രാജ്യത്തെ ഷോര്‍ട്ട് ടേം റെന്റല്‍ സംവിധാനങ്ങള്‍ക്ക് മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരാനൊരുങ്ങി സര്‍ക്കാര്‍. ഇവയ്ക്കായി പ്രത്യേക രജിസ്റ്റര്‍ സംവിധാനം ഉടന്‍ നിലവില്‍ വരും. കുറഞ്ഞ കാലത്തേയ്ക്ക് വാടകയ്ക്ക് നല്കാന് തയ്യാറുള്ള വീടുകള്‍ക്കും അവധിക്കാല ഭവനങ്ങള്ക്കുമാവും പുതിയ രജിസ്റ്റര്‍ സംവിധാനം കൊണ്ടുവരിക. പുതിയ രജിസ്ട്രേന്‍ സംവിധാനം അടുത്ത വര്‍ഷം ആദ്യത്തോടെ നിലവില്‍ വരും. ഇതിലേയ്ക്ക് പുതുതായി ജീവനക്കാരേയും നിയമിക്കും. ബഡ്ജറ്റിലും ഈ ആവശ്യത്തിന് പണം അനുവദിച്ചിട്ടുണ്ട്. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് ദീര്‍ഘകാല വസതികളുടെ ലഭ്യത ഉറപ്പാക്കുക എന്നതാണ് ഇ സംവിധാനത്തിന്റെ ലക്ഷ്യം. രജിസ്റ്റര്‍ ചെയ്യാതെ ഹ്രസ്വകാല വാടകയ്ക്ക് നല്‍കുന്നത് ഇതോടെ കുറ്റകരമാവും. കൂടുതല്‍ വാടക വാങ്ങുന്നവരേയും നികുതി വെട്ടിക്കുന്നവരേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് ഇതിലൂടെ പദ്ധതിയുണ്ട്. Share This News
ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ദീര്‍ഘകാല കോവിഡ് അവധി അവസാനിക്കുന്നു
അയര്‍ലണ്ടില്‍ കോവിഡ് ബാധിതരായി ദീര്‍ഘകാലം ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്ന നഴ്സുമാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സര്ക്കാന് അനുവദിച്ചിരുന്ന അവധി അവസാനിക്കുന്നു. ജൂലൈ ഒന്നു മുതല്‍ ലോംഗ് കോവിഡ് ബാധിതര്‍ക്ക് ശമ്പളത്തോടു കൂടിയ അവധി ഉണ്ടായിരിക്കില്ല. കോവിഡ് മഹാമാരിയുടെ ആദ്യഘട്ടം മുതല്‍ സര്‍ക്കാര്‍ ഈ അവധി നല്കി വന്നിരുന്നു. ഏതാണ്ട് ഇരുനൂറോളം ആരോഗ്യ പ്രവര്‍ത്തകര്‍ക്കായിരുന്നു ഇങ്ങനെ അവധിക്ക് അനുമതി ലഭിച്ചത്. കോവിഡ് ബാധിച്ച ശേഷം 12 ആഴ്ച കഴിഞ്ഞും കോവിഡ് ലക്ഷണങ്ങള്‍ കാണിച്ചിരുന്നവരെയാണ് ദീര്‍ഘകാല കോവിഡ് രോഗികളായി പരിഗണിച്ചിരുന്നത്. നേഴ്സുമാരുടെ ലീവ് ആനുകൂല്ല്യം എടുത്തുമാറ്റുന്നത് സംബന്ധിച്ച് ആരോഗ്യമേഖലയിലെ തൊഴിലാളി യൂണിയനുകള്‍ ശക്തമായ എതിര്‍പ്പറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്. Share This News
കോവിഡ് കേസുകള്‍ ഉയരുന്നു; വാക്സിന് നാലാം ഡോസിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവം
