രാജ്യത്തെ ബിസിനസ് സംരഭങ്ങളെ സഹായിക്കാന് 85 മില്ല്യണ് യൂറോ സഹായധനം പ്രഖ്യാപിച്ച് സര്ക്കാര്. ഡിജിറ്റല് മേഖലയില് മുതല് മുടക്കുന്നതിന് കമ്പനികള്ക്ക് ഗ്രാന്റായിട്ടാണ് ഈ പണം നല്കുക. പുതിയ ഡിജിറ്റല് പ്രോഡക്ട്സ് നിര്മ്മിക്കുക, ഡിജിറ്റല് ഉല്പ്പനങ്ങളുടെ പ്രോസസിംഗും സര്വ്വീസിംഗും, സോഫ്റ്റ്വെയര് നിര്മ്മാണം, ഈ മേഖലയിലെ ജീവനക്കാരുടെ പരിശീലനം. ആര്ട്ടിഫിഷ്യല് ഇന്റിലിജന്സ് എന്നീ മേഖലകളിലാവും കമ്പനികളെ സര്ക്കാര് സഹായിക്കുക.
ഈ വര്ഷം മുതല് 2026 വരെയുള്ള കാലയളവുകളിലാണ് 85 മില്ല്യണ് യൂറോ പൂര്ണ്ണമായും ലഭ്യമാക്കുക. 2022 ല് പത്ത് മില്ല്യണ് യൂറോയാവും ഈയിനത്തില് ചെലവഴിക്കുക. എന്റര്പ്രൈസ് അയര്ലന്ഡാവും ഈ തുക കൈകാര്യം ചെയ്യുന്നത്. ഡിജിറ്റലൈസേഷനിലേയ്ക്കുള്ള യാത്രയുടെ എല്ലാ ഘട്ടങ്ങളിലും കമ്പനികളെ സഹായിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ സര്ക്കാര് ലക്ഷ്യമിടുന്നത്.
ഇതുമായി ബന്ധപ്പെട്ട മാര്ഗ്ഗ രേഖ ഉടന് പുറത്തിറക്കും. ഇതിന്രെ വിശദാശങ്ങള് സംരഭകരിലേയ്ക്ക് എത്തിക്കുന്നതിനും ഒപ്പം സംരഭകരുടെ ആവശ്യങ്ങള് സര്ക്കാരിനെ അറിയിക്കുന്നതിനും പുതിയ വെബ്സൈറ്റ് സര്ക്കാര് ഉടന് ആരംഭിക്കും. ഒരോ ജീവിതങ്ങളും ഡിജിറ്റലൈസേഷനിലേയ്കക്ക് കൂടുതല് അടുത്തുകൊണ്ടിരിക്കുകയാണെന്നും ഈ സഹാചര്യത്തില് രാജ്യത്തെ എസ്എംഇകള് ഡിജിറ്റലൈസ് ആകേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്നും ഉപപ്രധാനമന്ത്രി ലിയോ വരദ്ക്കര് പറഞ്ഞു.