പ്രമുഖ ഫയര്‍ പ്രൊട്ടക്ഷന്‍ കമ്പനിയായ WRITECH ലേയ്ക്ക ഇപ്പോള്‍ അപേക്ഷിക്കാം. നിലവില്‍ 50 ഒഴിവുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. വെസ്റ്റ്മീത്ത്(Weastmeath) കൗണ്ടിയിലെ മുള്ളിന്ഗാറില് (Mullingar) പുതുതായി ആരംഭിച്ചിരിക്കുന്ന ഡിസൈന്‍ ആന്‍ഡ് ഇന്നവേഷന്‍ സെന്ററിലാണ് ഒഴിവുകള്‍ ഉള്ളത്. രണ്ട് മില്ല്യണ്‍ യൂറോയാണ് ഈ സെന്ററില്‍ കമ്പനി നിക്ഷേപിച്ചിരിക്കുന്നത്. ആദ്യഘട്ടമെന്നോണമാണ് 50 ഒഴിവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജനറല്‍ ഓപ്പറേറ്റീവ് ഫാബ്രിക്കേഷന്‍, ഫിനാന്‍ഷ്യല്‍ അക്കൗണ്ടന്റ് , എച്ച് ആര് കോ ഓര്‍ഡിനേറ്റര്‍ എന്നീ ഒഴിവുകളിലേയ്ക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മറ്റ് ഒഴിവുകളിലേയ്ക്കും ഉടന്‍ തന്നെ അപേക്ഷിക്കാന്‍ സാധിക്കുന്നതാണ് കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://www.writechltd.com/our-team/ Share This News
കോളേജുകളിലേയ്ക്ക് അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ക്ക് CAO യുടെ അടിയന്തര നിര്‍ദ്ദേശം
രാജ്യത്ത് അടുത്ത വര്‍ഷം വിവിധ കോളേജുകളിലേയ്ക്ക് അപേക്ഷിച്ചിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അടയിന്തര നിര്‍ദ്ദേശവുമായി സെന്‍ട്രല്‍ ആപ്ലിക്കന്‍സ് ഓഫീസ്(CAO). അപേക്ഷിച്ചിരിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും CAO യുടെ ഇ -മെയില്‍ ഇതിനകം വന്നിട്ടുണ്ട്. തങ്ങള്‍ നല്‍കിയിരിക്കുന്ന അപേക്ഷകള്‍ ഒരു തവണ കൂടി വ്യക്തമായി പരിശോധിക്കണമെന്നാണ് നിര്‍ദ്ദേശം. നല്‍കിയിരിക്കുന്ന അപേക്ഷകളില്‍ തെറ്റുകളൊന്നുമില്ലെന്നും ഒഴിവാക്കേണ്ടതെന്തെങ്കിലുമുണ്ടെങ്കില് ഒഴിവാക്കിയെന്ന് ഉറപ്പ് വരുത്താനുമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അപേക്ഷിച്ചിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉടന്‍ തന്നെ മെയില്‍ പരിശോധിക്കേണ്ടതാണ്. ഫെബ്രുവരി 1 ന് അപേക്ഷ നല്‍കിയവര്‍ക്കാണ് ഇപ്പോള്‍ ഇ-മെയില്‍ ലഭിച്ചിരിക്കുന്നത്. വൈകി അപേക്ഷകള്‍ നല്‍കിയവര്‍ക്ക് അടുത്ത മാസത്തോടെ ഇ-മെയിലുകള്‍ ലഭിക്കും. അപേക്ഷകര്‍ CAO ടെ വെബ്സൈറ്റില്‍ തങ്ങളുടെ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത ശേഷമാണ് അപേക്ഷകള്‍ പരിശോധിക്കേണ്ടത്. Share This News
പൊതുഗതാഗത സംവിധാനങ്ങളില്‍ ഇന്നുമുതല്‍ കുറഞ്ഞ നിരക്ക്
രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച കുറഞ്ഞ നിരക്ക് ഇന്നുമുതല്‍ പ്രാബല്ല്യത്തിലാവും. വിവിധ ഘട്ടങ്ങളിലായി നടന്നു വന്നിരുന്ന ഇളുകള്‍ ഇന്ന് പൂര്‍ണ്ണായി നിലവില്‍ വരും. ഡബ്ലിന്‍ ബസ്, ലുവാസ്, ഗോ എഹെഡ് അയര്‍ലണ്ട്, ഐറീഷ് റെയില്‍സ് ഡാര്‍ട്ട്, ഗ്രേറ്റര്‍ ഡബ്ലനിലെ കമ്മ്യൂട്ടട് സര്‍വ്വീസുകള്‍ എന്നിവകളിലാണ് നിരക്കുകള്‍ കുറയ്ക്കുന്നത്. യാത്രാ നിരക്കുകളില്‍ 20 ശതമാനം കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്റ്റുഡന്‍സ് ലീപ്പ് കാര്‍ഡ് ഉപയോഗിക്കുന്ന 19 മുതല്‍ 23 വയസ്സുവരെയുള്ളവര്‍ക്ക് 50 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. ഈ പ്രായപരിധിയിലുള്ളവര്‍ക്ക് 90 മിനിറ്റ് യാത്രയ്ക്ക് ഒരു യൂറോയാകും ഈടാക്കുക. 90 മിനിറ്റിനുള്ളിലുള്ള യാത്രകള്‍ക്ക് മുതിര്‍ന്നവര്‍ക്ക് രണ്ട് യൂറോയും കുട്ടികള്‍ക്ക് 0.65 യൂറായുമായിരിക്കും. Share This News
ലെഗാറ്റോയില് 80 ഒഴിവുകള്‍ ; ഉടന്‍ നിയമനം
അന്താരാഷ്ട്ര ഡേറ്റാ അനലിസ്റ്റ് കമ്പനിയായ ലെഗാറ്റോ പുതിയ നിയമനങ്ങള്‍ക്കൊരുങ്ങുന്നു. ഉടന്‍ തന്നെ 80 പേരെ നിയമിക്കുമെന്നാണ് കമ്പനി വൃത്തങ്ങള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ലിമെറിക്കിലെ റിസേര്‍ച്ച് ആന്‍ഡ് ഡവലപ്പ്മെന്റ് ബേസിലേയ്ക്കാണ് പുതിയ നിയമനങ്ങള്‍ ഇതോടെ ഇവിടുത്തെ ജീവനക്കാരുടെ എണ്ണം 200 ആയി മാറും. അമേരിക്കന്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഭീമനായ Anthem കമ്പനിയുമായി സഹകരിച്ചാണ് ഇവിടെ റിസേര്‍ച്ച് ആന്‍ഡ് ഡവലപ്പ്മെന്റ് സെന്റര്‍ ആരംഭിച്ചിരിക്കുന്നത്. നിലവില്‍ 80 സോഫ്റ്റ്വെയര് എഞ്ചിനിയര്‍മാരെയാണ് നിയമിക്കുന്നത്. ഇതേ തുടര്‍ന്ന് കൂടുതല്‍ നിയമനങ്ങള്‍ തുടര്‍ന്നും ഉണ്ടാകുമെന്ന് കമ്പനിയുടെ അയര്‍ലണ്ടിലെ മേധാവി ജോണ്‍ പാട്രിക് ഷോ പറഞ്ഞു. ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയുമായി ബന്ധപ്പെട്ട ഡേറ്റാ അനാലിസിസില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള നൂതന പദ്ധതകളാണ് കമ്പനി ആവിഷ്ക്കരിക്കുന്നത്. Product Manager, Business Systems Analyst, Software Engineer, Senior Software Engineer (APIGEE), Application Architect, Software QA Engineer, Senior…
കാവന്റെ ചുണക്കുട്ടന്മാർ ഇന്ന് കളിക്കളത്തിൽ
“ബഡ്ഡീസ് കാവൻ” ക്രിക്കറ്റ് ടീം ഇന്ന് കേരള കാർണിവൽ ടൂർണമെൻറിൽ കളിക്കാനിറങ്ങുന്നു. കേരള ഹൗസ് സംഘടിപ്പിക്കുന്ന ഈ ടൂർണമെന്റിൽ “ബഡ്ഡീസ് കാവൻ” ടീമിനെ സ്പോൺസർ ചെയ്തിരിക്കുന്നത് “ബ്ലാക്ക് & വൈറ്റ് ടെക്നോളജീസാണ്. ഡബ്ലിനിലെ മുൻനിര ടീമുകളുമായിട്ടാണ് “ബഡ്ഡീസ് കാവൻ” ഇന്ന് ഏറ്റുമുട്ടുന്നത്. Share This News
എഐബി 700 താത്ക്കാലിക ജീവനക്കാരെ നിയമിക്കുന്നു
