കുറഞ്ഞ വരുമാനത്തില്‍ ജീവിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്ന സര്‍ക്കാര്‍ പദ്ധതിയാണ് വര്‍ക്കിംഗ് പാമിലി പേയ്മെന്റ്. ആഴ്ചതോറും ടാക്സില്ലാതെ ലഭിക്കുന്ന പേയ്മെന്റാണിത്. 18 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടിയുള്ള കുടുംബങ്ങള്‍ക്കാണ് ഈ പേയ്മെന്റ് ലഭിക്കുന്നത്. മുഴുവന്‍ സമയം പഠനം നടത്തുന്ന കുട്ടികളാണെങ്കില്‍ 22 വയസ്സ് വരെയാകാം ആഴ്ചയില്‍ കുറഞ്ഞത് 38 മണിക്കൂറെങ്കിലും ജോലി ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഈ സഹായത്തിന് അര്‍ഹതയുള്ളത്. മാത്രമല്ല സ്വയം തൊഴില്‍ ചെയ്യുന്നവരെ ഇതിനായി പരിഗണിക്കില്ല. ഇനി എത്ര തുകയാണ് ഈ ഇനത്തില്‍ ലഭിക്കുന്നതെന്ന് നോക്കാം. കുടുംബത്തിന്റെ ഒരാഴ്ചയിലെ ശരാശരി വരുമാനവും നിങ്ങളുടെ ഫാമിലിയുടെ ആളെണ്ണം അനുസരിച്ച് നിശ്ചയിക്കപ്പെട്ടിരിക്കുന്ന വര്‍ക്കിംഗ് ഫാമിലി പേയ്മെന്റ് പരിധിയും തമ്മിലുള്ള വിത്യാസത്തിന്റെ അറുമപത് ശതമാനമാണ് നിങ്ങള്‍ക്ക് വര്‍ക്കിംഗ് ഫാമിലി പേയ്മെന്റായി ലഭിക്കുക. ആഴ്ചയില്‍ ജോലി ചെയ്തിരിക്കേണ്ട മണിക്കൂറുകളും വരുമാനവും അപേക്ഷിക്കുന്ന വ്യക്തിയുടേയും പങ്കാളിയുടേയും ഒന്നിച്ചാണ് പരിഗണിക്കുന്നത്. രണ്ട് സാഹചര്യങ്ങളിലാണ് വര്‍ക്കിംഗ് ഫാമിലി…
Read Moreബാക്ക് ടു സ്കൂള്‍ അലവന്‍സിന് ഇപ്പോള്‍ അപേക്ഷിക്കാം
വിലക്കയറ്റത്തില്‍ നട്ടം തിരിയുമ്പോള്‍ സ്കൂളുകള്‍ കൂടി തുറന്നാല്‍ അത് സാധാരണ വരുമാനക്കാര്‍ക്ക് ഏല്‍പ്പിക്കുന്ന പ്രഹരം ചെറുതല്ല. എന്നാല്‍ ഇങ്ങനെ ബുദ്ധിമുട്ടുന്ന മാതാപിതാക്കള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന കൈത്താങ്ങാണ് ബാക്ക് ടു സ്കൂള്‍ അലവന്‍സ്. ബാക്ക് ടു സ്കൂള്‍ അലവന്‍സിനായി ഇപ്പോള്‍ അപേക്ഷിക്കാം. അലവന്‍സിന് അര്‍ഹരായ മാതാപിതാക്കള്‍ക്ക് ഇതറിയിച്ചുകൊണ്ടുള്ള കത്ത് ലഭിക്കും കത്ത് ലഭിക്കാത്തവരാണ് ഓണ്‍ലൈനായി അപേക്ഷിക്കേണ്ടത്. നാലു മുതല്‍ പതിനൊന്ന് വയസ്സ് വരെയുള്ളവര്‍ക്ക് 160 യൂറോയാണ് ലഭിക്കുന്നത് 12 മുതല്‍ 22 വയസ്സ് വരെയുളള വിദ്യാര്‍ത്ഥികള്‍ക്ക് 285 യൂറോ വരെ ലഭിക്കും. സഹായധനം ലഭിക്കാനുള്ള ഒരാഴ്ചയിലെ വരുമാന പരിധി താഴെ കൊടുത്തിരിക്കുന്നു 1 child – 620 2 children- 668 3 children-716 4 children-764 സഹായധനം ലഭിക്കാനുള്ള മറ്റ് യോഗ്യതകള്‍ താഴെപ്പറയുന്നു 1) Getting a social welfare payment (including Working Family Payment…
Read Moreനവജാത ശിശുക്കള്‍ക്ക് 500 യൂറോ വിലമതിക്കുന്ന ഗിഫ്റ്റ് നല്കാന് അയര്‍ലണ്ട് സര്‍ക്കാര്‍
