നോക്ക് തീർത്ഥാടനത്തിന് 6 യൂറോയ്ക്ക് ബിരിയാണി. ഓഫർ ഇന്ന് വരെ മാത്രം

നോക്ക് തീർത്ഥാടനത്തിന് റോയൽ കേറ്ററിങ്ങിന്റെ ബിരിയാണി ബുക്ക് ചെയ്യാം. നോക്ക് തീർത്ഥാടനത്തിന് എത്തുന്ന വിശ്വാസികൾക്ക് 6 യൂറോയ്ക്ക് ബിരിയാണി നൽകുമെന്ന് റോയൽ കേറ്ററിംഗ് അറിയിച്ചു. എന്നാൽ, ഈ ഓഫർ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രമായിരിക്കും ലഭിക്കുക. മെയ് 09 ചൊവ്വാഴ്ചയ്ക്കകം ബുക്ക് ചെയ്യുന്നവർക്കാണ് 6 യൂറോയ്ക്ക് ബിരിയാണി ലഭിക്കുക. പിന്നീടുള്ളവർക്ക് ഒരു ബിരിയാണി 10 യൂറോ നിരക്കിൽ മാത്രമേ ലഭിക്കുകയുള്ളൂ. അതിനാൽ, ഈ ഓഫർ തീരും മുൻപ് 0899840893 എന്ന നമ്പറിൽ ബന്ധപ്പെട്ട് ബിരിയാണി ബുക്ക് ചെയ്യാവുന്നതാണ്. എല്ലാവർഷവും അയർലണ്ടിലെ സീറോ മലബാർ കാത്തോലിക് സഭ നടത്തിവരുന്ന നോക്ക് പിൽഗ്രിമിലേയ്ക്കുള്ള തീർത്ഥാടനം ഈ വർഷം മെയ് 13 ശനിയാഴ്ച്ചയാണ്. ഈ സന്ദർശനവേളയിൽ ഉച്ച ഭക്ഷണം ആവശ്യമായവർക്ക് അയർലണ്ടിലെ പ്രസിദ്ധമായ റോയൽ കേറ്ററിംഗ് അവരുടെ “ബിരിയാണി സ്റ്റോർ” നോക്ക് പള്ളിയുടെ പാർക്കിംഗ് ഗ്രൗണ്ടിൽ അവരുടെ വാനിൽ വച്ച് നടത്തുന്നതായിരിക്കും.…

Read More

1000 തൊഴിലവസരങ്ങള്‍ പ്രഖ്യാപിച്ച് Dexcom

ഗ്ലൂക്കോസ് മോണിറ്ററിംഗ് ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന അമേരിക്കന്‍ കമ്പനിയായ Dexcom അയര്‍ലണ്ടിലേയ്ക്ക് യൂറോപ്പിലെ ആദ്യ നിര്‍മ്മാണശാല ഗോള്‍വേയിലെ Atherny യിലാണ് കമ്പനി സ്ഥാപിക്കുന്നത്. അഞ്ച് വര്‍ഷത്തിനിടെ 300 ബില്ല്യണ്‍ യൂറോയാണ് കമ്പനി ഇവിടെ മുടക്കുക. സര്‍ക്കാര്‍ സഹകരണത്തോടു കൂടി നിര്‍മ്മാണമാരംഭിക്കുന്ന പ്ലാന്റില്‍ 1000 പേര്‍ക്കാണ് കമ്പനി തൊഴിലവസരം വാഗ്ദാനം ചെയ്യുന്നത്. നിര്‍മ്മാണ സമയത്ത് 500 ഓളം പേര്‍ക്ക് നിര്‍മ്മാണ മേഖലയില്‍ ലഭിക്കുന്ന ജോലി കൂടാതെയാണ് പ്ലാന്റില്‍ 1000 പേര്‍ക്ക് ജോലി ലഭിക്കുന്നത്. ഇത്തരമൊരു വമ്പന്‍ പ്ലാന്റ് ഇവിടെ വരുന്നതോടെ ഇതുമായി ബന്ധപ്പെട്ട ചെറുകിട സ്വകാര്യ സംരഭങ്ങളും ഇവിടെ ഉയര്‍ന്നു വരും ഇതിലൂടെയും നിരവധി പേര്‍ക്ക് തൊഴിലവസരങ്ങളുയരും.

