370 ജോലി ഒഴിവുകളുമായി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി മെര്‍ക്ക്

അയര്‍ലണ്ടില്‍ ബിസിനസ് വിപുലീകരണത്തിനൊരുങ്ങുകയാണ് പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മെര്‍ക്ക്. 440 മില്ല്യണ്‍ യൂറോയുടെ നിക്ഷേപമാണ് കമ്പനി ഉടന്‍ നടത്തുക. കമ്പനി വിപുലീകരണത്തിലൂടെ 370 പേര്‍ക്ക് പുതുതായി ജോലി നല്‍കാന്‍ സാധിക്കുമെന്ന് കമ്പനി അറിയിച്ചു. മെംബ്രേന്‍, ഫില്‍ട്രേഷന്‍ നിര്‍മ്മാണരംഗത്താണ് കമ്പനി ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ വെയ്ക്കാനൊരുങ്ങുന്നത്. ബ്ലാര്‍നേയ് ബിസിനസ് പാര്‍ക്കിലാണ് പുതിയ നിര്‍മ്മാണ കേന്ദ്രം ആരംഭിക്കുന്നത്. ഒഴിവുകളുടെ ആദ്യഘട്ടത്തിലേയ്ക്ക് ഉടന്‍ നിയമനം നടത്തും. 2027 അവസാനത്തോടെയാകും 370 പേരുടെ നിയമനം സാധ്യമാകുക. വിവരങ്ങള്‍ കമ്പനിയുടെ വെബ്‌സൈറ്റില്‍ അറിയിക്കുന്നതാണ്. Share This News

Share This News
Read More

ഐറീഷ് റെസിഡന്‍സി പെര്‍മിറ്റ് ഇളവുകള്‍ മേയ് 31 വരെ

കോവിഡ് മഹാമാരി ആഞ്ഞടിച്ചതിനെ തുടര്‍ന്ന് ഐറീഷ് റെസിഡന്‍സി പെര്‍മിറ്റ് പുതുക്കാന്‍ സാധിക്കാതിരുന്നവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ ഈ മാസം 31 ന് അവസാനിക്കും. റെസിഡന്‍സി പെര്‍മിറ്റിന്റെ കാലാവധി തീരുകയും എന്നാല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ കാലതാമസത്തെ തുടര്‍ന്ന് പുതുക്കാന്‍ സാധിക്കാതിരിക്കുകയും ചെയ്തവര്‍ക്കായിരുന്നു ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഈ ഇളവിന്റെ പരിധിയില്‍ ഉണ്ടായിരുന്നവര്‍ക്ക് ഇതുവരെ പെര്‍മിറ്റ് പുതുക്കി ലഭിച്ചിട്ടില്ലെങ്കില്‍ മെയ് 31 ന് ശേഷവും അയര്‍ലണ്ടില്‍ തുടരാവുന്നതാണ്. 2020 മാര്‍ച്ച് വരെ കാലാവധിയുണ്ടായിരുന്ന പെര്‍മിറ്റുകള്‍ കാലഹരണപ്പെടുകയും പുതിയവ ലഭിക്കാന്‍ കാലതാമസം വരികയും ചെയ്തതോടെയായിരുന്നു സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. നിലവില്‍ അപേക്ഷകളുടെ ബാഹുല്ല്യം മൂലം പെര്‍മിറ്റ് പുതുക്കുന്നതിന് പത്ത് മുതല്‍ പന്ത്രണ്ട് ആഴ്ചവരെ കാലതാമസം വരുന്നുണ്ട്. ഇപ്പോള്‍ ഓണ്‍ലൈനായാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. അപേക്ഷിക്കുമ്പോള്‍ ഒആര്‍ഇജി നമ്പരും രസീതും ലഭിക്കും ഇത് അപേക്ഷിച്ചുണ്ടെന്നതിന്റെ തെളിവായി ഉപയോഗിക്കാവുന്നതാണ്. രാജ്യത്തുള്ള വിദേശ വിദ്യാര്‍ത്തികളപുടെ പാസ്‌പോര്‍ട്ടില്‍ സാധുവായ ലാന്‍ഡിംഗ്…