അയര്‍ലണ്ടില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സമ്മാനം നല്കി വരവേല്‍ക്കാനൊരുങ്ങി അയര്‍ലണ്ട് സര്‍ക്കാര്‍. ഈ വര്‍ഷം അവസാനത്തോടെ പദ്ധതി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. 500 യൂറോ വിലമതിക്കുന്ന ബേബി ബണ്ടിലാണ് സമ്മാനമായി നല്‍കുന്നത്. ശിശുക്ഷേമ വകുപ്പ് മന്ത്രി തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. blanket, a hooded bath town, a bath sponge, muslin cloth, socks, nappies, mittens, nursing and maternity pads, nipple cream, a breast pump എന്നിവയാണ് കുട്ടികള്‍ക്കുള്ള സമ്മാനപ്പൊതിയില്‍ ഉള്‍പ്പെടുത്തുന്നത്. Rotunda ഹോസ്പിറ്റല്‍, Dublin and University Hospital, Co Waterford. എന്നീ ഹോസ്പിറ്റലുകളുമായി സഹകരിച്ചാണ് സര്‍ക്കാര്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്. നവജാത ശിശുക്കളുടെ ആദ്യ ആഴ്ചകള്‍ ഈ ഗിഫ്റ്റിലെ സാധനങ്ങള്‍ മാതാപിതാക്കള്‍ക്ക് ഏറെ ഗുണം ചെയ്യും എന്നതില്‍ സംശയമില്ല. ഇതിനാല്‍ തന്നെ ഇതൊരു ജനപ്രിയ പദ്ധതിയായി മാറുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. Share…
Read Moreഹ്രസ്വകാല വാടകകള്‍ക്ക് പ്രത്യേക സംവിധാനം വരുന്നു
രാജ്യത്തെ ഷോര്‍ട്ട് ടേം റെന്റല്‍ സംവിധാനങ്ങള്‍ക്ക് മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരാനൊരുങ്ങി സര്‍ക്കാര്‍. ഇവയ്ക്കായി പ്രത്യേക രജിസ്റ്റര്‍ സംവിധാനം ഉടന്‍ നിലവില്‍ വരും. കുറഞ്ഞ കാലത്തേയ്ക്ക് വാടകയ്ക്ക് നല്കാന് തയ്യാറുള്ള വീടുകള്‍ക്കും അവധിക്കാല ഭവനങ്ങള്ക്കുമാവും പുതിയ രജിസ്റ്റര്‍ സംവിധാനം കൊണ്ടുവരിക. പുതിയ രജിസ്ട്രേന്‍ സംവിധാനം അടുത്ത വര്‍ഷം ആദ്യത്തോടെ നിലവില്‍ വരും. ഇതിലേയ്ക്ക് പുതുതായി ജീവനക്കാരേയും നിയമിക്കും. ബഡ്ജറ്റിലും ഈ ആവശ്യത്തിന് പണം അനുവദിച്ചിട്ടുണ്ട്. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് ദീര്‍ഘകാല വസതികളുടെ ലഭ്യത ഉറപ്പാക്കുക എന്നതാണ് ഇ സംവിധാനത്തിന്റെ ലക്ഷ്യം. രജിസ്റ്റര്‍ ചെയ്യാതെ ഹ്രസ്വകാല വാടകയ്ക്ക് നല്‍കുന്നത് ഇതോടെ കുറ്റകരമാവും. കൂടുതല്‍ വാടക വാങ്ങുന്നവരേയും നികുതി വെട്ടിക്കുന്നവരേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് ഇതിലൂടെ പദ്ധതിയുണ്ട്. Share This News
Read Moreആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ദീര്‍ഘകാല കോവിഡ് അവധി അവസാനിക്കുന്നു
