മൈക്രോസോഫ്റ്റിലും പിരിച്ചുവിടല്‍ ; ജോലി നഷ്ടമാവുക 10,000 പേര്‍ക്ക്

ട്വിറ്റര്‍, മെറ്റാ, ആമസോണ്‍ എന്നിവയ്ക്ക് പുറമേ ബഹുരാഷ്ട്ര കമ്പനിയായ മൈക്രോസോഫ്റ്റും ജീവനക്കാരെ കുറയ്ക്കുന്നു. ഇന്നലെയാണ് കമ്പനി ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ആഗോള തലത്തില്‍ 10,000 പേര്‍ക്കാവും ജോലി നഷ്ടമാവുക. കമ്പനിയുടെ ആകെ തൊഴിലാളികളുടെ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണിത്. ചിലരാജ്യങ്ങളിലെ സാമ്പത്തീക മാന്ദ്യവും ഒപ്പം ചില രാജ്യങ്ങളില്‍ മാന്ദ്യം പ്രതീക്ഷിക്കുന്നതുമാണ് ഇത്തരമൊരു നടപടിക്ക് കാരണമെന്ന് കമ്പനി സിഇഒ സത്യ നാഥെല്ലെ ജീവനക്കാര്‍ക്കയച്ച സന്ദേശത്തില്‍ പറയുന്നു. കമ്പനിക്ക് ലോകത്താകമാനം 2,21,000 ജീവനക്കാരാണുള്ളത്. എന്നാല്‍ പിരിച്ചുവിടല്‍ ഏത് രാജ്യത്തു നിന്നായിരിക്കുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഈ പിരിച്ചു വിടല്‍ അയര്‍ലണ്ടിനെ ബാധിക്കുമോ എന്നറിയില്ലെന്നും മൈക്രോസോഫ്റ്റുമായി നിരന്തരം സമ്പര്‍ക്കത്തില്‍ തുടരാന്‍ താന്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അയര്‍ലണ്ടില്‍ നിലവില്‍ സാമ്പത്തീക മാന്ദ്യമില്ലാത്തതിനാല്‍ ഇവിടെ വലിയ തോതിലുള്ള ജോലി നഷ്ടം പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More

നിര്‍മ്മാണ മേഖലയില്‍ തൊഴിലാളി ക്ഷാമമെന്ന് റിപ്പോര്‍ട്ടുകള്‍

  അയര്‍ലണ്ടിലെ നിര്‍മ്മാണ മേഖലയില്‍ തൊഴിലാളി ക്ഷാമമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലണ്ടിലെ പ്രമുഖ ജോബ് വെബ്‌സൈറ്റായ Morgan McKinley പുറത്തു വിട്ട പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. തൊഴിലാളി ക്ഷാമത്തിന്റെ സമ്മര്‍ദ്ദം നിലവില്‍ നിര്‍മ്മാണ മേഖലയെ ബാധിച്ചിട്ടുണ്ടെന്നും ഇവരുടെ പഠനത്തില്‍ പറയുന്നു. സൈറ്റ് മാനേജര്‍മാര്‍, ക്വാണ്ടിറ്റി സര്‍വേയര്‍മാര്‍, കാര്‍പ്പെന്റേഴ്‌സ് , പ്രൊജക്ട് മാനേജര്‍മാര്‍ എന്നി വിഭാഗങ്ങളിലാണ് നലവില്‍ ജീവനക്കാരെ ലഭിക്കാനില്ലാതത്തതെന്നും ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന ജോലി ഒഴിവുകളും. ജോലി തേടി നല്‍കുന്ന അപേക്ഷകളും പഠനവിധേയമാക്കിയാണ് നിര്‍മ്മാണ മേഖലയിലെ ജീവനക്കാരുടെ ക്ഷാമം സംബന്ധിച്ച വിവരങ്ങള്‍ കണ്ടെത്തിയത്. സാമ്പത്തീക മേഖല നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ടെങ്കിലുപം 2023 നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന വര്‍ഷമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2022 അവസാന പാദത്തില്‍ നിരവധി റിക്രൂട്ട്‌മെന്റുകള്‍ നടന്നിട്ടുണ്ടെന്നും ഇതിന്റെ തുടര്‍ച്ചയാകും 2023 എന്നും പഠന റിപ്പോര്‍ട്ടിലുണ്ട്. വിവിധ മേഖലകളില്‍ 2023 ല്‍…