Read More

രാജ്യത്ത് വേസ്റ്റ് ബിന്നുകള്‍ എടുക്കുന്നതിന് ചാര്‍ജ് വര്‍ദ്ധിപ്പിച്ചു

അനുദിനമുയരുന്ന ജീവിത ചെലവുകള്‍ക്കിടയില്‍ മറ്റൊരു പ്രഹരം കൂടി. വേസ്റ്റ് ബിന്നുകള്‍ എടുക്കുന്നതിനുള്ള ചാര്‍ജുകള്‍ വര്‍ദ്ധിപ്പിച്ചു. വേസ്റ്റ് മാനേജ്‌മെന്റ് കമ്പനിയായ Panda യുടേതാണ് നടപടി. ഇന്നു മുതലാണ് അധിക ചാര്‍ജ് നിലവില്‍ വരുന്നത്. കംപോസ്റ്റ് ബിന്നുകള്‍ എടുക്കുന്നതിന് 3.80 യൂറോയാണ് ഇനി നല്‍കേണ്ടത്. സര്‍വ്വീസ് ചാര്‍ജിലും കമ്പനി നേരത്തെ വര്‍ദ്ധന വരുത്തിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുള്ള കണക്കെടുത്താല്‍ പന്ത്രണ്ട് ശതമാനത്തിലധികം രൂപയുടെ വര്‍ദ്ധനവാണ് വേസ്റ്റ് ബിന്‍ ലിഫ്റ്റ് ചാര്‍ജില്‍ ഉണ്ടായിരിക്കുന്നത്. ചാര്‍ജ് വര്‍ദ്ധനവിനെതിരെ വിമര്‍ശനമുണ്ടെങ്കിലും പാഴ്വസ്തുക്കള്‍ റീ സൈക്കിള്‍ ചെയ്ത് ഉപയോഗിക്കാന്‍ ഇതുവഴി ജനങ്ങള്‍ കൂടുതല്‍ താത്പര്യം കാണിക്കുമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

Read More

ഡബ്ലിനില്‍ പുതിയ സ്റ്റോര്‍ തുറന്ന് Aldi : 30 പേരെ നിയമിക്കും

പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ Aldi ഡബ്ലിനില്‍ തങ്ങളുടെ പുതിയ സ്റ്റോര്‍ ആരംഭിച്ചു. തലസ്ഥാനത്തെ തങ്ങളുടെ 26 മത്തെ സ്‌റ്റോര്‍ ആണ് ഇതോടെ Aldi ആരംഭിച്ചത്. 73 മില്ല്യണ്‍ യൂറോ നിക്ഷേപിച്ച് ഡബ്ലിനില്‍ 11 പുതിയ സ്റ്റോറുകള്‍ സ്ഥാപിക്കുമെന്ന് Aldi നേരത്തെ പ്രഖ്യാപിച്ചിരുന്നു. Cabra യിലാണ് പുതിയ സ്റ്റോര്‍ ആരംഭിച്ചിരിക്കുന്നത്. ഇവിടെ 30 പേര്‍ക്കാണ് ജോലി ലഭിക്കുക. ഇത് സ്ഥിരം നിയമനങ്ങളായിരിക്കും. പ്രഖ്യാപിച്ചിരിക്കുന്ന 11 സ്റ്റോറുകള്‍ കൂടി ആരംഭിക്കുന്നതോടെ 350 പേര്‍ക്കാവും തൊഴില്‍ ലഭിക്കുക. എന്നാല്‍ 11 സ്റ്റോറുകള്‍ എന്ന ലക്ഷ്യം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളിലാവും പൂര്‍ത്തീകരിക്കുക. 1219 സ്‌ക്വയര്‍ഫീറ്റിലാണ് പുതിയ സ്റ്റോര്‍ ആരംഭിച്ചിരിക്കുന്നത്. വിശാലമായ കാര്‍പാര്‍ക്കിംഗ് സൗകര്യവും ഒപ്പം ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സൗകര്യവും ഇവിടെയുണ്ട്.

