രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങളില് സര്ക്കാര് പ്രഖ്യാപിച്ച കുറഞ്ഞ നിരക്ക് ഇന്നുമുതല് പ്രാബല്ല്യത്തിലാവും. വിവിധ ഘട്ടങ്ങളിലായി നടന്നു വന്നിരുന്ന ഇളുകള് ഇന്ന് പൂര്ണ്ണായി നിലവില് വരും. ഡബ്ലിന് ബസ്, ലുവാസ്, ഗോ എഹെഡ് അയര്ലണ്ട്, ഐറീഷ് റെയില്സ് ഡാര്ട്ട്, ഗ്രേറ്റര് ഡബ്ലനിലെ കമ്മ്യൂട്ടട് സര്വ്വീസുകള് എന്നിവകളിലാണ് നിരക്കുകള് കുറയ്ക്കുന്നത്.
യാത്രാ നിരക്കുകളില് 20 ശതമാനം കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്റ്റുഡന്സ് ലീപ്പ് കാര്ഡ് ഉപയോഗിക്കുന്ന 19 മുതല് 23 വയസ്സുവരെയുള്ളവര്ക്ക് 50 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. ഈ പ്രായപരിധിയിലുള്ളവര്ക്ക് 90 മിനിറ്റ് യാത്രയ്ക്ക് ഒരു യൂറോയാകും ഈടാക്കുക.
90 മിനിറ്റിനുള്ളിലുള്ള യാത്രകള്ക്ക് മുതിര്ന്നവര്ക്ക് രണ്ട് യൂറോയും കുട്ടികള്ക്ക് 0.65 യൂറായുമായിരിക്കും.