രാജ്യത്ത് കോവിഡ് വാക്സിന് നാലാം ഡോസിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുന്നു. കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഇത്തരം ചര്‍ച്ചകള്‍ നടക്കുന്നത്. 65 വയസ്സിന് മുകളിലുള്ള പ്രതിരോധശേഷി കുറഞ്ഞ ആളുകള്‍ ഉടന്‍ തന്നെ രണ്ടാം ഡോസ് ബൂസ്റ്റര്‍ വാക്സിന് സ്വീകരിക്കണമെന്ന അഭിപ്രായം മുന്നോട്ട് വെച്ചിരിക്കുന്നത് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണ്‍ലിയാണ്. ഇക്കഴിഞ്ഞ ആഴ്ചകളില്‍ മുന്‍ ആഴ്ചകളെ അപേക്ഷിച്ച് ആശുപത്രി കേസുകളില്‍ മൂന്നിരട്ടിയോളം വര്‍ദ്ധനവ് ഉണ്ടായെന്ന് ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തെ മന്ത്രി അറിയിച്ചു. കോവിഡ് മൂലം ആശുപത്രികളില്‍ ചികിത്സ തേടുന്ന ഒരോ 10 പേരിലും ഏഴ് പേര് 65 വയസ്സിന് മുകളിലുള്ളവരാണെന്നും മന്ത്രി പറഞ്ഞു. ആളുകള്‍ പൊതു ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും മാസ്ക് ധരിക്കുന്നത് കര്‍ശനമാക്കിയിട്ടില്ലെങ്കിലും പൊതപുവിടങ്ങളില്‍ മാസ്ക ധരിക്കുന്നതാണ് ഉചിതമെന്നും നിലവിലെ സാഹചര്യം ആളുകള്‍ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. Share This News
നാവിനും മനസ്സിനും വിരുന്നൊരുക്കി റോയല്‍ ഇന്‍ഡ്യന്‍ കുസിന്‍ അണിയിച്ചൊരുക്കുന്ന മ്യൂസിക്കല്‍ ഡിന്നര്‍ നൈറ്റ്
അയര്‍ലണ്ടിലെ മലയാളികള്‍ക്ക് രുചി വൈവിദ്ധ്യങ്ങളുടെ വിത്യസ്ത അനുഭവം സമ്മാനിച്ച റോയല്‍ ഇന്ത്യന്‍ കുസിന്‍സ് മലയാളികള്‍ക്കായി മറ്റൊരു അവിസ്മരണീയ സമ്മാനമൊരുക്കുന്നു. ‘കുടില്‍’ മ്യൂസിക്ക് ബാന്‍ഡുമായി ചേര്‍ന്ന് സംഗീത നിശയാണ് ആസ്വാദകര്‍ക്കായി ഒരുങ്ങുന്നത്. ജൂൺ 25 ശനിയാഴ്ച വൈകുന്നേരം ഏഴ് മുതല്‍ ഒമ്പത് വരെയും ഒമ്പത് മുതല്‍ 11 വരെയുമാണ് റോയല്‍ ഇന്ത്യന്‍ കുസിന്‍ റെസ്റ്റോറന്റില്‍ വെച്ച് വായില്‍ കപ്പലോടുന്ന വിഭങ്ങളുടെ അകമ്പടിയോടെ പ്രമുഖ മ്യൂസിക് ബാന്‍ഡായ ‘കുടില്‍‘ ബാന്‍ഡിന്റെ സംഗീത നിശ ആസ്വദിക്കാന്‍ സാധിക്കുന്നത്. മ്യൂസിക്കല്‍ ഡിന്നര്‍ നൈററില് പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. 24.99 യൂറോയാണ് ടിക്കറ്റ് നിരക്ക്. തന്തൂരി ചിക്കന്‍ അല്ലെങ്കില്‍ ഒനിയന്‍ ബജിയില്‍ സ്റ്റാര്‍ട്ട് ചെയ്യുന്ന വിഭവ സമൃദ്ധമായ ഡിന്നറില്‍ വിത്യസ്തങ്ങളായ മൂന്നു മെനുവാണ് ഉള്ളത്. റോയല്‍ ചിക്കന്‍ സ്പെഷ്യല്‍ ഡിന്നറില്‍ തന്തൂരി ചിക്കനും തലശ്ശേരി ചിക്കന്‍ ബിരിയാണിയുമാണ് പ്രധാന വിഭങ്ങള്‍. രണ്ടാമത്തെ…
മാസ്ക് ഒഴിവാക്കരുതെന്ന നിര്ദ്ദേശത്തിലേയ്ക്ക് സര്‍ക്കാര്‍
