Accommodation needed in Tallaght

Hi My name is Maya , staff nurse in tallaght university hospital.Iam looking for an accomadation (single bedroom) in dublin 24. Am ready to move any time, ready to pay anytime.Please let me know if available vacant rooms. Thank you My contact number:0852250603 . Share This News

Share This News
Read More

ഓണാഘോഷത്തിനൊരുങ്ങി കാവന്‍ ; അരങ്ങൊരുക്കി കാവന്‍ ഇന്ത്യന്‍  അസോസിയേഷന്‍

കാവന്‍ ഇന്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പ്രൗഢഗംഭീരമായ ഓണാഘോഷത്തിന് അരങ്ങൊരുങ്ങുന്നു. സെപ്റ്റംബര്‍ മൂന്നിനാണ് ആഘോഷപരിപാടികള്‍. ഗൃഹാതുരത്വത്തിന്റെ സ്മരണകളുണര്‍ത്തി ആഘോഷങ്ങളുടെ പൊലിമ ചോരാതെ മലയാളികളെ മനസുകൊണ്ട് കേരളക്കരയിലെത്തിക്കുന്ന രീതിയിലാണ് ആഘോഷങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മലയാളി മങ്കമാരും മാവേലിയും പുലിക്കുട്ടികളും അത്തപ്പൂക്കളവും ആഘോഷങ്ങളുടെ മാറ്റുകൂട്ടുമ്പോള്‍ പരിപാടി നടക്കുന്ന ബാളിഹെയ്‌സ് കമ്മ്യൂണിറ്റി ഹാള്‍ ഒരു കൊച്ചു കേരളമാകുമെന്നതില്‍ സംശയമില്ല. തിരുവാതിരയും , മാവേലിയും , പുലികളിയും ഡാന്‍സും ടഗ് ഓഫ് വാറും മറ്റ് ഗെയിമുകളും അത്തപ്പൂക്കളമത്സരവും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരിക്കുന്നു. രാവിലെ ഒമ്പത് മണിക്കാരംഭിക്കുന്ന ആഘോഷങ്ങള്‍ വൈകിട്ട് ആറിന് സമ്മാന വിതരണത്തോടെയാണ് സമാപിക്കുന്നത്. വിഭവ സമൃദ്ധമായ ഓണ സദ്യയും ഒരുക്കുന്നുണ്ട്. മാവേലി നാടിന്റെ മധുര സ്മരണകളുയര്‍ത്തുന്ന ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ടിക്കറ്റുകള്‍ ഇപ്പോള്‍ തന്നെ ഉറപ്പിക്കാവുന്നതാണ.് കമ്മിറ്റി അംഗങ്ങളില്‍ നിന്നോ കാവനിലെ റോയല്‍ സ്‌പൈസ് ലാന്‍ഡില്‍ നിന്നോ ടിക്കറ്റുകള്‍ കരസ്ഥമാക്കാവുന്നതാണ്. 12 വയസ്സിന് മുകളിലുള്ളവര്‍ക്ക് സദ്യയുള്‍പ്പെടെ…

Share This News
Read More

ചെലവേറുന്നു ; നിലനില്‍പ്പിനായി പൊരുതി നഴ്‌സിംഗ് ഹോമുകള്‍

സമസ്ത മേഖലകളിലും വിലക്കയറ്റം തുടരുകയും ചെലവേറുകയും ചെയ്യുന്നതിനാല്‍ നഴ്‌സിംഗ് ഹോമുകളുടെ നിലനില്‍പ്പും ഭീഷണിയിലാകുന്നു. പിടിച്ചു നില്‍ക്കാനായി ചാര്‍ജ് വര്‍ദ്ധനവ് അനിവാര്യമാണെന്നാണ് നഴ്‌സിംഗ് ഹോമുകളുടെ ആവശ്യം. ചീഫ് എക്‌സിക്യൂട്ടീവ് ഓഫ് അയര്‍ലണ്ട് നഴ്‌സിംഗ് ഹോം ആഴ്ചയില്‍ 69 യൂറോയുടെ വര്‍ദ്ധനവാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വൈദ്യുതി , ഗ്യാസ് , എന്നിവയുടെ വില വര്‍ദ്ധനവും ഒപ്പം ജീവനക്കാരുടെ ക്ഷാമവും ആണ് നിലവില്‍ നഴ്‌സിംഗ് ഹോമുകളെ ഏറ്റവുമധികം പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഇപ്പോള്‍ സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന സഹായധനം അപര്യാപ്തമാണെന്നും ഇവര്‍ പറയുന്നു. ഇതിനാല്‍ ഒരു താമസക്കാരന് ആഴ്ചയില്‍ 69 യൂറോ എന്ന രീതിയില്‍ സര്‍ക്കാര്‍ അധികം നല്‍കുകയോ അല്ലെങ്കില്‍ ആളുകളില്‍ നിന്നും ഈടാക്കേണ്ടി വരികയോ ചെയ്യുമെന്നും ഇവര്‍ പറയുന്നു. 29 നഴ്‌സിംഗ് ഹോമുകളാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ഇതില്‍ 14 എണ്ണം കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളിലാണ് പൂട്ടിപ്പോയത്. എല്ലാം ചെറുകിട നഴ്‌സിംഗ് ഹോമുകളാണ്.…

