ഫാമിലി സംബന്ധമായാലും ജോലി സംബന്ധമായാലും സുഹൃത്തുക്കള്ക്കിടയിലായാലും ഇപ്പോള് വാട്സപ്പ് ഗ്രൂപ്പുകള് സജീവമാണ്. മരൊരു വിധത്തില് പറഞ്ഞാല് വാട്സപ്പ് ഗ്രൂപ്പില്ലാതെ മുന്നോട്ടു പോകാന് കഴിയില്ലാത്ത അവസ്ഥയാണ്. ആശയവിനിമയം വളരെയധികം എളുപ്പമാക്കാന് ഈ സംവിധാനം സഹായിച്ചു എന്നതാണ് മറ്റൊരു കാര്യം.
എന്നാല് ജോലി സ്ഥലത്തെ വാട്സപ്പ് ഗ്രൂപ്പ് സന്ദേസങ്ങള്ക്ക് പരിധി വെയ്ക്കണനമെന്നാണ് ഒരു വിഭാഗം ജീവനക്കാരുടെ ആവശ്യം. എക്സല് റിക്രൂട്ട്മെന്റ് നടത്തിയ ഒരു പഠനത്തിലാണ് ജീവനക്കാര് മനസ്സു തുറന്നത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയാലും തങ്ങളുടെ സ്വകാര്യ ജീവിതത്തിന് യാതൊരു വിലയും നല്കാതെ സന്ദേശങ്ങള് വരികയാണെന്നും ഇത് സൈ്വര്യം കെടുത്തുന്നുവെന്നും ഇവര് പറയുന്നു.
കമ്പനികളുടെ മാനേജ്മെന്റ്ുകള് ഇടപെട്ട് ജോലി സംബന്ധമായ ഇത്തരം ആശയം വിനിമയങ്ങള്ക്കും ഒരു പരിധി നിശ്ചയിക്കണമെന്നാണ് സര്വ്വേയില് പങ്കെടുത്ത ഭൂരിഭാഗം തൊഴിലാളികളും അഭിപ്രായപ്പെട്ടത്.