എനര്‍ജി ക്രെഡിറ്റ് നാളെ മുതല്‍

കുതിച്ചുയരുന്ന ജീവിത ചെലവില്‍ ആശ്വാസമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന എനര്‍ജി ക്രെഡിറ്റ് നാളെ മുതല്‍ ലഭിച്ചു തുടങ്ങും. ആദ്യ ഘട്ടമായി 200 യൂറോയാണ് ലഭിക്കുന്നത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കാണ് ഇത് ലഭിക്കുന്നത്. തങ്ങളുടെ എനര്‍ജി ബില്ലില്‍ ക്രെഡിറ്റായാവും ഈ തുക പ്രതിഫലിക്കുക. ബഡ്ജറ്റിലെ ഏറ്റവും വലിയ ജനപ്രിയ പ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്നു ഇത്. രാജ്യത്തെ ഏകദേശം 22 ലക്ഷത്തോളം ആളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. നാളെ മുതല്‍ പദ്ധതി പ്രാബല്ല്യത്തില്‍ വരുമെങ്കിലും ഓരോരുത്തരുടേയും എനര്‍ജി ബില്ലിന്റെ ഡേറ്റിലായിരിക്കും ഇത് ലഭിക്കുക. നവംബര്‍ ഡിസംബര്‍ മാസങ്ങളിലായി എല്ലാവരുടേയും ബില്ലുകളില്‍ ഇത് പ്രതിഫലിക്കും. രണ്ടാം ഗഡു ജനുവരി -ഫെബ്രുവരി മാസങ്ങളിലെ ബില്ലിലും മൂന്നാം ഗഡു മാര്‍ച്ച് – ഏപ്രീല്‍ മാസത്തെ ബില്ലിലും ക്രെഡിറ്റായി രേഖപ്പെടുത്തും. ചുരുക്കത്തില്‍ ഏപ്രീല്‍ മാസം വരെയുള്ള എനര്‍ജി ബില്ലില്‍ അല്പ്പം ആശ്വാസമുണ്ടാകുമെന്ന് വ്യക്തം. Share This News

Share This News
Read More

സപ്തസ്വര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെര്‍ഫോമിംഗ് ആര്‍ട്‌സ് അരങ്ങേറ്റവും നൃത്തസെമിനാറും ഒക്ടോബര്‍ 31, നവംബര്‍ 1തീയതികളില്‍: മുഖ്യാതിഥി നടന്‍ ശ്രീ വിനീത്*

ഡബ്ലിന്‍ : സപ്തസ്വര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെര്‍ഫോമിംഗ് ആര്‍ട്‌സിന്റെ ആദ്യ ബാച്ച് അരങ്ങേറ്റം ‘സംസ്‌കൃതി 2022’, ഒക്ടോബര്‍ 31 തിങ്കളാഴ്ച നടക്കും.. വൈകുന്നേരം 4 മുതല്‍ 7വരെ റ്റാല ചര്‍ച്ച് ഓഫ് സയന്റോളജി ഓഡിറ്റോറിയത്തില്‍ ആണ് പരിപാടികള്‍. ഗുരു സപ്ത രാമന്‍ നമ്പൂതിരിയുടെ ശിക്ഷണത്തില്‍ കഴിഞ്ഞ 5 വര്‍ഷമായി ഭരതനാട്യം അഭ്യസിക്കുന്ന 10 വിദ്യാര്‍ത്ഥിനികളാണ് അരങ്ങേറുന്നത്. 3 വയസ്സ് മുതല്‍ നൃത്തം അഭ്യസിക്കുന്ന കുമാരി സപ്ത രാമന്‍, ഇന്ത്യയിലും,അയര്‍ലന്‍ഡിലും, യൂറോപ്പിലുടനീളവും പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഐറിഷ് പ്രസിഡന്റ് Michael D Higgins ന്റെ വസതിയിലും, ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡിയുടെ അയര്‍ലണ്ട് പര്യടന വേളയുള്‍പ്പെടെയുള്ള ഒട്ടനവധി പ്രശസ്ത വേദികളിലും തന്റെ അനായാസ നടനവൈഭവം പ്രദര്‍ശിപ്പിച്ച സപ്തയുടെ കലാസപര്യ പ്രശംസനീയമാണ്. നടന മികവുകൊണ്ടും, നാട്യമികവുകൊണ്ടും, ശബ്ദമികവുകൊണ്ടും, മലയാളി മനസ്സില്‍ 1986 മുതല്‍ കലോത്സവ വേദികളിലും, നഖക്ഷതങ്ങള്‍, സര്‍ഗ്ഗം, കാബൂളിവാല…

