നിര്‍മ്മാണ ഉല്‍പ്പന്ന വില വര്‍ദ്ധനവ് വീടുകളുടെ വില താഴാതിരിക്കാന്‍ കാരണമാവും

വീടുകള്‍ ലഭിക്കാനില്ലാത്തതും വില ഉയര്‍ന്നതും അയര്‍ലണ്ടില്‍ വീടന്വേഷിക്കുന്നവര്‍ക്ക് കനത്ത തിരിച്ചടിയായിരുന്നു. എന്നാല്‍ കോവിഡ് കാലത്ത് നിര്‍ത്തി വച്ചിരുന്ന പുതിയ വീടുകളുടേയും ഹൗസിംഗ് കോംപ്ലക്‌സുകളുടേയും നിര്‍മ്മാണം ആരംഭിച്ചതോടെ വീടുകളുടെ ലഭ്യതക്കുറവ് പരിഹരിക്കപ്പെടുമെന്നും അതോടൊപ്പം വിലക്കുറവിന് കാരണമാകുമെന്നും വിലയിരുത്തലുകളുണ്ടായിരുന്നു. എന്നാല്‍ ഇത്തരം പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേല്‍പ്പിക്കുന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. നിര്‍മ്മാണ സാമഗ്രികളുടെ വില വര്‍ദ്ധനവ് ഹൗസിംഗ് പ്രോജക്ടുകളുടെ ചിലവ് വലിയ തോതിലാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത് . ഇതിനാല്‍ ഇത് മാര്‍ക്കറ്റില്‍ വില്‍പ്പനയ്‌ക്കെത്തിയാലും ഈ വീടുകള്‍ ഉയര്‍ന്ന വിലയ്ക്ക് മാത്രമേ വില്‍ക്കാന്‍ സാധിക്കൂ. മാത്രമല്ല വിലവര്‍ദ്ധനവിനെ തുടര്‍ന്ന് പല വലിയ നിര്‍മ്മാണങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്. ഇത് കൃത്യസമയത്തെ വീടുകളുടെ ലഭ്യതയെയും ബാധിക്കും. എന്തായാലും വീടുകളുടെ വില കുറയാനും ലഭ്യത സുഗമമാകാനും ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് സാരം Share This News

Share This News
Read More

‘ആഴ്ചയില്‍ നാല് ദിവസം വര്‍ക്ക് ‘ ട്രയലിന്റെ ഭാഗമാവാന്‍ അയര്‍ലണ്ടും

ആഴ്ചയില്‍ നാല് ദിവസം ജോലി എന്ന ആശയം ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സമയമാണിത്. ഈ ആശയത്തിന്റെ വിജയം സംബന്ധിച്ച ട്രയലും ഒപ്പം ഗവേഷണങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുവരികയാണ്. ബ്രിട്ടണില്‍ 70 കമ്പനികളില്‍ നിന്നായി 3000 ല്‍ അധികം ആളുകളാണ്. ഫോര്‍ ഡേ വീക്ക് ട്രയല്‍ ആരംഭിച്ചിരിക്കുന്നത്. ഒരു ദിവസത്തെ പോലും ശമ്പളം നഷ്ടപ്പെടാതെയാണ് നാല് ദിവസത്തെ ജോലി എന്നത് പരീക്ഷണാര്‍ത്ഥം ഇവിടെ നടപ്പിലാക്കുന്നത്. ബ്രിട്ടനില്‍ നടക്കുന്ന ഈ ട്രയല്‍ ആഗോള തലത്തില്‍ ഉള്ള ഒരു കൂട്ടായ ശ്രമത്തിന്റെ ഭാഗമാണ്. ‘ഫോര്‍ ഡേ വീക്ക് ഗ്ലോബല്‍ ‘ ഇതിന് മുന്‍ കൈ എടുക്കുന്നത്. അയര്‍ലണ്ടും ഈ സംരഭത്തിന്റെ ഭാഗമാവാന്‍ ചെറിയ ട്രയലുകള്‍ നടത്തി വരുന്നുണ്ട്. കാനഡ ഓസ്‌ട്രേലിയ ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലും സമാനമായ പരീക്ഷണങ്ങള്‍ നടത്തുന്നു. ആഴ്ചയില്‍ നാല് ദിവസത്തിലെ വര്‍ക്കിലൂടെ 100 ശതമാനം പ്രൊഡക്ടീവിറ്റി ലഭിക്കുന്നുണ്ടോ…