Read More

RYANAIR ല്‍ ഒഴിവുകള്‍ നിയമനം ഡബ്ലിന്‍ എയര്‍പോര്‍ട്ടിലേയ്ക്ക്

പ്രമുഖ വിമാനക്കമ്പനിയായ RYANAIR ല്‍ നിരവധി ഒഴിവുകള്‍. ഡബ്ലിന്‍ എയര്‍ പോര്‍ട്ടിലാണ് ഒഴിവുകള്‍. മികച്ച ശമ്പളവും ആനുകൂല്ല്യങ്ങളുമാണ് തെരഞ്ഞെടുക്കപ്പെടുന്നവരെ കാത്തിരിക്കുന്നത്. ഐ ഡി കോര്‍ഡിനേറ്റര്‍, പേ റോള്‍ സ്‌പെഷ്യലിസ്റ്റ്, റോസ്റ്റര്‍ സ്‌പെഷ്യലിസ്റ്റ് എന്നീ ഒഴിവുകളിലേയ്ക്കാണ് നിയമനങ്ങള്‍. ഡബ്ലിനില്‍ താമസിക്കുന്നവര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരമുള്ളത്. താഴെ പറയുന്ന ലിങ്കുൡ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാവുന്നതാണ.് ഐ.ഡി കോര്‍ഡിനേറ്റേഴ്‌സ് https://jobs.workable.com/view/sjrfQurzd1tVEaAcM1XX87/id-admin-%26-coordinator-in-dublin-at-ryanair?utm_campaign=google_jobs_apply&utm_source=google_jobs_apply&utm_medium=organic പേ റോള്‍ സ്‌പെഷ്യലിസ്റ്റ് https://jobs.workable.com/view/s3z7hjKR4fgHL72xNjxxrM/payroll-specialist-in-dublin-at-ryanair?utm_campaign=google_jobs_apply&utm_source=google_jobs_apply&utm_medium=organic റോസ്റ്റര്‍ സ്‌പെഷ്യലിസ്റ്റ് https://apply.workable.com/ryanair/j/E934F1CE76/apply/  

Read More

GO AHEAD IRELAND ല്‍ ഡ്രൈവര്‍മാര്‍ക്ക് അവസരങ്ങള്‍

അയര്‍ലണ്ടിലെ പ്രമുഖ പൊതുഗതാഗത സര്‍വ്വീസ് ദാതാക്കളായ ഗോ എഹെഡ് അയര്‍ലണ്ടില്‍ ഒഴിവുകള്‍. ബസ് ഡ്രൈവര്‍മാരുടേയും മെക്കാനിക്കുകളുടേയും ഒഴിവുകളാണ് ഉള്ളത്. സൗജന്യ യാത്ര, ലൈഫ് ഇന്‍ഷുറന്‍സ് എന്നിങ്ങനെ നിരവധി ആനുകൂല്ല്യങ്ങള്‍ നിയമിക്കപ്പെടുന്നവര്‍ക്ക് ലഭ്യമാണ്. ബസ് ഡ്രൈവര്‍മാര്‍ക്ക് പ്രതിവര്‍ഷം 32000 മുതല്‍ 40,000 യൂറോ വരെ ശമ്പളം ലഭിക്കും മെക്കാനിക്കുകള്‍ക്ക് മണിക്കൂറിന് 26 യൂറോയാണ് ലഭിക്കുക. ആഴ്ചയില്‍ 40 മണിക്കുറാണ് ജോലി. B കാറ്റഗറി, D കാറ്റഗറി ലൈസന്‍സ് ഗോള്‍ഡര്‍മാരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. D കാറ്റഗറി ലൈസന്‍സ് ഉള്ളവര്‍ക്ക് പ്രത്യേക ട്രെയിനിംഗ് നല്‍കി ഡി കാറ്റഗറി ലൈസന്‍സ് ലഭിക്കുന്നതിനുള്ള ടെസ്റ്റിന് ഹാജരാക്കും. ട്രെയിനിംഗിന്റെ ഫീസ് ഉദ്യോഗാര്‍ത്ഥിയില്‍ നിന്നും ഈടാക്കുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.. https://www.goaheadireland.ie/careers

