവേണ്ടി ഡേറ്റിങ് ലീവ് അനുവദിച്ചത്. ജീവനക്കാരുടെ സന്തോഷം ഇതുമൂലം വർധിക്കുമെന്ന് കമ്പനി കരുതുന്നു. കുറച്ചു നാൾ മുൻപ് സിംഗിൾ അധ്യാപികമാർക്കും കുഞ്ഞുങ്ങളില്ലാത്ത അധ്യാപികമാർക്കുമായി ഒരു പ്രത്യേക അവധി ചൈനയിലെ ഒരു…
Read MoreCategory: മലയാളം
MALAYALAM
1.7m യൂറോ വിദ്യാർത്ഥികളുടെ കൈയിൽ നിന്നും തിരിച്ചുപിടിക്കാൻ ട്രിനിറ്റി കോളേജ്
അഞ്ഞൂറിൽ പരം വിദ്യാർത്ഥികളിൽ നിന്നായി 1.7m യൂറോ ഫീസിനത്തിൽ തിരിച്ചു പിടിക്കാൻ ട്രിനിറ്റി കോളേജ്. പലിശ രഹിത തിരിച്ചടവ് ഇതിനായി ട്രിനിറ്റി കോളേജ് വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുണ്ട്. SUSI ഗ്രാന്റിനു അപേക്ഷിച്ച് ഗ്രാൻറ് കിട്ടാതെ വന്ന വിദ്യാർത്ഥികളാണ് ഈ തുക തിരിച്ചടക്കേണ്ടത്. കോളേജിന് ഫീ ഇനത്തിൽ പണം കൊടുക്കാനുള്ളവർക്ക് എക്സാം റിസൾട്ട് ലഭിക്കുകയില്ല. SUSI ഗ്രാൻറ് ഇനത്തിൽ ഫീസ് മുടങ്ങി പോയവർക്ക് പ്രത്യേകിച്ച് പെനാൽറ്റി ഒന്നും അടക്കേണ്ടതില്ല എന്ന് ട്രിനിറ്റി കോളേജ് അറിയിച്ചു. ഒട്ടു മിക്ക വിദ്യാർത്ഥികളും 3000 യൂറോയിൽ താഴവരുന്ന ഒരു സംഖ്യയാണ് ഇനി അടക്കേണ്ടത്. ഒറ്റതവണയായി ഈ തുക അടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് തവണകളായി ഇതടയ്ക്കാനുള്ള അവസരവും കോളേജ് കൊടുക്കുന്നുണ്ട്.
Read Moreപൊടി ചമ്മന്തി
പാലപ്പത്തിന്റെയും വെള്ളയപ്പത്തിന്റെയും കൂടെ കൂട്ടി കഴിക്കാൻ പൊടി ചമ്മന്തി സൂപ്പർ ആണ്. ഒന്ന് ട്രൈ ചെയ്തു നോക്കൂ. 5 മിനിറ്റിൽ ഉണ്ടാക്കാം. ചേരുവകൾ തേങ്ങ തിരുമ്മിയത് – അര കപ്പ് മുളക് പൊടി – അര ടി സ്പൂണ്‍ കുഞ്ഞുള്ളി – 3 എണ്ണം എണ്ണ – ഒരു ടി സ്പൂണ്‍ കടുക് – അര ടി സ്പൂണ്‍ കറിവേപ്പില – ആവശ്യത്തിന് വറ്റല്‍ മുളക് – 1 (ഞുറുക്കിയത്) ഉപ്പ് – പാകത്തിന് തയ്യാറാക്കുന്ന വിധം തേങ്ങ, ഉള്ളി ,മുളക് പൊടി ,ഉപ്പ് എന്നിവ ചതച്ച് എടുക്കുക (വെള്ളം ചേര്‍ത്ത് അരക്കരുത് ). ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുക്, വറ്റല്‍ മുളക്, കറിവേപ്പില ഇവ യഥാക്രമം മൂപ്പിച്ചെടുക്കുക. ശേഷം തേങ്ങ ചതച്ചത് ചേര്‍ത്ത് ചെറുതായി ചൂടാക്കുക. ചൂടായി വരുന്നത് വരെ ഇളക്കുക…