Share This News
Read More

ഇന്ധനക്ഷാമം നേരിടാന്‍ വീണ്ടും വര്‍ക്ക് ഫ്രം ഹോം ?

യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് അയര്‍ലണ്ടിലും യൂറോപ്പിലാകമാനവും ഉടലെടുത്തിരിക്കുന്ന ഊര്‍ജ്ജ ക്ഷാമം നേരിടാന്‍ സര്‍ക്കാര്‍ കടുത്ത നടപടികളിലേയ്ക്ക് നീങ്ങുമെന്ന് സൂചന. ഔദ്യോഗികമായി സര്‍ക്കാര്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടില്ലെങ്കിലും ചില അണിയറ നീക്കങ്ങള്‍ നടത്തുന്നതായി ഒരു ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിന്റെ ആദ്യപടിയായി എല്ലാ സ്ഥാപനങ്ങളിലും പരമാവധി ആള്‍ക്കാരെ വര്‍ക്ക് ഫ്രം ഹോമിലേയ്ക്ക് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയേക്കും. കോവിജ് കാലത്ത് പരീക്ഷിച്ച് വിജയിച്ച മാര്‍ഗ്ഗമാണിത്. ഇതിനാല്‍ തന്നെ വളരെ വേഗം നടപ്പിലാക്കാന്‍ സാധിക്കുമെന്നതാണ് സര്‍ക്കാരിനെ ഈ വഴിക്ക് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇതുവഴി സ്വകാര്യവാഹനങ്ങളിലെ യാത്രകള്‍ കുറയ്ക്കാമെന്നും ഇന്ധനം ലാഭിക്കാമെന്നും സര്‍ക്കാര്‍ കരുതുന്നു. ഇതിന് പുറമേ പൊതുഗതാഗത സംവിധാനത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികളും ഉണ്ടായേക്കും. Share This News

Share This News
Read More

കോവിഡ് ആശുപത്രി കേസുകളില്‍ വര്‍ദ്ധനവ്

കോവിഡ് ബാധിച്ച് ആശുപത്രികളില്‍ കഴിയുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഇക്കഴിഞ്ഞ ഒരാഴ്ച മാത്രം 40 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. രോഗവര്‍ദ്ധനവിന്റെ സൂചനയായാണ് ഇത് കരുതപ്പെടുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ചത്തെ കണക്ക് പ്രകാരം 232 രോഗികളാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ ആഴ്ച അവസാനത്തെ അപേക്ഷിച്ച് 167 പേരുടെ വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. എന്നാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരുടെ എണ്ണം കാര്യമായ വിത്യാസമില്ലാതെ തുടരുന്നു എന്നത് ആശ്വാസജനകമാണ്. കഴിഞ്ഞയാഴ്ച 18 പേരായിരുന്നു ഐസിയുകളില്‍ ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോളിത് 21 ആയാണ് ഉയര്‍ന്നിരിക്കുന്നത്. ആശുപത്രികളില്‍ കഴിയുന്നതില്‍ പകുതിയോളം ആളുകളും മറ്റു രോഗങ്ങള്‍ക്ക് ചികിത്സയ്്ക്ക് എത്തിയപ്പോള്‍ നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരാണ്. പിസിആര്‍ കേസുകളിലും നേരിയ വര്‍ദ്ധനവ് ഉണ്ടാകുന്നുണ്ടെങ്കിലും വാക്‌സിന്‍ പ്രതിരോധം രോഗം ഗുരുതരാവസ്ഥയിലേയ്ക്ക് പോകുന്നതിനെ കാര്യക്ഷമമായി തടയുന്നെണ്ടാന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. Share This News

