രാജ്യത്തെ സാമൂഹ്യ സുരക്ഷാ ഫണ്ടുകള് ഉയര്ത്തണമെന്ന ആവശ്യവുമായി നാഷണല് വുമണ്സ് കൗണ്സില് രംഗത്ത്. പൊതു ബഡ്ജറ്റിന് മുന്നോടിയായി സമര്പ്പിച്ച നിര്ദ്ദേശങ്ങളിലാണ് ഇക്കാര്യം ഉള്പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്ഷങ്ങളില് സാമൂഹ്യ സുരക്ഷാ ഫണ്ടുകള് ഉയര്ത്തിയിരുന്നെങ്കിലും നിലവിലെ സാഹചര്യത്തില് ഇത് വളരെ കുറവാണെന്നും സാമൂഹ്യ സുരക്ഷയ്ക്കായി സര്ക്കാര് നല്കുന്ന എല്ലാ സഹായങ്ങളും കുറഞ്ഞത് 20 യൂറോ ഉയര്ത്തണമെന്നുമാണ് ഇവര് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ഇത് കൂടാതെ മിനിമം വേതനം കുറഞ്ഞത് ഒരു യൂറോ എങ്കിലും ഉയര്ത്തണമെന്ന ആവശ്യവും മുന്നോട്ട് വച്ചിട്ടുണ്ട്. വിവിധ കാരണങ്ങള് ജോലി ഉപേക്ഷിച്ച് വീട്ടില് ഇരിക്കേണ്ടി വരുന്നവര്ക്ക് സാമ്പത്തീകമായി വളരെ പ്രയാസം ഉണ്ടെന്നും ഇക്കാര്യങ്ങള് ബഡ്ജറ്റില് പരിഗണിക്കണമെന്നും നാഷണല് വുമണ്സ് കൗണ്സില് ആവശ്യപ്പെട്ടു.
സാമൂഹ്യ സുരക്ഷാ ഫണ്ടുകള് ഉയര്ത്തണമെന്ന ആവശ്യം വിവിധ കോണുകളില് നിന്നും ശക്തമാണ്. സര്ക്കാര് ഇക്കാര്യത്തില് അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് ഏവരുടേയും പ്രതീക്ഷ