അയര്ലണ്ടില് പൊതുസ്ഥലങ്ങളില് മാസ്ക് ധരിക്കണമെന്നത് നിലവില് നിര്ബന്ധമുള്ള കാര്യമല്ല. എന്നാല് മാസ്കുകള് ഉപേക്ഷിക്കരുതെന്നും പൊതുസ്ഥലങ്ങളിലെങ്കിലും മാസ്കുകള് ധരിക്കണമെന്നുമുള്ള നിര്ദ്ദേശം പൊതുജനങ്ങള്ക്ക് നല്കാനൊരുങ്ങുകയാണ് സര്ക്കാര്.
രാജ്യത്ത് ഇപ്പോഴും കോവിഡ് വ്യാപിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തില് മാസ്ക് നിര്ബന്ധമാക്കണമെന്നും ഐറീഷ് നേഴ്സസ് ആന്ഡ് മിഡ്വൈഫ്സ് കൗണ്സില് ആവശ്യപ്പെട്ടിരുന്നു. ആരോഗ്യവിദഗ്ദരില് നിന്നടക്കം മാസ്ക് ഉപയോഗം തുടരണമെന്ന അഭിപ്രായമാണ് സര്ക്കാരിന് ലഭിക്കുന്നത്.
കോവിഡ് ഏറെക്കാലം ഇവിടെത്തന്നെയുണ്ടാകും എന്നതാണ് യാഥാര്ത്ഥ്യമെന്നും അതിനാല് പൊതു ആരോഗ്യനിര്ദ്ദേങ്ങളില് നടപ്പാക്കുന്നതിലേയ്ക്ക് സര്ക്കാരിന് കടക്കേണ്ടിവരുമെന്നും പ്രധാനമന്ത്രിയും സൂചിപ്പിച്ചിട്ടുണ്ട്. കേസുകള് വര്ദ്ധിക്കുന്ന സാഹചര്യത്തില് ജനങ്ങല് ജാഗരൂകരായിരിക്കണമെന്നും പൊതു ആരോഗ്യ നിര്ദ്ദേശങ്ങള് പാലിക്കണമെന്നും ഇത് വ്യക്തിപരമായ ഉത്തരവാദിത്വമായി എല്ലാവരും കരുതണമെന്നും മൈക്കിള് മാര്ട്ടിന് പറഞ്ഞു.