Share This News
Read More

പരസ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ; കാസ്റ്റിംഗ് കോള്‍

  അയര്‍ലണ്ടിലെ യെലോ ഫ്രെയിംസ് – പ്രോഡക്ഷന്‍ ഹോക്സിന്റെ ബാനറില്‍ ഡബ്ലിനിലെ ഒരു റീറ്റെയ്ല്‍ സംരംഭത്തിന്റെ പരസ്യ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി അയര്‍ലണ്ടില്‍ താമസക്കാരായ 25 – 30 വയസ്സില്‍പ്പെടുന്ന അഭിനേത്രികളെ തേടി അപേക്ഷ ക്ഷണിക്കുന്നു. CONTACT : yellowframes4u@gmail.com NB : PLEASE APPLY WITH A SET OF THREE PHOTOGRAPHS AND IF POSSIBLE AN INTRO VIDEO. Anish – 089 418 6869 . Share This News

Share This News
Read More

മങ്കി പോക്‌സ് : യൂറോപ്പിലെങ്ങും ജാഗ്രത

മങ്കി പോക്‌സ് രോഗം ചില യൂറോപ്യന്‍ രാജ്യങ്ങളിലും സ്ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ശന ജാഗ്രതയിലേയ്ക്ക് കടക്കുകയാണ് രാജ്യങ്ങള്‍. പടിഞ്ഞാറന്‍ ആഫ്രീക്കയില്‍ കണ്ടുവന്നിരുന്ന രോഗമാണ് ഇപ്പോള്‍ യൂറോപ്പിലുമെത്തിയിരിക്കുന്നത്. പനിയും ദേഹത്ത് കുരുക്കളുമാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. ബെല്‍ജിയം കാനഡ, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, യുകെ , ഇറ്റലി എന്നിവിടങ്ങളില്‍ ഇതിനകം രോഗം സ്ഥിരീകരിച്ച് കഴിഞ്ഞു. രാജ്യങ്ങള്‍ക്കിടയില്‍ ഇപ്പോഴും യാത്രകളും കൂടിച്ചേരലുകളും നടക്കുന്ന സാഹചര്യത്തിലാണ് എല്ലാ രാജ്യങ്ങളും ജാഗ്രത പാലിക്കുന്നത്. അയര്‍ലണ്ടിലും ആരോഗ്യവകുപ്പ് ഇതിനകം ഒരു മാനേജ്‌മെന്റ് ടീമിനെ രൂപീകരിച്ച് കഴിഞ്ഞു. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലേയും വിദഗ്ദരെ ഉള്‍പ്പെടുത്തിയാണ് മാനേജ്‌മെന്റ് ടീം രൂപീകരിച്ചിരിക്കുന്നത്. പകര്‍ച്ചവ്യാധി വിദഗ്ദര്‍, നാഷണല്‍ വൈറസ് റഫറന്‍സ് ലബോറട്ടറിയിലെ വിദഗ്ദര്‍, എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ശരീരശ്രവങ്ങള്‍, മുറിവുകള്‍ എന്നിവയിലൂടെയാണ് ഈ രോഗം പകരുന്നത്. Share This News

Share This News
Read More

യൂറോപ്പ് വീണ്ടും സാമ്പത്തീക മാന്ദ്യത്തിലേയ്‌ക്കോ ?