Read More

പ്രതീക്ഷിച്ചതുപോലെ സംഭവിച്ചു ; പലിശ നിരക്ക് കൂട്ടി സെന്‍ട്രല്‍ ബാങ്ക്

പലിശ നിരക്കുകള്‍ വീണ്ടും ഉയര്‍ത്തി യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്. 25 ബേസിസ് പോയിന്റാണ് ഉയര്‍ത്തിയത്. ഇതോടെ പലിശ നിരക്ക് 3.75 ശതമാനത്തിലെത്തി. പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തിലാണ് പലിശ നിരക്കുകള്‍ ഉയര്‍ത്താന്‍ ബാങ്ക് നിര്‍ബന്ധിതമായത്. തുടര്‍ന്നും കടുത്ത നടപടികള്‍ക്ക് സാധ്യതയുണ്ടെന്ന സൂചനയും ബാങ്ക് നല്‍കിയിട്ടുണ്ട്. ബാങ്കുകളില്‍ സെന്‍ട്രല്‍ ബാങ്കില്‍ നടത്തുന്ന നിക്ഷേപങ്ങളുടെ പലിശ 3.25 ശതമാനമാക്കിയിട്ടുണ്ട്. യൂറോ കറന്‍സിയായുള്ള 20 രാജ്യങ്ങളെയാണ് ഇത് ബാധിക്കുക. പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചത് വായ്പകളെ എത്രത്തോളം ബാധിക്കുമെന്ന് വരും ദിവസങ്ങളില്‍ ബാങ്കുകളുടെ പ്രഖ്യാപനങ്ങളില്‍ നിന്നും വ്യക്തമാകും.

Read More

സെന്റ് ജോണ്‍ ഓഫ് ഗോഡ് കമ്മ്യൂണിറ്റി സര്‍വ്വീസില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അവസരം

നഴ്‌സുമാരടക്കം ആരോഗ്യമേഖലയില്‍ ജോലി തേടുന്നവര്‍ക്ക് സുവര്‍ണ്ണാവസരവുമായി സെന്റ് ജോണ്‍ ഓഫ് ഗോഡ് കമ്മ്യൂണിറ്റി സര്‍വ്വീസസ്, മെന്റല്‍ ഹെല്‍ത്ത് , ഇന്റലക്ചല്‍ ഡിസബിലിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം Dublin South East കേന്ദ്രമായാണ് പ്രവര്‍ത്തിക്കുന്നത്. നഴ്‌സസ് , ഇന്‍സ്ട്രക്ടേഴ്‌സ് , ഹെല്‍ത്ത് കെയര്‍ വര്‍ക്കേഴ്‌സ് , സോഷ്യല്‍ വര്‍ക്കേഴ്‌സ്, എന്നീ ഒഴിവുകളിലേയ്ക്കാണ് നിയമനം. മെയ് 10 നാണ് ഓപ്പണ്‍ റിക്രൂട്ട്‌മെന്റ് ഡേ. അന്നേ ദിവസം തന്നെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഓഫര്‍ ലെറ്റര്‍ ലഭിക്കാനും അവസരമുണ്ട്. ഇന്റര്‍വ്യൂവിന് വരുന്നവര്‍ തങ്ങളുടെ വിശദമായ ബയോഡേറ്റയും ഒപ്പം യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും കൊണ്ടുവരേണ്ടതാണ്. ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കുന്നതാണ്. മെയ് 10 ന് വൈകുന്നേരും 5 മുതല്‍ എട്ടുവരെ Saint John of God – Dublin South East, Services 111 Glenageary Road Upper A96, E223. എന്ന…

Read More

ഗൗരവകരമായ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി നഴ്‌സസ് യൂണിയന്‍ സമ്മേളനം

