കോവിഡ് രോഗികളുമായി അടുത്ത സമ്പര്‍ക്കത്തില്‍ വന്നവരുടെ ഐസലേഷന്‍ നിയമങ്ങളില്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. വാക്‌സിന്‍ പൂര്‍ണ്ണമായും സ്വകരിച്ചവര്‍ക്കാണ് ഇളവുകള്‍. വാക്‌സിന്‍ സ്വീകരിച്ചവരും ലക്ഷണങ്ങളിത്താവരുമാണെങ്കില്‍ അവര്‍ ഐസലേഷനില്‍ പ്രവേശിക്കേണ്ടതില്ല. പകരം ഉയര്‍ന്ന നിലവാരത്തിലുള്ള മാസ്‌ക് ധരിക്കുകയും ഒപ്പം കൃത്യമായി ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തുകയും ചെയ്താല്‍ മതിയാകും. എന്നാല്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്തവരാണെങ്കില്‍ അവര്‍ ഏഴ് ദിവസം സെല്‍ഫ് ഐസൊലേഷനില്‍ പ്രവേശിക്കണം. കോവിഡ് ബാധിതരുടേയും 10 ദിവസം ഐസൊലേഷന്‍ എന്നത് ഏഴ് ദിവസമായി കുറച്ചിട്ടുണ്ട്. ഈ ഇളവുകള്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. അടുത്ത സമ്പര്‍ക്കത്തിലുള്ളവര്‍ ഐസൊലേഷനില്‍ പോകുന്നത് ജോലിക്കാരുടെ എണ്ണം കുറയുന്നതിനും ആരോഗ്യമേഖലയുടെ അടക്കം പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാകുന്നതിനും കാരണമായിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. മാത്രമല്ല ഇനി ആന്റിജന്‍ ടെസ്റ്റുകളുടെ റിസല്‍ട്ടുകള്‍ സ്ഥിരീകരിക്കാന്‍ പിസിആര്‍ ടെസ്റ്റുകള്‍ നടത്തേണ്ടതില്ലെന്നും ക്യാബിനറ്റ്…
Read MoreCategory: മലയാളം
MALAYALAM
ആന്റിജന്‍ ടെസ്റ്റും ഫേസ് മാസ്‌ക്കുകളും സൗജന്യമാക്കണമെന്ന ആവശ്യം ശക്തം
രാജ്യത്ത് കോവിഡ് വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ നല്‍കണമെന്ന ആവശ്യം ശക്തമാകുന്നു. കോവിഡ് നിര്‍ണ്ണയത്തിനുള്ള ആന്റിജന്‍ ടെസ്റ്റുകളും ഉയര്‍ന്ന നിലവാരത്തിലുള്ള ഫേസ് മാസ്‌കുകളും സൗജന്യമായി നല്‍കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ഇങ്ങനെ നല്‍കുന്നത് കോവിഡ് പ്രതിരോധത്തിന് വലിയ മുതല്‍ കൂട്ടാകുമെന്നാണ് പ്രതിപക്ഷ കക്ഷികളുടെ വാദം. കോവിഡ് രോഗികളുമായി അടുത്ത സമ്പര്‍ക്കത്തില്‍ വന്നിട്ടുള്ള മുഴുവന്‍ ഡോസ് വാക്‌സിനും സ്വീകരിച്ചവര്‍ ഐസൊലേഷന് പകരം ഉയര്‍ന്ന നിലവാരത്തിലുള്ള മാസ്‌ക് ധരിക്കുകയും ഒപ്പം കൃത്യമായി ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തുകയും ചെയ്താല്‍ മതിയാകും എന്ന ഇളവിന്റെ കൂടി