കോവിഡ് രോഗികളുമായി അടുത്ത സമ്പര്ക്കത്തില് വന്നവരുടെ ഐസലേഷന് നിയമങ്ങളില് സര്ക്കാര് ഇളവുകള് പ്രഖ്യാപിച്ചു. ഇന്നലെ ചേര്ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. വാക്സിന് പൂര്ണ്ണമായും സ്വകരിച്ചവര്ക്കാണ് ഇളവുകള്. വാക്സിന് സ്വീകരിച്ചവരും ലക്ഷണങ്ങളിത്താവരുമാണെങ്കില് അവര് ഐസലേഷനില് പ്രവേശിക്കേണ്ടതില്ല.
പകരം ഉയര്ന്ന നിലവാരത്തിലുള്ള മാസ്ക് ധരിക്കുകയും ഒപ്പം കൃത്യമായി ആന്റിജന് ടെസ്റ്റുകള് നടത്തുകയും ചെയ്താല് മതിയാകും. എന്നാല് ബൂസ്റ്റര് ഡോസ് വാക്സിന് സ്വീകരിക്കാത്തവരാണെങ്കില് അവര് ഏഴ് ദിവസം സെല്ഫ് ഐസൊലേഷനില് പ്രവേശിക്കണം.
കോവിഡ് ബാധിതരുടേയും 10 ദിവസം ഐസൊലേഷന് എന്നത് ഏഴ് ദിവസമായി കുറച്ചിട്ടുണ്ട്. ഈ ഇളവുകള് ഇന്ന് അര്ദ്ധരാത്രി മുതല് നിലവില് വരും. അടുത്ത സമ്പര്ക്കത്തിലുള്ളവര് ഐസൊലേഷനില് പോകുന്നത് ജോലിക്കാരുടെ എണ്ണം കുറയുന്നതിനും ആരോഗ്യമേഖലയുടെ അടക്കം പ്രവര്ത്തനങ്ങള് പ്രതിസന്ധിയിലാകുന്നതിനും കാരണമായിരുന്നു. ഇതേ തുടര്ന്നാണ് സര്ക്കാര് നടപടി.
മാത്രമല്ല ഇനി ആന്റിജന് ടെസ്റ്റുകളുടെ റിസല്ട്ടുകള് സ്ഥിരീകരിക്കാന് പിസിആര് ടെസ്റ്റുകള് നടത്തേണ്ടതില്ലെന്നും ക്യാബിനറ്റ് നിര്ദ്ദേശം നല്കിയിട്ടുണ്ട്.