പൊട്ടിച്ചിരിയുടെ അകമ്പടിയോടെ സംഗീതപ്പെരുമഴ പെയ്യുന്ന ആഘോഷരാവിലേയ്ക്ക് ദിവസങ്ങള്‍ മാത്രം

അയര്‍ലണ്ട് മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആഘോഷരാവിലേയ്ക്ക് ദിവസങ്ങള്‍ മാത്രം. ലൈവ് ബാന്‍ഡിന്റെ അകമ്പടിയോടെ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച് അവതാരണ മികവിന്റെ ആള്‍രൂപമായ മലയാളിയുടെ പ്രിയ ഗായിക റിമി ടോമിയും വിത്യസ്ത ഭാഷകളില്‍ പാട്ടിന്റെ പാലാഴി തീര്‍ക്കുന്ന ജനപ്രിയ പിന്നണി ഗായകന്‍ അനൂപ് ശങ്കറും അരങ്ങില്‍ കലാവസന്തം തീര്‍ക്കുമ്പോള്‍ ആസ്വാദകമനസ്സുകളില്‍ ആവേശപ്പെരുമഴ പെയ്യിക്കാനൊരുങ്ങുകയാണ് റോയല്‍ കേറ്ററിംഗ് – ഫുഡ് മാക്സ് റിംജിം 2022.

അയര്‍ലണ്ടിലെ മലയാളികള്‍ക്ക് മുന്നില്‍ വിത്യസ്തങ്ങളായ രുചിഭേദങ്ങളുടെ അത്ഭുത ലോകം തീര്‍ക്കുന്ന റോയല്‍ കേറ്ററിംഗ് ആണ് ഈ പ്രോഗ്രാം നമുക്ക് മുന്നിൽ എത്തിക്കുന്നത്.

നവംബര്‍ 18 ന് ഡബ്ലിനിലും 19 ന് ഗാല്‍വേയിലും നവംബര്‍ 20 ന് കോര്‍ക്കിലുമാണ് കലാവിരുന്ന് അരങ്ങേറുന്നത്. റോയല്‍ ഇന്ത്യന്‍ കുസിന്‍സും റോയല്‍ കേറ്ററിംഗ് ആന്‍ഡ് ഇവന്‍സും അണിയിച്ചൊരുക്കുന്ന ഈ കലാമാമാങ്കത്തിന്റെ പ്രധാന സ്‌പോണ്‍സര്‍ ഫുഡ് മാക്‌സും കോ-സ്‌പോണ്‍സര്‍മാര്‍ എലൈറ്റും കിച്ചന്‍ ട്രഷേഴ്സുമാണ്.

ഈ കലാവിരുന്നിന്റെ ടിക്കറ്റ് വില്‍പ്പന ഇതിനകം ആരംഭിച്ചു കഴിഞ്ഞു എന്നതാണ് മറ്റൊരു സന്തോഷ വാര്‍ത്ത. താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ടിക്കറ്റ് ഉടന്‍ തന്നെ ഉറപ്പിക്കാവുന്നതാണ്.
ജൂലൈ ഒമ്പത് രാത്രി 9:30 ന് ആഷ്ബൗണിലെ റോയല്‍ ഇന്ത്യന്‍ കുസിന്‍ റെസ്റ്റേറന്റിലാണ് ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം നടന്നത്.

സമകാലിക കോമഡി പാരഡി ഗാനങ്ങളിലൂടെ വേദികള്‍ കീഴടക്കിയ സുധീര്‍ പരവൂര്‍, മണ്‍മറഞ്ഞു പോയ കലാകാരന്‍ കലാഭവന്‍ മണിക്ക് ഇന്നും വേദികളില്‍ ജീവന്‍ നല്‍കുന്ന കൃഷ്ണകുമാര്‍ ആലുവ, പിന്നണി ഗായകന്‍ അഭിജിത്ത് അനില്‍കുമാര്‍, സുശാന്ത് കെപി, ശ്രീകുമാര്‍, ടോണി ചിറമ്മേല്‍, ഫ്രാന്‍സീസ് കൊല്ലാനൂര്‍, പാലക്കാട് മുരളി തുടങ്ങിയവരടക്കമുള്ളവരുടെ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങളും ഈ ആഘോഷരാവിന് കൊഴുപ്പേകുന്നു. നിങ്ങളുടെ ടിക്കറ്റുകള്‍ ഇപ്പോള്‍ തന്നെ ഉറപ്പിക്കു.

 

Share This News

Related posts

Leave a Comment