അയര്‍ലണ്ടില്‍ കോവിഡ് ബാധിതരായി ദീര്‍ഘകാലം ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്ന നഴ്സുമാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സര്ക്കാന് അനുവദിച്ചിരുന്ന അവധി അവസാനിക്കുന്നു. ജൂലൈ ഒന്നു മുതല്‍ ലോംഗ് കോവിഡ് ബാധിതര്‍ക്ക് ശമ്പളത്തോടു കൂടിയ അവധി ഉണ്ടായിരിക്കില്ല. കോവിഡ് മഹാമാരിയുടെ ആദ്യഘട്ടം മുതല്‍ സര്‍ക്കാര്‍ ഈ അവധി നല്കി വന്നിരുന്നു. ഏതാണ്ട് ഇരുനൂറോളം ആരോഗ്യ പ്രവര്‍ത്തകര്‍ക്കായിരുന്നു ഇങ്ങനെ അവധിക്ക് അനുമതി ലഭിച്ചത്. കോവിഡ് ബാധിച്ച ശേഷം 12 ആഴ്ച കഴിഞ്ഞും കോവിഡ് ലക്ഷണങ്ങള്‍ കാണിച്ചിരുന്നവരെയാണ് ദീര്‍ഘകാല കോവിഡ് രോഗികളായി പരിഗണിച്ചിരുന്നത്. നേഴ്സുമാരുടെ ലീവ് ആനുകൂല്ല്യം എടുത്തുമാറ്റുന്നത് സംബന്ധിച്ച് ആരോഗ്യമേഖലയിലെ തൊഴിലാളി യൂണിയനുകള്‍ ശക്തമായ എതിര്‍പ്പറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്. Share This News
Read Moreകോവിഡ് കേസുകള്‍ ഉയരുന്നു; വാക്സിന് നാലാം ഡോസിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവം
രാജ്യത്ത് കോവിഡ് വാക്സിന് നാലാം ഡോസിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുന്നു. കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഇത്തരം ചര്‍ച്ചകള്‍ നടക്കുന്നത്. 65 വയസ്സിന് മുകളിലുള്ള പ്രതിരോധശേഷി കുറഞ്ഞ ആളുകള്‍ ഉടന്‍ തന്നെ രണ്ടാം ഡോസ് ബൂസ്റ്റര്‍ വാക്സിന് സ്വീകരിക്കണമെന്ന അഭിപ്രായം മുന്നോട്ട് വെച്ചിരിക്കുന്നത് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണ്‍ലിയാണ്. ഇക്കഴിഞ്ഞ ആഴ്ചകളില്‍ മുന്‍ ആഴ്ചകളെ അപേക്ഷിച്ച് ആശുപത്രി കേസുകളില്‍ മൂന്നിരട്ടിയോളം വര്‍ദ്ധനവ് ഉണ്ടായെന്ന് ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തെ മന്ത്രി അറിയിച്ചു. കോവിഡ് മൂലം ആശുപത്രികളില്‍ ചികിത്സ തേടുന്ന ഒരോ 10 പേരിലും ഏഴ് പേര് 65 വയസ്സിന് മുകളിലുള്ളവരാണെന്നും മന്ത്രി പറഞ്ഞു. ആളുകള്‍ പൊതു ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും മാസ്ക് ധരിക്കുന്നത് കര്‍ശനമാക്കിയിട്ടില്ലെങ്കിലും പൊതപുവിടങ്ങളില്‍ മാസ്ക ധരിക്കുന്നതാണ് ഉചിതമെന്നും നിലവിലെ സാഹചര്യം ആളുകള്‍ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. Share This News
Read Moreനാവിനും മനസ്സിനും വിരുന്നൊരുക്കി റോയല്‍ ഇന്‍ഡ്യന്‍ കുസിന്‍ അണിയിച്ചൊരുക്കുന്ന മ്യൂസിക്കല്‍ ഡിന്നര്‍ നൈറ്റ്