Share This News
Read More

വിദേശ നഴ്‌സുമാര്‍ക്ക് താല്‍ക്കാലിക രജിസ്‌ട്രേഷന് അവസരമൊരുക്കി എന്‍എംബിഐ

അയര്‍ലണ്ടില്‍ ഇനി വിദേശ നേഴ്‌സുമാര്‍ക്ക് ഒരു മാസക്കാലം താത്ക്കാലികമായി ജോലി ചെയ്യാനുള്ള താത്ക്കാലിക പെര്‍മിറ്റ് ലഭിക്കും. എന്‍എംബിഐയുടേതാണ് തീരുമാനം. സ്വന്തം രാജ്യത്ത് രജിസ്‌ട്രേഷനുള്ള അയര്‍ലണ്ടിലെത്തുന്ന നേഴ്‌സുമാര്‍ക്കാണ് അവസരം. അയര്‍ലണ്ടില്‍ താത്ക്കാലികമായി ജോലി ആഗ്രഹിക്കുന്ന ആര്‍ക്കും ഈ രജിസ്‌ട്രേഷന് അപേക്ഷിക്കാം. അടിയന്തര ക്ലിനിക്കല്‍ സഹായം ആവശ്യമുള്ള രോഗികളുടെ ട്രാന്‍സ്ഫര്‍, ക്ലിനിക്കല്‍ മേഖലയില്‍ നഴ്‌സുമാര്‍ക്കും മിഡ് വൈഫുമാര്‍ക്കും ആവശ്യമായ പരിശീലനം. സ്‌പോര്‍ട്ടിംഗ് ഇവന്റുകള്‍ക്കായി ആളുകളെ അനുഗമിക്കുക, ഹ്രസ്വകാല രോഗീപരിചരണം എന്നീ മേഖലകളിലാണ് രജിസ്‌ട്രേഷന് അപേക്ഷിക്കാവുന്നത്. യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ച് യോഗ്യതകള്‍ക്ക് തുല്ല്യമായ യോഗ്യതയുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക… Share This News

Share This News
Read More

അയര്‍ലണ്ട് സേനയിലേയ്ക്ക് 3000 പേരെ നിയമിക്കുന്നു

അയര്‍ലണ്ട് സേനയിലേയ്ക്ക് വലിയ തോതില്‍ റിക്രൂട്ട്‌മെന്റ് നടത്താനൊരുങ്ങുന്നു. നിലവില്‍ ആയിരം പേരുടെ ഒഴിവുണ്ട്. ഈ ഒഴിവുകളിലേയ്ക്കാവും ആദ്യം നിയമനം നടത്തുക. ഇങ്ങനെ ആയിരം പേര്‍ എത്തുന്നതോടെ സേനയുടെ അംഗബലം 9500 ആയി മാറും. ഇത് കൂടാതെ ആര്‍മി , നേവല്‍ , എയര്‍ കോര്‍പ്‌സ് എന്നീ വിഭാഗങ്ങളിലേയ്ക്കാണ് 2000 പേരെ റീക്രൂട്ട്‌മെന്റ് നടക്കുന്നത്. ഇതിനായി ബി മോര്‍ എന്ന പേരില്‍ ക്യാമ്പയിന്‍ നടത്തും. 2030 ഓടെയാണ് ഈ 2000 പേരെ റിക്രൂട്ട് ചെയ്യുന്നത്. സൈബര്‍ സ്‌പെഷ്യലിസ്റ്റുകള്‍ , ഡോക്ടര്‍മാര്‍, എഞ്ചിനിയര്‍മാര്‍, നേഴ്‌സുമാര്‍, ഓര്‍ഡിനന്‍സ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഒഴിവുകളും സേനയിലുണ്ട്. രാജ്യത്തിന്റെ സേനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ള യുവാക്കളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്യാംപെയിന്‍ ആരംഭിച്ചിരിക്കുന്നത്. Share This News

