അയര്ലണ്ടിലെ മലയാളികള്ക്ക് രുചി വൈവിദ്ധ്യങ്ങളുടെ വിത്യസ്ത അനുഭവം സമ്മാനിച്ച റോയല് ഇന്ത്യന് കുസിന്സ് മലയാളികള്ക്കായി മറ്റൊരു അവിസ്മരണീയ സമ്മാനമൊരുക്കുന്നു. ‘കുടില്’ മ്യൂസിക്ക് ബാന്ഡുമായി ചേര്ന്ന് സംഗീത നിശയാണ് ആസ്വാദകര്ക്കായി ഒരുങ്ങുന്നത്.
ജൂൺ 25 ശനിയാഴ്ച വൈകുന്നേരം ഏഴ് മുതല് ഒമ്പത് വരെയും ഒമ്പത് മുതല് 11 വരെയുമാണ് റോയല് ഇന്ത്യന് കുസിന് റെസ്റ്റോറന്റില് വെച്ച് വായില് കപ്പലോടുന്ന വിഭങ്ങളുടെ അകമ്പടിയോടെ പ്രമുഖ മ്യൂസിക് ബാന്ഡായ ‘കുടില്‘ ബാന്ഡിന്റെ സംഗീത നിശ ആസ്വദിക്കാന് സാധിക്കുന്നത്.
മ്യൂസിക്കല് ഡിന്നര് നൈററില് പങ്കെടുക്കാന് ആഗ്രഹിക്കുന്നവര് മുന്കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. 24.99 യൂറോയാണ് ടിക്കറ്റ് നിരക്ക്. തന്തൂരി ചിക്കന് അല്ലെങ്കില് ഒനിയന് ബജിയില് സ്റ്റാര്ട്ട് ചെയ്യുന്ന വിഭവ സമൃദ്ധമായ ഡിന്നറില് വിത്യസ്തങ്ങളായ മൂന്നു മെനുവാണ് ഉള്ളത്.
റോയല് ചിക്കന് സ്പെഷ്യല് ഡിന്നറില് തന്തൂരി ചിക്കനും തലശ്ശേരി ചിക്കന് ബിരിയാണിയുമാണ് പ്രധാന വിഭങ്ങള്. രണ്ടാമത്തെ മെനുവായ റോയല് ബീഫ് സ്പെഷ്യല് ഡിന്നറില് ബീഫ് റോസ്റ്റ് വിത്ത് പൊറോട്ടായും തന്തൂരി ചിക്കനുമാണ് വിഭങ്ങള്. ചിക്കന് പക്കോറയും, ചിക്കന് ടിക്കാ മസാലയും നാനും ഉള്പ്പെടുന്നതാണ് മൂന്നാമത്തെ വിഭവം.
എന്നും രുചിക്കൂട്ടുകളുടെ മാന്ത്രീകത കൈപ്പുണ്യത്തില് ചാലിച്ച് അയര്ലണ്ട് മലയാളികള്ക്ക് മുന്നില് വിളമ്പിയിട്ടുള്ള റോയല് ഇന്ത്യന് കുസിന് ഒരുക്കുന്ന ഈ ആഘോഷവേള അയര്ലണ്ട് മലയാളികള്ക്ക് കുടുംബസമേതം ഒരു അവിസ്മരണീയ അനുഭവമാകും എന്നതില് സംശയമില്ല.