അടിസ്ഥാനത്തിലാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഉയര്‍ന്ന നിലവാരത്തിലുള്ള മാസ്‌ക് എല്ലാവര്‍ക്കും ലഭിക്കുന്നതിനും ഒപ്പം കൂടുതല്‍ ആളുകള്‍ ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തുന്നതിനും ഇത് കാരണമാകുമെന്നും അവര്‍ പറയുന്നു. ഇതിനിടെ രാജ്യത്ത് ആകെ കോവിഡ് മരണങ്ങള്‍ ആറായിരത്തിന് മുകളിലെത്തി. കഴിഞ്ഞ ദിവസം 83 മരണങ്ങള്‍…
Read Moreഒരു അധിക അവധി ദിനം കൂടി
രാജ്യത്ത് അവധി ദിനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു. സെന്റ് പാട്രിക്‌സ് ഡേയുടെ ഭാഗമായി ഈ വര്‍ഷം രണ്ട് ദിവസത്തെ ബാങ്ക് അവധി നല്‍കാനാണ് സര്‍ക്കാര്‍ ആലോചന. സെന്റ് ബ്രിഗൈഡ്‌സ് ഡേയായ ഫെബ്രുവരി 1 നും സ്ഥിരമായി ബാങ്ക അവധി പ്രഖ്യാപിക്കാനും സര്‍ക്കാര്‍ പദ്ധതിയുണ്ട്. കോവിഡ് മഹാമാരിയില്‍ ജീവന്‍ വെടിഞ്ഞവരേയും കോവിഡ് മുന്നണി പോരാളികളേയും ഈ ദിവസം അനുസ്മരിക്കും. 2023 ഫെബ്രുവരി ഒന്നു മുതലാകും സെന്റ് ബ്രിഗൈഡ്‌സ് ഡേ പൊതു അവധിയായി മാറുക. പ്രധാനമന്ത്രിയെ ഉദ്ധരിച്ച് പ്രമുഖ ഐറിഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
Read Moreസൈബര്‍ ഇടങ്ങളില്‍ പിടിമുറുക്കാനൊരുങ്ങി സര്‍ക്കാര്‍
രാജ്യത്ത് സൈബര്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കാനൊരുങ്ങി സര്‍ക്കാര്‍ . ഇതിനായി ഓണ്‍ലൈന്‍ സേഫ്റ്റി ആന്‍ഡ് മീഡിയ റെഗുലേഷന്‍ ബില്‍ സര്‍ക്കാരിന്റെ അനുമതിക്കായി വകുപ്പ് മന്ത്രി സമര്‍പ്പിച്ചു. ഒരു ഓണ്‍ലൈന്‍ സേഫ്റ്റി കമ്മീഷണറെ നിയമിക്കുക എന്നതാണ് ബില്ലിലെ പ്രധാന നിര്‍ദ്ദേശം സോഷ്യല്‍ മീഡിയയിലടക്കം വരുന്ന ദോഷകരമായ ഉള്ളടക്കങ്ങള്‍ തടയുക എന്നതായിരിക്കും കമ്മീഷണറുടെ പ്രധാന ചുമതല. ക്രിമിനല്‍ മെറ്റിരിയല്‍, സൈബര്‍ ബുള്ളിയിംഗ്, സെല്‍ഫ് ഹാം മെറ്റീരിയല്‍, ആത്മഹത്യ പ്രേരണാ ഉള്ളടക്കങ്ങള്‍, തെറ്റായ ഭക്ഷണ ക്രമങ്ങളെ പ്രോത്സാഹിപ്പിക്കല്‍ എന്നിവയ്‌ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കുവാന്‍ കമ്മീഷണര്‍ക്ക് അധികാരമുണ്ടായിരിക്കും. ഇത്തരം സംഭവങ്ങളില്‍ അന്വേഷണത്തിനായി ഉദ്യോഗസ്ഥരെ നിയമിക്കാനും കമ്മീഷണര്‍ക്ക് അധികാരമുണ്ടായിരിക്കും. ഉടന്‍ തന്നെ കമ്മീഷണറെ നിയമിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒരു കമ്മീഷനെ തന്നെ നിയമിക്കുകയും ചെയ്യും.
