Work Permit 2024
Ajesh & Teena Home Tour
IELTS OET Validity Extended
-
Work Permit 2024
-
Ajesh & Teena Home Tour
-
IELTS OET Validity Extended
ഞാന് നിങ്ങളുടെ സുധീര് പരവൂറാണ് നിങ്ങഴുടെ സ്വന്തം കിളിഞ്ഞോ പിളിഞ്ഞോ സൗണ്ടുള്ള തത്ത ഇപ്പോല് കേശവമാമ്മന് എന്ന് ഹാസ്യാത്മകമായി സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം വീഡിയോയിലെത്തുന്നത്. റിമി ടോമിക്കും അനൂപ് ശങ്കറിനുമൊപ്പം കലാപ്രേമികള് കാത്തിരിക്കുന്ന വ്യക്തിയാണ് സുധീര് പരവൂര്. വിവിധ ശബ്ദങ്ങളില് അദ്ദേഹത്തിന്റെ ഒരു മാസ്റ്റര് പീസ് ഗാനം തുടങ്ങി ബാക്കി അയര്ലണ്ടിലെത്തിയിട്ട് പാടും എന്ന വ്ഗ്ദാനവും അദ്ദേഹം നല്കുന്നുണ്ട്.
ഫുഡ്മാക്സ് റിംജിം 2022 എന്ന കലാവിരുന്ന് നവംബര് 18 ന് ഡബ്ലിനിലും 19 ന് ലിമെറിക്കിലും നവംബര് 20 ന് കോര്ക്കിലുമാണ് നടത്തുന്നത്. റോയല് കേറ്ററിംഗും റോയല് ഇന്ത്യന് കുസിനും അണിയിച്ചൊരുക്കുന്ന ഈ കലാമാമാങ്കത്തിന്റെ പ്രധാന സ്പോണ്സര് ഫുഡ് മാക്സും മറ്റു സ്പോണ്സര്മാര് എലൈറ്റും കിച്ചന് ട്രഷേഴ്സുമാണ്.
റിമി ടോമിക്കൊപ്പം വിത്യസ്ത ഭാഷകളില് സംഗീത വിസ്മയം തീര്ക്കുന്ന അനൂപ് ശങ്കര് സമകാലിക കോമഡി പാരഡി ഗാനങ്ങളിലൂടെ വേദികള് കീഴടക്കിയ സുധീര് പരവൂര്, മണ്മറഞ്ഞു പോയ കലാകാരന് കലാഭവന് മണിക്ക് ഇന്നും വേദികളില് ജീവന് നല്കുന്ന കൃഷ്ണകുമാര് ആലുവ, പിന്നണി ഗായകന് അഭിജിത്ത് അനില്കുമാര്, തുടങ്ങി പ്രമുഖ കലാകാരന്മാരടങ്ങുന്ന സംഘമാണ് അയര്ലണ്ടിലെത്തുന്നത്.