Read Moreസൈക്യാട്രിക് നഴ്സുമാർ ഓവർടൈം ഡ്യൂട്ടി നിർത്തുന്നു
INMO തുടങ്ങിവച്ച സമര മുറ ചൂട് പിടിക്കുന്നു. ഇന്നലെ തുടങ്ങിയ സമരം കൊണ്ട് പ്രയോജനമൊന്നും കാണാത്ത സ്ഥിതിക്ക് കൂടുതൽ സമരവുമായി മുൻപോട്ടു പോകുമെന്ന് INMO അറിയിച്ചു. അതിന്റെ ഭാഗമായി സൈക്യാട്രിക് നഴ്സുമാരുടെ സംഘടനയായ PNA ഓവർടൈം ജോലി ചെയ്യുന്ന ഏർപ്പാട് നിർത്തി വയ്ക്കുന്നതായി അറിയിച്ചു. ഗവൺമെന്റിന്റെ അനാസ്ഥകൊണ്ട് രോഗികളുടെ അപ്പോയ്ന്റ്മെന്റുകൾ എല്ലാം ക്യാൻസൽ ചെയ്യപ്പെടുകയാണ്. INMO നഴ്സുമാർ പണിമുടക്കുമ്പോൾ PNA നഴ്സുമാരുടെ ജോലി ഭാരം അധികമാകുകയും ചെയ്യുന്നു. ഇതേ തുടർന്ന് ഇന്നും (31 ജനുവരി), നാളെയും (ഫെബ്രുവരി 01) കൂടാതെ ഫെബ്രുവരി 5, 6, 7 എന്നീ തിയ്യതികളിലും PNA അംഗങ്ങൾ ഓവർടൈം ഡ്യൂട്ടി ചെയ്യില്ല എന്നറിയിച്ചിട്ടുണ്ട്. അടുത്ത ചൊവ്വാഴ്ച INMO വീണ്ടും സമരം ചെയ്യാനിരിക്കെ ഇന്ന് മുതൽ അന്നേ ദിവസത്തേക്കുള്ള രോഗികളുടെ അപ്പോയ്ന്റ്മെന്റുകൾ HSE ക്യാൻസൽ ചെയ്തു തുടങ്ങും.
Read Moreലിമിറ്റഡ് എഡിഷൻ കെച്ചപ്പ് കാവിയാറുമായി ഹെയ്ൻസ്
പ്രമുഖ ബ്രാൻഡ് ആയ ഹെയ്ൻസ് അവരുടെ 150-ാം ജന്മദിനം ആഘോഷിക്കാൻ ലിമിറ്റഡ് എഡിഷൻ കെച്ചപ്പ് കാവിയർ വിപണിയിൽ എത്തിക്കുന്നു. പക്ഷേ, ഈ ഉത്പന്നം ഒരു കടയിൽനിന്നും കാശ് കൊടുത്ത് വാങ്ങിക്കാൻ കിട്ടില്ല. മറിച്ച്, മത്സരിച്ച് വിജയിച്ച് സമ്മാനമായി സ്വന്തമാക്കാനേ കഴിയൂ. https://www.instagram.com/p/BtBqDTXBlV0/ 150 ഹെയ്ൻസ് ടൊമാറ്റോ കെച്ചപ്പ് സൂപ്പർ ഫാൻസിനെ കണ്ടുപിടിക്കലാണ് കമ്പനിയുടെ ലക്‌ഷ്യം. ഈ മത്സരത്തിൽ വിജയികളാകുവാൻ എന്തുകൊണ്ടാണ് നിങ്ങൾ ഹെയ്ൻസ് ടൊമാറ്റോ കെച്ചപ്പ് സൂപ്പർ ഫാൻ ആയത് എന്ന് ഹെയ്ൻസിൻറെ ഫേസ്ബുക്, ഇൻസ്റ്റാഗ്രാം പേജുകളിൽ 2019 ഫെബ്രുവരി 14ന് മുൻപായി നിങ്ങൾക്ക് കുറിക്കണം. ഇവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 150 പേരാണ് വിജയികളാവുക. ഈ 150 പേർക്ക് മാത്രമായിരിക്കും ലിമിറ്റഡ് എഡിഷൻ കെച്ചപ്പ് കാവിയർ സമ്മാനമായി ലഭിക്കുക.