അയര്‍ലണ്ടില്‍ പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കണമെന്നത് നിലവില്‍ നിര്‍ബന്ധമുള്ള കാര്യമല്ല. എന്നാല്‍ മാസ്കുകള്‍ ഉപേക്ഷിക്കരുതെന്നും പൊതുസ്ഥലങ്ങളിലെങ്കിലും മാസ്കുകള്‍ ധരിക്കണമെന്നുമുള്ള നിര്‍ദ്ദേശം പൊതുജനങ്ങള്‍ക്ക് നല്‍കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. രാജ്യത്ത് ഇപ്പോഴും കോവിഡ് വ്യാപിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ മാസ്ക് നിര്‍ബന്ധമാക്കണമെന്നും ഐറീഷ് നേഴ്സസ് ആന്‍ഡ് മിഡ്വൈഫ്സ് കൗണ്‍സില്‍ ആവശ്യപ്പെട്ടിരുന്നു. ആരോഗ്യവിദഗ്ദരില് നിന്നടക്കം മാസ്ക് ഉപയോഗം തുടരണമെന്ന അഭിപ്രായമാണ് സര്‍ക്കാരിന് ലഭിക്കുന്നത്. കോവിഡ് ഏറെക്കാലം ഇവിടെത്തന്നെയുണ്ടാകും എന്നതാണ് യാഥാര്‍ത്ഥ്യമെന്നും അതിനാല്‍ പൊതു ആരോഗ്യനിര്ദ്ദേങ്ങളില് നടപ്പാക്കുന്നതിലേയ്ക്ക് സര്‍ക്കാരിന് കടക്കേണ്ടിവരുമെന്നും പ്രധാനമന്ത്രിയും സൂചിപ്പിച്ചിട്ടുണ്ട്. കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങല്‍ ജാഗരൂകരായിരിക്കണമെന്നും പൊതു ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ഇത് വ്യക്തിപരമായ ഉത്തരവാദിത്വമായി എല്ലാവരും കരുതണമെന്നും മൈക്കിള്‍ മാര്ട്ടിന് പറഞ്ഞു. Share This News
ഡിജിറ്റല്‍ മേഖലയിലെ കുതിപ്പിന് കമ്പനികള്‍ക്ക് 85 മില്ല്യണ്‍ യൂറോയുടെ സഹായം പ്രഖ്യാപിച്ചു
രാജ്യത്തെ ബിസിനസ് സംരഭങ്ങളെ സഹായിക്കാന്‍ 85 മില്ല്യണ്‍ യൂറോ സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഡിജിറ്റല്‍ മേഖലയില്‍ മുതല്‍ മുടക്കുന്നതിന് കമ്പനികള്‍ക്ക് ഗ്രാന്റായിട്ടാണ് ഈ പണം നല്‍കുക. പുതിയ ഡിജിറ്റല്‍ പ്രോഡക്ട്സ് നിര്‍മ്മിക്കുക, ഡിജിറ്റല്‍ ഉല്‍പ്പനങ്ങളുടെ പ്രോസസിംഗും സര്‍വ്വീസിംഗും, സോഫ്റ്റ്വെയര് നിര്‍മ്മാണം, ഈ മേഖലയിലെ ജീവനക്കാരുടെ പരിശീലനം. ആര്‍ട്ടിഫിഷ്യല്‍ ഇന്റിലിജന്‍സ് എന്നീ മേഖലകളിലാവും കമ്പനികളെ സര്‍ക്കാര്‍ സഹായിക്കുക. ഈ വര്‍ഷം മുതല്‍ 2026 വരെയുള്ള കാലയളവുകളിലാണ് 85 മില്ല്യണ്‍ യൂറോ പൂര്‍ണ്ണമായും ലഭ്യമാക്കുക. 2022 ല്‍ പത്ത് മില്ല്യണ്‍ യൂറോയാവും ഈയിനത്തില്‍ ചെലവഴിക്കുക. എന്റര്‍പ്രൈസ് അയര്‍ലന്‍ഡാവും ഈ തുക കൈകാര്യം ചെയ്യുന്നത്. ഡിജിറ്റലൈസേഷനിലേയ്ക്കുള്ള യാത്രയുടെ എല്ലാ ഘട്ടങ്ങളിലും കമ്പനികളെ സഹായിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട മാര്‍ഗ്ഗ രേഖ ഉടന്‍ പുറത്തിറക്കും. ഇതിന്രെ വിശദാശങ്ങള്‍ സംരഭകരിലേയ്ക്ക് എത്തിക്കുന്നതിനും ഒപ്പം സംരഭകരുടെ ആവശ്യങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുന്നതിനും…