Share This News
Read More

അയര്‍ലണ്ടില്‍ ജോലി ഒഴിവുകള്‍ കുറയുന്നതായി റിപ്പോര്‍ട്ടുകള്‍

നിരവധി മേഖലകളില്‍ പുതിയ തൊഴില്‍ അവസരങ്ങള്‍ കുറയുന്നതായി റിപ്പോര്‍ട്ട്. ജോലി ഒഴിവുകള്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ അവസ്ഥയിലാണെന്നാണ് പ്രമുഖ ജോബ് വെബ്‌സൈറ്റായ IrishJobs.ie പുറത്തു വിട്ട വിവരം. ഹോട്ടല്‍ ആന്‍ഡ് കേറ്ററിംഗ് , എച്ച്ആര്‍ ആന്‍ഡ് റിക്രൂട്ട്‌മെന്റ് , റീട്ടെയ്ല്‍ എന്നി മേഖലകളിലെല്ലാം ഒഴിവുകള്‍ കുറഞ്ഞു. കോവിഡ് മഹാമാരിക്ക് ശേഷം രാജ്യത്തെ വ്യവസായങ്ങള്‍ പഴയ പടിയിലെത്തിയപ്പോള്‍ എല്ലാ മേഖലകളിലും നിരവധി ജോലി ഒഴിവുകളായിരുന്നു ഉണ്ടായിരുന്നത്. ഇവിടെ നിന്നാണ് ഇപ്പോള്‍ കുറവ് സംഭവിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് ചെയ്യുന്ന ജോലി ഒഴിവുകള്‍ കോവിഡിന് മുമ്പത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഉയര്‍ന്നു തന്നെയാണ് നില്‍ക്കുന്നതെന്നും ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ടില്‍പറയുന്നു. Share This News

Share This News
Read More

രാജ്യത്ത് വാടകയില്‍ ഉണ്ടായത് 84 ശതമാനം വര്‍ദ്ധനവ്

അയര്‍ലണ്ടില്‍ വാടകയിനത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 10 വര്‍ഷത്തെ വിവരങ്ങളെ ആധാരമാക്കിയുള്ള കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്. 2012 ലെ അപേക്ഷിച്ച് നിലവില്‍ 84 ശതമാനത്തിന്റെ വര്‍ദ്ധനവാണ് വീട്ടുവാടകകളുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. എക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇത് സംബനിധിച്ച പഠന റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. 2012 ല്‍ 589 യൂറോ ആയിരുന്ന വാടക ഇപ്പോല്‍ 1084 യൂറോയാണ്. ഇടത്തരം വരുമാനക്കാരെയും കുറഞ്ഞ വരുമാനക്കാരെയും ഈ വര്‍ദ്ധനവ് വലിയ തോതില്‍ ബാധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുറഞ്ഞ വരുമാനക്കാരില്‍ പകുതിയിലധികം ആളുകളും തങ്ങളുടെ വരുമാനത്തിന്റെ മൂന്നിലൊന്നും താമസിക്കുന്ന സ്ഥലത്തിന്റെ വാടക നല്‍കാനാണ് ഉപയോഗിക്കുന്നതെന്നാണ് പഠനത്തില്‍ പറയുന്നത്. Share This News

Share This News
Read More

പലിശനിരക്ക് ഇനിയും വര്‍ദ്ധിപ്പിച്ചേക്കും

തുടരുന്ന സാമ്പത്തീക പ്രതിസന്ധിയില്‍ പണപ്പെരുപ്പം പിടിച്ചു നിര്‍ത്താന്‍ വീണ്ടും പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചേക്കുമെന്ന സൂചന. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍ 0.75 ശതമാനമായിരിക്കും വര്‍ദ്ധനവ്. ഈ വര്‍ഷം ഇതിനകം രണ്ട് തവണ ഇസിബി പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. ജൂലൈയിലും സെപ്റ്റംബറിലുമായിരുന്നു വര്‍ദ്ദനവ് നടപ്പിലാക്കിയത്. ഇനി 0.75 ശതമാനം കൂടി വര്‍ദ്ധിപ്പിച്ചാല്‍ ഈ വര്‍ഷം മുഴുവനുള്ള വര്‍ദ്ധനവ് 2 ശതമാനത്തോളമാകും. യൂറോ സോണിലെ നിലവിലെ പണപ്പെരുപ്പം 9.9 ശതമാനമാണ്. അയര്‍ലണ്ടിലെ പണപ്പെരുപ്പമാകട്ടെ 8.2 ശതമാനവും. പലിശ വര്‍ദ്ധനവ് അയര്‍ണ്ടില്‍ മാത്രം വിവിധ ലോണുകള്‍ എടുത്തിട്ടുള്ള 40,000 ത്തോളം കുടുംബങ്ങളെ ബാധിക്കും Share This News

