ഹെല്ത്ത് കെയര് രംഗത്തെ പ്രമുഖ കമ്പനിയായ നുവ ഹെല്ത്ത് കെയര് പുതിയ നിയമനങ്ങള്ക്കൊരുങ്ങുന്നു. പുതുതായി 470 പേരെ നിയമിക്കാനാണ് കമ്പനിയുടെ പദ്ധതി. കുട്ടികള്ക്കും മുതിര്ന്നവര്ക്കുമുള്പ്പെടെ വീടുകളിലെത്തി സേവനങ്ങള് നല്കുന്ന കമ്പനിയാണ് നുവ ഹെല്ത്ത് കെയര്.
ഈ മേഖലയിലെ വര്ദ്ധിച്ചു വരുന്ന ആവശ്യകത കണക്കിലെടുത്താണ് പുതിയ നിയമനങ്ങള് നടത്തുന്നത്. ജനറല് നേഴ്സിംഗ്, സെക്കാട്രിക് നേഴ്സിംഗ്, സൈക്കട്രിസ്റ്റ് ,ബിഹേവിയറല് ആന്ഡ് ഒക്കുപേഷണല് തെറാപ്പിസ്റ്റ്സ് എന്നീ മേഖലകളിലാണ് ഒഴിവുകള് ഉള്ളത്.
അസിസ്റ്റന്റ് സപ്പോര്ട്ട് വര്ക്കേഴ്സ്, സോഷ്യല് കെയര് വര്ക്കേഴ്സ് എന്നിവരേയും കമ്പനി നിയമിക്കുന്നുണ്ട്. രണ്ടായിരത്തിലധികം ആളുകളാണ് കമ്പനിയുടെ കീഴില് രാജ്യത്ത് ജോലി ചെയ്യുന്നത്. ഒഴിവുകളുമായി ബന്ധപ്പെട്ട കൂടുതല് വിവരങ്ങള്ക്ക് താഴെ പറയുന്ന ലിങ്കില് ക്ലിക്ക് ചെയ്യുക.
https://www.nuahealthcare.ie/careers-form