ക്യാഷ് , ചെക്ക് ട്രാന്സാക്ഷനുകള് പൂര്ണ്ണമായി ഒഴിവാക്കി 100 ശതമാനും ഡിജിറ്റലൈസാകാനൊരുങ്ങി എഐബി, ഇതിന്റെ ഭാഗമായി 70 ബ്രാഞ്ചുകളില് ക്യാഷ്, ചെക്ക് ഇടപാടുകള് സെപ്റ്റംബര് മാസം മുതല് ഒഴിവാക്കും. ഈ ബ്രാഞ്ചുകളിലെ എതെങ്കിലും കൗണ്ടറുകളിലോ അല്ലെങ്കില് മെഷിനുകളിലോ ക്യാഷ് ചെക്ക് ഇടപാടുകള് ഉണ്ടായിരിക്കില്ല എന്നാണ് ബാങ്ക് അറിയിച്ചിരിക്കുന്നത്.
സെപ്റ്റം ബര് 30 ന് 34 ബ്രാഞ്ചുകളില് ക്യാഷ് ലെസ്സ് സംവിധാനം നടപ്പിലാക്കും. ഒക്ടോബര് 21 ന് 30 ബ്രാഞ്ചുകളും ക്യാഷ്ലെസ്സാക്കി മാറ്റും. ഈ ബ്രാഞ്ചുകളോട് ചേര്ന്നുള്ള എടിഎമ്മുകളും നീക്കം ചെയ്യും. നാണയങ്ങള്, ചെക്കുകള്, ഫോറിന് എക്സേഞ്ച് സംവിധാനം, എന്നിവ ഈ ബാങ്കുകളില് ഉണ്ടായിരിക്കില്ല.
ഉപഭോക്താക്കളില് ഡിജിറ്റല് കാര്ഡ് ഇടപാടുകള് കൂടുതല് പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിലൂടെ ബാങ്ക് ലക്ഷ്യം വയ്ക്കുന്നത്. ഏതൊക്കൊ ബ്രാഞ്ചുകളിലാണ് ക്യാഷ് ലെസ്സ് സംവിധാനം ബാങ്ക് നടപ്പിലാക്കുന്നത് എന്നറിയാനും കൂടുതല് വീവരങ്ങള്ക്കും താഴെ കൊടുത്തിരിക്കുന്ന ലിങ്കില് ക്ലിക്ക് ചെയ്യുക.