കുതിച്ചുയര്ന്ന ജീവിത ചെലവിനൊപ്പം ഊര്ജ്ജ വിലകളും അടിക്കടി ഉയര്ന്നപ്പോള് അത് താളം തെറ്റിച്ചത് സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റുകളായിരുന്നു. എന്നാല് തങ്ങളാലാവും വിധം ചെലവുകള് കുറയ്ക്കാന് കുടുംബങ്ങള് പരിശ്രമിച്ചു എന്നാണ് പുറത്തു വന്ന കണക്കുകള് വ്യക്തമാക്കുന്നത്.
വൈദ്യുതി ബില്ല് കുറയ്ക്കനുള്ള ശ്രമങ്ങളാണ് ഇതില് ഏറ്റവും പ്രധാനമായി നടന്നത്. ഇതിന് ഫലമുണ്ടായി എന്നും പറയാം. മുന് വര്ഷങ്ങളിലെ അപേക്ഷിച്ച് ഗാര്ഹിക ഉപഭേക്താക്കളുടെ വൈദ്യുതി ഉപഭോഗം കുറഞ്ഞത് ഒമ്പത് ശതമാനമാണ്. ഉയര്ന്ന വൈദ്യുതി വില തന്നെയാണ് ഇതിന് ആധാരമെന്ന് വ്യക്തം.
ഏറ്റവും കൂടുതല് വൈദ്യുതി ഉപഭോഗം ഉണ്ടായത് ഡേറ്റാ സെന്ററുകളുടെ ഭാഗത്തു നിന്നുമാണ്. 31 ശതമാനം വര്ദ്ധനവാണ് ഉണ്ടായത്. 2021 നെ അപേക്ഷിച്ചാണ് 31 ശതമാനം ഉപഭോഗം കൂടിയത് 2015 നെ അപേക്ഷിച്ച് നോക്കിയാല് ഞെട്ടിക്കുന്ന വര്ദ്ധനവാണ് ഉണ്ടായിരിക്കുന്നത് ഇത് ഏകദേശം 400 ശതമാനമാണ്.