യൂറോപ്പ് വീണ്ടും ഒരു സാമ്പത്തീക മാന്ദ്യത്തിലേയ്‌ക്കെന്ന് സൂചനകള്‍. കോവിഡിനെ തുടര്‍ന്ന് ഉടലെടുത്ത പ്രതിസന്ധിയില്‍ നിന്നും കരകയറുന്നതിന് മുമ്പേ യുക്രൈനിലെ യുദ്ധവും ഇന്ധനക്ഷാമവും സൃഷ്ടിച്ചിരിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ഇത്തരത്തിലുള്ള പ്രവചനങ്ങളിലേയ്ക്ക് സാമ്പത്തിക വിദഗ്ദരെ നയിക്കുന്നത്. സിറ്റി ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. പതിയെ യൂറോപ്പ് മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് തെന്നിമാറുന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. യുക്രൈന്‍ യുദ്ധവും ഒപ്പം ഇന്ധന വില വര്‍ദ്ധനവുമാണ് അദ്ദേഹം ഇതിന് പ്രധാനകാരണമായി പറയുന്നത്. എന്നാല്‍ തന്റെ നിഗമനം തെറ്റായിരിക്കട്ടെയെന്നും സിറ്റി ഗ്രൂപ്പ് സിഇഒ ജെയ്ന്‍ ഫ്രെയ്‌സര്‍ പറഞ്ഞു. ഒരു മാധ്യമ ചര്‍ച്ചയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എന്നാല്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന മറ്റു പല പാനലിസ്റ്റുകളും ഇതിനെ എതിര്‍ത്തു. ഇപ്പോള്‍ ഉടലെടുത്തിരിക്കുന്ന പ്രതിസന്ധിയെ പ്രതിരോധിക്കാനുള്ള കരുത്ത് യൂറോപ്യന്‍ സമ്പദ്വ്യവസ്ഥയ്ക്കുണ്ടെന്നാണ് മറ്റുചില വിദഗ്ദര്‍ അഭിപ്രായപ്പെട്ടത്. ഇതിനകം തന്നെ യൂറോപ്പ് ഇത് തെളിയിച്ചു കഴിഞ്ഞെന്ന്…

Share This News
Read More

അയര്‍ലണ്ടില്‍ കലാവസന്തം തീര്‍ക്കുവാന്‍ റിമി ടോമിയും സംഘവും നവംബറിലെത്തുന്നു

അയര്‍ലണ്ടിലെ മലയാളികള്‍ക്ക് സംഗീതത്തിന്റേയും പൊട്ടിച്ചിരിയുടേയും പുത്തന്‍ വസന്തം തീര്‍ക്കാന്‍ മലയാളത്തിന്റെ പ്രിയപ്പെട്ട അവതാരികയും ഗായികയുമായ റിമി ടോമിയും സംഘവും അയര്‍ലണ്ടിലെത്തുന്നു. പേരെടുത്ത പ്രമുഖ കലാകാരന്‍മാരാണ് റിമി ടോമിയുടെ സംഘത്തിലുള്ളത്. ഫുഡ്മാക്‌സ് റിംജിം 2022 എന്ന കലാവിരുന്ന് നവംബര്‍ 18 ന് ഡബ്ലിനിലും 19 ന് ലിമെറിക്കിലും നവംബര്‍ 20 ന് കോര്‍ക്കിലുമാണ്  നടത്തുന്നത്. റോയല്‍ കേറ്ററിംഗും റോയല്‍ ഇന്ത്യന്‍ കുസിനും അണിയിച്ചൊരുക്കുന്ന ഈ കലാമാമാങ്കത്തിന്റെ പ്രധാന സ്‌പോണ്‍സര്‍ ഫുഡ് മാക്‌സും മറ്റു സ്‌പോണ്‍സര്‍മാര്‍ എലൈറ്റും കിച്ചന്‍ ട്രഷേഴ്‌ലുമാണ്. വിത്യസ്ത ഭാഷകളില്‍ സംഗീത വിസ്മയം തീര്‍ക്കുന്ന അനൂപ് ശങ്കര്‍ സമകാലിക കോമഡി പാരഡി ഗാനങ്ങളിലൂടെ വേദികള്‍ കീഴടക്കിയ സുധീര്‍ പരവൂര്‍, മണ്‍മറഞ്ഞു പോയ കലാകാരന്‍ കലാഭവന്‍ മണിക്ക് ഇന്നും വേദികളില്‍ ജീവന്‍ നല്‍കുന്ന കൃഷ്ണകുമാര്‍ ആലുവ, പിന്നണി ഗായകന്‍ അഭിജിത്ത് അനില്‍കുമാര്‍, തുടങ്ങി പ്രമുഖ കലാകാരന്‍മാരടങ്ങുന്ന സംഘമാണ് അയര്‍ലണ്ടിലെത്തുന്നത്.…