അയര്‍ലണ്ടിലേയ്ക്ക് സഞ്ജുവും ; ആവേശത്തില്‍ മലയാളി ആരാധകര്‍
ഈ മാസം 26 ,29 തിയതികളില്‍ ഡബ്ലിനില്‍ നടക്കാന്‍ പോകുന്ന ഇന്ത്യ – അയര്‍ലണ്ട് ട്വന്റി-ട്വന്റി ക്രിക്കറ്റ് ഏറെ ആവേശത്തോടെയാണ് അയര്‍ലണ്ടിലെ മലയാളികളടക്കമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. എന്നാല്‍ ഇവരുടെ ആവേശം പതിന്മടങ്ങാക്കുകയാണ് ഇന്ത്യന്‍ ടീമില്‍ സഞജു സാംസണും ഉണ്ടെന്നുള്ളത്. ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിന്റെ നായകനെന്ന നിലയില്‍ ടീമിനെ ഫൈനലിലെത്തിച്ച മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസത്തിലാണ് സഞ്ജു ഇന്ത്യന്‍ ടീമില്‍ ഇടം നേടിയതും അയര്ലണ്ടിലേയ്ക്കെത്തുന്നതും. അതിനാല്‍ തന്നെ ബാറ്റിനെ മാന്ത്രിക വടിയാക്കി സഞ്ജു ക്രീസില്‍ തകര്‍ത്താടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇതിനകം തന്നെ സോഷ്യല്‍ മീഡിയയിലടക്കം അയര്‍ലണ്ട് മലയാളികള്‍ സഞ്ജുവിനെ അയര്‍ലണ്ടിന്റെ മണ്ണിലേയ്ക്ക് സ്വാഗതം ചെയ്യുന്ന പോസ്റ്റുകള്‍ ഇടാനാരംഭിച്ചു കഴിഞ്ഞു. ക്രിക്കറ്റ് ആരാധകരായ ഏറെ മലയാളികളുള്ള ഡബ്ലിനില്‍ സഞ്ജു പ്രതീക്ഷകള്‍ കാക്കുമെന്നുതന്നെയാണ് എല്ലാവരുടേയും കണക്ക് കൂട്ടല്‍. Share This News
അയര്‍ലണ്ടില്‍ പെട്രോള്‍ , ഡീസല്‍ വിലകള്‍ കുതിക്കുന്നു
അയര്‍ലണ്ടില്‍ സര്‍വ്വ മേഖലകളിലും വിലക്കയറ്റത്തിന് വഴി തുറക്കാന്‍ കാരണമായ വിധത്തില്‍ പെട്രോള്‍ ,ഡീസല്‍ വിലകള്‍ കുതിയ്ക്കുന്നു. പുറത്തുവരുന്ന കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 40 ശതമാനം വര്‍ദ്ധനവാണ് ഇന്ധന വിലയില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞയാഴ്ചത്തെ അപേക്ഷിച്ച് നോക്കിയാല്‍ പോലും 11 ശതമാനത്തിലധികം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അതായത് ഒരു ലിറ്റര്‍ പെട്രോള്‍ ലഭിക്കണമെങ്കില്‍ 2.13 യൂറോയാണ് ഇപ്പോള്‍ നല്‍കേണ്ടത്. ഒരു ലിറ്റല്‍ ഡീസലിനാകട്ടെ 2.05 യൂറോയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഒരു പെട്രോള്‍ കാറുടമയ്ക്ക് 750 യൂറോയും ഒരു ഡീസല്‍ കാറുടമയ്ക്ക് 640 യൂറോയുമാണ് അധികം ചെലവ് വരുന്നത്. ഇന്ധന വില റോക്കറ്റ് വേഗത്തില്‍ മുന്നോട്ട് പോകുമ്പോള്‍ വരും ദിവസങ്ങളില്‍ അത് സര്‍വ്വ മേഖലകളിലേയും വിലക്കയറ്റത്തിന് കാരണമാകുമെന്ന ആശങ്കയും ആളുകള്‍ക്കുണ്ട്. Share This News
കുട്ടികള്‍ക്കിനി റീ എന്‍ട്രി വിസ വേണ്ട