Read More

കുട്ടികള്‍ക്ക് വാക്‌സിനുകള്‍ നല്‍കണമെന്ന നിര്‍ദ്ദേശവുമായി വീണ്ടും എച്ച്എസ്ഇ

കുട്ടികള്‍ക്ക് ഇനിയും വാക്‌സിന്‍ നല്‍കാത്ത മാതാപിതാക്കളോട് വീണ്ടും അഭ്യര്‍ത്ഥനയുമായി എച്ച്എസ്ഇ. വിന്ററില്‍ അയര്‍ലണ്ടില്‍ കോവിഡ്, ഫ്‌ളു എന്നിവ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് എച്ച്എസ്ഇ യുടെ നടപടി. ഫ്‌ളു , കോവിഡ് എന്നീ വൈറസുകള്‍ ശരീരത്തില്‍ കയറിയാലും ഗുരുതുര അവസ്ഥയിലേയ്ക്ക് പോകാതിരിക്കാന്‍ വാക്‌സിന്‍ പ്രതിരോധം തീര്‍ക്കുമെന്നതിനാലാണ് കുടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ഒരു മടിയും കാണിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി എച്ച്എസ്ഇ വീണ്ടും രംഗത്ത് വന്നിരിക്കുന്നത്. ഈ വിന്ററില്‍ എഴുനൂറോളം കുട്ടികളാണ് വിവിധ രോഗങ്ങളുമായി ആശുപത്രികളില്‍ ചികിത്സ തേടിയത്. ഇതേ തുടര്‍ന്ന് ആഴ്ചാവസാനങ്ങളില്‍ വാക്ക് ഇന്‍ ക്ലിനിക്കുകള്‍ എച്ച്എസ്ഇ ആരംഭിച്ചിട്ടുണ്ട്. ഇവിടെ നേരിട്ടെത്തി കുട്ടികള്‍ക്ക് വാക്‌സിനുകള്‍ നല്‍കാവുന്നതാണ്. മുതിര്‍ന്നവരില്‍ ഫ്‌ളു ബാധിക്കാനുള്ള സാധ്യതയുടെ രണ്ടിരട്ടിയാണ് കുട്ടികളിലേയ്ക്ക് രോഗം പടരാനുള്ള സാധ്യത. ഇതിനാല്‍ തന്നെ മാതാപിതാക്കല്‍ ജാഗ്രത പാലിക്കണമെന്നും എത്രയും വേഗം വാക്‌സിന്‍ നല്‍കണമെന്നുമാണ് എച്ച്എസ്ഇ നിര്‍ദ്ദേശം. രോഗലക്ഷണങ്ങളുള്ള കുട്ടികളെ സ്‌കൂളിലയ്ക്കരുതെന്നും വീടുകളില്‍തന്നെ ഇരുത്തണമെന്നും…

Read More

രാജ്യത്തിന്റെ സമ്പത്തില്‍ 27 ശതമാനവും ഒരു ശതമാനം ആളുകളുടെ കൈവശം

രാജ്യത്തിന്റെ സമ്പത്തിന്റെ നിലവിലെ കൈവശവും വിതരണവും സംബന്ധിച്ച പുതിയ റിപ്പോര്‍ട്ട് പുറത്ത്. അയര്‍ലണ്ടിലെ സമ്പത്തിന്റെ 27 ശതമാനവും ഒരു ശതമാനം ആളുകളുടെ കൈയ്യിലാണെന്നാണ് കണക്കുകള്‍. ഇത് ഏകദേശം 232 ബില്ല്യണ്‍ യൂറോ വരും. ഓക്‌സ്ഫാം ക്ലെയിംസാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. രാജ്യത്തെ രണ്ട് സമ്പന്നരുടെ കൈയ്യില്‍ ഇരിക്കുന്ന സമ്പത്ത് രാജ്യത്തെ പകുതി ആള്‍ക്കാരുടെ കൈവശമുള്ള സമ്പത്തിനെക്കാള്‍ അമ്പത് ശതമാനം കൂടുതലാണ്. 47 മില്ല്യണ്‍ യൂറോ 1435 പേരുടെ കൈയ്യിലും 4.7 മില്ല്യണ്‍ യൂറോ 20355 പേരുടെ കൈവശവുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പഠന റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ 100 ഡോളര്‍ അല്ലെങ്കില്‍ 93 യൂറോ അയര്‍ലണ്ടിന്റെ സമ്പത്തില്‍ വര്‍ദ്ധനവുണ്ടായാല്‍ അതിന്റെ മൂന്നിലൊന്നും ഒരു ശതമാനം ആളുകളിലേയ്ക്കാണ് പോകുന്നത്. ഏറ്റവും താഴേക്കിടയിലുള്ള 50 ശതമാനം ആളുകള്‍ക്ക് ആകെ ലഭിക്കുന്നത് ഈ 93 യൂറോയില്‍ 50…