അയര്‍ലണ്ടിന്റെ ആരോഗ്യമേഖലയിലേയും ഒപ്പം തങ്ങളുടെ ജോലിയിലേയും ഗൗരവകരമായ പ്രശ്‌നങ്ങള്‍ പൊതു സമൂഹത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടി ഐറീഷ് നഴ്‌സസ് ആന്‍ഡ് മിഡൈ്വഫ്‌സ് ഓര്‍ഗനൈസേഷന്റെ വര്‍ഷിക സമ്മേളനം. യൂണിയന്റെ മൂന്നു ദിവസത്തെ സമ്മേളനത്തിന് ഇന്നെലയാണ് തുടക്കമായത്. രോഗികളുടെ സുരക്ഷ മിക്കവാറും അപകടത്തിലാണെന്ന് 65 ശതമാനം നേഴ്‌സുമാരും അഭിപ്രായപ്പെടുന്നു എന്ന അതീവ ഗുരുതരമായ പ്രശ്‌നവും സമ്മേളനം മുന്നോട്ട് വച്ചു. രാജ്യത്തെ എറ്റവും വലിയ നഴ്‌സസ് യൂണിയന്‍ മുന്നോട്ടുവെച്ച മറ്റുരണ്ട് പ്രശ്‌നങ്ങള്‍ ആശുപത്രികളിലെ അമിത തിരക്കും ഒപ്പം ജീവനക്കാരുടെ എണ്ണത്തിലെ കുറവുമാണ്. നിലവിലെ ജീവനക്കാരുടെ എണ്ണം പല ഹോസ്പിറ്റലുകളിലും രോഗികളുടെ എണ്ണത്തിന് ആനുപാതികമല്ലെന്നും പല ഡെലഗേറ്റുകളും അഭിപ്രായപ്പെട്ടു. അധിക മണിക്കൂര്‍ ജോലി ചെയ്യേണ്ടി വരുന്നതും ജോലി സമ്മര്‍ദ്ദവും താങ്ങാവുന്നതിലപ്പുറമാണെന്ന് പലരും അഭിപ്രായപ്പെട്ടു. ജോലി മാറുനന്നതിനെ കുറിച്ചു പോലും ആലോചിക്കുന്നതായുള്ള അഭിപ്രായവും ഉയര്‍ന്നു. നാല്‍പ്പതിനായിരം അംഗങ്ങളുള്ള സംഘടനയുടെ 350 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. എന്നാല്‍…

Read More

ആര്‍ക്കാണ് അയര്‍ലണ്ടില്‍ റെന്റ് ടാക്‌സ് ക്രെഡിറ്റിന് അര്‍ഹത

വര്‍ദ്ധിച്ച വീട്ടുവാടകയില്‍ നിന്നും അല്‍പ്പം ആശ്വാസം എന്ന നിലയിലാണ് സര്‍ക്കാര്‍ പൊതു ജനങ്ങള്‍ക്ക് റെന്റ് ടാക്‌സ് ക്രെഡിറ്റ് പ്രഖ്യാപിച്ചത്. എന്നാല്‍ അര്‍ഹരായവര്‍ പോലും ഇതിന് ഇതുവരെ അപേക്ഷിച്ചിട്ടില്ല എന്നതാണ് പുറത്തു വരുന്ന കണക്കുകള്‍. ഈ ആനുകൂല്ല്യത്തിന് നാല് ലക്ഷത്തിലധികം പേര്‍ക്ക് അര്‍ഹതയുണ്ടെങ്കിലും ഇതുവരെ അപേക്ഷ നല്‍കിയിരിക്കുന്നത് കേവലം രണ്ട് ലക്ഷത്തോളം പേര്‍ മാത്രമാണ്. തങ്ങള്‍ ഈ ആനുകൂല്ല്യത്തിന് അര്‍ഹരാണോ എന്നറിയാത്തതും റെന്റ് റെസീപ്റ്റ് കിട്ടാത്തതുമാണ് പലരേയും വിഷമവൃത്തത്തിലാക്കുന്നത്. ആരാണ് റെന്റ് ക്രെഡിറ്റിന് അര്‍ഹരായവര്‍ പഠിക്കുന്ന കുട്ടികളുള്ള മാതാപിതാക്കള്‍ക്കാണ് റെന്റ് ക്രെഡിറ്റ് ലഭിക്കുന്നത്. ഇവര്‍ പഠനാവശ്യത്തിനായി വീട്ടില്‍ നിന്നും മാറി താമസിക്കുന്നവരാകണം. മക്കള്‍ മാറി താമസിക്കുന്നതിന്റെ വാടക നല്‍കുന്നത് മാതാപിതാക്കളായിരിക്കണം. സിംഗിള്‍ പേരന്റ് ആണെങ്കില്‍ 500 യൂറോയും കപ്പിള്‍ ആണെങ്കില്‍ 1000 യൂറോയും വരെ ലഭിക്കും. സിംഗിള്‍ പേരന്റാണെങ്കില്‍ മക്കളുടെ വാടക ചെലവിലേയ്ക്ക് കുറഞ്ഞത് 2500 യൂറോയും കപ്പിള്‍…

