മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും
ജനുവരി കഴിഞ്ഞ് ഫെബ്രുവരി ആരംഭിക്കുന്ന ഈയാഴ്ച മേടക്കൂറുകാർക്ക് ജോലിരംഗത്തു ചെറിയ തോതിൽ തടസ്സങ്ങൾ അനുഭവപ്പെടുമെങ്കിലും അവയെ വിജയകരമായി മറികടക്കാൻ കഴിയും. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടിവരും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും. അഷ്ടമരാശിക്കൂറു വരുന്നതിനാൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ മനസ്സിനു സ്വസ്ഥത കുറയും. ആഴ്ചയിലെ മറ്റു ദിവസങ്ങളിൽ കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ കഴിയും.
ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും)
ഈയാഴ്ച ഇടവക്കൂറുകാർക്ക് ദൈവാനുഗ്രഹം എല്ലായ്പോഴും അനുഭവപ്പെടും. ജോലിരംഗത്തു കൂടുതൽ അംഗീകാരം നേടിയെടുക്കാൻ കഴിയും. മനസ്സിനു സ്വസ്ഥത അനുഭവപ്പെടും. തുടർന്നുള്ള ദിവസങ്ങളിൽ ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കും. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ കഴിയും. പുതിയ വരുമാനസാധ്യത കണ്ടെത്താൻ കഴിയും. ആഴ്ചയുടെ അവസാനത്തെ രണ്ടു ദിവസം ചന്ദ്രൻ അനിഷ്ടഭാവത്തിലായതിനാൽ മനസ്സിനു സ്വസ്ഥത കുറയും.
മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)
ഈയാഴ്ച മിഥുനക്കൂറുകാർക്ക് ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. രോഗാരിഷ്ടങ്ങളിൽ നിന്നു മോചനം ലഭിക്കും. കണ്ടകശ്ശനി തുടരുന്നതിനാൽ വിചാരിച്ച കാര്യങ്ങൾ നേടിയെടുക്കാൻ കൂടുതൽ ബുദ്ധിമുട്ടേണ്ടിവരും. എങ്കിലും ആത്മാർഥമായ പ്രവർത്തനങ്ങളിലൂടെ ഉയർന്ന സ്ഥാനലബ്ധിയുണ്ടാകും. കുടുംബത്തിൽ സ്വസ്ഥത നിലനിൽക്കും. ദൈവാനുഗ്രഹത്തിനായി പ്രത്യേക ആരാധനകൾ നടത്തുന്നതു നല്ലതാണ്.
കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും)
ഈയാഴ്ച കർക്കടകക്കൂറുകാർക്ക് പൊതുവേ അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. കുടുംബത്തിൽ മംഗളകാര്യങ്ങൾ നടക്കും. ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ വേണം. അതിലൂടെ വിചാരിച്ച കാര്യങ്ങൾ നേടിയെടുക്കാൻ കഴിയും. രോഗാരിഷ്ടങ്ങളിൽ നിന്നു മോചനം ലഭിക്കും. ഏറ്റെടുത്ത ദൌത്യങ്ങൾ ഭംഗിയായി പൂർത്തിയാക്കാൻ സാധിക്കും. വരുമാനത്തിൽ നേരിയ വർധന അനുഭവപ്പെടും.
ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും)
ഈയാഴ്ച ചിങ്ങക്കൂറുകാർക്ക് വിചാരിച്ച കാര്യങ്ങൾ നേടിയെടുക്കാൻ കഴിയും. രോഗാരിഷ്ടങ്ങളിൽ നിന്നു മോചനം ലഭിക്കും. ദൈവാധീന്യം ഉള്ളതിനാൽ ജോലിരംഗത്തു കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കിയെടുക്കാൻ കഴിയും. ഉയർന്ന തസ്തികയിലേക്കു മാറുന്നതു സംബന്ധിച്ച അറിയിപ്പു കിട്ടും. ദേവാലയസന്ദർശനം സാധ്യമാകും. കുടുംബത്തിൽ സ്വസ്ഥത നിലനിൽക്കും.
കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും)
ഈയാഴ്ച കന്നിക്കൂറുകാർക്ക് പൊതുവേ അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. മനസ്സിന്റെ അസ്വസ്ഥതകളിൽ നിന്നെല്ലാം മോചനം ലഭിക്കും. എങ്കിലും കണ്ടകശ്ശനി തുടരുന്നതിനാൽ ജോലിയിൽ ചെറിയ തോതിൽ തടസ്സങ്ങൾ ഉണ്ടാകുന്നതു തുടരും. പ്രാർഥനകളിലൂടെ മനക്കരുത്തു നേടി തടസ്സങ്ങളെയെല്ലാം വിജയകരമായി മറികടക്കാൻ കഴിയും. കുടുംബകാര്യങ്ങളിൽ സ്വസ്ഥത അനുഭവപ്പെടും. ചെലവു കൂടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)
ഈയാഴ്ച ആദ്യത്തെ ഒന്നുരണ്ടു ദിവസം തുലാക്കൂറുകാർക്ക് ശരീരസുഖം കുറയും. തുടർന്നുള്ള ദിവസങ്ങളിൽ രോഗാരിഷ്ടങ്ങളിൽ നിന്നു മോചനം ലഭിക്കും. ദൈവാനുഗ്രഹമുള്ളതിനാൽ എല്ലാ കാര്യങ്ങളിലും വിജയം സ്വന്തമാക്കാൻ കഴിയും. ജോലിരംഗത്ത് ഏറ്റെടുത്ത കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ സാധിക്കും. വരുമാനം കൂടും. ദേവാലയസന്ദർശനം സാധ്യമാകും.
വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും)
ഈയാഴ്ച വൃശ്ചികക്കൂറുകാർക്ക് ദൈവാനുഗ്രഹമുള്ളതിനാൽ ഏറ്റെടുത്ത കാര്യങ്ങൾ വിജയകരമായി ചെയ്തുതീർക്കാൻ കഴിയും. ആരോഗ്യം മെച്ചപ്പെടും. ജോലിയിൽ ഉയർന്ന സ്ഥാനം ലഭിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിർത്താൻ കഴിയും. പുതിയ വരുമാനസാധ്യതകൾ കണ്ടെത്താൻ കഴിയും. വരുമാനത്തിൽ വർധന അനുഭവപ്പെടും. ജോലിയിൽ ഉയർന്ന സ്ഥാനം ലഭിക്കാനിടയുണ്ട്.
ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും)
ധനുക്കൂറുകാർക്ക് ഈയാഴ്ച കാര്യങ്ങൾക്കെല്ലാം ചെറിയ തോതിൽ തടസ്സങ്ങൾ അനുഭവപ്പെടുന്നതായി തോന്നും. എങ്കിലും തടസ്സങ്ങളെയെല്ലാം വിജയകരമായി മറികടക്കാൻ കഴിയും. ശരീരത്തിന്റെ ആരോഗ്യം വീണ്ടെടുക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ കഴിയും. ജോലികാര്യങ്ങളിൽ അൽപം മന്ദത അനുഭവപ്പെടുമെങ്കിലും ജോലിസ്ഥലത്തെ പ്രതിസന്ധികളെയെല്ലാം മറികടക്കാൻ കഴിയും.
മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും)
ഈയാഴ്ച മകരക്കൂറുകാർക്ക് ജോലിരംഗങ്ങളിൽ നേട്ടമുണ്ടാകും. കാര്യങ്ങൾ നല്ല നിലയിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. ദൈവാനുഗ്രഹമുള്ളതിനാൽ കുടുംബത്തിൽ സ്വസ്ഥത നിലനിൽക്കും. ജോലിരംഗത്തും കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. പുതിയ സ്ഥാനലബ്ധിയും പ്രതീക്ഷിക്കാം. ആരോഗ്യം വീണ്ടെടുക്കാൻ കഴിയും.
കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും)
കുംഭക്കൂറുകാർക്ക് ഈയാഴ്ച ചില ദിവസങ്ങളിൽ ശരീരസുഖം കുറയും. രോഗാരിഷ്ടവും അനുഭവപ്പെടും. എന്നാൽ ആഴ്ചയുടെ പകുതിക്കു ശേഷമുള്ള ദിവസങ്ങളിൽ കാര്യങ്ങൾ അനുകൂലമായിരിക്കും. എല്ലായ്പോഴും ദൈവാനുഗ്രഹം അനുഭവപ്പെടും. കടബാധ്യതകളിൽ കുറെയൊക്കെ തീർക്കാൻ സാധിക്കും. പുതിയ വരുമാനസാധ്യതകൾ കണ്ടെത്തും. ഏറ്റെടുത്ത കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ കഴിയും.
മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും)
കണ്ടകശ്ശനി തുടരുന്നതിനാൽ ഈയാഴ്ച മീനക്കൂറുകാർക്ക് കാര്യങ്ങൾ പൊതുവേ ഗുണദോഷമിശ്രമായിട്ടാണു നടക്കുക. അഷ്ടമരാശിക്കൂറു വരുന്നതിനാൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ശരീരസുഖം കുറയുകയും ചെയ്യും. തുടർന്നുള്ള ദിവസങ്ങളിൽ കാര്യങ്ങൾ അനുകൂലമാകും. ജോലികാര്യങ്ങളിൽ ചെറിയ തോതിൽ തടസ്സങ്ങൾ അനുഭവപ്പെടും. എങ്കിലും ദൈവാനുഗ്രഹമുള്ളതിനാൽ തടസ്സങ്ങളെയെല്ലാം വിജയകരമായി മറികടക്കാൻ കഴിയും. മനസ്സിന്റെ സ്വസ്ഥത നിലനിർത്താൻ കഴിയും.
CREDITS: www.manoramaonline.com