രാജ്യത്തെ തൊഴില് മേഖലയില് കാര്യമായ മാറ്റത്തിനൊരുങ്ങി സര്ക്കാര്. സീസണല് വര്ക്ക് പെര്മിറ്റുകള് നല്കാനാണ് സര്ക്കാരിന്റെ ആലോചന. കാര്ഷിക മേഖലയിലെ ആവശ്യം പരിഗണിച്ചാണ് സര്ക്കാര് ഇത്തരമൊരു പദ്ധതിയെ കുറിച്ച് ആലോചിക്കുന്നത്. കാര്ഷികമേഖലയിലെ ജോലികള്ക്കായി കുറഞ്ഞ കാലത്തേയ്ക്ക് രാജ്യത്ത് താമസിക്കാനും ഈ വര്ക്ക് പെര്മിറ്റ് വഴിയൊരുക്കും.
പഴങ്ങളുടേയും പച്ചക്കറികളുടേയും മറ്റും വിളവെടുപ്പ് സമയത്ത് വലിയ തോതിലാണ് ജോലിക്കാരെ ആവശ്യമായി വരുന്നത്. എന്നാല് വിളവെടുപ്പ് സീസണ് കഴിഞ്ഞാല് ഈ മേഖലയില് ഇത്രയധികം ആളുകളെ വേണ്ടതാനും മീറ്റ് പ്രൊസസിംഗ്, ഡയറി ഫാമുകള് എന്നിവിടങ്ങളിലും ഇത്തരത്തില് സീസണല് ആയി ജോലിക്കരെ ആവശ്യമുണ്ട്.
ഇത്തരം ആവശ്യകതകള് പരിഗണിച്ചാണ് സര്ക്കാരും സീസണല് വര്ക്കേഴ്സിന് വര്ക്ക് പെര്മിറ്റ് നല്കുന്ന കാര്യം പരിഗണിക്കുന്നത്. കാര്ഷിക മേഖലയിലെ തൊഴിലാളികളുടെ ക്ഷാമത്തിന് ഈ മാറ്റത്തിലൂടെ പരിഹാരം കാണാന് കഴിയുമെന്നാണ് കരുതുന്നത്.