Read More

കണ്‍സല്‍ട്ടന്റുമാരുമായി പുതിയ കരാറിന് സര്‍ക്കാര്‍

രാജ്യത്തെ കണ്‍സല്‍ട്ടന്റ് ഡോക്ടര്‍മാരുമായി സര്‍ക്കാര്‍ പുതിയ കരാറില്‍ ഉടന്‍ ഒപ്പുവെയ്ക്കും. നിലവിലുള്ള കണ്‍സല്‍ട്ടന്റുമാര്‍ക്ക് പുതിയ കരാറില്‍ ഒപ്പിടുകയോ അല്ലെങ്കില്‍ നിലവിലെ വ്യവസ്ഥകളില്‍ തന്നെ നിലനില്‍ക്കുകയോ ആവാം. ഇക്കഴിഞ്ഞ ഡിസംബറില്‍ കണ്‍സല്‍ട്ടന്റുമാരുടെ സംഘടനാ പ്രതിനിധികളുമായി സര്‍ക്കാര്‍ സംസാരിച്ച് സമവായത്തിലെത്തിയ പുതിയ ജോലി നിബന്ധനകളാണ് ഈ കരാറില്‍ ഉള്ളത്. ഫെബ്രുവരി മാസത്തിലാണ് സര്‍ക്കാര്‍ പുതിയ കരാര്‍ ഒപ്പിടുന്നത്. ഫെബ്രുവരി പകുതിയോടെ ഇത് സംബന്ധിച്ച നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. പുതിയ കരാര്‍ അനുസരിച്ച് 209915-252150 വരെയാണ് സീനിയര്‍ കണ്‍സല്‍ട്ടന്റുമാരുടെ വാര്‍ഷിക ശമ്പളം വരുന്നത്. ആഴ്ചയില്‍ 37 മണിക്കൂറാണ് ജോലി ചെയ്യേണ്ടത്. 38000 യൂറോയാണ് ഓണ്‍ കോണ്‍ അലവന്‍സായി ലഭിക്കുക. ശനിയാഴ്ച ഉള്‍പ്പെടെ രാവിലെ 8 മണിക്കും രാത്രി 10 മണിക്കും ഇടയിലായിരിക്കും ജോലി സമയം.

Read More

ഡബ്ലിനിൽ അനധികൃത കേറ്ററിംഗ് നടത്തി ‘പണി കിട്ടി’ മലയാളികൾ

2023 ജനുവരി 07 ശനിയാഴ്ച ഡബ്ലിനിൽ നടന്ന ഒരു മലയാളി അസോസിയേഷനിൽ വിളമ്പിയ ഭക്ഷണത്തിൽ ഫുഡ് പോയ്‌സൺ അടിച്ച് നിരവധി പേർ. ഈ സംഭവത്തിൽ പുലിവാല് പിടിച്ചിരിക്കുകയാണ് ഈ മലയാളി അസോസിയേഷനും ഭക്ഷണം വിളമ്പിയ കേറ്ററിംഗ് ലൈസൻസ് ഇല്ലാത്ത ടീംസും. സംഭവത്തെത്തുടർന്ന് Environmental Health Officer-ന് പരാതി ലഭിച്ചിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. തെളിയിക്കപ്പെട്ടു കഴിഞ്ഞാൽ ഭീമമായ തുക ഒരു പക്ഷെ ഈ ഭക്ഷണം വിളമ്പിയവർ നൽകേണ്ടി വന്നേക്കാം. ചെറിയ ലാഭത്തിനു വേണ്ടി ചെറുകിട കേറ്ററിങ്ങുകാരെ ആശ്രയിക്കുന്നവര്ക്കുള്ള ഒരു ഗുണപാഠമായി ഇതിനെ കാണാം. ഒരു പൊതു പരിപാടി നടത്തുമ്പോൾ ഇൻഷുറൻസ്, ലൈസൻസ്, പ്രൊഫെഷനലി ക്വാളിഫൈഡ് വർക്കേഴ്സ് തുടങ്ങിയവയുള്ള കേറ്ററിംഗ് കമ്പനികളെ ആശ്രയിക്കുന്നത് ഇപ്പോഴും നന്നായിരിക്കും.

