ചെമ്മീൻ (കൊഞ്ച്) തീയൽ

ചേരുവകൾ

1. ചെമ്മീന്‍ തൊലികളഞ്ഞത് – 250 ഗ്രാം
2. ഉള്ളി – 100 ഗ്രാം (വട്ടത്തില്‍ അരിഞ്ഞത്)
3. ഉലുവ – അര സ്പൂണ്‍
4. തേങ്ങ തിരുമ്മിയത്‌ – അര മുറി
5. പുളി പിഴിഞ്ഞത്
6. തക്കാളി – 1
7. മുളക് പൊടി – 3 ടി സ്പൂണ്‍
8. മല്ലിപൊടി – 3 ടി സ്പൂണ്‍
9. മഞ്ഞള്‍പ്പൊടി – അര സ്പൂണ്‍
10. എണ്ണ – രണ്ടു സ്പൂണ്‍
11. കടുക് – 1 ടി സ്പൂണ്‍
12. വറ്റല്‍ മുളക് – 2
13. കറിവേപ്പില – 1 തണ്ട്
14. ഉപ്പ് – പാകത്തിന്

പാചകരീതി

1) ഒരു ചുവടു കട്ടിയുള്ള പാനില്‍ തേങ്ങ തിരുമ്മിയത്‌,കറിവേപ്പില ചേര്‍ത്ത് വറക്കുക . തേങ്ങയുടെ നിറം ബ്രൌണ്‍ ആയി തുടങ്ങുമ്പോള്‍ മല്ലിപൊടി,മുളക് പൊടി എന്നിവ ചേര്‍ത്ത് വറുക്കുക .തീ അണച്ച് തേങ്ങ തണുക്കാന്‍ വെക്കുക .
2 ) തേങ്ങ വറുത്തത്‌ വെള്ളം കുറച്ചു ചേര്‍ത്ത് നല്ല മയത്തില്‍ അരച്ച് എടുക്കുക.
3 ) ഒരു മീന്‍ ചട്ടിയില്‍ അല്പം എണ്ണ ചൂടാക്കി ഉലുവ പൊട്ടാന്‍ ഇടുക ,പൊട്ടി തുടങ്ങുമ്പോള്‍ കുഞ്ഞുള്ളി ചേര്‍ത്ത് വഴറ്റുക.കുഞ്ഞുള്ളിയുടെ നിറം ബ്രൌണ്‍ ആകുമ്പോള്‍ ചെമ്മീനും തക്കാളിയും അല്പം വെള്ളം ഒഴിച്ചു വേവാന്‍ വെക്കുക .ഇതില്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് അടച്ചു 3 മിനിറ്റ് വേവാന്‍ അനുവദിക്കുക .
4 ) ചെമ്മീന്‍ പകുതി വേവാകുമ്പോള്‍ തേങ്ങ അരച്ചത്‌ ചെമ്മീനില്‍ ചേര്‍ക്കുക .പുളി വെള്ളവും ചേര്‍ക്കുക .
5 ) രണ്ടു മിനുട്ട് കൂടി ചെറുതീയില്‍ വേവാന്‍ വെച്ചതിനു ശേഷം തീ അണക്കുക .
6 ) എണ്ണ ചൂടാക്കി കടുക് ,വറ്റല്‍ മുളക് ,കറിവേപ്പില എന്നിവ വറുത്തു തീയലിനു മുകളില്‍ താളിക്കുക .

 

 

Share This News

Related posts

Leave a Comment