Share This News
Read More

എമിറേറ്റ്‌സ് ക്യാബിന്‍ ക്രൂ റിക്രൂട്ട്‌മെന്റ് ഇന്ന് ഡബ്ലിനില്‍

ലോകോത്തര എയര്‍ലൈനുകളില്‍ ഒന്നായ ദുബായിയുടെ എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ ക്യാബിന്‍ ക്രൂ റിക്രൂട്ട്‌മെന്റ് ഇന്ന് നടക്കും. ഡബ്ലനിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിലാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. പ്രതിവര്‍ഷം 35,500 യൂറോയാണ് കമ്പനി ഒാഫര്‍ ചെയ്യുന്ന നികുതി രഹിത ശമ്പളം. ജോലിക്കാരായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൗജന്യതാമസം , ദുബായ്ക്കുള്ളില്‍ നടത്തുന്ന ഷോപ്പിംഗ് ഇളവുകള്‍. ഇന്നു രാവിലെ മുതല്‍ റിക്രൂട്ട്‌മെന്റ് ആരംഭിക്കും. കുറഞ്ഞത് 21 വയസ്സാണ് പ്രായപരിധി, ഉയരം കുറഞ്ഞത് അഞ്ച് അടി രണ്ടിഞ്ച് ഉണ്ടായിരിക്കണം. കോവിഡ് മഹാമാരിക്ക് ശേഷം വ്യോമയാന മേഖലകളില്‍ ഉണ്ടായിരിക്കുന്ന ഉണര്‍വ് കണക്കിലെടുത്ത് സേവനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ റിക്രൂട്ട്‌മെന്റ്. Share This News

Share This News
Read More

പബ്ബുകള്‍ക്കും നൈറ്റ് ക്ലബ്ബുകള്‍ക്കും രാത്രിയില്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കാം

അയര്‍ലണ്ടില്‍ പബ്ബുകളുടേയും നൈറ്റ് ക്ലബ്ബുകളുടേയും പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്താനുള്ള നിര്‍ദ്ദേശം മന്ത്രി സഭ അംഗീകരിച്ചു. Oireachtsa ന്റെ പരിഗണനയ്ക്ക് വിട്ട തീരുമാനം അടുത്ത വര്‍ഷം ആദ്യം മുതല്‍ നടപ്പിലാക്കിയേക്കും. ടൂറിസത്തിന് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതും ഒപ്പം ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്നതുമാണ് തീരുമാനം. നിയമം നിലവില്‍ വന്നാല്‍ പബ്ബുകള്‍ക്ക് ആഴ്ചയില്‍ എല്ലാ ദിവസവും രാവിലെ 10 : 30 മുതല്‍ വെളുപ്പിനെ 12 : 30 വരെ പ്രവര്‍ത്തിക്കാം. പ്രത്യേക ലൈസന്‍സുള്ള ലേറ്റ് ബാറുകള്‍കള്‍ക്ക് വെളുപ്പിനെ 2: 30 വരെ പ്രവര്‍ത്തിക്കാം നൈറ്റ് ക്ലബ്ബുകള്‍ക്ക് രാവിലെ ആറുമണി വരെ പ്രവര്‍ത്തിക്കാം. നിലവില്‍ പബ്ബുകള്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ രാത്രി 11 : 30 നും വെളളി ശനി ദിവസങ്ങളില്‍ 12 ; 30 വരെയും ഞായറാഴ്ചകളില്‍ 11 മണി വരെയുമാണ് പ്രവര്‍ത്തിക്കാവുന്നത്. ലേറ്റ്…