Share This News
Read More

അയര്‍ലണ്ടില്‍ മങ്കിപോക്‌സ് രോഗികളുടെ എണ്ണം 100 കടന്നു

അയര്‍ലണ്ടില്‍ മങ്കിപോക്‌സ് രോഗികളുടെ എണ്ണം കൂടുന്നു. ഇതുവരെ 101 കേസുകളാണ് മങ്കിപോക്‌സാണെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ ബുധനാഴ്ച ഇത് 97 ആയിരുന്നു. രോഗം സ്ഥിരീകരിച്ചവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവര്‍ തങ്ങളുടെ നിരീക്ഷണത്തിലാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ എന്ത് ചെയ്യണം എന്നത് സംബന്ധിച്ച് ഇവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. എന്നാല്‍ നിലവിലെ രോഗികളുടെ എണ്ണത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. രോഗം ബാധിക്കാന്‍ കൂടുതല്‍ സാധ്യതയുള്ളവര്‍ക്ക് സ്‌മോള്‍ പോക്‌സ് വാക്‌സിന്‍ നല്‍കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്. ഗേ വിഭാഗത്തില്‍ ഉള്ളവര്‍ക്കും ബൈ സെക്ഷ്വലായിട്ടുള്ള പുരുഷന്‍മാര്‍ക്കും രോഗസാധ്യത കൂടുതലാണെന്നാണ് വിലയിരുത്തല്‍. Share This News

Share This News
Read More

വെള്ളം ഉപയോഗിക്കുന്നതില്‍ ജാഗ്രത വേണമെന്ന് ഐറിഷ് വാട്ടര്‍

അയര്‍ലണ്ടിലെ ഉഷ്ണ തരംഗത്തിന്റെ സാഹചര്യത്തില്‍ ജലം ഉപയോഗിക്കുന്നതില്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്. വാട്ടര്‍ യൂട്ടിലിറ്റി കമ്പനിയായ ഐറിഷ് വാട്ടറിന്റേതാണ് മുന്നറിയിപ്പ്. വെള്ളം പാഴാക്കരുതെന്നും അത് സമൂഹത്തെ കടുത്ത പ്രതിസന്ധിയിലാക്കുമെന്നും കമ്പനി ഓര്‍മ്മിപ്പിച്ചു. ജലസ്രോതസ്സുകള്‍ കുറയുകയും ഒപ്പം ഉപയോഗം കൂടുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ഇതിനാലാണ് ഇടപെടല്‍ നടത്തുന്നതെന്നും സാമൂഹ്യ പ്രതിബന്ധതയോടെയുള്ള പ്രതികരണം ഇക്കാര്യത്തില്‍ ജനങ്ങളില്‍ നിന്നുണ്ടാകണമെന്നും കമ്പനി ഓപ്പോറേഷന്‍സ് മേധാവി ടോം കുഡി പറഞ്ഞു. ഷവര്‍ ടൈം കുറയ്ക്കുക. ഫ്‌ളെഷ് ചെയ്യാന്‍ ആവശ്യത്തിന് മാത്രം വെള്ളം ഉപയോഗിക്കുക. അനാവശ്യമായി ടാപ്പുകള്‍ തുറന്നിടാതിരിക്കുക ഡിഷ് വാഷറുകള്‍, വാഷിംഗ് മെഷീനുകള്‍ എന്നിവ ഫുഡ് ലോഡില്‍ മാത്രം ഉപയോഗിക്കുക പ്ലംമ്പിംഗ് സംവിധാനത്തിലെവിടെയെങ്കിലും ചോര്‍ച്ചകളുണ്ടെങ്കില്‍ പരിഹരിക്കുക എന്നിവയാണ് കമ്പനി നല്‍കിയിരിക്കുന്ന പ്രധാന ഉപദേശങ്ങള്‍. Share This News

