അന്താരാഷ്ട്ര ഡേറ്റാ അനലിസ്റ്റ് കമ്പനിയായ ലെഗാറ്റോ പുതിയ നിയമനങ്ങള്ക്കൊരുങ്ങുന്നു. ഉടന് തന്നെ 80 പേരെ നിയമിക്കുമെന്നാണ് കമ്പനി വൃത്തങ്ങള് സ്ഥിരീകരിച്ചിരിക്കുന്നത്. ലിമെറിക്കിലെ റിസേര്ച്ച് ആന്ഡ് ഡവലപ്പ്മെന്റ് ബേസിലേയ്ക്കാണ് പുതിയ നിയമനങ്ങള് ഇതോടെ ഇവിടുത്തെ ജീവനക്കാരുടെ എണ്ണം 200 ആയി മാറും.
അമേരിക്കന് ഹെല്ത്ത് ഇന്ഷുറന്സ് ഭീമനായ Anthem കമ്പനിയുമായി സഹകരിച്ചാണ് ഇവിടെ റിസേര്ച്ച് ആന്ഡ് ഡവലപ്പ്മെന്റ് സെന്റര് ആരംഭിച്ചിരിക്കുന്നത്. നിലവില് 80 സോഫ്റ്റ്വെയര് എഞ്ചിനിയര്മാരെയാണ് നിയമിക്കുന്നത്. ഇതേ തുടര്ന്ന് കൂടുതല് നിയമനങ്ങള് തുടര്ന്നും ഉണ്ടാകുമെന്ന് കമ്പനിയുടെ അയര്ലണ്ടിലെ മേധാവി ജോണ് പാട്രിക് ഷോ പറഞ്ഞു.
ആരോഗ്യ ഇന്ഷുറന്സ് മേഖലയുമായി ബന്ധപ്പെട്ട ഡേറ്റാ അനാലിസിസില് ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് ഉപയോഗിച്ചുള്ള നൂതന പദ്ധതകളാണ് കമ്പനി ആവിഷ്ക്കരിക്കുന്നത്.
Product Manager, Business Systems Analyst, Software Engineer, Senior Software Engineer (APIGEE), Application Architect, Software QA Engineer, Senior Software QA Engineer, Senior Java Software Engineer, Scrum Master, Data Engineer, Compliance Manager, Data Scientist / Senior Data Scientist എന്നിവയാണ് നിലവിലുള്ള വേക്കൻസികൾ.
അയർലണ്ടിൽ നിലവിലുള്ള ഉദ്യോഗാർഥികൾക്ക് ലെഗാറ്റോയില് അപേക്ഷിക്കാൻ 0892472700 എന്ന Whatsapp നമ്പറിൽ അപ്ഡേറ്റ് ചെയ്ത CV അയയ്ക്കാവുന്നതാണ്.
.