Read Moreപൊതുജന സേവകരുടെ ജോലി സമയം കുറയ്ക്കുന്നു
രാജ്യത്തെ പൊതുജന സേവന മേഖലയില്‍ ജോലി ചെയ്യുന്നവരുടെ ജോലി സമയം കുറയ്ക്കുന്നു. മുമ്പുണ്ടായിരുന്ന സമയക്രമത്തിലേയ്ക്ക് തിരികെയെത്തിക്കാനാണ് സര്‍ക്കാര്‍ നിയോഗിച്ച സ്വതന്ത്ര സമിതി ശുപാര്‍ശ ചെയ്തത്. 2013 ലെ ഹാര്‍ഡിംഗ്ടണ്‍ റോഡ് എഗ്രിമെന്റനുസരിച്ചായിരുന്നു ഇവരുടെ ജോലി സമയം 37 മുതല്‍ 39 മണിക്കൂര്‍ വരെ ഉയര്‍ത്തിയത്. നേരത്തെ 35 മുതല്‍ 37 വരെ മണിക്കൂര്‍ ആഴചയില്‍ ജോലി ചെയ്തിരുന്നവരാണ് ഇപ്പോള്‍ 39 മണിക്കൂര്‍ ജോലി ചെയ്യുന്നത്. 35 മണിക്കൂര്‍ അല്ലെങ്കില്‍ അതില്‍ കുറവ് ജോലി സമയം ഉണ്ടായിരുന്നവരുടേതാണ് 37 മണിക്കൂറിലേയ്ക്ക് ഉയര്‍ത്തിയത്. ഇതി തിരികെ പഴയ നിലയിലേയ്ക്കാക്കാനാണ് ഇപ്പോള്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ജൂലൈ ഒന്ന് മുതല്‍ ജോലി സമയം കുറയ്ക്കണമെന്നാണ് ശിപാര്‍ശ. കുറഞ്ഞത് 35 മണിക്കൂറാവും ജോലി ചെയ്യേണ്ടി വരിക. ജോലി സമയമുയര്‍ത്തിയത് നഴ്‌സുമാരടക്കമുള്ള സ്ത്രീ ജീവനക്കാരെ വളരെ ദോഷകരമായി ബാധിച്ചെന്നും ഇതിനാല്‍ തന്നെ പ്രൊഡക്ടിവിറ്റി കുറഞ്ഞെന്നും കമ്മീഷന്റെ…
Read Moreപോസിറ്റിവ് ആന്റിജന്‍ ടെസ്റ്റുകളും രജിസ്റ്റര്‍ ചെയ്യും ; കോവിഡ് കണക്കുകള്‍ ഉയര്‍ന്നേക്കും
രാജ്യത്ത് കോവിഡ് ടെസ്റ്റ് റിസല്‍ട്ട് രജിസ്‌ട്രേഷന്‍ സംവിധാനത്തില്‍ കാതലായ മാറ്റം വരുത്താനൊരുങ്ങുകയാണ് സര്‍ക്കാര്‍. അടുത്തയാഴ്ചമുതല്‍ ആന്റിജന്‍ ടെസ്റ്റുകളും രജിസ്റ്റര്‍ ചെയ്യും. സെല്‍ഫ് ആന്റിജന്‍ ടെസ്റ്റുകളും രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനമൊരുക്കാനാണ് ആരോഗ്യവകുപ്പ് ഒരുങ്ങുന്നത്. നിലവില്‍ പിസിആര്‍ ടെസ്റ്റുകളുടെ റിസല്‍ട്ട് മാത്രമാണ് രജിസ്റ്റര്‍ ചെയ്യുന്നത്. ഇതനുസരിച്ചാണ് കോവിഡ് കണക്കുകള്‍ പുറത്ത് വിടുന്നതും. ഇതിനാല്‍ തന്നെ ആന്റിജന്‍ ടെസ്റ്റുകളുടെ റിസല്‍ട്ടുകൂടി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ രാജ്യത്തെ കോവിഡ് കണക്കുകളില്‍ കാര്യമായ വര്‍ദ്ധനവുണ്ടാകുമെന്നാണ് കരുതുന്നത്. മാത്രമല്ല. ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്യാനുള്ള സമയവും ഉയര്‍ത്തും. നിലവില്‍ രാവിലെ എട്ടുമുതല്‍ വൈകുന്നേരം എട്ടുവരെയാണ് ഇതിനുള്ള സമയം. കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കോവിഡ് രോഗികളെ കണ്ടെത്തി ഐസൊലേഷനിലാക്കി വ്യാപനം തടയുന്നതിനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമാണ് പുതിയ സംവിധാനങ്ങള്‍.