അലൈഡ് ഐറിഷ് ബാങ്ക്സ് (AIB) പുതിയ ജീവനക്കാരെ നിയമിക്കുന്നു. എഴുനൂറോളം പേരെയാണ് നിയമിക്കുന്നത്. താത്ക്കാലികമായാണ് നിയമനം. അള്‍സ്റ്റര്‍ ബാങ്ക് (Ulster Bank), കെബിസി (KBC Bank Ireland) എന്നീ ബാങ്കുകളില്‍ നിന്നുള്ള കൂടുതല്‍ ഉപഭോക്താക്കള്‍ AIB യില്‍ അക്കൗണ്ട് ആരംഭിക്കാന്‍ എത്തുന്നുണ്ട്. ഇവരെ സഹായിക്കാനും അക്കൗണ്ട് ഓപ്പണിംഗ് വളരെ വേഗത്തലാക്കി ഉപഭോക്താക്കളെ സഹായിക്കാനാണ് ഇത്രയധികം നിയമനങ്ങള്‍ നടത്തുന്നതെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ ആയിരത്തോളം ആളുകളുടെ സേവനം ആവശ്യമായി വരും എന്നാല്‍ ഇതില്‍ 300 പേരെ നിലവിലുള്ള സ്റ്റാഫുകളില്‍ നിന്നു തന്നെ നിയമിക്കും. വരും ദിവസങ്ങളില്‍ തന്നെ നിയമനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ബാങ്ക് പുറത്ത് വിടും Share This News
വാട്സപ്പ് വഴി തട്ടിപ്പ് ; ജാഗ്രത പാലിക്കൂ
സോഷ്യല്‍ മീഡിയ ആപ്പായ വാട്സപ്പ് വഴി ലോകത്തുടനീളം വന്‍ തട്ടിപ്പുകള്‍ നടക്കുന്നതായി വിവരം. ഫേയ്ക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കി ഈ അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് ഉപഭോക്താക്കളെ വലയിലാക്കി പണം തട്ടുന്നത്. വാട്സപ്പിന്റെ ഔദ്യോഗിക ബ്ലോഗായ WABetaInfo ഈ വിഷയത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്കി കഴിഞ്ഞു. പ്രമുഖ വ്യക്തികളുടേയും , ബാങ്കുകളുടേയും , വാട്സപ്പിന്റേയും , ബിസിനസ്സ് സ്ഥാപനങ്ങളുടേയും പേരില്‍ വ്യാജ അക്കൗണ്ടുകള്‍ ആരംഭിച്ചാണ് ഇവര്‍ ഉപഭോക്താക്കളെ കബളിപ്പിക്കുന്നത്. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോദിച്ച് പണം തട്ടുക, വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിച്ച് ദുരുപയോഗം ചെയ്യുക എന്നിവയാണ് ഇവര്‍ ചെയ്യുന്നത്. വാട്സപ്പ് ആരുടേയും സ്വകാര്യ വിവരങ്ങള്‍ ആവശ്യപ്പെടില്ലെന്നും മറ്റ് ബിസിനസ്സ് സ്ഥാപനങ്ങളുടെ പേരില്‍ വിവരങ്ങളോ പണമോ ആവശ്യപ്പെട്ടാല്‍ അത് വേരിഫൈഡ് അക്കൗണ്ടാണോ എന്ന് ആദ്യം പരിശോധിക്കണമെന്നും WABetaInfo മുന്നറിയിപ്പ് നല്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയില്‍ ഉപരാഷ്ട്രപതിയുടേ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണം…
ഡബ്ലിന്‍ ബസില്‍ ഡ്രൈവര്‍മാരുടെ ഒഴിവുകളിലേയ്ക്ക് അപേക്ഷിക്കാം
രാജ്യത്ത് പൊതുഗതാഗത രംഗത്ത് മികച്ച സേവനം നടത്തുന്ന ഡബ്ലിന്‍ ബസുകളിലേയ്ക്ക് മുഴുവന്‍ സമയ ഡ്രൈവര്‍മാരുടെ ഒഴിവുകളിലേയ്ക്ക് ഇപ്പോഴും അപേക്ഷകള്‍ സ്വീകരിക്കുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ അപേക്ഷിക്കുവാനുള്ള അവസാന തിയതി 2022 ഡിസംബര്‍ 31 വരെയാണ്. ആഴ്ചയില്‍ 632.05 യൂറോ മുതല്‍ 859.62 യൂറോ വരെ ശമ്പളം ലഭിക്കുന്ന ജോലിയാണിത്. അപേക്ഷിക്കാനുള്ള യോഗ്യതകള്‍ താഴെ പറയുന്നു. B Licence Applicants A valid driving licence Category B (for a minimum of 2 years) with no endorsements A valid D Licence Learner Permit A valid CPC Bus Case Study sheet (Please note, the CPC bus case study is only valid for a period of 2 years from its date…