Share This News
Read More

പുതിയ ഒമിക്രോണ്‍ വകഭേദം അയര്‍ലണ്ടില്‍ സ്ഥിരീകരിച്ചു

പുതിയ കോവിഡ് വകഭേദമായ ഒമിക്രോണ്‍ വകഭേദം അയര്‍ലണ്ടില്‍ സ്ഥിരീകരിച്ചു. പുതിയ വകഭേദമെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ച BA.4 ആണ് അയര്‍ലണ്ടില്‍ സ്ഥിരീകരിച്ചത്. രണ്ട് പേരിലാണ് വൈറസ് ബാധ കണ്ടെത്തിയത്. സംശയം തോന്നിയ രോഗികളുടെ സാംപിള്‍ ജനിതക ശ്രേണീകരണം നടത്തയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തീവ്രവ്യാപനശേഷിയുള്ള വൈറസെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. നിലവില്‍ അയര്‍ലണ്ടില്‍ നിരവധി പേരില്‍ സ്ഥിരീകരിച്ചിരിക്കുന്ന ഒമിക്രോണ്‍ വകഭേദത്തിന്റെ തന്നെ മറ്റൊരു വിഭാഗമാണ് BA.4. ഇക്കഴിഞ്ഞ ജനുവരി ഫെബ്രുവരി മാസങ്ങളില്‍ ദക്ഷിണാഫ്രിക്കയിലാണ് ഇത് സ്ഥിരീകരിച്ചത്. Share This News

Share This News
Read More

അയര്‍ലണ്ടില്‍ ഐപി ,ഒപി ഫീസുകള്‍ ഒഴിവാക്കിയേക്കും

അയര്‍ലണ്ടിലെ ഹോസ്പിറ്റലുകളില്‍ ഇന്‍ പേഷ്യന്റ് , ഔട്ട് പേഷ്യന്റ് ചാര്‍ജുകള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണ്‍ലിയാണ് ഇക്കാര്യം പറഞ്ഞത്. ആരോഗ്യമേഖലയില്‍ എല്ലാവര്‍ക്കും സൗജന്യ സേവനം ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഐപി, ഒപി ഫീസുകള്‍ അടുത്തവര്‍ഷം മുതല്‍ പൂര്‍ണ്ണമായി ഒഴിവാക്കിയേക്കും. എന്നാല്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെ സേവനത്തിന് ഫീസ് ഉണ്ടാകുമെന്നും ജിപിയുടെ റഫറന്‍സ് ഇല്ലാതെയെത്തുന്നവര്‍ക്ക് 100 രൂപതന്നെയായിരിക്കും ഫീസെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ ആറ്, ഏഴ് വയസ്സുള്ള കുട്ടികള്‍ക്ക് ജിപിയുടെ സേവനം സൗജന്യമാക്കുമെന്നും 17 നും 25 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ഗര്‍ഭനിരോധന ശാസ്ത്രക്രിയ സൗജന്യമാക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 14000 ജീവനക്കാര്‍ ആരോഗ്യവകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ടെന്നും 4000 നഴ്‌സുമാരും മിഡ്‌വൈഫുമാരും 2200 സോഷ്യല്‍ കെയര്‍ പ്രഫഷണലുകളും 1300 ഡോക്ടര്‍മാരും ഡന്റിസ്റ്റുകളും ജോലിയില്‍ പ്രവേശിച്ചതായും 2500 പേര്‍…