Read Moreലോക്ഡൗണ്‍ ഇല്ലെങ്കിലും പ്രവര്‍ത്തിക്കാനാവാതെ വ്യാപാര സ്ഥാപനങ്ങള്‍
രാജ്യത്ത് ഔദ്യോഗികമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചില വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അവതാളത്തിലാണ്. പ്രമുഖ ഐറിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് രാജ്യത്തെ 25 ശതമാനത്തോളം വ്യാപാര സ്ഥാപനങ്ങള്‍ ഒന്നെങ്കില്‍ അടച്ചിട്ടിരിക്കുകയോ അല്ലെങ്കില്‍ പ്രവര്‍ത്തന സമയം കുറച്ചിരിക്കുകയോ ആണ്. കോവിഡ് വ്യാപനം രൂക്ഷമായമായതാണ് വ്യാപരസ്ഥാപനങ്ങളെ ദോഷകരമായി ബാധിച്ചിരിക്കുന്നത്. ജീവനക്കാര്‍ക്ക് കോവിഡ് വ്യാപിക്കുന്നതോ അല്ലെങ്കില്‍ കോവിഡ് ബാധിച്ചവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്ന് ഐസൊലേഷനില്‍ പോകേണ്ടി വരുന്നതോ ആണ് വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിച്ചിരിക്കുന്നത്. കോവിഡ് സാഹചര്യത്തില്‍ റീട്ടെയ്ല്‍ എക്‌സലന്‍സ് നടത്തിയ സര്‍വ്വേയില്‍ വ്യാപരാസ്ഥാപനങ്ങളിലെ 20 ശതമാനത്തോളം ജീവനക്കാര്‍ കോവിഡിനെ തുടര്‍ന്ന് അവധിയിലാണെന്നായിരുന്നു കണ്ടെത്തല്‍. വരും ദിവസങ്ങളില്‍ കൂടുതല്‍ സമയം അടച്ചിടുന്നതിലേയ്ക്ക് കൂടുതല്‍ സ്ഥാപനങ്ങള്‍ പോകുമെന്നാണ് സര്‍വ്വേയിലെ വിലയിരുത്തല്‍.
Read Moreനഴ്‌സിംഗ് ഹോം സന്ദര്‍ശകര്‍ക്ക് പുതിയ നിബന്ധനകള്‍
നഴ്‌സിംഗ് ഹോം സന്ദര്‍ശകര്‍ക്ക് പുതിയ നിബന്ധനകള്‍. പുതിയ കോവിഡ് വകഭേദമായ ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍. കോവിഡ് ടെസ്റ്റ് സംബന്ധിച്ചുള്ള നിബന്ധകളാണ് പുറത്തിറക്കിയിരിക്കുന്നത്. പതിവായി നഴ്‌സിംഗ് ഹോമുകള്‍ സന്ദര്‍ശിക്കുന്നവര്‍ രണ്ടാഴ്ചയിലൊരിക്കല്‍ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതണം. എന്നാല്‍ വല്ലപ്പോഴും നഴ്‌സിംഗ് ഹോമുകളില്‍ പോകുന്നവരായാലും പ്രത്യേക ആവശ്യത്തിന് ഒരു തവണ പോകേണ്ടി വരുന്നവരായാലും നഴ്‌സിംഗ് ഹോമുകളില്‍ പോകുന്നതിന് മുമ്പ് കോവിഡ് ടെസ്റ്റ് നടത്തി കോവിഡില്ലെന്ന് ഉറപ്പ് വരുത്തണം. യാതൊരുവിധ കോവിഡ് ലക്ഷണങ്ങളും ഇല്ലാത്തവരാണെങ്കിലും കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാണ്. സെല്‍ഫ് ടെസ്റ്റുകള്‍ നടത്തിയാല്‍ മതിയാകും. ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സര്‍വ്വലൈന്‍സ് സെന്ററാണ്( HPSC ) ഇത് സംബന്ധിച്ച നിര്‍ദ്ദേശം പുറത്തിറക്കിയത്. ഇന്നുമുതലാണ് നിര്‍ദ്ദേശങ്ങള്‍ നടപ്പിലാകുന്നത്. ചില നഴ്‌സിംഗ് ഹോമുകള്‍ സ്വന്തം നിലയ്ക്കുള്ള നിയന്ത്രണങ്ങളും നടപ്പിലാക്കുന്നുണ്ട്. നഴ്‌സിംഗ് ഹോം അന്തേവാസികളുടെ സുരക്ഷയെ കരുതിയാണ് പുതിയ കോവിഡ് നിയന്ത്രണങ്ങള്‍.