അയര്‍ലണ്ടിലെ മലയാളികള്‍ക്ക് രുചി വൈവിദ്ധ്യങ്ങളുടെ വിത്യസ്ത അനുഭവം സമ്മാനിച്ച റോയല്‍ ഇന്ത്യന്‍ കുസിന്‍സ് മലയാളികള്‍ക്കായി മറ്റൊരു അവിസ്മരണീയ സമ്മാനമൊരുക്കുന്നു. ‘കുടില്‍’ മ്യൂസിക്ക് ബാന്‍ഡുമായി ചേര്‍ന്ന് സംഗീത നിശയാണ് ആസ്വാദകര്‍ക്കായി ഒരുങ്ങുന്നത്. ജൂൺ 25 ശനിയാഴ്ച വൈകുന്നേരം ഏഴ് മുതല്‍ ഒമ്പത് വരെയും ഒമ്പത് മുതല്‍ 11 വരെയുമാണ് റോയല്‍ ഇന്ത്യന്‍ കുസിന്‍ റെസ്റ്റോറന്റില്‍ വെച്ച് വായില്‍ കപ്പലോടുന്ന വിഭങ്ങളുടെ അകമ്പടിയോടെ പ്രമുഖ മ്യൂസിക് ബാന്‍ഡായ ‘കുടില്‍‘ ബാന്‍ഡിന്റെ സംഗീത നിശ ആസ്വദിക്കാന്‍ സാധിക്കുന്നത്. മ്യൂസിക്കല്‍ ഡിന്നര്‍ നൈററില് പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. 24.99 യൂറോയാണ് ടിക്കറ്റ് നിരക്ക്. തന്തൂരി ചിക്കന്‍ അല്ലെങ്കില്‍ ഒനിയന്‍ ബജിയില്‍ സ്റ്റാര്‍ട്ട് ചെയ്യുന്ന വിഭവ സമൃദ്ധമായ ഡിന്നറില്‍ വിത്യസ്തങ്ങളായ മൂന്നു മെനുവാണ് ഉള്ളത്. റോയല്‍ ചിക്കന്‍ സ്പെഷ്യല്‍ ഡിന്നറില്‍ തന്തൂരി ചിക്കനും തലശ്ശേരി ചിക്കന്‍ ബിരിയാണിയുമാണ് പ്രധാന വിഭങ്ങള്‍. രണ്ടാമത്തെ…
Read Moreമാസ്ക് ഒഴിവാക്കരുതെന്ന നിര്ദ്ദേശത്തിലേയ്ക്ക് സര്‍ക്കാര്‍
അയര്‍ലണ്ടില്‍ പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കണമെന്നത് നിലവില്‍ നിര്‍ബന്ധമുള്ള കാര്യമല്ല. എന്നാല്‍ മാസ്കുകള്‍ ഉപേക്ഷിക്കരുതെന്നും പൊതുസ്ഥലങ്ങളിലെങ്കിലും മാസ്കുകള്‍ ധരിക്കണമെന്നുമുള്ള നിര്‍ദ്ദേശം പൊതുജനങ്ങള്‍ക്ക് നല്‍കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. രാജ്യത്ത് ഇപ്പോഴും കോവിഡ് വ്യാപിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ മാസ്ക് നിര്‍ബന്ധമാക്കണമെന്നും ഐറീഷ് നേഴ്സസ് ആന്‍ഡ് മിഡ്വൈഫ്സ് കൗണ്‍സില്‍ ആവശ്യപ്പെട്ടിരുന്നു. ആരോഗ്യവിദഗ്ദരില് നിന്നടക്കം മാസ്ക് ഉപയോഗം തുടരണമെന്ന അഭിപ്രായമാണ് സര്‍ക്കാരിന് ലഭിക്കുന്നത്. കോവിഡ് ഏറെക്കാലം ഇവിടെത്തന്നെയുണ്ടാകും എന്നതാണ് യാഥാര്‍ത്ഥ്യമെന്നും അതിനാല്‍ പൊതു ആരോഗ്യനിര്ദ്ദേങ്ങളില് നടപ്പാക്കുന്നതിലേയ്ക്ക് സര്‍ക്കാരിന് കടക്കേണ്ടിവരുമെന്നും പ്രധാനമന്ത്രിയും സൂചിപ്പിച്ചിട്ടുണ്ട്. കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങല്‍ ജാഗരൂകരായിരിക്കണമെന്നും പൊതു ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ഇത് വ്യക്തിപരമായ ഉത്തരവാദിത്വമായി എല്ലാവരും കരുതണമെന്നും മൈക്കിള്‍ മാര്ട്ടിന് പറഞ്ഞു. Share This News
Read Moreഡിജിറ്റല്‍ മേഖലയിലെ കുതിപ്പിന് കമ്പനികള്‍ക്ക് 85 മില്ല്യണ്‍ യൂറോയുടെ സഹായം പ്രഖ്യാപിച്ചു