Share This News
Read More

റയാന്‍ എയറില്‍ 200 ജോലി ഒഴിവുകള്‍

പ്രമുഖ ഐറീഷ് വിമാന കമ്പനിയായ റയാന്‍ എയറില്‍ 200 ജോലി ഒഴിവുകള്‍. ഷാനണ്‍ എയര്‍പോര്‍ട്ടില്‍ കമ്പനി ആംഭിച്ച മെയിന്റനന്‍ സെന്ററിലാണ് ഒഴിവുകള്‍. ബുധനാഴ്ചയാണ് സെന്റര്‍ ഇവിടെ പ്രവര്‍ത്തനമാരംഭിച്ചത്. കമ്പനിയുടെ ആദ്യത്തെ എയര്‍ക്രാഫ്റ്റ് ഹെവി മെയിന്റനന്‍സ് സെന്റാണിത്. പത്ത് മില്ല്യണ്‍ യൂറോയാണ് ഇതിനായി മുതല്‍മുടക്ക് നടത്തിയിരിക്കുന്നത്. മെക്കാനിക്കുകള്‍, എഞ്ചിനിയേഴ്‌സ് സപ്പോര്‍ട്ടിംഗ് സ്റ്റാഫ് എന്നിവര്‍ക്കാണ് ഇവിടെ അവസരം. കമ്പനിയുടെ വിമാനങ്ങളുടെ എണ്ണം 2026 ആകുമ്പോഴേയ്ക്കും 600 ആക്കി ഉയര്‍ത്താനാണ് നീക്കം. ജോലി ഒഴിവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഉടന്‍ തന്നെ കമ്പനിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്. Share This News

Share This News
Read More

ഡബ്ലിനില്‍ നടക്കാന്‍ താത്പര്യപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു

സ്വന്തം വാഹനം ഉപേക്ഷിച്ച് നടക്കാന്‍ താത്പര്യപ്പെടുന്നവരുടെ എണ്ണം ഡബ്ലിന്‍ സിറ്റിയില്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സൈക്ലിംഗില്‍ താത്പര്യമുള്ളവരുടേയും ഒപ്പം പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ താത്പര്യപ്പെടുന്നവരുടേയും എണ്ണത്തിലും വര്‍ദ്ധനവുണ്ടെന്നാണ് കണക്കുകള്‍. നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പുറത്ത് വിട്ട കണക്കുകളിലാണ് ഇക്കാര്യം പുറത്തായത്. ഇതിനായി നടത്തിയ പഠനത്തില്‍ ആയിരത്തിലധികം ആളുകളില്‍ നിന്നുമാണ് പ്രതികരണം തേടിയത്. ഇവരില്‍ 65 ശതമാനം ആളുകളും നടക്കാനോ സൈക്കിളില്‍ പോകാനോ ഇഷ്ടപ്പെടുന്നവരാണ്. ഇതിനായുള്ള അനുബന്ധ സൗകര്യങ്ങള്‍ക്കായി ഇവര്‍ പണം മുടക്കാനും തയ്യാറാണ്. ഇവരില്‍ ഭൂരിഭാഗത്തിന്റേയും മുന്നിലുള്ള മുന്നാമത്തെ ഓപ്ഷന്‍ പൊതുഗതാഗത സംവിദാനം ഉപയോഗിക്കുക എന്നതാണ്. 35 ശതമാനം ആളുകളാണ് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നത്. നടപ്പും സൈക്ലിങ്ങും സാമ്പത്തീകമായും ആരോഗ്യപരമായും ഗുണം ചെയ്യുമെന്നാണ് ഭൂരിഭാഗത്തിന്റേയും അഭിപ്രായം. Share This News

Share This News
Read More