Read More

വിലക്കുറവില്ലെന്ന് ഉറപ്പിച്ച് പണപ്പെരുപ്പ കണക്കുകള്‍

യൂറോപ്പില്‍ അവശ്യമേഖലകളില്‍ വിലക്കുറവ് ഉണ്ടായിട്ടില്ല എന്ന് വീണ്ടും സാക്ഷ്യപ്പെടുത്തുകയാണ് പുറത്തുവന്ന പണപ്പെരുപ്പ കണക്കുകള്‍. യൂറോ കറന്‍സി ഉപയോഗിക്കുന്ന 20 രാജ്യങ്ങളിലെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ പണപ്പെരുപ്പം 6.9 ശതമാനത്തില്‍ നിന്നും 7 ശതമാനമായി ഉയരുകയാണ് ചെയ്തത്. ഭക്ഷ്യോത്പ്പനം, ഇന്ധനം എന്നിവ കൂടി ഉള്‍പ്പെട്ട കണക്കാണിത്. എന്നാല്‍ നേരിയ വര്‍ദ്ധനവ് മാത്രമെയുള്ളു എന്ന ആശ്വാസവും ഉണ്ട്. ഭക്ഷോത്പന്നം , ഇന്ധനം എന്നിവ ഒഴിച്ചുള്ള വിലക്കയറ്റം 5.6 ശതമാനം മാത്രമാണ്. എന്നാല്‍ ജനങ്ങളെ ഏറ്റവുമധികം ബാധിക്കുന്ന വിലക്കയറ്റം ഭക്ഷ്യോത്പന്നങ്ങളുടേയും ഇന്ധനത്തിന്റെയുമാണ്. വിലക്കയറ്റത്തോത് രണ്ട് ശതമാനത്തില്‍ സ്ഥിരമായി നിലനിര്‍ത്തുക എന്നതാണ് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ ലക്ഷ്യം. ഇതിനാല്‍ പലിശനിരക്കില്‍ നേരിയ വര്‍ദ്ധനവിന് ഇനിയും സാധ്യതയുണ്ട്.

Read More

നോക്ക് തീർത്ഥാടനത്തിന് റോയൽ കേറ്ററിങ്ങിന്റെ ബിരിയാണി ബുക്ക് ചെയ്യാം

എല്ലാവർഷവും അയർലണ്ടിലെ സീറോ മലബാർ കാത്തോലിക് സഭ നടത്തിവരുന്ന നോക്ക് പിൽഗ്രിമിലേയ്ക്കുള്ള തീർത്ഥാടനം ഈ വർഷം മെയ് 13 ശനിയാഴ്ച്ചയാണ്. ഈ സന്ദർശനവേളയിൽ ഉച്ച ഭക്ഷണം ആവശ്യമായവർക്ക് അയർലണ്ടിലെ പ്രസിദ്ധമായ റോയൽ കേറ്ററിംഗ് അവരുടെ “ബിരിയാണി സ്റ്റോർ” നോക്ക് പള്ളിയുടെ പാർക്കിംഗ് ഗ്രൗണ്ടിൽ അവരുടെ വാനിൽ വച്ച് നടത്തുന്നതായിരിക്കും. പ്രീ ഓർഡർ ചെയ്യുന്നവർക്ക് മാത്രമായിരിക്കും ബിരിയാണി വാങ്ങിക്കാൻ കഴിയുക. ആവശ്യമുള്ളവർ എത്രയും വേഗം ബുക്കിംങിനായി 0899840893 എന്ന നമ്പറിൽ കോണ്ടാക്ട് ചെയ്യണമെന്ന് റോയൽ കേറ്ററിംഗ് അറിയിച്ചു. .

Read More