വിവിധ കമ്പനികള് ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നതായി വാര്ത്തകള്. മള്ട്ടി നാഷണല് കമ്പനിയായ ഇന്റര് ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അയ്യായിരത്തോളം ആളുകളാണ് അയര്ലണ്ടില് ഇന്റലില് ജോലി ചെയ്യുന്നത്.
ഇപ്പോള് പ്രമുഖ ഫാര്മസ്യൂട്ടിക്കല് കമ്പനിയായ നോവാര്ട്ടീസാണ് പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. കമ്പനിയുടെ ഡബ്ലിനിലെ പ്രവര്ത്തനങ്ങളില് നിന്നും 600 പേരെ കുറയ്ക്കാനാണ് തീരുമാനം. നിലവില് ആയിരം ആളുകളാണ് ഇവിടെ ജോലി ചെയ്യുന്നത്.
ഇത് 600 ആക്കി കുറയ്ക്കാനാണ് തീരുമാനം. എന്നാല് ഏത് ഡിപ്പാര്ട്ട്മെന്റുകൡ നിന്നാവും പിരിച്ചുവിടല് ഉണ്ടാവുകയെന്ന് വ്യക്തമല്ല. തൊഴില് നഷ്ടമാകുന്ന ജീവനക്കാര്ക്ക് പുതിയ തൊഴില് കണ്ടെത്തുന്നതിനുള്ള സഹായം നല്കുമെന്ന് അയര്ലണ്ട് സര്ക്കാര് പ്രഖ്യാപിച്ചിട്ടുണ്ട്.