രാജ്യത്തെ ബിസിനസ് സംരഭങ്ങളെ സഹായിക്കാന്‍ 85 മില്ല്യണ്‍ യൂറോ സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഡിജിറ്റല്‍ മേഖലയില്‍ മുതല്‍ മുടക്കുന്നതിന് കമ്പനികള്‍ക്ക് ഗ്രാന്റായിട്ടാണ് ഈ പണം നല്‍കുക. പുതിയ ഡിജിറ്റല്‍ പ്രോഡക്ട്സ് നിര്‍മ്മിക്കുക, ഡിജിറ്റല്‍ ഉല്‍പ്പനങ്ങളുടെ പ്രോസസിംഗും സര്‍വ്വീസിംഗും, സോഫ്റ്റ്വെയര് നിര്‍മ്മാണം, ഈ മേഖലയിലെ ജീവനക്കാരുടെ പരിശീലനം. ആര്‍ട്ടിഫിഷ്യല്‍ ഇന്റിലിജന്‍സ് എന്നീ മേഖലകളിലാവും കമ്പനികളെ സര്‍ക്കാര്‍ സഹായിക്കുക. ഈ വര്‍ഷം മുതല്‍ 2026 വരെയുള്ള കാലയളവുകളിലാണ് 85 മില്ല്യണ്‍ യൂറോ പൂര്‍ണ്ണമായും ലഭ്യമാക്കുക. 2022 ല്‍ പത്ത് മില്ല്യണ്‍ യൂറോയാവും ഈയിനത്തില്‍ ചെലവഴിക്കുക. എന്റര്‍പ്രൈസ് അയര്‍ലന്‍ഡാവും ഈ തുക കൈകാര്യം ചെയ്യുന്നത്. ഡിജിറ്റലൈസേഷനിലേയ്ക്കുള്ള യാത്രയുടെ എല്ലാ ഘട്ടങ്ങളിലും കമ്പനികളെ സഹായിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട മാര്‍ഗ്ഗ രേഖ ഉടന്‍ പുറത്തിറക്കും. ഇതിന്രെ വിശദാശങ്ങള്‍ സംരഭകരിലേയ്ക്ക് എത്തിക്കുന്നതിനും ഒപ്പം സംരഭകരുടെ ആവശ്യങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുന്നതിനും…
Read Moreഅയര്‍ലണ്ടിലേയ്ക്ക് സഞ്ജുവും ; ആവേശത്തില്‍ മലയാളി ആരാധകര്‍
ഈ മാസം 26 ,29 തിയതികളില്‍ ഡബ്ലിനില്‍ നടക്കാന്‍ പോകുന്ന ഇന്ത്യ – അയര്‍ലണ്ട് ട്വന്റി-ട്വന്റി ക്രിക്കറ്റ് ഏറെ ആവേശത്തോടെയാണ് അയര്‍ലണ്ടിലെ മലയാളികളടക്കമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. എന്നാല്‍ ഇവരുടെ ആവേശം പതിന്മടങ്ങാക്കുകയാണ് ഇന്ത്യന്‍ ടീമില്‍ സഞജു സാംസണും ഉണ്ടെന്നുള്ളത്. ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിന്റെ നായകനെന്ന നിലയില്‍ ടീമിനെ ഫൈനലിലെത്തിച്ച മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസത്തിലാണ് സഞ്ജു ഇന്ത്യന്‍ ടീമില്‍ ഇടം നേടിയതും അയര്ലണ്ടിലേയ്ക്കെത്തുന്നതും. അതിനാല്‍ തന്നെ ബാറ്റിനെ മാന്ത്രിക വടിയാക്കി സഞ്ജു ക്രീസില്‍ തകര്‍ത്താടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇതിനകം തന്നെ സോഷ്യല്‍ മീഡിയയിലടക്കം അയര്‍ലണ്ട് മലയാളികള്‍ സഞ്ജുവിനെ അയര്‍ലണ്ടിന്റെ മണ്ണിലേയ്ക്ക് സ്വാഗതം ചെയ്യുന്ന പോസ്റ്റുകള്‍ ഇടാനാരംഭിച്ചു കഴിഞ്ഞു. ക്രിക്കറ്റ് ആരാധകരായ ഏറെ മലയാളികളുള്ള ഡബ്ലിനില്‍ സഞ്ജു പ്രതീക്ഷകള്‍ കാക്കുമെന്നുതന്നെയാണ് എല്ലാവരുടേയും കണക്ക് കൂട്ടല്‍. Share This News
Read More