Share This News
Read More

അറുപത് കഴിഞ്ഞവര്‍ക്ക് രണ്ടാം ബൂസ്റ്ററിനായി ബുക്ക് ചെയ്യാം

  അറുപത് വയസ്സിനും അതിന് മുകളിലേയ്ക്കുമുള്ളവര്‍ക്ക് കോവിഡിനെതിരെയുള്ള തങ്ങളുടെ രണ്ടാം ബൂസ്റ്റര്‍ ഡോസിനായി അപ്പോയിന്‍മെന്റുകള്‍ ബുക്ക് ചെയ്യാം. അറുപതിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കുമാണ് ഇന്നുമുതല്‍ സ്ലോട്ട് ബുക്ക് ചെയ്യാന്‍ അവസരമൊരുങ്ങുന്നത്. അടുത്ത തിങ്കളാഴ്ച മുതല്‍ ഇവര്‍ക്ക് ബുക്ക് ചെയ്ത് തുടങ്ങാം. 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ ഗുരുതരമായ ശാരീരികാവസ്ഥകളുള്ളവര്‍ക്കും രണ്ടാം ഡോസ് ബൂസ്റ്റര്‍ വാക്‌സിന് ഇപ്പോല്‍ അവസരമുണ്ടായിരിക്കും. ഒന്നാം ബൂസ്റ്റര്‍ ഡോസും രണ്ടാം ബൂസ്റ്റര്‍ ഡോസും തമ്മിലുള്ള സമയപരിധി കുറയ്ക്കാനും ആരോഗ്യവകുപ്പ് ആലോചിക്കുന്നുണ്ട്. കോവിഡ് മൂലം രാജ്യത്ത് മരണപ്പെട്ടവരില്‍ ഏറിയ പങ്കും പ്രായമേറിയവരായിരുന്നു. ഇതിനാലാണ് രണ്ടാം ബൂസ്റ്റര്‍ ഡോസില്‍ ഇവര്‍ക്ക് മുന്‍ഗണന നല്‍കുന്നത്. ബൂസ്റ്റര്‍ ഡോസിലൂടെ കോവിഡ് പ്രതിരോധം ശക്തമാക്കനാണ് സര്‍ക്കാര്‍ നീക്കം. Share This News

Share This News
Read More

സ്വകാര്യതാ സംരക്ഷണത്തിന് കൂടുതല്‍ സംവിധാനങ്ങളുമായി വാട്‌സാപ്പ്

ഉപയോക്താക്കളുടെ സ്വകാര്യതാ സംരക്ഷണത്തിന് ഊന്നല്‍ നല്‍കി കൂടുതല്‍ സംവിധാനങ്ങളൊരുക്കുകയാണ് വാട്‌സാപ്പ്. സ്‌ക്രീന്‍ ഷോട്ടിന്റെ കാര്യത്തില്‍ പോലും നിയന്ത്രണങ്ങള്‍ വരുന്നു എന്നാണ് കേള്‍ക്കുന്നത്. സ്വീകര്‍ത്താവ് തുറന്ന് വായിച്ചാല്‍ അപ്പോള്‍ തന്നെ മെസേജ് ഡിലീറ്റ് ആകുന്ന ഫീച്ചര്‍ നിലവിലുണ്ട്(View Once). ഇത്തരം മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ എടുക്കാന്‍ ഇനി സാധിക്കില്ല. ഈ നിയന്ത്രണം അടുത്ത മാസത്തോടെ നടപ്പിലാക്കും. ഗ്രൂപ്പുകളില്‍ നിന്നും മറ്റ് അംഗങ്ങള്‍ അറിയാതെ ഒരാള്‍ക്ക് പുറത്തു പോകാന്‍ കഴിയും എന്നതാണ് മറ്റൊരു ഫീച്ചര്‍. ഒരു അംഗം ഗ്രൂപ്പില്‍ നിന്നും പുറത്തു പോയാല്‍ അഡ്മിന് മാത്രമായിരിക്കും നോട്ടിഫിക്കേഷന്‍ ലഭിക്കുക. ഒരാള്‍ ഓണ്‍ലൈനില്‍ ഉണ്ടെന്ന് അയാള്‍ തീരുമാനിക്കുന്ന ആളുകള്‍ക്ക് മാത്രം അറിയാന്‍ സാധിക്കുന്ന ഫീച്ചറും ഉടന്‍ നടപ്പിലാക്കും. Share This News

Share This News
Read More

വീടുകള്‍ വാടകയ്ക്ക്  നല്‍കുന്നതില്‍   നിന്നും പിന്‍മാറുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു

അയര്‍ലണ്ടില്‍ വാടകയ്ക്കും വാങ്ങാനും വീടുകള്‍ ലഭിക്കുന്നില്ല എന്നും ഉണ്ടെങ്കില്‍ തന്നെ ചെലവ് വളരെയധികമാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കെട്ടിട ഉടമകള്‍ തങ്ങളുടെ വീടുകള്‍ വാടകയ്ക്ക് നല്‍കുന്നതില്‍ നിന്നും പിന്‍മാറുന്നു എന്നാണ് പുതുതായി ലഭിക്കുന്ന വിവരം. റെസിഡന്‍ഷ്യല്‍ ടെന്‍ഡന്‍സി ബോര്‍ഡില്‍ ടെര്‍മിനേഷന്‍ നോട്ടീസ് കൊടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുകയാണ്. ഈ വര്‍ഷം ആദ്യത്തെ ആറ് മാസത്തെ കണക്കുകള്‍ പുറത്തു വന്നപ്പോള്‍ 2913  ആളുകളാണ് വീട് വാടകയ്ക്ക് നല്‍കുന്നതില്‍ നിന്നും പിന്‍മാറുന്നു എന്ന് ബോര്‍ഡിനെ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അവസാന പകുതിയെ അപേക്ഷിച്ച് ഏകദേശം 58 ശതമാനത്തോളം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നു.  ഈ കാലയളവില്‍ ഇത് 1845 ആയിരുന്നു. റെന്റല്‍ മാര്‍ക്കറ്റില്‍ നിന്നും പിന്‍മാറുന്ന ഇവര്‍ തങ്ങളുടെ വസ്തുക്കള്‍ വില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. Share This News

Share This News
Read More

പിനേര്‍ജി അയര്‍ലണ്ടും വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുന്നു

ചാര്‍ജ് വര്‍ദ്ധന പ്രഖ്യാപിച്ച് പിനേര്‍ജി അയര്‍ലണ്ടും. വൈദ്യുതിയുടെ വിലയില്‍ സെപ്റ്റംബര്‍ മുതല്‍ വര്‍ദ്ധനവുണ്ടാകുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 19.2 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നു. ഇത് നിലവില്‍ വരുന്നതോടെ ആഴ്ചയില്‍ ശരാശരി 7.21 യൂറോയുടെ വര്‍ദ്ധനവാകും ഉണ്ടാകുക. ഡെയ്‌ലി പ്രിപേ മീറ്റര്‍ ചാര്‍ജ് 24 ശതമാനവും ഡെയ്‌ലി സ്റ്റാന്‍ഡിംഗ് ചാര്‍ജ് 24 ശതമാനവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 27000 ത്തോളം ഉപഭോക്താക്കളെ ചാര്‍ജ് വര്‍ദ്ധനവ് ബാധിക്കും ഒരു വര്‍ഷം ശരാശരി 375 യൂറോയുടെ വര്‍ദ്ധനവാകും ഉണ്ടാകുക. കഴിഞ്ഞ വര്‍ഷം അഞ്ച് തവണ കമ്പനി വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിച്ചിരുന്നു. എനര്‍ജി മാര്‍ക്കറ്റില്‍ മൊത്ത വിലയില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നും ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാതെ പിടിച്ചു നില്‍ക്കാനാവില്ലെന്നുമാണ് കമ്പനി നല്‍കുന്ന വിശദീകരണം. Share This News

Share This News
Read More

കോവിഡ് മരണങ്ങള്‍ കൂടുതലും സംഭവിച്ചത് നഴ്‌സിംഗ് ഹോമുകളിലെന്ന് കണക്കുകള്‍

രാജ്യത്തെ കോവിഡ് മരണങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. കോവിഡ് മരണങ്ങളിലധികവും നടന്നത് നഴ്‌സിംഗ് ഹോമുകളിലാണെന്നാണ് കണക്കുകള്‍. മാര്‍ച്ച് 2020 നും ഫെബ്രുവരി 2022 നും ഇടയിലെ കണക്കുകള്‍ പ്രകാരം ജനറല്‍ ആശുപത്രികളിലും ഓര്‍ത്തോ പീഡിക് ആശുപത്രികളിലുമായി 3716 പേരാണ് മരിച്ചത്. നഴ്‌സിംഗ് ഹോമുകളില്‍ കഴിഞ്ഞിരുന്നവരില്‍ 1564 പേരാണ് മരണത്തിന് കീഴടങ്ങിയത്. കോവിഡ് കാരണം മരിച്ചവരുടെ കണക്കുകളാണിത്. കോവിഡ് ബാധിതരായിരിക്കെ മരിച്ചതും കോവിഡ് മൂലം മരിച്ചവരായും രണ്ട് വിഭാഗങ്ങളിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ് മൂലം മരിച്ചലവരില്‍ 91 ശതമാനവും 61 വയസ്സിന് മുകളിലുള്ളവരും 75 ശതമനം 75 വയസ്സിന് മുകളിലുള്ളവരും 42 ശതമാനം 85 വയസ്സിന് മുകളിലുള്ളവരുമാണ്. Share This News

Share This News
Read More