രാജ്യത്ത് കോവിഡ് വാക്സിന് നാലാം ഡോസിനെക്കുറിച്ചുള്ള ചര്ച്ചകള് സജീവമാകുന്നു. കോവിഡ് കേസുകള് കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഇത്തരം ചര്ച്ചകള് നടക്കുന്നത്. 65 വയസ്സിന് മുകളിലുള്ള പ്രതിരോധശേഷി കുറഞ്ഞ ആളുകള് ഉടന് തന്നെ രണ്ടാം ഡോസ് ബൂസ്റ്റര് വാക്സിന് സ്വീകരിക്കണമെന്ന അഭിപ്രായം മുന്നോട്ട് വെച്ചിരിക്കുന്നത് ആരോഗ്യമന്ത്രി സ്റ്റീഫന് ഡോണ്ലിയാണ്.
ഇക്കഴിഞ്ഞ ആഴ്ചകളില് മുന് ആഴ്ചകളെ അപേക്ഷിച്ച് ആശുപത്രി കേസുകളില് മൂന്നിരട്ടിയോളം വര്ദ്ധനവ് ഉണ്ടായെന്ന് ഇന്നു ചേര്ന്ന മന്ത്രിസഭാ യോഗത്തെ മന്ത്രി അറിയിച്ചു. കോവിഡ് മൂലം ആശുപത്രികളില് ചികിത്സ തേടുന്ന ഒരോ 10 പേരിലും ഏഴ് പേര് 65 വയസ്സിന് മുകളിലുള്ളവരാണെന്നും മന്ത്രി പറഞ്ഞു.
ആളുകള് പൊതു ആരോഗ്യ നിര്ദ്ദേശങ്ങള് പാലിക്കണമെന്നും മാസ്ക് ധരിക്കുന്നത് കര്ശനമാക്കിയിട്ടില്ലെങ്കിലും പൊതപുവിടങ്ങളില് മാസ്ക ധരിക്കുന്നതാണ് ഉചിതമെന്നും നിലവിലെ സാഹചര്യം ആളുകള് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.