Share This News
Read More

വിദ്യാർഥികൾക്കുള്ള Curiosity ’22 മത്സരങ്ങൾ നവംബറിൽ

. അയർലന്റിലെ വിദ്യാർത്ഥികൾക്കായി Pedals Ireland സംഘടിപ്പിക്കുന്ന Curiosity ’22 നവംബർ 8  മുതൽ 13 വരെ നടക്കും. ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന പരിപാടിയിൽ അയർലന്റിലെ വിവിധ കൗണ്ടികളിൽ നിന്ന് നിരവധി കുട്ടികൾ പങ്കെടുക്കും. സമാപന ദിവസം നവംബർ 13 ന് പ്രശസ്ത ചിന്തകനും സാംസ്കാരിക പ്രവർത്തനുമായ ശ്രീ എം എൻ കാരശ്ശേരി കുട്ടികളോടൊപ്പം പങ്കെടുത്ത് മത്സരങ്ങൾ വീക്ഷിക്കും.  തുടർന്ന് വൈകിട്ട് 6 മണിക്ക് Palmerstown (D20K248) St. Lorcan’s Boys National School – ൽ നടക്കുന്ന സമാപന സമ്മേളനം അദ്ദേഹം ഉദ്‌ഘാടനം ചെയ്യും. തദ്ദവസരത്തിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യൂമെന്നും സംഘാടകർ അറിയിച്ചു. മാനവികത, സാമൂഹിക- പരിസ്ഥിതിക മേഖലകളിൽ ശാസ്ത്രീയ മനോവൃത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി പ്രവർത്തിച്ചു തുടങ്ങുന്ന Pedals  Ireland  സംഘടിപ്പിക്കുന്ന Curiosity ’22  വിദ്യാർത്ഥികൾക്കായി വിവിധ വിഷയങ്ങളിൽ  മത്സരങ്ങളുടെ ആദ്യഘട്ടത്തിനുള്ള അപേക്ഷ നിശ്ചിത…

Share This News
Read More

കൂടുതല്‍ മങ്കിപോക്‌സ് വാക്‌സിനുകള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍

രാജ്യത്ത് നിലവില്‍ നടന്നു വരുന്ന മങ്കിപോക്‌സ് വാക്‌സിനേഷന്‍് കൂടുതല്‍ വ്യാപിപ്പിക്കുന്നതിനായി സര്‍ക്കാര്‍ നീക്കം ആരംഭിച്ചു. കൂടുതല്‍ വാക്‌സിനുകള്‍ വാങ്ങി ലഭ്യമാക്കാനാണ് പദ്ധതിയിടുനന്നത്. ഇതിനായുള്ള വിവരങ്ങള്‍ ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണ്‍ലി മന്ത്രിസഭയ്ക്ക് മുന്നില്‍ വച്ചു. മങ്കിപോക്‌സ് വാക്‌സിന്‍ നിര്‍മ്മാതാക്കളായ Bavarian Nordic ല്‍ നിന്നും 15000 ഡോസ് വാക്‌സിന്‍ വാങ്ങാനാണ് പദ്ധതി. ഇതില്‍ ആദ്യ 5000 ഡോസുകള്‍ ഈ നവംബര്‍ മാസത്തോടെ ലഭ്യമാക്കും ബാക്കി വരുന്ന 10,000 എണ്ണം അടുത്ത വര്‍ഷം ആദ്യം ലഭ്യമാകും. നിലവില്‍ വാക്‌സിനേഷനായുള്ള സ്ലോട്ടുകള്‍ പൂര്‍ണ്ണമായും ബുക്കിംഗ് ആയി കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ വാക്‌സിനുകല്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. Share This News

Share This News
Read More

സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെ വിലയില്‍ ഉണ്ടായത് വന്‍ വര്‍ദ്ധനവ്

അയര്‍ലണ്ടില്‍ സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെ വിലയില്‍ വലിയ വര്‍ദ്ധനവുണ്ടായതായി റിപ്പോര്‍ട്ടുകള്‍ കോവിഡിന് ശേഷം സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെ ഡിമാന്‍ഡ് വര്‍ദ്ധിച്ചതാണ് കാരണം. 2020 നെ അപേക്ഷിച്ച് ഈ വര്‍ഷം 67 ശതമാനം വരെയാണ് വിലില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. ഉപയോഗിച്ച കാറുകളുടെ വിപണിയില്‍ 2020 മുതല്‍ ഈ സെപ്റ്റംബര്‍വരെ പരിശോധിച്ചാല്‍ മുന്തിയ ഇനം കാറുകളേക്കാള്‍ ആവശ്യക്കാരെത്തിയത് ചെലവുകുറഞ്ഞ വാഹനങ്ങള്‍ക്കുവേണ്ടിയായിരുന്നു എന്നതും ശ്രദ്ധേയമാണ്. യൂസ്ഡ് കാര്‍ വിപണിയിലെ പണപ്പെരുപ്പം ഇപ്പോഴും 21 ശതമാനമായി നിലനില്‍ക്കുകയാണ്. കോവിഡിന് ശേഷമുണ്ടായ സാമ്പത്തീക പ്രതിസന്ധി തന്നെയാണ് വാഹനം ആവശ്യമുള്ളവരെ യുസ്ഡ് കാര്‍ വിപണിയിലേയ്ക്ക് വഴി തിരിച്ചു വിട്ടത്. വില്‍ക്കാനുള്ള യൂസ്ഡ് കാറുകളുടെ എണ്ണം കുറഞ്ഞതും എന്നാല്‍ ആവശ്യക്കാരേറിയതും വില വര്‍ദ്ധനവിന് കാരണമായി.   Share This News

Share This News
Read More