Read Moreരഞ്ജിത്ത് കെ. ജോസഫ് പീസ് കമ്മീഷണര്‍
അയര്‍ലണ്ട് മലയാളികള്‍ക്ക് അഭിമാനമായി പീസ് കമ്മീഷണര്‍ നിയമനം. പീസ് കമ്മീഷണര്‍ സ്ഥാനത്തേയ്ക്ക് മലയാളിയായ രഞ്ജിത്ത് കെ. ജോസഫിനെയാണ് നിയമിച്ചത്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റീസാണ് സ്ഥാനം നല്‍കിയത്. ഇത് സംബന്ധിച്ച ഉത്തരവ് ജസ്റ്റീസ് മിനിസ്റ്റര്‍ ഹെലന്‍ മക് എന്റി രഞ്ജിത്ത് കെ. ജോസഫിന് കൈമാറി. കേരളത്തില്‍ കുറമണ്ണ് കല്ലറയ്ക്കല്‍ കുടുംബാംഗമായ രഞ്ജിത്ത് 2003 ലാണ് അയര്‍ലണ്ടിലെത്തിയത്. കൗണ്ടി ഗോള്‍വേയിലാണ് താമസം. വിവിധ സേവനങ്ങള്‍ക്കാവശ്യമായ രേഖകളും സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തുക, ഓര്‍ഡറുകള്‍ ഒപ്പിടുക എന്നിവയാണ് പീസ് കമ്മീഷണറുടെ പ്രധാന ചുമതല. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പീസ് കമ്മീഷണര്‍ക്ക് സമന്‍സും വാറന്റും പുറപ്പെടുവിക്കാനും സാധിക്കും. ഡോ. ശില്‍പ്പ രഞ്ജിത്താണ് ഭാര്യ മക്കള്‍ മരീസ, മേരി, മരിയ, മാര്‍ക്ക്
Read Moreപുതിയ നിയന്ത്രണങ്ങളില്ല ; ജാഗ്രത വേണം
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പുതിയ നിയന്ത്രണങ്ങളുണ്ടാകുമോ എന്ന ചോദ്യത്തിന് ഉത്തരമായി. തല്‍ക്കാലം പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് ഇന്നലെ ചേര്‍ന്ന നാഷണല്‍ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി ടീം യോഗത്തില്‍ തീരുമാനമായി. പുതിയ നിയന്ത്രണങ്ങളിലേയ്ക്ക് കടക്കുന്നില്ലെങ്കിലും പൊതുജനങ്ങള്‍ പരമാവധി ജാഗ്രത പാലിക്കണമെന്നും കോവിഡുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി. ആളുകള്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റുകള്‍ ബൂസ്റ്റര്‍ ഡോസിന്റെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഉടന്‍ വിതരണം ചെയ്യും. കോവിഡ് രോഗികളുമായി അടുത്ത സമ്പര്‍ക്കമുള്ളവര്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഉടന്‍ ഇളവുകള്‍ പ്രഖ്യാപിക്കും. 23,817 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് സ്ഥിരീകരിച്ചത്. 941 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത് 90 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.
Read More