Share This News
Read More

വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കാനൊരുങ്ങി പ്രീപേപവറും

രാജ്യത്തെ പ്രമുഖ വൈദ്യുതി വിതരണ കമ്പനികളിലൊന്നായ പ്രീപേ പവറും വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നു. അടുത്ത മാസത്തോടെയാണ് ചാര്‍ജ് വര്‍ദ്ധന ലക്ഷ്യമിടുന്നത്. പത്ത് ശതമാനത്തോളം വര്‍ദ്ധനവുണ്ടായേക്കുമെന്നാണ് സൂചനകള്‍. പ്രീപേ വിതരണം ചെയ്യുന്ന ഗ്യാസിന്റെ വിലയിലും വര്‍ദ്ധനവുണ്ടായേക്കും 20 ശതമാനം വര്‍ദ്ധനവിനാണ് സാധ്യത. കമ്പനിക്ക് 170,000 വൈദ്യുതി ഉപഭോക്താക്കളും 60,000 ഗ്യാസ് ഉപഭോക്താക്കളുമാണ് ഉള്ളത്. ജൂലൈ ഒന്നുമുതല്‍ വിലവര്‍ദ്ധനവ് നിലവില്‍ വരും. കമ്പനി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന വര്‍ദ്ധനവ് നിലവില്‍ വന്നാല്‍ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി നിരക്കില്‍ ഒരാഴ്ച ഏകദേശം 3.05 യൂറോയുടേയും ഗ്യാസ് നിരക്കില്‍ 4.65 യൂറോയുടേയും വര്‍ദ്ധനവുണ്ടാകും. ദേശീയ അന്തര്‍ദേശിയ മാര്‍ക്കറ്റുകളിലെ വിലവര്‍ദ്ധനവാണ് തങ്ങളെയും വില വര്‍ദ്ധിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കിയതെന്നാണ് കമ്പനിയുടെ വിശദീകരണം. Share This News

Share This News
Read More

അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ കെബിസി ബാങ്ക് കസ്റ്റമേഴ്‌സിന് നിര്‍ദ്ദേശം നല്‍കി തുടങ്ങി

അയര്‍ലണ്ടില്‍ തങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി കെബിസി ബാങ്ക് തങ്ങളുടെ കസ്റ്റമേഴ്‌സിന് ബാങ്കിലെ അക്കൗണ്ട് അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി തുടങ്ങി. ഇന്നലെ മുതല്‍ ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ ബാങ്ക് തയ്യാറാക്കി ഉപഭോക്താക്കള്‍ക്ക് അയയ്ക്കുന്നുണ്ട്. അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാന്‍ ആറ് മാസം സമയമാണ് അനുവദിച്ചിരിക്കുന്നത്. ആദ്യം ലഭിക്കുന്ന സന്ദേശങ്ങള്‍ക്ക് പുറമേ റിമൈന്‍ഡറുകളും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഇ മെയിലായും മൊബൈല്‍ മെസ്സേജുകളായും ആയിരിക്കും ഉപഭോക്താക്കളുമായി ഇക്കാര്യത്തില്‍ ബാങ്ക് ബന്ധപ്പെടുക. ബാങ്കില്‍ 1,30,000 കറന്റ് അക്കൗണ്ടുകളാണ് ആക്ടീവായി നിലവില്‍ ഉള്ളത്. ഇതില്‍ 52000 അക്കൗണ്ടുകളും ഇവിടെ ക്ലോസ് ചെയ്താല്‍ മറ്റ് ബാങ്കില്‍ അക്കൗണ്ട് തുറക്കേണ്ടവയാണ്. എന്നാല്‍ ബാക്കി വരുന്ന 78000 കസ്റ്റമേഴ്‌സിന് മറ്റ് ബാങ്കുകളിലും അക്കൗണട് ഉള്ളവരാണ്. അക്കൗണ്ടുടമകളില്‍ കൂടുതല്‍ പേരും ഓണ്‍ലൈന്‍ ബാങ്കിംഗും മൊബൈല്‍ ആപ്പും ഉപയോഗിക്കുന്നതിനാല്‍ ഇവരുടെ അക്കൗണ്ട് ക്ലോസിംഗ് നടപടികള്‍ വേഗത്തിലാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. Share This…