Read More

120 പേരെ നിയമിക്കാനൊരുങ്ങി സൈബര്‍ സെക്യൂരിറ്റി കമ്പനി

അമേരിക്കന്‍ സൈബര്‍ സെക്യൂരിറ്റി കമ്പനിയായ ത്രെഡ് ലോക്കര്‍ അയര്‍ലണ്ടില്‍ പുതിയ നിയമനങ്ങള്‍ക്കൊരുങ്ങുന്നു. യൂറോപ്പിലെ കമ്പനി വിപൂലീകരണത്തിന്റെ ഭാഗമായി ഡബ്ലിനില്‍ തുറക്കുന്ന ഹെഡ് ഓഫീസിലേയ്ക്കാണ് നിയമനം നടത്തുന്നത്. ബിസിനസ്സുകള്‍ക്കും പ്രത്യേകിച്ച് ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് പ്രൊവൈഡേഴ്‌സിനും സൈര്‍ സുരക്ഷ നല്‍കുകയും സൈബര്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഇവരെ പ്രാപ്തരാക്കുകയുമാണ് ത്രെഡ് ലോക്കിന്റെ ലക്ഷ്യം. സൈബര്‍ സെക്യൂരിററി രംഗത്തെ വിദഗ്ദര്‍ക്കാവും കൂടുതല്‍ അവസരങ്ങള്‍. ഇവര്‍ക്ക് പുറമേ മാര്‍ക്കറ്റിംഗ്, അഡ്മിനിസ്‌ട്രേഷന്‍, എച്ച് ആര്‍ മേഖലകളിലേയ്ക്കും നിയമനങ്ങള്‍ ഉണ്ടാകും. ഒഴിവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കമ്പനി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

Read More

ആശുപത്രികളില്‍ ബെഡിനായി കാത്തു കഴിയുന്നത് അഞ്ഞൂറോളം രോഗികള്‍

വിന്റര്‍ വൈറസുകളുടേയും കോവിഡിന്റെയും വ്യാപനം അയര്‍ലണ്ടിലെ ആരോഗ്യ സംവിധാനങ്ങളെ കടുത്ത സമ്മര്‍ദ്ദത്തിലാഴ്ത്തിയിരിക്കുകയാണ്. ആശുപത്രികളില്‍ എത്തുന്നുണ്ടെങ്കിലും കിടത്തി ചികിത്സ ലഭിക്കാന്‍ കഴിയാതെ ബെഡുകള്‍ക്കായി കാത്തിരിക്കുന്നവര്‍ നിരവധിയാണ്. ദി ഐറീഷ് നഴ്‌സസ് ആന്‍ഡ് മിഡൈ്വഫ്‌സ് ഓര്‍ഗനൈസേഷന്‍ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം തന്നെ 497 പേരാണ് നിലവില്‍ ബെഡുകള്‍ക്കായി കാത്തു കഴിയുന്നത്. രോഗികളുടെ തിരക്ക് നിമിത്തം പല ആശുപത്രികളും സുരക്ഷിതമായ ജോലി സ്ഥലങ്ങള്‍ അല്ലാതായി മാറിയിരിക്കുകയാണെന്നും എത്തുന്ന രോഗികള്‍ക്കെല്ലാം കൃത്യമായ ചികിത്സ നല്‍കുന്നതിലൂടെ മാത്രമെ ഇതിന് മാറ്റം വരുത്താന്‍ കഴിയുവെന്നും നഴ്‌സസ് ആന്‍ഡ് മിഡൈ്വഫ്‌സ് ഓര്‍ഗനൈസേഷന്‍ പറയുന്നു. അയര്‍ലണ്ടില്‍ ഡോക്ടര്‍മാരുടെ കുറവ് ഉണ്ടെന്നും ഇത് പരിഹരിക്കണമെന്നും ഐറീഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. നിലവിലുള്ള ഡോക്ടര്‍മാരുടെ ജോലി സമയം കൂട്ടുകയല്ല ഇതിന് പരിഹാരമെന്നായിരുന്നു അവര്‍ പറഞ്ഞത്. ആശുപത്രികളില്‍ ബെഡുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നും ശക്തമാണ്.

Read More