നാഷണല്‍ പാര്‍ക്കുകളിലേയ്ക്ക് ഉടന്‍ പുതിയ നിയമനങ്ങള്‍
അയര്‍ലണ്ടില്‍ നാഷണല്‍ പാര്‍ക്കുകളുടേയും വൈല്‍ഡ് ലൈഫ് സേവനങ്ങളുടേയും വിപുലീകരണത്തിനായി സര്‍ക്കാര്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നു. 55 മില്ല്യണ്‍ യൂറോയുടെ പുതിയ നിക്ഷേപത്തിനാണ് മന്ത്രിസഭ അനുമതി നല്‍കിയിരിക്കുന്നത്. ജൈവ വൈവിധ്യങ്ങളുടെ സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കുക എന്ന ലക്ഷ്യത്തോട് കൂടെയാണ് സര്‍ക്കാര്‍ ഈ മേഖലയിലേയ്ക്ക് കൂടുതല്‍ പണം അനുവദിക്കുന്നത്. കൂടുതല്‍ പണം ലഭിക്കുന്നതോടെ രാജ്യത്തെ നാഷണല്‍ പാര്ക്കുകളിലേയ്ക്കടക്കം കൂടുതല്‍ നിയമനങ്ങളും നടത്തുമെന്നാണ് വിവരങ്ങള്‍. അറുപത് പേരെ ഉടന്‍ നിയമിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ തസ്തികകളിലേയ്ക്കുള്ള നിയമനങ്ങളുടെ അറിയിപ്പ് ഉടന്‍ ഇറങ്ങിയേക്കും. ഉടന്‍ അപേക്ഷകളും സ്വീകരിച്ചു തുടങ്ങും. നിയമനങ്ങള്‍ , തസ്തിക , യോഗ്യത എന്നിവ സംബന്ധിച്ചുള്ള അറിയിപ്പ് വരും ദിവസങ്ങളില്‍ ഇറങ്ങും. Share This News
നീനാ കൈരളിയുടെ ഈസ്റ്റർ,വിഷു ആഘോഷങ്ങൾ വർണാഭമായി
നീനാ (കൗണ്ടി ടിപ്പററി ): നീനാ കൈരളിയുടെ ഈസ്റ്റർ,വിഷു ആഘോഷങ്ങൾ ‘പ്രതീക്ഷ 2022’പ്രൗഢഗംഭീരമായി നടത്തപ്പെട്ടു .ഏപ്രിൽ 23ആം തിയതി നീനാ സ്കൗട്ട് ഹാളിൽ വച്ചാണ് ആഘോഷ പരിപാടികൾ അരങ്ങേറിയത് .ടിപ്പററി കൗണ്ടി കൗൺസിൽ കമ്മ്യൂണിറ്റി & സോഷ്യൽ ഇൻക്ലൂഷൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ‘മാർഗോ ഹയ്സ് ‘മുഖ്യ അഥിതി ആയിരുന്നു. കുട്ടികളുടെറ്റും മുതിർന്നവരുടെയും വ്യത്യസ്തയാർന്ന കലാപരിപാടികൾ ,The Resurrection,വിഷുക്കണി എന്നിവയിൽ അധിഷ്ഠിതമായ സ്കിറ്റുകൾ തുടങ്ങിയവ ആഘോഷപരിപാടികളുടെ പ്രൗഢി വർധിപ്പിച്ചു .പ്രശസ്ത DJ ആർട്ടിസ്റ് DJ ക്രിസ്റ്റോയുടെ അതുല്യ പ്രകടനം കുട്ടികളെയും മുതിർന്നവരെയും ഒരു പോലെ ആവേശം കൊള്ളിച്ചു .തുടർന്ന് കാഴ്ചക്കാരെ ആവേശക്കൊടുമുടിയിൽ എത്തിച്ചുകൊണ്ട് ഡബ്ലിൻ ‘Soul Beats’ന്റെ ഗാനമേള അരങ്ങേറി .പിന്നീട് വിഭവസമൃദ്ധമായ ഡിന്നറോടെ പരിപാടികൾക്ക് തിരശീല വീണു. ‘പ്രതീക്ഷ 2022 ‘സംവിധാനം അനീഷ് കൃഷ്ണനും ,സൗണ്ട് ഡിസൈൻ ടോം സിറിയക്കുമാണ് നിർവഹിച്ചിരിക്കുന്നത് .പരിപാടികൾക്ക് റിനുകുമാരൻ രാധാനാരായണൻ ,വിമൽ ജോൺ…