Share This News
Read More

ആയിരത്തോളം പേരെ നിയമിക്കാനൊരുങ്ങി ഇഎസ്ബി

അയര്‍ലണ്ടിലെ വന്‍കിട പൊതുമേഖലാ വൈദ്യുത വിതരണ കമ്പനിയായ ഇഎസ്ബി വമ്പന്‍ റിക്രൂട്ട്‌മെന്റിനൊരുങ്ങുന്നു. വിത്യസ്ത മേഖലകളിലായാണ് നിരവധി ഒഴിവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്, ഫിനാന്‍സ്, എച്ച്ആര്‍, ഐടി, ടെക്‌നിഷ്യന്‍, ജിയോളജിസ്റ്റ്, പ്രൊജക്ട് മാനേജ്‌മെന്റ് എന്നീ മേഖലകളിലാണ് ഒഴിവുകള്‍. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളിലാണ് ഒഴിവുകള്‍ നികത്തുക. കമ്പനി 2040 ഓടെ ലക്ഷ്യം വെയ്ക്കുന്ന ഡ്രൈവ് ടു മെയ്ക്ക് എ ഡിഫ്രന്‍സ്- നെറ്റ് സീറോ എമഷന്‍ എന്ന പദ്ധതിയുടെ ഭാഗമാണ് റിക്രൂട്ട്‌മെന്റ്. കമ്പനി സ്വന്തമായി ഗ്രാജുവേറ്റ് പ്രോഗ്രാം ആരംഭിക്കാനും അപ്രന്റീസുകളെ നിയമിക്കാനും പദ്ധതിയുണ്ട് . ഒഴിവുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ കമ്പനിയുടെ വെബ്‌സൈറ്റില്‍ കൃത്യസമയങ്ങളില്‍ അപ്‌ഡേറ്റ് ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. Share This News

Share This News
Read More

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ വിമാനം നഷ്ടമായവര്‍ക്ക് റീ ഫണ്ട് ഉടന്‍

കഴിഞ്ഞ ഞായറാഴ്ച ഡബ്ലിന്‍ എയര്‍ പോര്‍ട്ടില്‍ അനുഭവപ്പെട്ട വലിയ തിരക്കിനെ തുടര്‍ന്ന് വിമാനം നഷ്ടമായ യാത്രക്കാര്‍ക്ക് റീ ഫണ്ട് ഉടന്‍ നല്‍കുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. ആയിരത്തിലധികം ആളുകള്‍ക്ക് വിമാനം നഷ്ടമായെന്നാണ് അനൗദ്യോഗിക കണക്കുകള്‍. റീ ഫണ്ട് ആവശ്യമുള്ളവര്‍ customerexperience@dublinairport.com എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു. എയര്‍ ലൈനുകള്‍ തങ്ങളുടേതായ രീതിയിലും ഉപഭോക്താക്കളെ സഹായിക്കുന്നുണ്ട്. സൗജന്യ റീ ബുക്കിംഗാണ് ഇവര്‍ അനുവദിക്കുന്നത്. അധിക ചാര്‍ജുകളൊന്നും നല്‍കേണ്ടതില്ല. യാത്രകള്‍ ഇന്‍ഷുര്‍ ചെയ്തിരുന്നവര്‍ക്ക് അതിലൂടെയും നഷ്ടപരിഹാരം ലഭിക്കും. ഈ വിധത്തില്‍ ലഭിക്കാത്തവരാണ് ഡബ്ലിന്‍ എയര്‍പോര്‍ട്ട് കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടേണ്ടത്. Share This News

Share This News
Read More