Read Moreമഞ്ഞുവീഴ്ച ആരംഭിച്ചു. -7C വരെ എത്തും
കോർക്ക് എയർപോർട്ടിൽ ചെറിയ തടസ്സങ്ങൾ നേരിടുന്നു. അല്പമൊക്ക വൈകിയാണെങ്കിലും വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ടെന്ന് അധികൃതർ ട്വീറ്റ് ചെയ്തു. താപനില -7C പ്രതീക്ഷിക്കുന്നു. അയർലണ്ടിന്റെ തെക്ക് പടിഞ്ഞാറും ഭാഗങ്ങൾ ചെറിയ മഞ്ഞിൽ പൊതിയാൻ തുടങ്ങി. ആഹാരം അടക്കമുള്ള അത്യാവശ്യ സാധനങ്ങൾ വാങ്ങി വയ്ക്കാൻ ആളുകൾ സൂപ്പർമാർക്കറ്റിലേക്കുള്ള യാത്ര തുടങ്ങി കഴിഞ്ഞു. പാൽ, ബ്രഡ്, പഴങ്ങൾ, പച്ചക്കറികൾ, ഇറച്ചി, തുടങ്ങി അത്യാവശ്യം വേണ്ടവ ഒരാഴ്ചത്തേക്ക് കരുതി വയ്ക്കുന്നത് നന്നായിരിക്കും. രാജ്യമൊട്ടാകെ യെല്ലോ വർണിങ് ശനിയാഴ്ച വരെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഡ്രൈവിങ്ങിൽ പ്രത്യേകം ശ്രദ്ധിക്കണം. മഞ്ഞുള്ള റോഡിൽ ഒരു വാഹനം നിർത്താൻ പത്ത് മടങ്ങ് വരെ സമയമെടുക്കുമെന്ന് ഓർക്കുക. കൂടാതെ ആരോഗ്യ കാര്യത്തിലും കൂടുതൽ ശ്രദ്ധ വേണം. മിഡ്ല്ടൺ, കാരിക്-ഓൺ-ഷാനൺ, മാനഹാമിൽട്ടൺ, സ്ലൈഗോ ടൌൺ, ലെറ്റർകെന്നി എന്നിവിടങ്ങളിൽ ചെറിയ തോതിലുള്ള മഞ്ഞു വീഴ്ച ഇന്നലെ രാത്രി തന്നെ തുടങ്ങി.
Read More37,000 നഴ്സുമാർ ഇന്ന് സമരത്തിലേക്ക്
ശമ്പളക്കുറവും ജീവനക്കാരുടെ കുറവും മൂലം കഷ്ടപ്പെടുന്ന അയർലണ്ടിലെ നഴ്സുമാർ ഇന്ന് രാവിലെ 8 മണിമുതൽ 24 മണിക്കൂർ സമരത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നു. ഇന്നത്തെ സമരം കൊണ്ട് പ്രതീക്ഷിച്ച പരിഹാരം കണ്ടെത്താൻ കഴിയാതെ വന്നാൽ 24 മണിക്കൂറിൻറെ സമരം അടുത്ത രണ്ടു ആഴ്ചക്കുള്ളിൽ ഇനിയും 5 പ്രാവശ്യം കൂടി നേരത്തെ തീരുമാനിച്ചതുപോലെ നടക്കും എന്ന് INMO ആഹ്വാനം ചെയ്യുന്നു. എമർജൻസി അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ ഉപയോഗിക്കാവൂ എന്ന് HSE ഐറിഷ് ജനതയോട് ഇന്നലെ അപേക്ഷിക്കുകയുണ്ടായി. ഹെൽത്ത് കെയർ അസിസ്റ്റൻറ്മാരെയും ഏജൻസി നഴ്സുമാരെയും കൂടുതലായി ഉപയോഗിച്ച് ഒരു ദിവസത്തെ സമരത്തെ വിജയിക്കാൻ ഒരു പക്ഷേ HSEയ്ക്ക് ഒരു പരിധിവരെ സാധിച്ചേക്കും. എന്നാലും ഒരു സമ്പൂർണ്ണ പരിഹാരമല്ല കെയർ അസിസ്റ്റൻറ്മാരും ഏജൻസി സ്റ്റാഫും. ഏതൊരു വിഷമഘട്ടത്തിലും രോഗികൾക്കായി സ്വന്തം സൗകര്യങ്ങൾ മാറ്റിവച്ച് ഡ്യൂട്ടിക്ക് എത്തുന്ന കർമ്മ നിരതരാണ് നഴ്സുമാർ. അവർക്കുവേണ്ടി ഐറിഷ്…
Read Moreവിവാഹമോചനം എളുപ്പമാക്കാൻ റെഫറണ്ടം വരുന്നു
അയർലണ്ട് തങ്ങളുടെ പൈതൃകമായ ആചാരങ്ങളെയും വിശ്വാസങ്ങളെയും മാറ്റി ന്യൂ ജനറേഷൻ ആകാനുള്ള നീക്കത്തിൽ. അബോർഷൻ നടപ്പിലാക്കിയതിനു ശേഷം ഇപ്പോളിതാ വിവാഹമോചനത്തിന് നിയന്ത്രണം എളുപ്പമാക്കാനുള്ള ഒരു റെഫറണ്ടം കാബിനറ്റ് അംഗീകരിച്ചു. ഭരണഘടനാ നിയമത്തിലെ ഒരു വ്യവസ്ഥ ഒഴിവാക്കണമെന്ന് വോട്ടർമാർക്ക് ഈ റെഫറണ്ടത്തിലൂടെ ആവശ്യപ്പെടാം. നിലവിലുള്ള വിവാഹമോചന കാലാവധി വേണോ വേണ്ടയോ എന്ന് തീരുമാനിക്കാനാണ് ഈ പുതിയ റെഫറണ്ടം. ഇപ്പോഴത്തെ നിയമമനുസരിച്ച് വിവാഹമോചനം അനുവദിക്കുന്നതിന് മുൻപുള്ള അഞ്ചു വർഷത്തിനിടെ നാലു വർഷം ദമ്പതികൾ വേറിട്ട് ആണ് ജീവിക്കേണ്ടത്. ഇപ്പോൾ നിർബന്ധിത വേർപിരിയൽ കാലയളവിനെ രണ്ടു വർഷത്തേക്ക് ആയി കുറയ്ക്കുന്നതിനുള്ള നിർദ്ദേശം ആണ് ഈ റെഫറണ്ടം. മെയ്മാസത്തിൽ ലോക്കൽ-യൂറോപ്യൻ തിരഞ്ഞെടുപ്പുകളുടെ അതേ ദിവസം റഫറണ്ടം നടക്കുമെന്ന് കരുതുന്നു. 1995 ൽ നടന്ന റെഫറണ്ടത്തിൽ 50.28% – 49.72% എന്ന വോട്ടിനാണ് വിവാഹമോചനത്തിന് അംഗീകാരം നൽകിയത് .