അയര്‍ലണ്ടില്‍ ഇനി കുട്ടികള്‍ക്ക് റീ എന്‍ട്രി വിസ വേണ്ട. ഇന്ത്യക്കാരടക്കമുള്ള രക്ഷിതാക്കള്‍ക്ക് ഏറെ ആശ്വാസം പകരുന്ന തീരുമാനമാണിത്. ജൂണ്‍ 14 മുതലാണ് പുതിയ നിയമം നിലവില്‍ വന്നത്. അവധിക്കാലമാഘോഷിക്കാനും അറ്റ് അത്യാവശ്യങ്ങള്‍ക്കുമായി നാട്ടിലേയ്ക്ക് പോകുന്നവര്‍ക്ക് ആ തീരുമാനം ഏറെ ഗുണം ചെയ്യും. 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കാണ് റീ എന്‍ട്രി വിസ വേണ്ടാത്തത്. എന്നാല്‍ അയര്‍ലണ്ടില്‍ നിയമപരമായി താമസിക്കാന്‍ അനുമതിയുള്ള മാതാപിതാക്കളോ അല്ലെങ്കില്‍ രക്ഷിതാക്കളോ ഇവര്‍ക്കൊപ്പം ഉണ്ടായിരിക്കണം എന്ന നിബന്ധന ഉണ്ട്. മാത്രമല്ല കുട്ടികള്‍ക്കൊപ്പമുള്ള ഈ രക്ഷിതാക്കള്‍ നിയമപരമായ കുട്ടികളുടെ രക്ഷിതാക്കളാണെന്ന് തെളിയിക്കുന്ന രേഖ കൈവശം കരുതുകയും വേണം. താഴെ പറയുന്ന രേഖകളാണ് ഇതിനായി പരിഗണിക്കുന്നത് കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് ദത്തെടുക്കല്‍ സര്‍ട്ടിഫിക്കറ്റ് കുട്ടിയുടെ രക്ഷാകര്‍തൃം തെളിയിക്കുന്ന രേഖ മാതാപിതാക്കള്‍ മരണപ്പെട്ടവരാണെങ്കില്‍ മരണ സര്‍ട്ടിഫിക്കറ്റ് കുട്ടിയുടെ രക്ഷിതാവാണെങ്കിലും മറ്റൊരു കുടുംബ പേര് ഉണ്ടെങ്കില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍…
അയര്‍ലണ്ടില്‍ ഊര്‍ജ്ജാവശ്യങ്ങള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കുന്നവരുടെ എണ്ണം കൂടുന്നു
അയര്‍ലണ്ടില്‍ ഊര്‍ജ്ജമേഖലയിലെ വിലവര്‍ദ്ധനവ് രൂക്ഷമായതോടെ ഇത് നിരവധി കുടുംബങ്ങള്‍ക്ക് കനത്ത തിരിച്ചടിയായെന്ന് സൂചന. ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏതാണ്ട് 29 ശതമാനം കുടുംബങ്ങള്‍ ഊര്‍ജ്ജ ദാരിദ്ര്യം(Energy Proverty) അനുഭവിക്കുന്നു എന്നാണ് കണക്കുകള്‍. തങ്ങളുടെ മാസ വരുമാനത്തിന്റെ പത്ത് ശതമാനത്തിലധികം മോട്ടോര്‍ ഇന്ധനത്തിനൊഴികെയുള്ള ഊര്‍ജ്ജാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നവരെയാണ് ഊര്‍ജ്ജ ദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങളായി പരിഗണിക്കുന്നത്. 29 ശതമാനം എന്നത് സര്‍വ്വകാല റെക്കോര്‍ഡാണ്. ഇതിന് മുമ്പ് 1995 ലായിരുന്നു ENERGY PROVERTY ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയത്. അന്ന് 23 ശതമാനമായിരുന്നു ENERGY PROVERTY. ഇതിനെ കടത്തിവെട്ടിയാണ് ഇപ്പോള്‍ 29 ശതമാനത്തിലെത്തിയിരിക്കുന്നത്. എക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഈ വര്‍ഷം ഏപ്രില്‍ വരെ മോട്ടോര്‍ ഇന്ധനം ഒഴികെയുള്ള ഊര്‍ജ്ജത്തിന്റെ വില ഒരാഴ്ച 21 യൂറോയാണ്…