Read MoreINMO സമരത്തെ പേടിച്ച് പൊതുജനത്തോട് അഭ്യർത്ഥിച്ച് HSE
നാളെ ജനുവരി 30ന് നടത്താൻ പ്രഖ്യാപിച്ചിരിക്കുന്ന 24 മണിക്കൂർ സമരത്തിൽ നിന്നും INMO പിന്മാറാത്ത സാഹചര്യത്തിൽ അല്പമൊന്ന് പേടിച്ചിരിക്കുകയാണ് HSE. ഇതേ തുടർന്ന് പൊതുജനങ്ങളോട് ഒരു അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് HSE. എമർജൻസി അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ ഉപയോഗിക്കാവൂ എന്ന് HSE ഐറിഷ് ജനതയോട് അപേക്ഷിക്കുകയുണ്ടായി. ബുധനാഴ്ച രാവിലെ 8 മണിക്കാണ് INMO ആഹ്വാനം ചെയ്തിരിക്കുന്ന സമരം തുടങ്ങുക. ചരിത്രം കുറിക്കാൻ പോകുന്ന സമരമായിരിക്കും എന്നാണ് വിദഗ്ദർ ഈ സമരത്തെ വിശേഷിപ്പിക്കുന്നത്. ഇപ്പോഴും സമരം ഒഴിവാക്കാനുള്ള ശ്രമങ്ങൾ HSE നടത്തുന്നുണ്ട്. എന്നാൽ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ ചർച്ചകൾ എത്രമാത്രം ഫലപ്രദമാകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഹെൽത്ത് കെയർ അസിസ്റ്റൻറ്മാരെയും ഏജൻസി നഴ്സുമാരെയും കൂടുതലായി ഉപയോഗിച്ച് ഒരു ദിവസത്തെ സമരത്തെ വിജയിക്കാൻ ഒരു പക്ഷേ HSEയ്ക്ക് ഒരു പരിധിവരെ സാധിച്ചേക്കും. എന്നാലും ഒരു സമ്പൂർണ്ണ പരിഹാരമല്ല കെയർ അസിസ്റ്റൻറ്മാരും ഏജൻസി…
Read Moreഇനി റേഡിയോ കേൾക്കാം ഹെഡ്‍ഫോൺ ഇല്ലാതെ
ഈ വാർത്ത പലർക്കും പുതിയതായിരിക്കില്ല. എങ്കിലും ഇത് അറിയാത്തവർക്കായി എഴുതുന്നു എന്ന് മാത്രം. ഇപ്പോൾ നിങ്ങൾക്ക് ഹെഡ് സെറ്റോ ഇയർ ഫോണോ കൂടാതെ തന്നെ റേഡിയോ കേൾക്കാം. ഇവിടെ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ മാത്രം മതി. നിങ്ങൾ ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ നിന്നാണ് (ഭൂഗോളത്തിന്റെ ഭ്രമണം കാണാം). എന്നിട്ട് നിങ്ങൾക്ക് വേണ്ട സ്ഥലത്തു ഗ്ലോബിൽ സ്പർശിക്കുക. അവിടെ നിന്ന് റേഡിയോ തത്സമയം കേൾക്കാം. നിങ്ങളുടെ പ്രാദേശിക റേഡിയോ പരീക്ഷിക്കൂ! ഇവിടെ ക്ലിക്ക് ചെയ്യൂ.
Read More